

പെരിങ്ങോട്ടുകര സോമശേഖരക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമായ മാർച്ച് 11 ന് പ്രഭാതത്തിൽ ക്ഷേത്രാങ്കണത്തിൽ വെച്ച് വേട്ടുവന്ത്ര ശിവരാമൻ ഭാര്യ പുഷ്പാർജ്ജിനിയുടെ സ്മരണാർത്ഥം മകൻ രജിത്ത് വി എസ് പണി കഴിപ്പിച്ച
പ്രാർത്ഥനാ മന്ദിരത്തിന്റെ ഉദ്ഘാടന കർമ്മം ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സംപൂജ്യ ശുഭാംഗാനന്ദ സ്വാമികൾ നിർവ്വഹിച്ചു . ചടങ്ങിൽ സോമശേഖര ക്ഷേത്രം & ശ്രീനാരായണാശ്രമം സെക്രട്ടറി സംപൂജ്യ പരാനന്ദ സ്വാമികൾ , അസംഗാനന്ദഗിരി സ്വാമികൾ , ദിവ്യാനന്ദഗിരി സ്വാമികൾ , അംബികാനന്ദ സ്വാമികൾ , പ്രബോധ തീർത്ഥ സ്വാമികൾ വേട്ടുവന്ത്ര ശിവരാമനും കുടുംബാംഗങ്ങളും , ഉപദേശക സമിതി വൈസ് പ്രസിഡന്റ് സുശീലൻ , കൺവീനർ രാജീവൻ , സമിതി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു .
തുടർന്ന് നടന്ന പ്രാർത്ഥനായോഗത്തിന് സന്യാസിമാരും ബ്രഹ്മചാരിമാരും ക്ഷേത്രം ശാന്തിമാരും ഉപദേശക സമിതി അംഗങ്ങളും നേതൃത്വം നൽകി
പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം എന്ന ഗുരുവിന്റെ സങ്കല്പം ഈ പ്രാർത്ഥനാ മന്ദിരത്തിൽ നടക്കുന്ന പ്രാർത്ഥനകളിലൂടെയും പഠന ക്ലാസുകളിലൂടെയും സഫലത പ്രാപിക്കട്ടെ എന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ ശുഭാംഗാനന്ദ സ്വാമികൾ ആശംസിച്ചു
ഇരുന്നൂറിൽ അധികം ആളുകൾക്ക് ഒരേ സമയം പ്രാർത്ഥിക്കാനുള്ള സൗകര്യം ഈ പ്രാർത്ഥനാ മന്ദിരത്തിലുണ്ട്..