

ബ്രഹ്മശ്രീ രാമാനന്ദസ്വാമികളുടെ 129ാമത് ജയന്തി ദിനം
---------------------------------------
ശ്രീനാരായണ ഗുരുദേവന്റെ സംന്യസ്തശിഷ്യനും ശ്രീനാരായണ ധർമ്മസംഘത്തിന്റെ സ്ഥാപകാംഗവും കൂർക്കഞ്ചേരിയിലെ ഗുരുദേവനാമധേയത്തിലുള്ള വിദ്യാലയങ്ങളുടെ സ്ഥാപകനുമായിട്ടുള്ള ബ്രഹ്മശ്രീ രാമാനന്ദസ്വാമികളുടെ 129ാമത് ജയന്തിദിനമാണ് 2023 ഫെബ്രുവരി 21.
1895 ഫെബ്രുവരി 24ന് (1070 കുംഭം 14) ചതയദിനത്തിൽ ഭൂജാതനായ സ്വാമികളെക്കുറിച്ചുള്ള അനുസ്മരണവും പ്രത്യേകപൂജകളും ജയന്തി ദിനമായ ഫെബ്രുവരി 21 ന് രാവിലെ 7 മണിക്ക് കൂർക്കഞ്ചേരി ശ്രീരാമാനന്ദാശ്രമത്തിൽ വച്ച് നടക്കുന്നതാണ്.