Sivagiri
സച്ചിദാനന്ദ സ്വാമി സംഗമം ഉദ്ഘാടനം ചെയ്തു.

 

ശിവഗിരി മഠത്തിന്‍റേയും ഗുരുധര്‍മ്മപ്രചരണ സഭയുടേയും സംയുക്താഭിമുഖ്യത്തില്‍ കോട്ടയം നാഗമ്പടം ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥാടന വേളയില്‍ നടത്തിയ പദയാത്രികരുടെ കുടുംബസംഗമം നടത്തി.

ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അധ്യക്ഷത വഹിച്ചു. ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി സംഗമം ഉദ്ഘാടനം ചെയ്തു. ഗുരുധര്‍മ്മപ്രചരണസഭാ സെക്രട്ടറി സ്വാമി ഗുരുപ്രകാശം മുഖ്യപ്രഭാഷണം നടത്തി. പദയാത്രികര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും സച്ചിദാനന്ദ സ്വാമി നിര്‍വ്വഹിച്ചു. സഭാവൈസ് പ്രസിഡന്‍റുമാരായ വി.കെ. മുഹമ്മദ്, അനില്‍ തടാലില്‍, ശിവഗിരി മഠം പി.ആര്‍.ഒ. ഇ.എം. സോമനാഥന്‍, സഭാ ഉപദേശകസമിതി ജനറല്‍ കണ്‍വീനര്‍ കുറിച്ചി സദന്‍, ചീഫ് കോര്‍ഡിനേറ്റര്‍ ടി.വി. രാജേന്ദ്രന്‍, കോഓര്‍ഡിനേറ്റര്‍ പുത്തൂര്‍ ശോഭനന്‍, ആറ്റിങ്ങല്‍ കൃഷ്ണന്‍കുട്ടി, ഗുരുധര്‍മ്മപ്രചരണ സഭാ ചെയര്‍മാന്‍ ആലപ്പുഴ രാജേഷ്, പദയാത്രാ ചെയര്‍മാന്‍ സി.ടി. അജയകുമാര്‍, ജനറല്‍ കണ്‍വീനര്‍ ചന്ദ്രന്‍ പുളിങ്കുന്ന് ക്യാപ്റ്റന്‍ എം. ഡി. സലിം തുടങ്ങിയവര്‍ പ്രസംഗിച്ചു.