

ശിവഗിരി എസ്.എൻ മിഷൻ ഹോസ്പിറ്റലിന്റെയും സെൻസ് വർക്കല യുടെയും ആഭിമുഖ്യത്തിൽ ജനു.29 ന് സൗജന്യ മെഡിക്കൽ ക്യാമ്പ്
ആതുര സേവന രംഗത്ത് കഴിഞ്ഞ 75 വർഷങ്ങളായി നിർണ്ണായക സംഭാവനകൾ നൽകി വരുന്ന ശിവഗിരി എസ്.എൻ. മിഷൻ ആശുപത്രിയും സാമൂഹ്യ സാംസ്ക്കാരികമേഖലയിൽ കഴിഞ്ഞ 12 വർഷമായി സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തുന്ന സെൻസ് വർക്കലയും സംയുക്തമായി ജനുവരി 29 ഞായറാഴ്ച വർക്കല ഗവ: മോഡൽ ഹയർ സെക്കന്ററിസ്കൂളിൽ രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ഏഴുമെഡിക്കൽ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടർമാർ നേതൃത്ത്വം നൽകുന്ന ഒരു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിരക്കുകയാണു. ജനറൽ മെഡിസിൻ, ഓർത്തോപീഡിക്, ഗൈനക്കോളജി,ഇ എൻ റ്റി, ഒപ്തോൽ മോളജി, ഫിസിയോ തെറാപ്പി, ഡയറ്റീഷ്യൻ എന്നീ വിഭാഗങ്ങളിലെ വിദഗ്ദ ഡോക്ടർമാരാണ് ക്യാമ്പിൽ പങ്കെടുക്കുന്നതു്. ക്യാമ്പിൽ പങ്കെടുക്കുന്ന വർക്ക് ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ, ഇസിജി, വിവിധയിനം മെഡിസിനുകൾ തുടങ്ങിയവ സൗജന്യമായി ലഭിക്കുന്നതാണ്. തുടർ ചികിത്സ ആവശ്യമുള്ളവർക്ക് 20% സൗജന്യ നിരക്കിൽ സർജറി, മറ്റു ചികിത്സകൾ, കണ്ണടകൾ എന്നിവ ലഭിക്കുന്നതാണ്. കൂടാതെ മാർച്ച് 31 വരെ തിമിരി ശസ്ത്രക്രിയ സൗജന്യ നിരക്കിൽ നടത്തുന്നതായിരിക്കും. 29 രാവിലെ 9 നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അധ്യക്ഷത വഹിക്കും എസ് എൻ മിഷൻ ആശുപത്രി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഭദ്രദീപം തെളിയിക്കും അഡ്വ.വി.ജോയി MLA ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കും. മുനിസിപ്പൽ ചെയർമാൻ കെ.എം. ലാജി മുഖ്യാതിഥിയായിരിക്കും മെഡിക്കൽ സൂപ്രണ്ട് ഡോ: റ്റിറ്റി പ്രഭാകരൻ, ഏ.ഓ. എസ് ഷാജി സെൻസ് പ്രസിഡന്റ് ഡോ: എം.ജയരാജു, മുഖ്യരക്ഷാധികാരി കെ. കെ.രവീന്ദ്രനാഥ്, , സെക്രട്ടറി സുജാതൻ അയിരൂർ തുടങ്ങിയവർ സാന്നിദ്ധ്യമേകും.ഈ സുവർണ്ണാവസരം പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംഘാടക സമിതി വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.