ശിവഗിരി: ജാതിമത ദേശകാലചിന്തകള്‍ക്കൊന്നും സ്ഥാനം നല്‍കാതെ ഏകോദര സഹോദരങ്ങളായി മാനവസമൂഹം ജീവിക്കണമെന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട് ദക്ഷിണ കൊറിയയില്‍ നിന്നും ലോകസഞ്ചാരം നടത്തി വന്ന സിന്‍ഫിവാന്‍ യാത്രാമദ്ധ്യേ ശിവഗിരി മഠത്തിലെത്തി. ശ്രീനാരായണഗുരു ദേവനെപ്പറ്റി അറിഞ്ഞിട്ടുണ്ടെങ്കിലും ഗുരുവിനേയും ഗുരുദര്‍ശനത്തേയും പറ്റി ഏറെ അറിയുന്നതിനാണ് ശിവഗിരി മഠത്തിലെത്തിയതെന്ന് സിന്‍ഫിവാന്‍ പറഞ്ഞു.
നേപ്പാളില്‍ എത്തിയശേഷം തുടര്‍യാത്രയില്‍ കേദാര്‍നാഥ്, ഋഷികേശ് എന്നിവിടങ്ങളിലൊക്കെ സഞ്ചരിച്ചശേഷം വര്‍ക്കലയില്‍ ബീച്ചിലെത്തി അവിടെ പരിചയപ്പെട്ട ഗൈഡില്‍ നിന്നും ശിവഗിരിയിലെത്തുന്ന മാര്‍ഗ്ഗം തേടി വൈകാതെ എത്തുകയായിരുന്നു. പലയിടവും സന്ദര്‍ശിച്ചുവെങ്കിലും ശിവഗിരിയില്‍ അനുഭവപ്പെട്ട ശാന്തതയും പ്രകൃതിരമണീയതയും ആരാധനാരീതികളുമൊക്കെ തന്നെ വല്ലാതെ സ്വാധീനിക്കുകയുണ്ടായി എന്ന് അദ്ദേഹം അനുഭവം പങ്കുവച്ചു. താന്‍ വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടു നടക്കുന്ന മനുഷ്യരെല്ലാം ഒന്നാണെന്ന സങ്കല്‍പ്പം ശിവഗിരി മഠത്തില്‍ സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നു വെന്ന് മനസ്സിലാക്കാനായി. ശിവഗിരിയില്‍ കഴിഞ്ഞസമയം ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നു വന്നുപോകുന്നവരേയും ശ്രദ്ധയില്‍പ്പെട്ടു. ആര്‍ക്കും