Sivagiri
20-1-2023 വെള്ളിയാഴ്ച ഉച്ചക്ക് 11.30 ന്

ആലുവ അദ്വൈതാശമത്തിൽ പ്യാരി സോപ്പ് പ്രോഡക്ട് ഉടമ ശ്രീ കെ.ഐ.സോമകുമാർ തന്റെ പിതാവായ ശ്രീ കെ.എൻ. ഇറ്റാമന്റെ നാമധേയത്തിൽ 16 ലക്ഷം രൂപ ചെലവഴിച്ച് പുതിയതായി നിർമ്മിച്ച മണിമണ്ഡപത്തിന്റെ സമർപ്പണം 20-1-2023 വെള്ളിയാഴ്ച ഉച്ചക്ക് 11.30 ന് നടക്കുന്നു. ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികളും, ജനറൽ സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമികളും ചേർന്നാണ് സമർപ്പണം നടത്തുന്നത്. തദവസരത്തിൽ എസ്.എൻ.ഡി.പി.യോഗം പ്രസിഡന്റ് ഡോ.എം.എൻ .സോമൻ മുഖ്യാതിഥി ആയിരിക്കും. ആശ്രമ സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ, ശ്രീ. സോമകുമാറും കുടുംബാംഗങ്ങളും SNDP അസിസ്റ്റൻറ് സെക്രട്ടറി സ്വാമിനാഥൻ, ബോർഡ് അംഗം VD. രാജൻ SNDP ആലുവ യൂണിയൽ ഭാരവാഹികളായ സന്തോഷ് ബാബു, നിർമ്മൽ കുമാർ രാമചന്ദ്രൻ ഗുരുധർമ്മ പ്രചരണ സഭ ജില്ല പ്രസിഡന്റ് ശ്രീ. ബൈജു തുടങ്ങിയവർ സന്നിഹിതരായിരിക്കും.