

ശിവഗിരി തീർത്ഥാടന നവതിയുടെ ഭാഗമായി നടന്നുവരുന്ന കലാപരിപാടിയുടെ വേദിയിലെത്തി പ്രശസ്ത ഗായകൻ കെ ജി ജയൻ (ജയ വിജയ) ഗുരുദേവ കൃതി ജനനി നവരത്ന മഞ്ജരിയും കുമാരനാശാൻ രചിച്ച ഗുരുസ്തവവും അയ്യപ്പഭക്തിഗാനങ്ങളും ആലപിച്ചപ്പോൾ ശിവഗിരി ആഡിറ്റോറിയവും പരിസരവും ഭക്തിസാന്ദ്രമായി കാഴ്ചക്കാരും കേൾവിക്കാരും നിർത്താതെ കരഘോഷം മുഴക്കിക്കൊണ്ടിരുന്നു. തിരുവനന്തപുരത്തുനിന്നും കോട്ടയത്തേക്കുള്ള യാത്രാവേളയിൽ ശിവഗിരിയിൽ ദർശനത്തിന് എത്തിയ ജയൻ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി സച്ചിദാനന്ദയുമായി കൂടിക്കാഴ്ചയിലാണ് ഒരു ചെറിയ സംഗീത വിരുന്ന് നടത്തണമെന്ന് സ്വാമി ആവശ്യപ്പെട്ടത്. സന്തോഷപൂർവം സ്വാമിയുടെ ആഗ്രഹം സ്വീകരിച്ച് അദ്ദേഹം വേദിയിൽ എത്തിയതു്. ശിവഗിരി മഠത്തിന് വേണ്ടി അദ്ദേഹത്തെ ഷാൾ അണിയിച്ച് ആദരിച്ചു. ശിവഗിരി മഠം പി ആർ ഓ ഇ എം സോമനാഥൻ നന്ദി പ്രകാശിപ്പിച്ചു.