Sivagiri
സമ്മേളനം ശിവഗിരി മഠത്തിൽ നടക്കും.

ശിവഗിരി തീർത്ഥാടന നവതി ആഘോഷങ്ങളുടെ ഭാഗമായി ഗുരുദേവന്റെ സന്യാസി ശിഷ്യന്മാരെയും ധർമ്മ സംഘം മഠാധിപതിമാർ പ്രസിഡന്റുമാർ എന്നിവരെയും ഗൃഹസ്ഥ ശിഷ്യന്മാരെയും സ്മരിച്ചുകൊണ്ടുള്ള സമ്മേളനം ശിവഗിരി മഠത്തിൽ നടക്കും. സമ്മേളനത്തിൽ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അധ്യക്ഷത വഹിക്കും ധർമ്മ സംഘം പ്രസിഡൻറ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ്മ പ്രചാരണ സഭ കോട്ടയം ജില്ലാ പ്രസിഡന്റ് സോഫി വാസുദേവൻ എന്നിവർ പ്രസംഗിക്കും. ഗുരുദേവന്റെ ഗൃഹസ്ഥ ശിഷ്യന്മാരുടെ പിൻമുറക്കാരാണ് പ്രഭാഷണങ്ങൾ നടത്തുക . യഥാക്രമം ഡോക്ടർ പല്‌പുവിനെ അഡ്വക്കേറ്റ് സാംബശിവൻ, മഹാകവി കുമാരനാശാനെ ഡോക്ടർ വിജയ രാഘവൻ , സഹോദരൻ അയ്യപ്പനെ പി പി രാജൻ , പത്രാധിപർ കെ സുകുമാരനെ ശ്രീ ദീപു രവി , സി വി കുഞ്ഞിരാമനെ എം സുകുമാരർ , സി കേശവനെ ഹാഷിം ,സി ആർ കേശവൻ വൈദ്യരെ ഡോ: സി കെ രവി , ടി.കെ മാധവനെ ഗംഗാധരൻ, ആർ ശങ്കറെ മോഹൻ ശങ്കർ, എം കെ രാഘവനെ ഡോ. അജിതാ രാഘവൻ ,വി കെ വേലായുധനെ വി വി ഗിരി ,ഭാർഗ്ഗവൻ വൈദ്യരെ ഷീല, കോട്ടുകോയിക്കൽ വേലായുധനെ ഉഷ , എം പി മൂത്തേടത്തിനെ ശ്രീമതി ലത മൂത്തേടത്ത് എന്നിവർ സ്മരിക്കും. ഉച്ചയ്ക്ക് ഒരുമണിക്ക് ശ്രീനാരായണ സന്യസ ശിഷ്യ സ്മൃതി സമ്മേളനത്തിൽ ശിവലിംഗ സ്വാമി, ഭൈരവൻ ശാന്തി, ചൈതന്യ സ്വാമി നിശ്ചലദാസ് സ്വാമി സത്യവ്രത സ്വാമി ഗുരുപ്രസാദ് സ്വാമി ശിവപ്രസാദ് സ്വാമി ബോധാനന്ദ സ്വാമി ഗോവിന്ദാനന്ദ സ്വാമി അച്യുതാനന്ദ സ്വാമി സുഗുണാനന്ദഗിരി സ്വാമി ശങ്കരാനന്ദ സ്വാമി ആനന്ദതീർത്ഥ സ്വാമി കുമാരാനന്ദ സ്വാമി ശ്രീനാരായണ തീർത്ഥ സ്വാമി നിജാനന്ദ സ്വാമി ബ്രഹ്മാനന്ദ സ്വാമി ഗീതാനന്ദ സ്വാമി ശാശ്വതീകാനന്ദ സ്വാമി മാധവാനന്ദ സ്വാമി സ്വരൂപാനന്ദ സ്വാമി പ്രകാശാനന്ദ സ്വാമി എന്നിവരെ ശിവഗിരി മഠം സന്യാസിമാർ അനുസ്മരിച്ച് സംസാരിക്കും