Sivagiri
ശിവഗിരി തീര്‍ത്ഥാടന നവതി ആഘോഷങ്ങളുടെ ഭാഗമായി നടന്നു വരുന്ന പ്രഭാഷണ പരമ്പരയുടെ അഞ്ചാം ദിവാസമായ ഇന്ന് പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.

 

ശിവഗിരി തീര്‍ത്ഥാടന നവതി ആഘോഷങ്ങളുടെ ഭാഗമായി നടന്നു വരുന്ന പ്രഭാഷണ പരമ്പരയുടെ അഞ്ചാം ദിവാസമായ ഇന്ന് പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ഓരോ ഗുരുക്കന്‍മാരും കാലഘട്ടത്തിന്‍റെ സവിശേഷതയെ ഉള്‍ക്കൊണ്ട് ഏതെങ്കിലും ഒരു ധര്‍മ്മത്തിന് മുഖ്യത നല്‍കും. കൃഷ്ണന്‍ കര്‍മ്മയോഗത്തിനും ബുദ്ധന്‍ അഹിംസയ്ക്കും ക്രിസ്തു സ്നേഹത്തിനും മുഹമ്മദ് നബി സാഹോദര്യത്തിനും ശ്രീശങ്കരന്‍ ജ്ഞാനത്തിനും മുഖ്യത നല്‍കിയതുപോലെ ശ്രീനാരായണ ഗുരുദേവന്‍ അനുകമ്പയ്ക്കാണ് പ്രാധാന്യം നല്‍കിയത്. ആര്‍ദ്രമായ അനുകമ്പയില്‍ മതങ്ങളേയും തത്വദര്‍ശനങ്ങളേയും ഗുരുക്കന്‍മാരേയും സമന്വയിപ്പിച്ചുകൊണ്ടു രചിച്ച കൃതിയാണ് അനുകമ്പാദശകം.

മറ്റ് ഗുരുക്കന്‍മാര്‍ പരമ്പരാഗതമായ വേദമന്ത്രങ്ങള്‍ ജപിക്കുവാന്‍ ഉപദേശിച്ചപ്പോള്‍ അരുളുള്ളവനാണ് ജീവി എന്ന പുതിയൊരു നവാക്ഷരി മന്ത്രം ഗുരുദേവന്‍ ഉപദേശിച്ചു. ആടുമാടുകളെപ്പോലെ സ്വന്തം മാതാപിതാക്കളേയും കുടുംബാംഗങ്ങളേയും വെട്ടിക്കൊലപ്പെടുത്തുന്ന ഇക്കാലത്ത് ഗുരുദേവന്‍ ഉപദേശിച്ച നവാക്ഷരീ മന്ത്രത്തിന്‍റെ പ്രസക്തി വളരെ വലുതാണ്. ഒരു പീഢയെറുമ്പിനും വരുത്തരുത് എന്ന് ഉപദേശിക്കുന്ന മഹാഗുരു എല്ലാവരും ആത്മസഹോദരന്‍ എന്ന് ഉപദേശിച്ചുകൊണ്ട്അ നുകമ്പാദര്‍ശനം ജനഹൃദയങ്ങളില്‍ സന്യപേക്ഷിച്ചു. ഈ അനുകമ്പാദശകം സ്വയം ആചരിക്കുവാനും പ്രചരിപ്പിക്കുവാനും ശ്രീനാരായണസമൂഹം ബദ്ധശ്രദ്ധരാകേണ്ടതാണെന്ന് സച്ചിദാനന്ദ സ്വാമികള്‍ തുടര്‍ന്നു പറഞ്ഞു. ശിവഗിരി മഠം പി.ആര്‍.ഒ. ഇ.എം. സോമനാഥന്‍, അനീഷ് ആനന്ദ് എന്നിവര്‍ പ്രസംഗിച്ചു.