Sivagiri
ഡിസം: 29 വരെ തുടരും.

ശിവഗിരി : മഹാതീര്‍ത്ഥാടനത്തിന് സമാരംഭം. 90-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ മുന്നോടിയായി ശിവഗിരി മഠം പ്രഖ്യാപിച്ച തീര്‍ത്ഥാടന കാലം നാളെ മുതല്‍. നാളെ തുടക്കം കുറിക്കുന്ന പ്രഭാഷണ പരമ്പര ഡിസം: 29 വരെ തുടരും.

ഇന്ന് (15-12-22) നാലിന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ തുടങ്ങിയവര്‍ പങ്കെടുക്കും.

16/12/22 മുതല്‍ രാവിലെ പത്ത് മണി മുതലാണു പ്രഭാഷണങ്ങള്‍ ആരംഭിക്കുക. ?16 ന് കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി കൈവല്യാനന്ദ സരസ്വതി, ഗുരുദേവ കൃതികള്‍ ഒരു പഠനം എന്ന വിഷയത്തിലും ?17 ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി ധര്‍മ്മചൈതന്യ സ്വാമി പലമതസാരവുമേകം, ?18 ന് ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ?19 ന് ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗം സ്വാമി ബോധി തീര്‍ത്ഥ എന്നിവരും ?20 ന് സ്വാമി പ്രബോധതീര്‍ത്ഥ (ഗുരുവും കുമാരനാശാനും ), ?21 ന് സ്വാമിനി ജ്യോതിര്‍മയി, (അഹിംസ പരമധര്‍മ്മ) ?22 ന് സ്വാമി അസംഗാനന്ദ ഗിരി (ശിവഗിരി ബ്രഹ്മവിദ്യാലയം) ?23 ന് സ്വാമി അദ്വൈതാനന്ദ (ഗുരുദേവന്‍റെ ക്ഷേത്രസങ്കല്‍പ്പങ്ങളും ആചാരാനുഷ്ഠാനങ്ങളും) ?24 ന് സ്വാമിനി നിത്യചിന്മയി , (കുമാരനാശാന്‍റെ ചണ്ഡാലഭിക്ഷുകി), ??25 ന് സ്വാമി മുക്താനന്ദയതി (അന്ധവിശ്വാസ ദൂരീകരണം ഗുരുദേവ ദര്‍ശനത്തിലൂടെ), ?26 ന് സ്വാമി ശിവനാരായണ തീര്‍ത്ഥ, ?27 ന് സ്വാമി സുരേശ്വരാനന്ദ, (ഗുരുദേവന്‍റെ ക്ഷേത്രസങ്കല്‍പ്പവും ആചാരാനുഷ്ഠാനവും) തുടങ്ങിയവരും പ്രഭാഷണങ്ങള്‍ നടത്തും. ?28 ന് പാരമ്പര്യവൈദ്യ സമ്മേളനം, ?29 ന് ഗുരുദേവ ശിഷ്യപ്രശിഷ്യ സമ്മേളനം എന്നിവ ഉണ്ടായിരിക്കും.