സമസ്യാപൂരണം 1
(വിളയത്തു കൃഷ്ണനാശാന്‍റെ പത്രാധിപത്യത്തില്‍ ഇറങ്ങിയിരുന്ന വിദ്യാവിലാസിനി മാസികയുടെ ധ1073 മേടം, പുസ്തകം 1പ 8-ാം ലക്കത്തില്‍ വന്ന ഒരു സമസ്യാപൂരണമാണ് ഇത്)
"കാലദേശകനകങ്ങള്‍ വിസ്മൃതി കരസ്ഥ-
മാക്കുമതുപോലെയ-
പ്പാലെടുത്തുപരുകും ഖഗം ബകമെതൃത്തു-
ശുക്തിയതുപോലെതാന്‍
വേല ചെയ്തുലയില്‍ വച്ചുരുക്കിയൊരിരുമ്പി-
ലൊറ്റിയ ജലം വിയ-
ജ്ജ്വാലയില്‍ പണമറിഞ്ഞു കൊള്ളുമുപദേശ-
മോര്‍ക്കിലിതുപോലെയാം".
സമസ്യാപൂരണം 2
കോലത്തുകര ക്ഷേത്രസന്നിധിയില്‍വച്ച് പൂര്‍വ്വാര്‍ദ്ധം ഗുരുദേവന്‍ ചൊല്ലുകയും ഉത്തരാര്‍ദ്ധം പൂരിപ്പിക്കുവാന്‍ ചാരത്തുണ്ടായിരുന്ന കുമാരുവിനോട് (കുമാരനാശാന്‍) ആവശ്യപ്പെടുകയും ഗുരുകല്പനപ്രകാരം അമാന്തംവിനാ കുമാരു പൂരിപ്പിച്ചു ചൊല്ലിയതും അടങ്ങുന്നതാണ് ഈ ശ്ലോകം.
'കോലത്തുകര കുടികൊണ്ടരുളും
ബാലപ്പിറചൂടിയ വാരിധിയേ'
'കാലന്‍ കനിവറ്റു കുറിച്ചുവിടു-
ന്നോലപ്പടിയെന്നെയയ്ക്കരുതേ'!