മംഗളാശംസ-1
 
(ധര്‍മ്മകുമാരന്‍ എന്ന ഒരു മാസികയ്ക്ക് ഗുരുദേവന്‍ നല്‍കിയ മംഗളാശംസയാണിത്)
 
കര്‍മ്മം പരോപകാരം
ധര്‍മ്മോപേതം പരത്തി ലോകത്തില്‍
ശര്‍മ്മമമര്‍ന്നു വളര്‍ന്നീ-
ധര്‍മ്മകുമാരന്‍ ജയിക്ക ജനതയ്ക്കായ്!
 
മംഗളാശംസ-2
 
(ഈ പദ്യം ശിവഗിരി മഠത്തില്‍ നിന്നും ഇറങ്ങിയിരുന്ന ധര്‍മ്മം എന്ന പത്രത്തില്‍ പതിവായി ചേര്‍ത്തിരുന്നതാണ്)
 
നിര്‍മ്മത്സര പ്രമോദായ
ജീയാന്നിത്യമിദം ഭുവി
പത്രമശ്വത്ഥജമിവ
സുപ്രസംഗൈരലംകൃതം.