ദേവീപ്രണാമദേവ്യഷ്ടകം
(ശ്രീശിവേതി പരിപാലയേതി പരിപാലയേതി ജപമാലയാ)
1 പാദഭക്തജനപാലനാധികപരായണാ ഭവഭയാപഹാ
പൂതമാനസ പുരാണപുരുഷപുരന്ദരാദി പുരുപൂജിതാ
സാധുസാധിതസരസ്വതീ സകലസംപ്രദായസമുദാഹൃദാ
ശാതശാരദ ശശാംകശേഖരശിവാ ശിവാശിവമുദീയതാം
2 നീലനീരദനിഭാ നിശാകരനികാശനിര്‍മ്മലനിജാനനാ
ലോലലോചന ലലാമശോഭിത ലലാടലാലിത ലലാപകാ
ശാലിതാ ശകുലശാരദാ ചരണ ചാരീശാശ്വതശൂഭാവഹാ
കാലകാലകമനീയകാമുകകലാ കലാപകലിതാപതാം
3 കുംഭികുംഭകുചകുംഭകുങ്കുമ വിശുംഭിശംഭു ശുഭസംഭവാ
ജൃഭിജംഭരിപു ജൃംഭളസ്തനിനിഷേവ്യമാണചരണാംബുജാ
ഡിംഭകുംഭിമുഖബാഹുലേയലസദങ്കകാ വിധുരപങ്കകാ
ഡാംഭികാസുരനികുംഭസുംഭമഥിനീ തനോതു ശിവമംബികാ
4 ദാരിതാതിഘനദാരികാദമിത ദാരുണാഘനിരയശ്ചടാ
മാരമാരണമരാമരാളമണിമന്ധരാഗപരമാനിനി
ശൂരശൂരദനുസൂനുസാരമരതാരകാസുര രിപുപ്രസൂഃ
രാജരാജരമണീരപാരപിതരാജിതാമല പദാവതാം
5 ഹേലയാസ്വദിതഹാലയാകുലിതകാലയാ മലിന ശ്രീലയാ
വ്രീലയാപലിതഫാലയാ വിമലമാലയാ സമരവേളയാ
സ്ഥൂലയാ വപുഷി ബാലയാ കുശലമൂലയാ ജലദകാലയാ
പാലയേതി പരിപാലയേതി പരിപാലയേതി ജപമാലയാ
6 രാമയാ വിമതവാമയാ ശമിതകാമയാ സുമിതസീമയാ
ഭൂമയാധികപരോമയാ ഘനകദംബയാ വിധുരിതാമയാ
ഘോരയാ സമരവീരയാ കലിതഹീരയാ സമരപാരയാ
പാലയേതി പരിപാലയേതി പരിപാലയേതി ജപമാലയാ
7 ഹാരയാ ജലദനീരയാ ശമിതമാരയാതപ വിദാരയാ
ഭൂമയാധികവികാരയാ ചകിതചോരയാ സകലസാരയാ
വീരയാച ശിവദാരയാ മുലിതഹീരയാ നമിതശൂരയാ
പാലയേതി പരിപാലയേതി പരിപാലയേതി ജപമാലയാ
8 സാശയാ വിധുതപാശയാ വിധൃതപാശയാ സരജനീശയാ
ശോശയാനനപതപാശയാ കുചവികോശയാ വിനുതമേശയാ
സേനയാസുമഥനാശയാ ഹൃതഹരാശയാദമിതനാശയാ
ഹേലയാദൃതസുകോശയാ ദിവിവിമോചയെ വിമതനാശയാ.
ഇതി ശ്രീനാരായണപരമഹംസവിരചിതം സമ്പൂര്‍ണ്ണം