(1908 ല്‍ ശിവഗിരിയിലെ ശാരദാമഠം സ്ഥാപനകാലത്ത് രചിക്കപ്പെട്ടത്)

1084 ചിങ്ങം 26-ാം തീയതി ഗുരുദേവന്‍റെ ജന്മനാള്‍ ദിവസം ശിവഗിരിയില്‍ ശാരദാമഠ ത്തിനു ശിലാസ്ഥാപനം നടത്തിയിട്ട് അവിടെ വച്ചു തന്നെ രചിച്ചതാണ് പ്രസ്തുത കൃതി.  യോഗാനുഭവങ്ങളെല്ലാം പൂര്‍ത്തി യായി ജ്ഞാനദാര്‍ഢ്യം വന്നശേഷമാണിതിന്‍റെ രചനയെന്നു കൃതി തന്നെ വിളിച്ചറിയിക്കുന്നു.  പേരുകൊണ്ടു ദേവീ സ്തുതിയാണെന്ന് തോന്നാമെങ്കിലും ഉജ്ജ്വലമായ ഒരദ്വൈത വേദാന്ത കൃതിയാണ് ജനനീ നവരത്നമഞ്ജരി.  വാഗ്ദേവത നൃത്തംവച്ചു നില്‍ക്കുന്ന ഈ കൃതി ഗുരുദേവന്‍റെ അതുല്യമായ കവിത്വശക്തിക്കു നിദര്‍ശനം കൂടിയാണ്.  ജനനിക്കര്‍പ്പിക്കുന്ന ഒന്‍പതു പദ്യരത്നങ്ങളടങ്ങുന്ന ഒരു പൂങ്കുല എന്ന അര്‍ത്ഥത്തിലാണ് ജനനീനവരത്നമഞ്ജരിയെന്നു പേരു നല്‍കപെട്ടിരി ക്കുന്നത്.