(1887 നും 1897 നും ഇടയില്‍ രചിക്കപ്പെട്ടത്)

 

എട്ടു സംസ്കൃതപദ്യങ്ങളുള്ള സുബ്രഹ്മണ്യസ്തുതിയാണ് 'ബാഹുലേയാഷ്ടകം'. ഒന്നിലധികം അമ്മമാരാല്‍ പാലൂട്ടി വളര്‍ത്തപ്പെട്ടതുകൊണ്ടാണ് സുബ്രഹ്മണ്യനു ബാഹുലേയന്‍ എന്ന പേരുണ്ടായത്. ബഹുലകളുടെ മകന്‍ ബാഹുലേയന്‍. മന്ത്രരൂപത്തിലാണീ കൃതിയുടെ രചന.  രോഗങ്ങളും ബാധോപദ്രവങ്ങളും ഒക്കെയകറ്റാന്‍ ഈ സുബ്രഹ്മണ്യമന്ത്രം പ്രയോഗിച്ചിരുന്നു. മന്ത്രോച്ചാരണത്തില്‍ ഏകാഗ്രതയും ശക്തിയും വര്‍ദ്ധിക്കാനാണ് ഓരോ ശ്ലോകത്തിലും പലതരം ധ്വനികള്‍ ആവര്‍ത്തിച്ചിരിക്കുന്നത്.  ഈ ധ്വനികളെല്ലാം കുണ്ഡലിനി പ്രാണപ്രസരവേളയില്‍ ഒരു യോഗിക്ക് ആധാരചക്രങ്ങളില്‍ അനാഹതധ്വനികളായി മുഴങ്ങി അനുഭവപ്പെടുന്നവയാണ്. മന്ത്രശക്തി വര്‍ദ്ധിപ്പിക്കാന്‍ ഈ ധ്വനികള്‍ക്ക് അസാധാരണമായ കഴിവുണ്ട്. ഈ സ്തോത്രം കൊ ണ്ട് സുബ്രഹ്മണ്യനെ ഉപാസിച്ചു പ്രത്യക്ഷമാക്കാവുന്നതാണ്.