ഈ കൃതി എന്നാണു രചിച്ചതെന്നു കൃത്യമായി പറയാന്‍ തെളിവുകളില്ല. 1887 നും 1897നും മദ്ധ്യേയായിരിക്കണമെന്നു ചിലര്‍ കരുതുന്നു. മണിപ്രവാള ചമ്പുക്കളിലെ ഭാഷാഗദ്യത്തിന്‍റെ മാതൃകയില്‍ പാടിരസിക്കാന്‍ തക്കവണ്ണം ഈണത്തോടെ രചിച്ചിട്ടുള്ള ഒരു ദേവിസ്തുതിയാണിത്. മിക്കവരികളിലും 'ഭൂജംഗപ്രയാതം' എന്ന സംസ്കൃത വൃത്തത്തിന്‍റെ ലക്ഷണം കാണാം. ചില വരികളില്‍ ആ വൃത്തനിയമം അംഗീകരിച്ചുകാണുന്നില്ല. ഗുരുദേവന്‍റെ പദസ്വാധീനത ഉച്ചൈസ്തരം പ്രഖ്യാപിക്കുന്ന ഒരു കൃതിയാണിത്.