(കൊ.വ. 1064 ലെ മണ്ണന്തല ക്ഷേത്രപ്രതിഷ്ഠാവേളയില്‍ രചിക്കപ്പെട്ടത്)

കേരളത്തിന്‍റെ തലസ്ഥാനമായ തിരുവനന്തപുരത്തിനടുത്ത് മണ്ണന്തല  എന്ന പ്രദേശത്ത് ഗുരുദേവന്‍ ഒരു ദേവീപ്രതിഷ്ഠ നടത്തുകയുണ്ടായി. കൊല്ലവര്‍ഷം 1064 കുംഭം 22-ാം തീയതി രേവതി നക്ഷത്രത്തിലാണ് പ്രതിഷ്ഠ നടന്നത്. തുടര്‍ന്ന് ഇഷ്ടദേവതാരൂപത്തില്‍ ദേവിയെ ഭജിക്കുന്ന ഭക്തന്മാര്‍ക്കു പ്രയോജനപ്പെടത്തക്കവണ്ണം സംസ്കൃതവൃത്തത്തില്‍ ഒന്‍പത് ശ്ലോകങ്ങളുള്‍പ്പെട്ട ഒരു ദേവീസ്തവവും രചിച്ചു. 'മണ്ണന്തലദേവീസ്തവം എന്ന് സ്തോത്രകൃതിക്കു പേരും നല്കി.