ഈ കൃതി എന്നെവിടെവെച്ച് രചിച്ചു എന്നതിന് വ്യക്തമായ തെളിവില്ല. 1894 ലാണെന്നു ചിലര്‍ കരുതുന്നു. എന്തായാലും ഗുരുദേവന്‍റെ അദ്വൈത ബ്രഹ്മാനുഭവത്തിന്‍റെ ഉറപ്പ് വെളുപ്പെടുത്തി തരുന്ന ഒരു കൃതിയാണിത്. ഗുരുദേവന്‍റെ സത്യദര്‍ശനം എവിടെയാണ് പൂര്‍ണ്ണത പ്രാപിച്ചതെന്ന് ഈ കൃതി സംശയാതീതമായി തെളിയിക്കുന്നു.


അദ്വൈതസത്യം വ്യക്തമായി പ്രകാശിപ്പിക്കുന്നത് എന്നാണ് 'അദ്വൈതദീപിക' എന്ന പേരിന്‍റെ താല്പര്യം. യുക്തിയുടെയും അനുഭവത്തിന്‍റെയും മണ്ഡലങ്ങളില്‍ അദ്വൈതസത്യത്തെ അരക്കിട്ടുറപ്പിച്ചിരിക്കുകയാണീ കൃതിയില്‍ ഗുരുദേവന്‍. ഇത് ആവര്‍ത്തിച്ചാവര്‍ത്തിച്ച് വായിച്ചു മനനം ചെയ്യുന്നവര്‍ക്ക് ബ്രഹ്മസ്വരൂപം കരതലാമലകമായി പ്രകാശിക്കും. തുടര്‍ന്ന് ഭൗതികവും ആത്മീയവുമായ ജീവിതം ധന്യമായി ആനന്ദമനുഭവിക്കാറാകും. ആത്മീയവുമായ ജീവിതം ധന്യമായി ആനന്ദമനുഭവിക്കാറാകും. ഒരു സത്വാന്വേഷിക്ക് നിരന്തരമനനത്തിന് അത്യന്തം ഉപകരിക്കുന്നതാണീ കൃതി.