(1914 ല്‍ രചിക്കപ്പെട്ടത്)

 

ഗുരുദേവന്‍റെ മതസമന്വയസിദ്ധാന്തം ദിവ്യരൂപം പൂണ്ടുനില്ക്കുന്ന ഒരു മനോഹരകൃതിയാണ് 'അനുകമ്പാദശകം.' ഇതെന്നെവിടെവെച്ചു രചിച്ചു എന്നതിനു വ്യക്തമായ തെളിവുകളില്ല. എങ്കിലും സര്‍വ്വമതസമ്മേളനമെന്ന ആശയത്തിനു രൂപം കൊടുത്തുകൊണ്ടിരുന്ന കാലത്തോടടുപ്പിച്ച് ആലുവ അദ്വൈതാശ്രമത്തില്‍ വച്ചു രചിച്ചതായിരിക്കണമെന്നൂഹിക്കപ്പെടുന്നു. 1924 കുംഭം 20, 21 തീയതികളിലാണല്ലോ ആലുവായിലെ സര്‍വ്വമതസമ്മേളനം നടന്നത്. 1923 മിഥുനമാസത്തിലാണ് ആലുവായില്‍വെച്ചുതന്നെ മതപരിവര്‍ത്തനത്തെക്കുറിച്ചും മറ്റും സഹോദരന്‍  ശ്രീ. അയ്യപ്പനുമായി ദീര്‍ഘമായ സംഭാഷണം നടന്നത്. അജ്ഞതയുടെ ഫലമായി മതഭേദചിന്ത മനുഷ്യനെ വലയ്ക്കുന്നതുകണ്ട്, സത്യനിഷ്ഠനായ ഗുരുവിന്‍റെ ഹൃദയം അനുകമ്പാപൂരിതമായി രചിച്ച ഒരു കൃതിയാണ് 'അനുകമ്പാദശകം'.