(1914 ല്‍ ആലുവാ അദ്വൈതാശ്രമത്തില്‍ വച്ച് രചിക്കപ്പെട്ടത്)

 

ഈ കൃതി രചിച്ചത് ആലുവാ അദ്വൈതാശ്രമത്തില്‍ വച്ച് 1914 - ലാണെന്ന് ചിലര്‍ കരുതുന്നു. ഗുരുദേവന്‍റെ ജാതിനിഷേധം ഉറപ്പുറ്റ തത്ത്വബോധത്തിന്‍റെയും വ്യക്തമായ ശാസ്ത്രചിന്തയുടെയും ഫലമാണെന്ന് ഈ കൃതി നിസ്സംശയം തെളിയിക്കുന്നു.  ചിന്താശക്തിയുള്ള ഏതൊരു വ്യക്തിയെയും ജാതിപ്പിശാചിന്‍റെ ബാധയില്‍ നിന്നും ഈ കൃതി വിമുക്തനാക്കുന്നതാണ്. തുടര്‍ന്ന് പരമപുരുഷാര്‍ത്ഥമായ ആത്മാനുഭവത്തില്‍ കൊണ്ടെത്തിക്കുകയും ചെയ്യുന്നു.