(1914 ല്‍ രചിക്കപ്പെട്ടതെന്ന് കരുതുന്നു)
ശ്രീനാരായണഗുരുദേവന്‍ മലയാളം, തമിഴ്, സംസ്കൃതം എന്നീ മൂന്നുഭാഷകളിലും വശ്യവചസ്സായിരുന്നു എന്നു അദ്ദേഹത്തിന്‍റെ കൃതികള്‍ വിളിച്ചറിയിക്കുന്നു. ഗുരുദേവന്‍ തമിഴ്ഭാഷയില്‍ രചിച്ച അന്‍പതു പാട്ടുകള്‍ അടങ്ങുന്ന കൃതിയാണ് 'തേവാരപ്പതികങ്കള്‍'. പത്തുപാട്ടുകള്‍ വീതമടങ്ങുന്ന പതികങ്ങളായിട്ടാണു ഗുരുദേവന്‍ അന്‍പതുപാട്ടുകളെയും വിഭജിച്ചിരിക്കുന്നത്. ജ്ഞാനികളായ തമിഴ് സിദ്ധന്മാര്‍ ദേവതാരാധനാപരങ്ങളായി രചിച്ചിട്ടുള്ള പാട്ടുകളാണു 'തേവാരം' എന്ന പേരില്‍ അറിയപ്പെടുന്നത്. നെയ്യാറ്റിന്‍കരയില്‍ അരുമാനൂര്‍ എന്ന സ്ഥ ലത്തുള്ള ഒരു നായനാര്‍ പ്രതിഷ്ഠയെ സ്തുതിക്കുന്ന രീതിയിലാണ് പ്രസ്തുത പതികങ്ങള്‍ രചിച്ചിട്ടുള്ളത്. ഗുരുദേവന്‍ ഒരിക്കല്‍ ഈ ക്ഷേ ത്രം സന്ദര്‍ശിച്ചപ്പോള്‍ വിഗ്രഹത്തെ തൊഴുതുകൊണ്ട് പെട്ടെന്നുണ്ടാ ക്കി സ്തുതിച്ചതാണീ കൃതിയെന്നു പറയപ്പെടുന്നു. ഇതു കൃത്യമായും ഏതുവര്‍ഷത്തിലാണെന്നു നിശ്ചയമില്ല. 1914 ലാണെന്നു ചിലര്‍ കരുതുന്നു.