(1888 ല്‍ രചിക്കപ്പെട്ടതെന്നു കരുതുന്നു)

 

ചിദംബരാഷ്ടകം, ശിവപ്രസാദപഞ്ചകം, സദാശിവദര്‍ശനം എന്നിവ എവിടെവച്ച് എപ്പോള്‍ രചിച്ചു എന്നറിയാന്‍ വ്യക്തമായ തെളിവൊന്നും ലഭിച്ചിട്ടില്ല. 1887 നും 1897 നും ഇടയ്ക്കായിരിക്കണം ഇവ രചിച്ചിട്ടുള്ളതെന്നു ചിലര്‍  കരുതുന്നു. 1888 ല്‍ അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ കഴിഞ്ഞ് ഗുരുദേവന്‍ പിന്നെ പല സ്ഥലങ്ങളിലും പലരൂപത്തിലുള്ള ശിവപ്രതിഷ്ഠകള്‍ നടത്തുകയുണ്ടായി ആ അവസരങ്ങളില്‍ എപ്പോഴെങ്കിലുമൊക്കെ രചിച്ചവയായിരിക്കണം ഈ സ്തുതികള്‍.