(1887 നും 1897 നും ഇടയില്‍ രചിക്കപ്പെട്ടത്)
സംസ്കൃതബഹുലമായ ഭാഷയില്‍ രചിച്ചിട്ടുള്ള ഒന്‍പത് ശ്ലോകങ്ങള്‍ അടങ്ങിയതാണ് ഈ സുബ്രഹ്മണ്യസ്തോത്രം. ശിവബീജം അഗ്നിയും ഗംഗയും വഴി ശരവണക്കാട്ടില്‍ എത്തി അവിടെവെച്ചാണ് സുബ്രഹ്മണ്യന്‍ ജാതനാകുന്നത്. ശരവണക്കാട്ടില്‍ ശിശുവിന്‍റെ കരച്ചില്‍ കേട്ടവിടെയെത്തിയ കൃത്തികമാരെന്ന ആറു ദേവിമാരാണു കു ഞ്ഞിനെ മുലയൂട്ടി വളര്‍ത്തിയത്. ആറു ദേവിമാര്‍ അമ്മമാരായിട്ടുള്ളവനാണു ഷണ്മാതുരന്‍. അദ്ദേഹത്തെക്കുറിച്ചുള്ള സ്തുതിയാണ് ഷാ ണ്മാതുരസ്തവം