(1893 ല്‍ കോലത്തുകര ക്ഷേത്രപ്രതിഷ്ഠാ വേളയില്‍ രചിക്കപ്പെട്ടത്)
തിരുവനന്തപുരത്തിനടുത്തുള്ള ഒരു സ്ഥലമാണ് കുളത്തൂര്‍. അവിടത്തെ കോലത്തുകര ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തി ശിവനാണ്. 1893 ലാണ് ഗുരുദേവന്‍ ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയത്. തുടര്‍ന്ന് ആ ശിവനെ ഇഷ്ടദേവനായി അംഗീകരിച്ചുപാസിക്കുന്ന ഭക്തന്മാര്‍ക്കായി മനോഹരമായ ഈ സ്തോത്രവും രചിച്ചുനല്കി.
ഗുരുദേവന്‍റെ മറ്റു സ്തോത്രകൃതികളെപ്പോലെ കോലതീരേശസ്ത വവും ഇഷ്ടദേവഭജനം വഴി വസ്തുബോധമുളവാക്കി മുക്തിക്കു വഴിതെളിക്കുന്ന ഒരുത്തമകൃതിയാണ്. സര്‍വാര്‍പ്പണബുദ്ധി ദൃഢപ്പെടുന്നതോടൊപ്പം വ്യക്തമായ വസ്തുബോധവും ഈ സ്തോത്രപാരായണം ഉളവാക്കും. ഇതു നിരന്തരം പാരായണം ചെയ്യുന്നവര്‍ക്ക് ദാരിദ്ര്യം, രോ ഗം തുടങ്ങിയ ലൗകിക ക്ലേശങ്ങളും നിശ്ശേഷം അകന്നുകിട്ടുന്നതാണ്.