(1884 ല്‍  രചിക്കപ്പെട്ടതെന്നു കരുതുന്നു

 

ഇതിന്‍റെ രചനാകാലം കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല. 1884 ലാ ണെന്നു ചിലര്‍ കരുതുന്നു. പരമസത്യം മനസ്സിനു വിചാരം ചെയ്തു പൂര്‍ണ്ണമായും കണ്ടെത്താവുന്നതല്ല. അതു മനനാതീതമാണ്. ആ സ ത്യത്തെ പ്രതിപാദിക്കുന്ന കൃതിയായതുകൊണ്ട് 'മനനാതീത' മെന്നു പേരിട്ടിരിക്കുന്നു.  സത്യം കണ്ടെത്താനുള്ള ഉപായമായ വൈരാഗ്യമാ ണ് ഈ കൃതിയിലെ പ്രധാനപ്രതിപാദ്യം. അതുകൊണ്ട് പത്തുപദ്യങ്ങളുള്‍ക്കൊള്ളുന്ന ഈ കൃതിക്ക് 'വൈരാഗ്യദശകം'  എന്നു പേരുണ്ടായി. വൈരാഗ്യം ദൃഢമായാലുണ്ടാകുന്ന ബ്രഹ്മാനുഭവമാണ് മനനാതീതം.
ആത്മസാക്ഷാത്ക്കാരം കൊതിക്കുന്ന സാധകന്മാര്‍ക്കുവേണ്ടി രചിക്കപ്പെട്ടിട്ടുള്ളതാണീ കൃതി. ശാരീരിക സുഖരൂപത്തിലുള്ള കാമത്തോടു വിരക്തി വരണേ എന്നാണിതില്‍ പ്രധാനമായും പ്രാര്‍ത്ഥിച്ചിരിക്കുന്നത്. കാമജയം മറ്റെല്ലാ ഇന്ദ്രിയങ്ങളുടെയും ജയത്തില്‍ കലാശിക്കും. ഒരു സത്യാന്വേഷി നിരന്തരമായ ഭഗവദ്ചിന്തയിലൂടെ കാമത്തെ ജയിക്കാന്‍ യത്നിക്കേണ്ടതാണ്. സ്ഥിരമായ ബ്രഹ്മചര്യം പാലിക്കാന്‍ കഴിയാതെ തന്‍റെ ശിഷ്യന്മാരില്‍ ചിലര്‍ ഭ്രംശിച്ചുപോകുന്നതു കണ്ടിട്ടായിരിക്കണം ഗുരുദേവന്‍ ഇതെഴുതിയത്. എന്തായാലും ഈ കൃതി വായിച്ചു മനനം ചെയ്യുന്നവര്‍ക്ക് ബ്രഹ്മചര്യം ഉറച്ച് ആത്മാനുഭവത്തിനു വഴിതെളിയുമെന്നുള്ളതു നിശ്ചയം.