(1888 ലെ അരുവിപ്പുറം പ്രതിഷ്ഠാകാലത്ത് രചിക്കപ്പെട്ടത്)

ഇഷ്ടദേവതാരൂപത്തിലുള്ള ശിവഭജനത്തിന് ശക്തി യും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കാന്‍ ഭക്തജനങ്ങളെ ഉദ്ദേശിച്ച് ശ്രീനാരായണഗുരുദേവന്‍ നൂറ് പദ്യങ്ങളില്‍ രചിച്ച ശിവസ്തുതിയാണ് 'ശിവശതകം'. അദ്വൈതികളില്‍ പലരും തികഞ്ഞ ശിവഭക്തരാണ്. ശ്രീശങ്കരഭഗവത്പാദരുടെ ശിവസ്തോത്രങ്ങള്‍ പ്രസിദ്ധങ്ങളാണല്ലോ. ഗുരുദേവനാണെങ്കില്‍ ക്ഷേത്രങ്ങളില്‍ അധികവും ഇഷ്ടദേവതാമൂര്‍ത്തിയായി ശിവനെയാണ് പ്രതിഷ്ഠിച്ചിട്ടുള്ളതും. ഭക്തിയും ചിത്തശുദ്ധിയും ജ്ഞാനവും വളര്‍ത്തി ഒരു ഭക്തനെ പരമസത്യത്തോടടുപ്പിക്കാന്‍ അസാധാരണമായ കഴിവുള്ള ഒരു ഉത്തമസ്തോത്രമാണ് ശിവശതകം.