(1887 നും 1897 നും ഇടയില്‍ രചിക്കപ്പെട്ടത്)
ത്തു ശ്ലോകങ്ങളടങ്ങുന്ന ഒരു ശിവസ്തോത്രമാണ് 'സദാശിവദര്‍ശനം' . സദാ മംഗളസ്വരൂപമായി വിളങ്ങുന്ന പരമാത്മാവിന്‍റെ പ്രതീകമായി ശിവനെ ഇഷ്ടദേവതാ രൂപത്തില്‍ അംഗീകരിച്ച് ഈ സ്തോത്രം കൊണ്ട് ഉപാസിക്കാവുന്നതാണ്. ഇഷ്ടദേവങ്കല്‍ ഏകാഗ്രപ്പെടുന്ന മനസ്സ് ബ്രഹ്മദര്‍ശനത്തിനു കരുത്തുറ്റതായിത്തീരും. മനസ്സിന്‍റെ വിഷയവാസന നശിപ്പിച്ച് സദാശിവസ്വരൂപത്തില്‍ ഭക്തിവളര്‍ത്തി സത്യസ്വരൂപത്തോടിണക്കിച്ചേര്‍ക്കണമെന്നാണ് ഒന്നാംപദ്യത്തില്‍തന്നെ ഭക്തന്‍ ആവശ്യപ്പെടുന്നത്.