(1887 നും 1897 നും ഇടയില്‍ രചിക്കപ്പെട്ടത്)
ബ്രഹ്മപ്രതീകങ്ങളായ ദേവതമാരില്‍ ശ്രീനാരായണഗുരുദേവന് ഏറ്റ വും ഇഷ്ടപ്പെട്ട ദേവതയാണ് ശിവന്‍. ശിവന്‍റെ വിവിധ മൂര്‍ത്തികള്‍ ഗുരുദേവന്‍ അനേകം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. ശിവനെ ഇഷ്ടദേവതയായി അംഗീകരിച്ചുപാസിക്കുന്നവര്‍ക്ക് സഹായകമായി വിശിഷ്ടങ്ങളായ അനേകം ശിവസ്തുതികളും ഗുരുദേവന്‍ രചിച്ചിട്ടുണ്ട് അവയില്‍ ചെറുതെങ്കിലും ഭക്തിഭാവം നിറഞ്ഞുതിങ്ങുന്ന അഞ്ചു ശ്ലോകങ്ങളടങ്ങിയ ഒരുത്തമ ശിവസ്തുതിയാണ് 'ശിവപ്രസാദപഞ്ചകം. ശിവപ്രസാദത്തിനുതകുന്ന അഞ്ചു പദ്യങ്ങളടങ്ങുന്ന സ്തോത്രമെന്നാണ് പേരിന്‍റെ താല്പര്യം.