(1887 നും 1897 നും ഇടയില്‍ രചിക്കപ്പെട്ടത്)

 

ശ്രീനാരായണഗുരുദേവന്‍ രചിച്ച ഒന്‍പത് ഭാഷാപദ്യങ്ങളുള്‍പ്പെട്ട ഒരു സുബ്രഹ്മണ്യസ്തുതിയാണ് 'നവമഞ്ജരി. നാരായണകൃതമഞ്ജ രി' എന്ന സമസ്തപദത്തിലെ ഓരോ അക്ഷരവും ക്രമമായി ആദ്യക്ഷരങ്ങളായി ഒന്‍പത് ശ്ലോകങ്ങളിലും അംഗീകരിച്ചിരിക്കുന്നു. സുബ്രഹ്മണ്യഭക്തന്മാര്‍ക്ക് ഇഷ്ടദേവനെ ഉപാസിച്ചു ലോകവിരക്തി നേടാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ കൃതി.