(1887 നും 1897 നും ഇടയില്‍ രചിക്കപ്പെട്ടത്)
മലയാളഭാഷയില്‍ രചിച്ചിട്ടുള്ള പത്തുശ്ലോകങ്ങളടങ്ങുന്ന ഒരു സുബ്രഹ്മണ്യസ്തുതിയാണിത്. ഗുരുദേവന്‍റെ ഭാഷാപദ സ്വാധീനതയും അതിരറ്റ കവിത്വവും ഈ ദശകത്തില്‍ തെളിഞ്ഞു കാണാന്‍ കഴിയും. കേശാദിപാദവര്‍ണ്ണനാരൂപത്തിലാണിതു രചിച്ചിരിക്കുന്നത്.