(കൊ.വ. 1083 ല്‍ കോട്ടാറിലെ പിള്ളയാര്‍ കോവിലില്‍ 
ഗണപതി പ്രതിഷ്ഠ നടത്തിയശേഷം രചിക്കപ്പെട്ടത്)

ഗണപതിയെന്നു പ്രസിദ്ധനായി തീര്‍ന്നിട്ടുള്ള വിനായകനെ സ്തുതിച്ചുകൊണ്ടുള്ള എട്ടു പദ്യങ്ങളാണ് ഇതിന്‍റെ ഉള്ളടക്കം. ലളിതമായ സംസ്കൃതഭാഷയില്‍ രചിച്ചിട്ടുള്ള ഈ പദ്യങ്ങളില്‍ ഇഷ്ട ദേവതോപാസന വഴി ആത്മസാക്ഷാത്ക്കാരം നേടുന്നവിധം വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു. ഈശ്വരാരാധനാരൂപത്തിലുള്ള ഏതു കര്‍മ്മത്തിന്‍റെയും ആരംഭത്തില്‍ ഈ  സ്തോത്രം ആലപിക്കാവുന്നതാണ്. ജീവിതത്തിന്‍റെ വിഘ്നരഹിതമായ പാത സൃഷ്ടിക്കാന്‍ ഇത് ആത്മീയബലം പകരും. പ്രഭാതത്തിലും പ്രദോഷത്തിലും ഈശ്വരവന്ദനത്തിനുശേഷം സ്തോത്രവും അതിന്‍റെ വിവരണവും വായിക്കുന്നത് ശുഭോദര്‍ക്കമായിരിക്കും.