സുസ്ഥിര വികസനം വിദ്യാഭ്യാസത്തിലൂടെ
അജിത് കുമാര്‍ ഐ.എ. എസ്.
ശ്രീനാരായണഗുരു അരുളിചെയ്തത് വിദ്യാഭ്യാസം ആര്‍ജ്ജിച്ചു കഴിഞ്ഞാല്‍ ധനവും ശുചിത്വവും എല്ലാം ഉണ്ടായിക്കൊള്ളും എന്നാണ്. ഒരു സമൂഹത്തിന്‍റെ സമഗ്രമായ വികസനത്തിന് അടിസ്ഥാനമായി വേണ്ടത് വിദ്യാഭ്യാസമാണെന്നാണു ഗുരു അരുളിചെയ്തത്.
എന്താണ് വികസനം? വികസനം എന്നുപറഞ്ഞാല്‍ വ്യവസായ വര്‍ദ്ധനവാണോ? പ്രതിശീര്‍ഷവരുമാനത്തിന്‍റെ വര്‍ ദ്ധനവാണോ? പ്രതിശീര്‍ഷ ആഭ്യന്തര ഉല്പാദനത്തിന്‍റെ വര്‍ദ്ധനവാണോ? ദാരിദ്ര്യം ഇല്ലായ്മയാണോ? പരിസ്ഥിതിയുടെ സന്തുലനമാണോ, ഇതെല്ലാമടങ്ങുന്ന പല മാനങ്ങള്‍ ഉള്ള ഒന്നാണ് വികസനത്തെക്കുറിച്ചുള്ള സങ്കല്പം. വികസനത്തെക്കുറിച്ച് ലോകതലത്തില്‍ അംഗീകരിക്കുന്ന ഒരു മോഡല്‍ 1960 കളില്‍ ലോകത്തിന് പ്രദാനം ചെയ്ത ഒരു സംസ്ഥാനമാണ് കേരളം. ഏറ്റവും കുറച്ച് പ്രതിശീര്‍ഷവരുമാനമുണ്ടായ അവസരത്തില്‍ത്തന്നെ, ഏറ്റവും വികസിതമായ രീതിയിലുള്ള സോഷ്യല്‍ ഡവലപ്മെന്‍റ് ഇന്‍ഡിക്കേറ്റേഴ്സ് അതു നിലനിര്‍ത്തിയ ഒരു സംസ്ഥാനമാണ് കേരളം.
അമേരിക്കക്കാരന്‍റെ പ്രതിശീര്‍ഷവരുമാനത്തിന്‍റെ 70 ല്‍ ഒന്ന് മാത്രമേ കേരളീയനുണ്ടായിരുന്നുള്ളൂ. ആ അവസരത്തില്‍ അമേരിക്കക്കാരന്‍റെ ആയുര്‍ ദൈര്‍ഘ്യം എഴുപതിനോടടുത്തായിരുന്നു. ആ ആയുര്‍ദൈര്‍ഘ്യം നമ്മള്‍ 1960- 70 ആയപ്പോഴേക്കും നേടിക്കഴിഞ്ഞു. എന്നാല്‍ ഈ വികസനപ്രക്രിയയിലെവിടെയോ തടസ്സങ്ങളുണ്ടായിരിക്കുന്നു എന്ന് നമുക്കറിയാം. 1980- 90 കളിലൊക്കെ നമ്മള്‍ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളാണ് ഹരിതവിപ്ലവം, കാര്‍ഷിക ഉല്പാദനത്തിന്‍റെ വര്‍ദ്ധനയില്ലായ്മ, തൊഴിലില്ലായ്മ, വ്യാവസായികവല്ക്കരണത്തിന്‍റെ പി ന്നോക്കാവസ്ഥ ഇതെല്ലാം . ഈ ഒരു കാലഘട്ടത്തിലാണ് മറ്റു ചില ചിന്തകള്‍ കൂടി നമ്മുടെ സമൂഹത്തില്‍ വന്നത്. അതായത് നമ്മള്‍ നടത്തിക്കൊണ്ടിരിക്കുന്ന വികസനത്തിന്‍റെ ഭാഗമായി പ്ര കൃതി ക്രമാതീതമായി ചൂഷണം ചെയ്യപ്പെടുന്നു. മലിനീകരണം വര്‍ദ്ധിക്കുന്നു. ദാരിദ്ര്യനിര്‍മ്മാര്‍ജനം പൂര്‍ണ്ണഫലപ്രാപ്തിയിലെത്തുന്നില്ല. ഇതിലൂടെയെല്ലാം ഈ ഒരു വികസനപ്രക്രിയയിലെവിടെയോ ചില തിരുത്തലുകള്‍ ആവശ്യമാണെന്ന ചിന്ത അങ്ങനെ കേരളത്തിലുണ്ടായി. അത് ആഗോളതലത്തിലു ള്ള ചിന്തയുടെ ഒരു പ്രതിഫലനം കൂടിയാണ്. ഈ ചിന്തയുടെ ഫലമായിട്ടാണ് വികസനത്തിന് ഒരു സുസ്ഥിരമായ മുഖം വേണമെന്നുള്ള ആശയം ഉരുത്തിരിഞ്ഞുവന്നത്. ഒരു ടൗമെേശിമയഹല ഉല്ലഹീുാലിേ - ഇതാണ് സുസ്ഥിരവികസനം.
എന്താണ് ഒരു സുസ്ഥിരവികസനം കൊണ്ട് ഉദ്ദേശിക്കുന്നത്? ഇന്ന് നമ്മു ടെ ആവശ്യം നാം നിറവേറ്റപ്പെടുന്ന തിനോടൊപ്പം തന്നെ നാളെയുടെയും വരും തലമുറകളുടെയും ആവശ്യങ്ങളും നിറവേറ്റപ്പെടുംവിധം കരുതലോടെയുള്ള ഒരു സമീപനം ന മ്മുടെ എല്ലാ പ്രവര്‍ത്തനമേഖലയിലും ഉണ്ടാവണം. ഇങ്ങനെയൊരു സുസ്ഥിരവികസനത്തിന് അനുകൂലവും അനുയോജ്യവുമായ വിദ്യാഭ്യാസമാണ് ഇന്നത്തെ ലോകത്തിനാവശ്യമായിട്ടുള്ളത്. മുന്‍കാലങ്ങളിലില്ലാത്തവിധം ഇപ്പോള്‍ ജലം മലിനപ്പെടുന്നു. വായു മലിനപ്പെടുന്നു, പ്രകൃതിവിഭവങ്ങള്‍ പരിമിതമായിപ്പോകുന്നു. പെട്രോളിനു വില കൂടുകയും അതി ന്‍റെ ലഭ്യത വളരെ കുറയുകയും ചെയ്യുന്നു. ആരോഗ്യപ്രശ്നങ്ങള്‍ വളരെയേ റെ കൂടുന്നു. ഇതെല്ലാം ജീവിതത്തെ നേരിട്ട് ബാധിക്കുകയും പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു. ഇതിനൊരു പരിഹാരം വേണം. അതിനുള്ള ചര്‍ച്ച യും നടപടികളുമൊക്കെ ലോകത്തിന്‍റെ പല കേന്ദ്രങ്ങളിലും നടന്നുവരികയാണ്.
നമുക്ക് പരിമിതമായ രീതിയില്‍ ലഭ്യമായിരിക്കുന്ന പ്രകൃതിവിഭവങ്ങളെ ഏറ്റ വും ഫലപ്രദമായിട്ട് ഉപയോഗിക്കാന്‍ കഴിയുകയും കണ്‍സേര്‍വ് ചെയ്യുക യും അതിനെ വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലുള്ള ഒരു സംവിധാനം ഉണ്ടാവുകയും വേണം. അതിന്‍റെ പ്രാധാന്യവും പ്രസക്തിയും വിദ്യാഭ്യാസത്തില്‍ ആഴത്തില്‍ പടര്‍ന്ന് നമ്മുടെ ജീവിതത്തെ സ്വാധീനിക്കാന്‍ കഴിയണം.
നമ്മുടെ ആരോഗ്യസ്ഥിതി, പെരുമാറ്റശീലം, ജീവിതശൈലി, തൊഴില്‍ വാസന, സമീപനം ഇതെല്ലാം വളരെ പ്രധാനമാണ്. 100 കോടി രൂപയുടെ മദ്യമാണ് ക്രിസ്തുമസ്സ് കാലത്ത് കുടിച്ച് തീര്‍ത്തത്. നമ്മുടെ ആരോഗ്യനി ല എത്ര താഴേക്ക് പോകുമെന്നുകൂടി വിലയിരുത്തണം. വാസ്തവത്തില്‍ ഉശമയലശേര രമുശമേഹ ീള ംീൃഹറ ആയിട്ടാണ് നമ്മുടെ രാജ്യം മാറിക്കൊണ്ടിരിക്കുന്നത്. ഈ സ്ഥിതിയില്‍ ആരോഗ്യരീതിയിലുള്ള മാറ്റങ്ങള്‍, ആ വാസവ്യവസ്ഥ നിലനില്ക്കുന്നതിനുള്ള ശ്രമങ്ങള്‍ , മാലിന്യം തുടങ്ങിയുള്ള പ്രശ്നങ്ങള്‍- ഇതെല്ലാം ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളായി വിദ്യാഭ്യാസത്തില്‍ ആഴത്തില്‍ വരേണ്ടതായിട്ടുണ്ട് എന്ന് എനിക്കു തോന്നുന്നു. സാമൂഹ്യപ്രതിബദ്ധത ഉണ്ടാവണം. പ്ര കൃതിവിഭവങ്ങള്‍ എല്ലാവര്‍ക്കും വരുംതലമുറകള്‍ക്കും കൂടി ഉള്ളതാണെന്ന വിചാരം വേണം. സഹജീവികളോടു കാരുണ്യ വും സ്നേഹവും വേണം. മറ്റുള്ളവരു ടെ ആവശ്യങ്ങളെ നിരാകരിക്കുന്ന അ വസ്ഥ ഉണ്ടാകരുത്. മനുഷ്യന്‍ വെറുമൊരു മണി മേക്കിംഗ് മെഷീനല്ല. അ തിനപ്പുറം വളരെ കഴിവുകളുള്ള ഒരു സങ്കേതമാണ് മനുഷ്യന്‍. ഇങ്ങനെ ഈ മേഖലകളുടെയെല്ലാം ഘടകങ്ങളുടെയെല്ലാം ആഴത്തിലുള്ള പഠനം നമ്മുടെ വിദ്യാഭ്യാസമേഖലയിലേക്കു കടന്നുവരണം. എങ്കില്‍ മാത്രമേ സുസ്ഥിരവികസനം വിദ്യാഭ്യാസത്തിലൂടെ സാധ്യമാവുകയുള്ളൂ. ഇതിന്‍റെ അഭാവം സമൂഹത്തില്‍ വലിയ ദുരന്തങ്ങള്‍ക്കിടയാക്കുമെന്ന് നമ്മളറിയണം. പാവപ്പെട്ടവ നും പണക്കാരനും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കും. അസ്വസ്ഥതകള്‍ വര്‍ദ്ധിക്കും. നക്സലിസം , ടെററിസം ഇതെ ല്ലാം ഇതിന്‍റെ ഭാഗമായി വരും. ഈ വിഷയത്തില്‍ കേന്ദ്രീകൃതമായ ശ്രദ്ധ വേണ്ടതാണെന്നതില്‍ യാതൊരു സംശയവും ഇല്ല. അതിന്‍റെ ശ്രമങ്ങള്‍ കുറേ യേറെ നടന്നിട്ടുണ്ട്. ലക്ഷ്യപ്രാപ്തിയിലെത്താന്‍ എല്ലാ മേഖലയിലും ഉള്ളവരുടെ സജീവപ്രവര്‍ത്തനവും പരിഗണനയും ചിന്തയും ശ്രദ്ധയും എല്ലാം വേണ്ടത്ര ഉണ്ടാവണം. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം സാര്‍വ്വത്രികമാകണം. ഇവിടെയാണ് ഗുരുവിന്‍റെ വിദ്യാഭ്യാസസങ്കല്പം പ്രസക്തവും മാതൃകയുമായിത്തീരുന്നത്.