ഗുരുദേവന്‍റെ ക്ഷേത്രസങ്കല്പം

സച്ചിദാനന്ദസ്വാമി

    "ദേശകാലോചിതം കര്‍മ്മ ധര്‍മ്മമിത്യഭിധീയതേ"ڈ എന്ന ആപ്ത വാക്യത്തിന്‍റെ അടിസ്ഥാനത്തില്‍ കര്‍മ്മധര്‍മ്മ ങ്ങളെ ദേശകാലോചിതം തേച്ചുമിനുക്കി കാന്തിയും മൂല്യ വും നല്കി പുനഃപ്രവചനം ചെയ്ത ധര്‍മ്മസം സ്ഥാ പകനായിരുന്നു ശ്രീനാരായണഗുരുദേവന്‍.  പഴയതി നെ അതുപോലെ കൊള്ളുകയോ തള്ളുകയോ ചെയ്യാതെ അവയെ ഒരു നവീന സംസ്കൃതിയായി ഏവര്‍ക്കും സ്വീകാ ര്യമാകുമാറ് അവതരിപ്പിക്കുവാന്‍ ഗുരുവിന് സാധിച്ചിരുന്നു.  നിശ്ചലമായിരുന്ന അദ്വൈത വേദാന്തദര്‍ശനത്തെ ചല നാത്മകമാക്കി ഒരു ചിന്താപദ്ധതിയെന്നതിന്  പകരം ഒരു ജീവിതപദ്ധതിയാക്കി ഗുരുദേവന്‍ മാറ്റിയെടുത്തു.  അതു പോലെ പ്രാചീനമായിരുന്ന ക്ഷേത്രാരാധനാപദ്ധതിയേയും തൃപ്പാദങ്ങള്‍ ദേശകാലോചിതമായി പരിഷ്കരിച്ച് പ്രാ യോഗിക ദര്‍ശനം ചമച്ചു.  മതവും തത്ത്വദര്‍ശനവുംڈ മനു ഷ്യനു വേണ്ടിയാണ്;  മനുഷ്യന്‍ കെട്ടു പോയാല്‍ പിന്നെ മതംകൊണ്ട് എന്തു പ്രയോജനം എന്ന് നിരീക്ഷിച്ച ഗുരു ദേവന്‍ ڇ"ഇരുട്ടടച്ച് വവ്വാലിന്‍റെ നാറ്റമുള്ള ക്ഷേത്ര ങ്ങള്‍ കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ"ڈ എന്നും ചോ ദിക്കുകയുണ്ടായി.  അനന്തരം ഒരു ഭക്തനോടായി അവി ടുന്ന് മൊഴിഞ്ഞു.

     "ക്ഷേത്രം ആവശ്യമില്ലെന്ന് എങ്ങ നെ പറയാം.  ക്ഷേത്രങ്ങള്‍ വൃത്തിയാ യി സൂക്ഷിക്കണം. അവിടെ ചെല്ലുന്ന വര്‍ കുളിച്ചു വൃത്തിയായി വരും.  അ വിടെ ചെല്ലുമ്പോള്‍ നല്ല വിചാരം ഉണ്ടാകും.  നല്ല കാര്യങ്ങള്‍ സംസാ രിക്കും.  ഈശ്വരസ്മരണയുണ്ടാകും.  ശുദ്ധവായു ശ്വസിക്കാം.  ചിലര്‍ ക്ഷേ ത്രത്തില്‍ ചെന്ന് നിരാഹാരവ്രതവും മറ്റും നടത്തി ദേഹത്തിനും മനസ്സിനും ഗുണം വരുത്തുന്നു.  ചിലര്‍ക്ക് വിശ്വാ സം മൂലം രോഗം മാറുന്നു.  ചിലര്‍ക്ക് ആഗ്രഹസിദ്ധിയുണ്ടാകുന്നു. അതെ ല്ലാം വിശ്വാസംപോലെ ഇരിക്കും.  ഇ തൊന്നും ഗുണമല്ലേ?  ക്ഷേത്രവും ആവശ്യമാണ.്"ڈ

     തൃശ്ശിവപേരൂര്‍ കൂര്‍ക്കഞ്ചേരി ശ്രീമാഹേശ്വരക്ഷേത്രത്തിലേക്കു ചൂ ണ്ടിക്കാണിച്ച് ഗുരുദേവന്‍ സംഭാ ഷ ണം തുടര്‍ന്നു. "ഇതിനു ചുറ്റും നല്ല വൃക്ഷങ്ങള്‍ വച്ചു പിടിപ്പിച്ച് അവയ്ക്ക് ചുറ്റും തറകള്‍ കെട്ടണം.  അപ്പോള്‍ ജനങ്ങള്‍ക്ക് വന്നിരുന്ന് കാറ്റുകൊള്ളാം.  എല്ലാ ക്ഷേത്രങ്ങളിലും വായനശാ ലകള്‍ ഉണ്ടായിരിക്കണം.  എല്ലാ മതഗ്ര ന്ഥങ്ങളും ശേഖരിച്ചു പഠിപ്പിക്കണം.  ക്ഷേത്രം ഒരറ്റത്ത് അവിടെ നിന്നുകൊ ള്ളട്ടെ.  ഭംഗിയും വൃത്തിയുമുള്ള സ്ഥ ലമായാല്‍ ജനങ്ങള്‍ വരും. നല്ല വിചാര ങ്ങള്‍ ഉണ്ടാകും.  ആരോഗ്യം വര്‍ദ്ധി ക്കും.  ക്ഷേത്രം ആവശ്യമാണ്.  വേണ്ട വിധത്തില്‍ കൊണ്ടുപോകണം.  ശിവ ഗിരിയില്‍ തന്നെ എത്ര ജനങ്ങള്‍ വന്നു താമസിച്ചു രോഗം മാറി പോകുന്നു.  കുളിച്ചു വൃത്തിയായി ഈശ്വരധ്യാനം ചെയ്യുകയും നല്ല കാറ്റു ശ്വസിക്കുക യും ചെയ്താല്‍ തന്നെ രോഗം മാറു മല്ലോ."ڈ

     ശുചിത്വമാണ് ഈശ്വരന്‍ڈ എന്നത് ഗുരുദേവന്‍റെ ഒരു പൊതു തത്ത്വമായിരുന്നു.  ഒരു പ്രദേശം എത്രയും വൃത്തിയായിരുന്നാല്‍ അവിടെ ഈശ്വരനുണ്ട്ڈ എന്ന് അവിടുന്ന് പറയുമായിരുന്നു.  ഗുരു ദേ വന്‍ ഉപദേശിച്ചിട്ടുള്ള പഞ്ചശുദ്ധികള്‍ - ശരീരശുദ്ധി, വാക്ശുദ്ധി, മനഃശുദ്ധി, ഇന്ദ്രിയശുദ്ധി, ഗൃഹശുദ്ധിچ - ഇവ പ രിപാലിച്ചാല്‍ ജീവിതസായൂജ്യം നേ ടാനാകും.  അതുകൊണ്ട് ക്ഷേത്രസം വിധാനങ്ങള്‍ എത്രയും ശുചിത്വപൂര്‍ ണ്ണമായിരിക്കണമെന്ന്  ഉപദേശിക്കുക മാത്രമല്ല ഗുരുദേവന്‍ ചെയ്തത്  ക്ഷേ ത്ര സംസ്ഥാപനത്തിലുടനീളം ഈ ത ത്ത്വം പരിപാലിക്കുകയും ചെയ്തു. ക്ഷേത്രത്തിന്‍റെ അകവും പുറവും ഒരു പോലെ പ്രകാശം നിറഞ്ഞതും ശു ദ്ധവായുവുള്ളതുമായിരിക്കണംڈഎന്ന അവിടുത്തെ സിദ്ധാന്തത്തിന്‍റെ പ്രാ യോഗിക ഭാഷ്യമത്രേ ശിവഗിരി ശാര ദാമഠം. വിഗ്രഹാരാധനയില്‍ വിശ്വാ സമില്ലാത്തവര്‍ക്കും ക്ഷേത്രോപാസക രാകാമെന്ന് നവീനമായൊരു പാഠം ലോകസംഗ്രഹപടുവായ മഹാഗുരു ഇവിടെ നല്കുകയാണ്.

     ഈശ്വരമാഹാത്മ്യ പ്രതിപാദക ങ്ങളായ ചരിത്രങ്ങളെയും ശാസ്ത്ര തത്ത്വങ്ങളെയും ജനങ്ങളെ പഠിപ്പി ക്കു ന്നതിന് കഴിയുന്ന ദിക്കുകളിലെല്ലാം ക്ഷേത്രങ്ങളോടനുബന്ധിച്ച് വേണ്ട ഏര്‍പ്പാടുകള്‍ڈ ഉണ്ടാകണമെന്നും കു ട്ടികളെ പലതരം വ്യവസായങ്ങള്‍ ശീ ലിപ്പിക്കാനുള്ള ഏര്‍പ്പാടുകള്‍ ക്ഷേത്ര ങ്ങളോട് ചേര്‍ന്ന് ഉണ്ടായിരിക്കേ ണ്ട താണെന്നും ഗുരുദേവന്‍ നിഷ്കര്‍ഷി ച്ചു.  ശിവഗിരി മഠത്തോടു ചേര്‍ന്ന് സം സ്കൃതപാഠശാല, ആയുര്‍വേദ പാഠശാല, നെയ്ത്തു ശാല, മാതൃ കാ പാഠശാല, ഇംഗ്ലീഷ് സ്കൂള്‍ എന്നിവ സ്ഥാപിക്കുന്നതില്‍ ശുഷ്കാ ന്തിയെടുത്ത ഈ കാരുണിക മഹാ ഗുരു രാഷ്ട്രീയമീമാംസകന്‍ കൂടി യായി ഇവിടെ മാറുന്നു.  മാത്രമല്ല ശിവഗിരി മാതൃകാപാഠശാലയില്‍ കൃഷിയും മെക്കാനിസവും പാഠ്യവിഷ യങ്ങളോടൊപ്പം ഉള്‍പ്പെടുത്തി തൊ ഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദാ യത്തിന്‍റെ പ്രായോഗികതയെയും ഗുരുദേവന്‍ കാട്ടികൊടുത്തു.  1926 ലാണ് ഇതെന്ന് നാം ഓര്‍ക്കണം.  ഇന്ത്യാ മഹാരാജ്യത്തു തന്നെ തൊഴി ലധിഷ്ഠിത വിദ്യാഭ്യാസ പ്രക്രിയയ്ക്ക് രൂപം നല്കുന്നത് 1964 ലെ കോത്താരി കമ്മീഷന്‍റെ ശുപാര്‍ശയനുസരിച്ച് 1967 ല്‍ ശ്രീമതി ഇന്ദിരാഗാന്ധി പ്രധാന മന്ത്രിയായിരുന്ന അവസരത്തിലായി രുന്നുവെന്നതും നാം മറക്കരുത്.  അതു കൊണ്ടാണ് കാലത്തിന്‍റെ മുന്‍പേ നട ന്ന ഋഷിയാണ് ഗുരുദേവന്‍ എന്ന് പ റയുവാന്‍ കാരണം.  വിദ്യയ്ക്ക് ഇത്ര യും പ്രാധാന്യം നല്കിയ മറ്റൊരു മഹാ ത്മാവിനെ നമുക്ക് കാണാനാകില്ല.  അ തുകൊണ്ടാണ് പ്രസ്ഥാനത്തിന്‍റെ ത ലസ്ഥാനത്ത് തന്നെ വിദ്യ കൊണ്ട് സ്വ തന്ത്രരാകുവിന്‍چ എന്ന സന്ദേശത്തി ന്‍റെ സാക്ഷാത്കാരമെന്നോണം ശ്രീ ശാരദാമഠം സംസ്ഥാപനം ചെയ്തത്.

     "ജനങ്ങളില്‍ നിന്ന് വഴിപാടായി ക്ഷേത്രത്തില്‍ കിട്ടുന്ന ധനം സാധുക്ക ളായ ജനങ്ങള്‍ക്ക് പ്രയോജനകരമായ വിധത്തില്‍ തന്നെ ചെലവഴിക്കുകയാ ണ് വേണ്ടത്ڈ" എന്ന് ഗുരു ഉപദേശി ക്കുന്നു.   ഈ ഉപദേശം പ്രാവര്‍ത്തിക മാക്കിയിരുന്നെങ്കില്‍   ജനതയ്ക്കും നാ ടിനും എന്തെന്തു നേട്ടങ്ങള്‍ ഉണ്ടാ കുമായിരുന്നു.   ഗുരുസന്ദേശത്തെ സ്വാംശീകരിച്ച ക്രൈസ്തവര്‍, ഇസ്ലാം മതവിശ്വാസികള്‍ അവരുടെ ആത്മീ യാരാധനാലയങ്ങളോടു ചേര്‍ന്ന് ഭൗ തികമുന്നേറ്റത്തിനാവശ്യമായ സ്ഥാപ നങ്ങള്‍ കൂടി ഏര്‍പ്പെടുത്തി. അവര്‍ക്കു സമഗ്രമായ വളര്‍ച്ചയുണ്ട്. ഹിന്ദുക്കളും ഇത് മാതൃകയാക്കിയാല്‍ മതി പുരോ ഗതിയുണ്ടാകും.  അതുപോലെ ഹൈ ന്ദവര്‍ ക്ഷേത്രത്തില്‍ കിട്ടുന്ന പണം ആനയ്ക്കും കരിമരുന്നിനും വേണ്ടി നശിപ്പിക്കുന്നു. ശ്രീനാരായണ ഗുരു ദേവന്‍റെ ഉപദേശങ്ങള്‍ പ്രാവര്‍ ത്തിക മാക്കുവാന്‍ ശ്രമിച്ചാല്‍ ഹൈന്ദവ സമൂഹത്തിന് പൊതുവേയും നാടിനും നാട്ടുകാര്‍ക്കും വലിയ മുന്നേറ്റമു ണ്ടാക്കുവാന്‍ സാധിക്കുകയില്ലേ. ڇ"ഉ ത്സവത്തിനും കരിമരുന്നിനും മറ്റും പണം ചെലവഴിക്കരുത്.  കരിയും (ആ നയും) വേണ്ട കരിമരുന്നും വേണ്ടڈ" എന്ന ഗുരുവിന്‍റെ ഉപദേശങ്ങള്‍ ഇനിയെങ്കിലും പ്രാവര്‍ത്തികമാക്കുവാന്‍ ആ രെങ്കിലും ശ്രമിക്കുമോ? പ്രതിബദ്ധ തയോടെ ഓരോ ഗുരുഭക്തനും സ്വയം മുന്നോട്ടുവരിക എന്നുമാത്രം പറഞ്ഞു വെയ്ക്കുന്നു.

     ശിവഗിരി ശാരദാപ്രതിഷ്ഠാ മ ഹോത്സവം എസ്.എന്‍.ഡി.പി യോഗ നേതാക്കളുടെ മുഖ്യപങ്കാളിത്ത ത്തോടെയാണല്ലോ നടന്നത്. മഹോ ത്സവമാക്കി മാറ്റുന്നതിന്‍റെ ഭാഗമായി ഗുരുഹിതത്തിനു വിപരീതമായി കരി യും കരിമരുന്നും ഏര്‍പ്പാടു ചെയ്തി രുന്നു. എന്നാല്‍ പ്രകൃതി ഗുരുവിനോ ടൊപ്പമായിരുന്നു എന്നു പറയാം. പ്രതിഷ്ഠാദിനത്തിനു തലേന്നാള്‍ അ തിശക്തമായ മഴയും കൊടുങ്കാറ്റുമു ണ്ടായി. അതിനാല്‍ കരിയേയും കരി മരുന്നിനേയും വേണ്ടവണ്ണം ഉപയോഗ പ്പെടുത്തുവാന്‍ അവര്‍ക്കു സാധിച്ചില്ല.  ഗുരുസങ്കല്പത്തിന് പ്രകൃതി അനു ഗുണമായി എന്നു കരുതുന്നതില്‍ തെ റ്റില്ല. 

     1917 ല്‍ ക്ഷേത്രസ്ഥാപനം സംബ ന്ധിച്ച് ശ്രദ്ധേയമായൊരു സന്ദേശം ഗുരുദേവന്‍ നല്കി. "ഇനി ക്ഷേത്രനിര്‍ മ്മാണത്തെ പ്രോത്സാഹിപ്പിക്കരുത്. ജനങ്ങള്‍ക്ക് വിശ്വാസം കുറഞ്ഞു വരി കയാണ്.  അമ്പലം കെട്ടുവാന്‍ പണം ചെലവിട്ടത് ദുര്‍വ്യയമായി എന്നും പശ്ചാത്തപിക്കാനിടയുണ്ട്. കാലത്തിന് അത്രമാത്രം മാറ്റം വന്നിരിക്കുന്നു. എ ങ്കിലും തല്ക്കാലം ക്ഷേത്രം വേ ണ്ടെന്നു പറഞ്ഞാല്‍ കേള്‍ക്കുകയില്ല.  നിര്‍ബന്ധമാണെങ്കില്‍ ചെറിയ ക്ഷേത്ര ങ്ങള്‍ വെച്ചുകൊള്ളട്ടെ.  പ്രധാന ദേവാലയം വിദ്യാലയമായിരി ക്കണം. പണം പിരിച്ചു വിദ്യാലയങ്ങള്‍ ഉ ണ്ടാക്കുവാനാണ് ഉത്സാഹിക്കേണ്ടത്. ശുചിയും മറ്റും ഉണ്ടാകുവാന്‍ ക്ഷേത്രം കൊള്ളാം. ജാതിഭേദം കൂടാതെ പൊ തു ആരാധനാസ്ഥലത്തെങ്കിലും ജന ങ്ങളെ ഒന്നിച്ചു ചേര്‍ക്കുവാന്‍ ക്ഷേത്ര ങ്ങള്‍ വഴി കഴിയുമെന്ന് തോന്നിയിരു ന്നു.  അനുഭവം നേരെ മറിച്ചാണ്. ക്ഷേ ത്രം ജാതിവ്യത്യാസത്തെ അധിക മാക്കുന്നു. ഇനി ജനങ്ങള്‍ക്ക് വിദ്യാഭ്യാ സം കൊടുപ്പാന്‍ ശ്രമിക്കണം. അവര്‍ക്ക് അറിവുണ്ടാകട്ടെ. അതുതന്നെയാണ് അവരെ നന്നാക്കുവാനുള്ള മരുന്ന്."ڈ

     ഈ സന്ദേശത്തിന്‍റെ വെളിച്ചത്തില്‍ ഗുരുദേവന്‍ വിഗ്രഹാരാധനയ്ക്കും ക്ഷേത്രപ്രതിഷ്ഠാപനത്തിനും എതി രായിരുന്നുവെന്ന് പ്രചരിപ്പിക്കുന്നവര്‍ ഏറെയുണ്ട്. അവര്‍ പറയും ഗു രുദേവന്‍ ആദ്യകാലത്ത് പ്ര തിഷ്ഠകള്‍ നടത്തു കയും അ ന്ത്യകാലത്ത് കണ്ണാടി പ്രതിഷ്ഠ നടത്തി വിഗ്രഹാരാധനക്ക് ക്ഷേത്രം തന്നെയും ആവശ്യമില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു എന്ന്. ചേര്‍ത്തല കളവംകോട് ക്ഷേത്ര ത്തിലെ പ്രതിഷ്ഠയാണ് ഇവരുടെ പ്രധാന ആയുധം. പലരും വിചാ രിക്കുന്നതു പോലെ ചേര്‍ത്തല കളവം കോട് ക്ഷേത്രത്തിലെ പ്രതിഷ്ഠ കണ്ണാടി പ്രതിഷ്ഠയല്ല.  കണ്ണാടിയില്‍ ڇ"ഓം ശാന്തി" എന്ന് അങ്കിതമായ പ്രണവ പ്രതിഷ്ഠയാണ്, ഓങ്കാര പ്ര തിഷ്ഠയാണ് എന്ന സത്യത്തെ ഇവര്‍ വിസ്മരിക്കുന്നു. വൈക്കം ഉല്ലലയില്‍- കണ്ണാടിയില്‍ "ഓം"ڈ എന്നെഴുതി ക്ഷേത്രത്തിന് ഓങ്കാരേശ്വരക്ഷേത്രം എന്ന് നാമം നല്കി വിഗ്രഹ പ്രതി ഷ്ഠയ്ക്ക് തിരശ്ശീലയിടുകയാണ് ഗു രുദേവന്‍ ചെയ്തത്.  വാസ്തവത്തില്‍ വിഗ്രഹാരാധനയുടെ ഏറ്റവും സൂ ക്ഷ്മമായ തലത്തിലേക്ക് സമൂഹത്തെ നയിക്കുകയായിരുന്നു ഗുരുദേവന്‍.  അതല്ലാതെ കണ്ണാടിയില്‍ തന്‍റെ സ്വരൂപം ദര്‍ശിച്ച് നിന്നെത്തന്നെ ആരാ ധിക്കുക എന്ന സിദ്ധാന്തമല്ലത്. ക ണ്ണാടി പോലെ നിര്‍മ്മലമായ ഒരു ഹൃ ദയത്തില്‍ മാത്രമേ ഓങ്കാരസ്വരൂപനാ യ ഈശ്വരന്‍ പ്രകാശിക്കു.  അതിനാല്‍ നീ ജീവിതവിശുദ്ധി നേടു എന്ന ഉപ ദേശം ഈ പ്രതിഷ്ഠയിലൂടെ ഗുരു ന ല്കുന്നു.  അരുവിപ്പുറത്ത് സഗുണാ രാധനയിലൂടെ സാകാരോപാസനയി ലൂടെ സാത്വിക സംശുദ്ധി നേടിയ സാ ധകന്‍ - ശിവഗിരിയിലെത്തി ശ്രീ ശാരദ സാത്വികയുടെ പാരമാര്‍ത്ഥിക ത ത്ത്വ ത്തെ പ്രാപിച്ച്  അതിനെയും അ തിവര്‍ത്തിച്ച് അദ്വൈതസത്യ ത്തെ പ്രാപിക്കണം, ഗുണാതീ തനാകണം. അരുവിപ്പുറം- ശിവഗിരി- ആലുവ അദ്വൈതാ ശ്രമം എന്നീ മൂന്നു കേന്ദ്രങ്ങള്‍ ഗു രുദേവന്‍ സ്വേച്ഛയാ സ്ഥാപിച്ച് ഈ സിദ്ധാന്തം വെളിപ്പെടുത്തുകയാണ് ചെയ്തത് എന്നു കാണാം.  മനു ഷ്യമനസ്സിനെ ഈശ്വരീയതയിലേക്ക് പടിപടിയായി ഉയര്‍ത്തിക്കൊണ്ടുവരു ന്ന കര്‍മ്മ സിദ്ധാന്തത്തെ നമുക്കിവിടെ ദര്‍ശിക്കാനാകും.

ശാരദാമഠവും സവിശേഷതകളും

     അരുവിപ്പുറം മുതല്‍ ഓങ്കാരേശ്വരം വരെയുള്ള ക്ഷേത്രശൃംഖലയില്‍ ശ്രീശാരദാപ്രതിഷ്ഠ തികച്ചും സ വിശേഷതകളോടെ നിലകൊ ള്ളുന്നു.  മറ്റെല്ലാ ദേവാലയങ്ങള്‍ക്കും ക്ഷേത്രം, മഠം എന്ന് പേരു നല്കി യിരിക്കുന്നു. ഗുരുദേവന്‍ ഈ ദേവാലയത്തിനു മാത്രം ശാരദാമഠം എന്ന് പേര് നല്കിയി രിക്കുന്നു.  സംസ്കൃതകോശകാരന്‍റെ അഭിപ്രായത്തില്‍ മഠച്ഛാത്രാദിനിലയഃڈ- ഗുരുവും ശിഷ്യന്മാരും ഒന്നു ചേര്‍ന്നു കഴിയുന്ന സ്ഥലമാണ് മഠം. ശിവഗി രിയിലെ ശ്രീശാരദ ഗുരുസ്വരൂപിണി യാണ്.  ഭജനീയരായ ഭക്തന്മാര്‍ ശിഷ്യ ന്മാരും.  അറിവിന് പരമപ്രാധാന്യം ന ല്കിയ മഹാഗുരുവിനു അവിടുത്തെ അനുയായിവൃന്ദവും അറിവിന്‍റെ ദേ വതയെ ഭജിച്ചു അറിവു നേടട്ടെ എന്ന മഹാസങ്കല്പമാണ്  പ്രസ്ഥാനത്തിന്‍റെ തലസ്ഥാനത്തില്‍ തന്നെ ശ്രീശാ രദാമഠം സംസ്ഥാപനം ചെയ്യാന്‍ കാ രണമായത്.  ശ്രീ ശങ്കരാചാര്യര്‍ 1200 വര്‍ഷങ്ങള്‍ക്കു മുന്‍പ് സരസ്വതിയെ കേരളത്തില്‍ കൂട്ടിക്കൊണ്ടുവന്നു പ്രതിഷ്ഠിപ്പിക്കാനൊരുങ്ങിയതിന്‍റെ  ഒരു കഥയുണ്ട്.  ശ്രീ ശങ്കരനോടൊപ്പം ദേവി കര്‍ണ്ണാടകത്തിലെ മൂകാംബിക വരെയെത്തിയത്രെ. "തിരിഞ്ഞു നോ ക്കരുത്"ڈഎന്ന ദേവിയുമായുള്ള കരാര്‍ ലംഘിച്ച് - ദേവിയുടെ കാല്‍ത്തളയു ടെ ശബ്ദം കേള്‍ക്കാതാകയാല്‍ സംശ യം തോന്നിയ ശങ്കരന്‍ തിരിഞ്ഞു നോ ക്കി.  അതിനാല്‍ ദേവി അവിടെ സ്ഥി തയായി.  അതാണത്രേ പ്രസി ദ്ധമായ മൂകാംബിക ക്ഷേത്രം.  ശ്രീ ശങ്കരനു ശേഷം  കേരളം ലോകത്തിന് സംഭാവ ന ചെയ്ത ഏറ്റവും മഹനീയനായ വിശ്വഗുരു  ദക്ഷിണകാശിയെന്ന് പ്ര സിദ്ധമായ വര്‍ക്കലയില്‍ ശ്രീശാരദയെ പ്രതിഷ്ഠിച്ചു.  മാത്രമല്ല ശ്രീശങ്കരന്‍ സ്ഥാപിച്ച നാലു മഠങ്ങളില്‍ ഒന്നായ തെക്കേ ഇന്ത്യയിലെ ശൃംഗേരി മഠ ത്തിന്‍റെ ദേവതാസ്ഥാനവും ശ്രീശാ രദയാണ്.  അദ്വൈതിയായ ഗുരുദേവന്‍ ശിവഗിരിയില്‍ തന്നെ ശാരദാമഠം സ്ഥാ പിച്ചത് ഈ ഉള്‍ക്കാഴ്ചയിലാകാമെ ന്നും നമുക്ക് കരുതാം.

     സാധാരണ ദേവാലയങ്ങളില്‍ നി ന്നും വ്യത്യസ്തമായി മുന്‍പിലും പിന്‍ പിലും വാതിലുകളോടു കൂടി എട്ടു പട്ടത്തിലാണ് ശാരദാമഠം നിര്‍മ്മിച്ചി രിക്കുന്നതെന്ന് മുന്‍പ് പറഞ്ഞിട്ടുണ്ട്. ഓരോ പട്ടത്തിലും ജനാലകളും അ തില്‍ വര്‍ണ്ണച്ചില്ലുകളുമുണ്ട്.  മൂലവിഗ്ര ഹം സ്ഥിതി ചെയ്യുന്ന ഗര്‍ഭഗൃഹവും അടച്ചു കെട്ടാതെ തുറന്ന സ്ഥിതിയി ലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മഠത്തിനു ള്ളില്‍ വെളിച്ചവും ശുദ്ധവായുവും ലഭിക്കണം. അകവും പുറവും തിക ഞ്ഞ ശുചിത്വവും ഉണ്ടായിരിക്കണം.  ഈ രീതിയിലാണ് ഗുരുകല്പനയാല്‍ ശ്രീ ശാരദാമഠത്തി ന്‍റെ സംവിധാനം.  പ്രധാന മന്ദിരത്തിനു ചുറ്റും വി തറിയിട്ടുള്ള വെളുവെളുത്ത പൂഴിമ ണലും അതിനെ ചുറ്റി ആരക്കാലുകള്‍ പിടിപ്പിച്ചിട്ടുള്ള വൃത്താകൃതിയിലുള്ള ചെറിയ ചുറ്റുമതിലും അതിനു പുറ ത്തെ പ്രദക്ഷിണ വീഥിയും ശാരദാ മഠത്തിന്‍റെ അകൃത്രിമമായ സൗന്ദര്യ ത്തേയും ആകര്‍ഷണീയതയേയും ദ്യോതിപ്പിക്കുന്നതാണ്.

    കാശ്മീരിലെ ശാരദയെ വ ന്ദിച്ചിട്ടുള്ള എനിക്ക് ശിവഗിരിയിലെ ശാരദയെ ദര്‍ശിക്കുവാനായത് സു കൃതം കൊണ്ടാണെന്ന്ڈ മഹാത്മാ ഗാന്ധിയും പണ്ഡിതശീര്‍ഷനായ ഡോ. കരണ്‍സിംഗും പറഞ്ഞിട്ടുണ്ട്.  ശാരദാമഠത്തിന്‍റെ ചാരുതയും സ ങ്കല്പവും അറിഞ്ഞ് മഹാകവി ര വീന്ദ്രനാഥ ടാഗോറും സി.എഫ് ആന്‍ ഡ്രൂസും ആചാര്യവിനോബഭാവെ യുമൊക്കെ അത്ഭുതം കൂറിയവരാണ്.  ശിവഗിരിയില്‍ ആദ്യം മുതല്ക്കേ തന്നെ സര്‍വ്വ ജാതി മതസ്ഥര്‍ക്കും ഒരു പോലെ പ്രവേശനമുണ്ടായിരുന്നല്ലോ.  രാഷ്ട്രപിതാവായ ഗാന്ധിജി ജാതി യില്‍ വൈശ്യനാകയാല്‍ കന്യാകുമാരി ക്ഷേത്രകവാടത്തില്‍ തടയപ്പെട്ടു.  ക്രൈസ്തവ മതത്തില്‍ ജനിച്ച  സി.എഫ്. ആന്‍ഡ്രൂസിന് ഗുരുദേവ ക്ഷേത്രങ്ങളൊഴിച്ച് മറ്റൊരു ക്ഷേത്ര ത്തിലും പ്രവേശനം അനുവദി ക്ക പ്പെട്ടിരുന്നില്ല. 

     അയിത്തം കൊടികുത്തി വാ ണിരുന്ന അന്ന് ശാരദാമഠത്തില്‍ڈ ഗു രുദേവന്‍ അയിത്തസമുദായത്തില്‍ പ്പെട്ടവരായ പുലയ-പറയ വിഭാഗ ത്തില്‍പ്പെട്ട കുട്ടികളെയാണ് ശാന്തി ക്കാരായി നിയോഗിച്ചത്. അക്കാലത്ത് മറ്റൊരാള്‍ക്കും അത് സങ്കല്പിക്കാ നാവുമായിരുന്നില്ല.  '

     'സി. രാജഗോപാലാചാരി തുടങ്ങിയ മഹാ ബ്രാഹ്മണന്മാര്‍ ശ്രീശാരദാമഠത്തില്‍ നിന്നും ഈ അധഃകൃത കുട്ടികള്‍ നല്കിയ പ്ര സാദവും വാങ്ങി പോകുന്ന കാ ഴ്ച കണ്ട് താന്‍ അത്ഭുതപ്പെട്ടു" എന്ന് ശ്രീ മന്നത്തു പത്മനാഭന്‍ ആത്മകഥ യില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സവര്‍ ണ്ണാവര്‍ണ്ണഭേദം ദൂരീകരിയ്ക്കാനുള്ള ശ്രമമായിരുന്നു ഗുരുവിന്‍റേത്.  അവര്‍ ണ്ണന്‍റെ സാംസ്കാരികമായ മുന്നേറ്റവും അതുകൊണ്ട് സാധിക്കാം എന്ന് ഗുരു കണ്ടിരുന്നു.

ശ്രീശാരദാമഠത്തിലെ ആരാധനാവിധി

     സാധാരണ ക്ഷേത്രങ്ങളിലേതു പോലുള്ള ആരാധനാക്രമം ശാരദാ മഠത്തിലില്ല.  വൈദിക താന്ത്രിക കര്‍ മ്മങ്ങള്‍ ഇല്ലെന്നു തന്നെ പറയാം.  ദേവിക്ക് അഭിഷേകമോ നിവേദ്യമോ ഇല്ല. ഉത്സവം, ശ്രീഭൂത ബലി, എ ഴുന്നെള്ളത്ത് തുടങ്ങിയ വൈദികാ ചാരങ്ങളുമില്ല.

     "ശാരദയ്ക്ക് വെള്ളവും പൂവും കൊടുത്താല്‍ മതിڈ" എന്ന ഗുരുവിന്‍റെ കല്പന ഇന്നും പരിപാലിച്ചു പോരുന്നു.  വിദ്യാ ദേവ തയുടെ 108 മന്ത്രങ്ങള്‍ ചൊല്ലിയുള്ള അര്‍ച്ചന - ശ്രീ ശാരദാപുഷ്പാഞ്ജലി - വിധിച്ചിട്ടുണ്ട്.  ശ്രീ ശാരദയുടെ അനു ഗ്രഹം പ്രാര്‍ത്ഥിച്ചുകൊണ്ട് ശിവഗിരി യിലെത്തുന്ന ഭക്തജനങ്ങള്‍ നടത്തുന്ന പ്രധാന വൈദികകര്‍മ്മം ഇതൊന്നു മാത്രമാണ്.  കൂടാതെ ശ്രീ ശാരദാ സ ഹസ്രനാമാര്‍ച്ചനയും നടന്നു വരുന്നു.