ശ്രീനാരായണഗുരുവും പ്രണവോപാസനയും
പ്രൊഫ. ടോണി മാത്യു
ഓംകാരം എന്ന പ്രണവമാണ് ആദിമന്ത്രം. ഓം, ഹ്രീം തുടങ്ങിയ ഏകാക്ഷരമന്ത്രങ്ങളെ ബീജമന്ത്രങ്ങളെന്നാണു പറയുക. 'ഓംകാരം' എന്നു പറഞ്ഞാല്‍ ഓം എന്ന അക്ഷരമെന്നര്‍ത്ഥം. ഇതു ബ്രഹ്മാവിന്‍റെ കണ്ഠത്തില്‍ നിന്നു വന്നതിനാല്‍ മംഗളസൂചകമാണ്. പ്രകര്‍ഷേണ നവമായതു കൊണ്ടാണ് പ്രണവം എന്ന പേരുണ്ടായത്. പ്രണവത്തിന് സ്തുതിക്കപ്പെടുന്നത് എന്ന അര്‍ത്ഥവുമുണ്ട്. 'പ്രകര്‍ഷേണ നൂയതേ സ്തൂയതേ അനേന ഇതി പ്രണവം' എന്നാണ് ധാത്വാര്‍ത്ഥം. ഇതിന്‍റെ ഛന്ദസ് ഗായത്രിയും ഋഷി ബ്രഹ്മാ വും ദേവത പരമാത്മാവുമാകുന്നു. പരമായ പ്രണവം ബ്രഹ്മ വും അപരമായ പ്രണവം ഓംകാരവുമാണെന്ന് ഋഷിമാര്‍ പറയുന്നു. നിത്യനൂതനമായിരിക്കുന്ന ബ്രഹ്മത്തെ ഏതൊരു മന്ത്രം കൊണ്ടാണോ സാക്ഷാത്കരിക്കാനാവുന്നത്, ആ മന്ത്രമാണ് പ്രണവം. ബ്രഹ്മം സര്‍വ്വപ്രപഞ്ചത്തെയും പ്രകാ ശിപ്പിക്കുന്നു. ഓംകാരം ശബ്ദരൂപത്തില്‍ സര്‍വ്വതിനെയും പ്രകാശിപ്പിക്കുന്നു. അങ്ങനെ ബ്രഹ്മവാചിയായ ശബ്ദമായി ഓംകാരം മാറുന്നു. ബ്രഹ്മപ്രാപ്തിക്കു ഓംകാരം സാധക നെ സഹായിക്കും.
'അവ രക്ഷണേ' എന്ന ധാതുവില്‍ നിന്ന് നിഷ്പന്നമായ തുകൊണ്ട് ഓംകാരത്തിന് രക്ഷിക്കുന്നത് എന്ന അര്‍ത്ഥമു ണ്ട്. ജപിക്കുന്നവരെ അത് രക്ഷിക്കും. അകാരം, ഉകാരം, മകാരം, ബിന്ദു എന്നിവയുടെ സമന്വയമാണ് ഓം. അ+ഉ+മ് എന്നീ ശബ്ദങ്ങള്‍ ചേരുമ്പോഴാണ് ഓം രൂപപ്പെടുന്നത്. മകാരത്തിനു ശേഷമുള്ള അര്‍ദ്ധമാത്രയെയാണ് ബിന്ദു എന്നു പറയുന്നത്. ഇവയെല്ലാം പ്രതീകങ്ങളാണ്. അ, ഉ, മ എന്നിവ മൂന്നു ലോകങ്ങളെയും മൂന്ന് അവസ്ഥ കളെയും മൂന്ന് വേദങ്ങളെയും മൂന്ന് ശരീരങ്ങളെയും മൂന്ന് കാലങ്ങളെയും മൂന്ന് അഗ്നികളെയും മൂന്ന് ദേവന്മാരെ യും സൂചിപ്പിക്കുന്നു. വിഷ്ണുവിന്‍റെ മൂന്നു കാലടികളാണ് ഈ ശബ്ദങ്ങ ളെന്ന് വിഷ്ണുപുരാണത്തില്‍ പറയു ന്നു. ബിന്ദുവിനെ തുരീയ (നാലാമത്തെ അവസ്ഥ) മായാണ് സങ്കല്പിക്കുന്നത്. നാദരൂപത്തിലാണ് ബിന്ദു പ്രകാശിക്കു ന്നത്. അകാരത്തെ ഉകാരത്തിലും ഉകാരത്തെ മകാരത്തിലും മകാരത്തെ നാദരൂപമായ ബിന്ദുവിലും ലയിപ്പിച്ച്, ആ നാദത്തെ മാത്രം ഈശ്വരസ്വരൂപ മായി നിരന്തരം ധ്യാനിച്ചാല്‍, സാധകര്‍ ക്ക് നിര്‍വികല്പസമാധിയും തദ്വാരാ ഈശ്വരസാക്ഷാത്കാരവും സിദ്ധിക്കു മെന്ന് യോഗീശ്വരന്മാര്‍ വ്യക്തമാക്കി യിട്ടുണ്ട്.
അകാരോ വിഷ്ണുരുദ്ദിഷ്ടഃ ഉകാരോസ്തു മഹേശ്വരഃ മകാരസ്തു സ്മൃതോ ബ്രഹ്മാ പ്രണവസ്തു ത്രയാത്മകഃ എന്ന് വായുപുരാണത്തിലുണ്ട്. 'അ' വിഷ്ണുവിനെയും 'ഉ'ശിവനെയും 'മ' ബ്രഹ്മാവിനെയും പ്രതിനിധീകരിക്കു ന്നു.
ബ്രഹ്മപ്രാപ്തിക്കും അതിലൂടെ ആ ത്മജ്ഞാനസിദ്ധിക്കും പ്രണവോപാ സനയെക്കാള്‍ പ്രയോജനപ്പെടുന്ന മ റ്റൊന്നുമില്ലെന്നാണ് പ്രണവോ പനി ഷത്ത് രേഖപ്പെടുത്തുന്നത്. ഓംകാര ത്തെ അറിയുന്നവര്‍ യോഗിയായി മാ റുമെന്ന് ഗരുഡപുരാണത്തിലുണ്ട്. 'ഓമിത്യേകാക്ഷരം ബ്രഹ്മ' (ഢകകക13) എന്നും 'ഗിരാമസ്മ്യേകമക്ഷരം' (ത 25) എന്നും ഭഗവദ്ഗീത ഉപദര്‍ശിക്കുന്നു. മാണ്ഡൂക്യോപനിഷത്തില്‍ കാണു ന്നത് ഇപ്രകാരമാണ്: 'സോളയമാത്മാ- ധ്യക്ഷരമോങ്കാരഃ ഈ ആത്മാവ് അ ക്ഷരത്തെ ആശ്രയമാക്കി നോക്കു മ്പോള്‍ ഓംകാരമാകുന്നു.
ബ്രഹ്മം താമരയില്‍ പുരുഷരൂപമാ യ ബ്രഹ്മാവിനെ സൃഷ്ടിച്ചു. ബ്രഹ്മാവ് ഓംകാരത്തെ സൃഷ്ടിച്ചു. ഓംകാരം പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്ന് ഗോ പഥ ബ്രാഹ്മണത്തില്‍ പറഞ്ഞിട്ടുണ്ട്. ഗൗഡപാദാചാര്യരും ശങ്കരാചാര്യരും ഓംകാരത്തെ നിരീക്ഷിക്കുന്നതിങ്ങനെ യാണ്: 'ഓം' സര്‍വ്വശബ്ദസാരമാണ്. ശബ്ദബ്രഹ്മമാണ്. ഓം ബ്രഹ്മമാണ്. അതിനാല്‍ ഓംകാരോപാസന അത്യ ന്തം പ്രയോജനപ്രദമാണ് എന്ന് ഗൗഡ പാദര്‍ മാണ്ഡൂക്യകാരികയിലും 'ഓം കാരോപാസന വഴി സാധകന്‍ പരബ്ര ഹ്മത്തെ പ്രാപിക്കുന്നു- കാരണം, ബ്രഹ്മത്തെ സൂചിപ്പിക്കുന്ന ഉത്തമമായ പദമാണ് ഓം' എന്ന് ശങ്കരാചാര്യര്‍ പ്രശ്നോപനിഷത്ത് ഭാഷ്യത്തിലും പറഞ്ഞിട്ടുണ്ട്.
ഓംകാരത്തിലെ അകാരധ്യാനം വിശ്വബ്രഹ്മത്തിലേക്കും ഉകാരധ്യാനം തൈജസബ്രഹ്മത്തിലേക്കും മകാര ധ്യാനം പ്രജ്ഞാബ്രഹ്മത്തിലേക്കും ന യിക്കും. ധ്യാനാവസാനം തുരീയാവ സ്ഥയിലെത്തിച്ചേരുന്ന സാധകന്‍ ബ്ര ഹ്മവുമായി തന്മയീഭവിക്കുന്നു. ദ്വൈതാ വസ്ഥ ഇല്ലാതാവുകയും സര്‍വവും ഏകമയമായി തീരുകയും ചെയ്യുന്നു. വേദജ്ഞര്‍ ഓം ഉച്ചരിച്ചുകൊണ്ടാണ് യജ്ഞം, തപസ്, ദാനം തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നതെന്ന് ഭഗവദ്ഗീ തയും, പ്രണവം അര്‍ത്ഥഗ്രഹണത്തോ ടെ ഉച്ചരിച്ചാല്‍, സമാധി ഉണ്ടാവുമെന്ന് പതഞ്ജലീമഹര്‍ഷിയും പറയുന്നുണ്ട്.
'ഓമിത്യേതദക്ഷരമുദ്ഗീഥമുപാ
സീതം' എന്നാണ് ഛാന്ദോഗ്യോപനി ഷത്തിന്‍റെ തുടക്കം. ഉദ്ഗീഥം എന്നു പ്രസിദ്ധമായ ഓം എന്ന അക്ഷരത്തെ ഉപാസിക്കണമെന്നാണ് ഇതിനര്‍ത്ഥം. പ്രണവമാകുന്ന വില്ലില്‍ ആത്മാവാകു ന്ന ശരത്തെ തൊടുത്ത് ബ്രഹ്മമാകുന്ന ലക്ഷ്യത്തില്‍ എയ്യണമെന്ന് മാണ്ഡൂ ക്യവും, ബ്രഹ്മത്തെയോ അപരബ്രഹ്മ ത്തെയോ പ്രാപിക്കുവാനുള്ള ശ്രേഷ്ഠ മാര്‍ഗ്ഗം ഓംകാരോപാസനയാണെന്ന് കഠോപനിഷത്തും, ഓംകാരോപാസ നയാകുന്ന സാധന കൊണ്ട് ബ്രഹ്മ ത്തെ പ്രാപിക്കാമെന്ന് പ്രശ്നോപനിഷ ത്തും, ഓം എന്നത് ബ്രഹ്മമാകുന്നു, ഇക്കാണുന്നതെല്ലാം ഓംകാരമാകുന്നു എന്ന് തൈത്തിരിയോപനിഷത്തും അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.
(മാണ്ഡൂക്യകാരിക 24)
ഓംകാരത്തെ പാദങ്ങളായറിയണം. പാദങ്ങള്‍ മാത്രകള്‍ തന്നെ ആകുന്നു; സംശയമില്ല. അങ്ങനെ ഉപാസിക്കുന്ന വന്‍ മറ്റൊന്നും തന്നെ ചിന്തിക്കുകയില്ല. ഓംകാരത്തിലെ ഒന്നാംപാദമായ അകാ രം, ആത്മാവിന്‍റെ ഒന്നാംപാദവും വിശ്വ നുമാണ്. ഉകാരം തൈജസനും മകാരം പ്രാജ്ഞനുമാണ്. അകാരം ജഗ ത്തും ഉകാരം സ്വപ്നവും മകാരം സുഷുപ്തിയുമാണ്. അര്‍ദ്ധമാത്ര തുരീയാവസ്ഥയാണ്.
പ്രണവത്തിലെ അകാരം ഋഗ്വേദ വും ഉകാരം യജുര്‍വേദവും മകാരം സാമവേദവുമാണെന്ന് പത്മപുരാണ ത്തില്‍ പറഞ്ഞിട്ടുണ്ട്. പ്രണവത്തിന്‍റെ നാല് ഭാവങ്ങളാണ് ഇവ. അകാരം ഈശ്വരന്‍റെ സ്ഥൂലശരീരമായ വിരാട്രൂ പത്തെയും ഉകാരം സൂക്ഷ്മശരീരമായ ഹിരണ്യഗര്‍ഭത്തെയും മകാരം കാരണ ശരീരമായ പരബ്രഹ്മത്തെയും ബിന്ദു തുരീയാവസ്ഥയായ നിര്‍ഗുണ നിരാ കാര ബ്രഹ്മത്തെയുമാണ് സൂചിപ്പിക്കു ന്നത്.
പ്രണവോപാസനയുടെ പ്രാധാ ന്യവും പ്രസക്തിയും മനസിലാക്കുക യും അതിനെക്കുറിച്ച് പറയുകയും പ്രാ വര്‍ത്തികമാക്കുകയും ചെയ്ത അവ താരവരിഷ്ഠനാണ് ശ്രീനാരായണ ഗുരു ദേവന്‍. അവാച്യമായ ഒരനുഭവവും അഭൗമമായ ആനന്ദവുമായിരുന്നു ഓം കാരോപാസന അദ്ദേഹത്തിന്. ആ ത്മോപദേശശതകം, ജനനീനവരത്ന മഞ്ജരി തുടങ്ങിയ കൃതികള്‍ ഇക്കാ ര്യം എടുത്തുപറയുന്നുണ്ട്.
എന്ന ആത്മോപദേശശതകത്തിലെ പദ്യം ഒരു സാധകന്‍റെ ആദ്ധ്യാത്മികാ നുഭൂതിയെയാണ് അവതരിപ്പിക്കുന്നത്. നീണ്ടുപരന്നുകിടക്കുന്ന മരുഭൂമി ഒന്നാകെ, നദി പെരുകി വെള്ള പ്പൊക്കമുണ്ടായി പരന്നൊഴു കുന്നതുപോലെയാണ് ജ്ഞാന ത്തിന്‍റെ നാദം കാതുകളില്‍ വീണ് ജ്ഞാനക്കണ്ണു തുറക്കാന്‍ ഇടയാകു ന്നത്. ഇതു സാധ്യമാകാന്‍ യമനം ശീ ലിക്കുന്ന യതിവര്യനാകണം. യതിയു ടെ കാതുകളില്‍ മുഴങ്ങുന്നത് പ്രണവ ധ്വനിയാണ്. ബ്രഹ്മവാചിയായ ഓംകാര ത്തിന്‍റെ സാന്ദ്രധ്വനി കേള്‍ക്കുമ്പോള്‍ അകക്കണ്ണു തുറക്കുന്ന ഉപാസകന്‍റെ അദ്വൈതാമൃതവര്‍ഷിണിയായ ആന ന്ദാനുഭൂതിയാണ് 52-ാമത്തെ പദ്യ ത്തില്‍ ആവിഷ്കരിക്കുന്നത്.
ധ്വനിമയമായ ആകാശം കത്തിയെ രിഞ്ഞു പ്രകാശിക്കും. ആ അനുഭൂതി ഉണ്ടാകുമ്പോള്‍, അതില്‍ സകലദൃശ്യ പ്രപഞ്ചവും അണഞ്ഞുപോകും. പിന്നീ ട് അവിടെ ത്രിപുടിക്കു പൂര്‍ത്തിനല്‍കു ന്ന ശബ്ദവും ഇല്ലാതായിത്തീരും. ഈ ഇടം സ്വയംപ്രകാശം മാത്രമാണ്.
അറിവ്, അറിയുന്ന വ്യക്തി, അറി യുന്ന വിഷയം-ഇവയെയാണ് ത്രിപുടി എന്നു പറയുന്നത്. നാദാനുസന്ധാനം (പ്രണവോപാസന) ചെയ്യുന്ന മുമുക്ഷു, ത്രിപുടിയെയും ദൃശ്യജാലങ്ങളെയും മറികടക്കുമ്പോള്‍ ബ്രഹ്മജ്ഞനായി തീരുന്നു. മനസ്സിനും വാക്കിനും കര്‍മ്മ ത്തിനും അതീതമായ സ്വയംപ്രകാശ മായി തീരുകയും ചെയ്യുന്നു. ആദ്ധ്യാ ത്മികജ്ഞാനത്തിന്‍റെ ഉന്നത ശൃംഗ ത്തിലെത്തുന്നവരുടെ അവസ്ഥയെക്കു റിച്ചും ഗുരു നിര്‍വ്വചിച്ചിട്ടുണ്ട്.
ആദ്ധ്യാത്മികമായ അന്തര്‍ജ്ഞാന മാണ് പര. ഭൗതികമായ അറിവാണ് അ പര. പരാവിദ്യയില്‍ ലയിച്ചവര്‍ക്ക് ആയി രത്താണ്ടുകള്‍പോലും അല്പനേരമാ യേ തോന്നുകയുള്ളൂ. അപരാവിദ്യക്ക് അടിപ്പെട്ടവര്‍ക്ക് അരനൊടിപോലും ആ യിരമാണ്ടുപോലെ തോന്നും. പരയുടെ പാലു നുകര്‍ന്ന് അമര്‍ത്യരാകാന്‍ കപട യതിക്കു കഴിയുകയില്ലെന്നും ഗുരു ഉപദര്‍ശിച്ചിട്ടുണ്ട്.
(ആത്മോപദേശശതകം 14)
അറിവിന്‍റെ ആത്മദീപം തെളിച്ച്, ആ ആദിമഹസില്‍ എത്തിച്ചേരാനുള്ള മാര്‍ഗ്ഗവും ഗുരു നിര്‍ദ്ദേശിക്കുന്നുണ്ട്.
പ്രണവമുണര്‍ന്നു പിറപ്പൊഴിഞ്ഞുവാഴും
മുനിജനസേവയില്‍ മൂര്‍ത്തിനിര്‍ത്തിടേണം.
പ്രണവരഹസ്യം ഉള്ളിലുണര്‍ന്ന്, ജനനമരണങ്ങള്‍ക്ക് അതീതനായി ജീവിക്കുന്ന ഗുരുവില്‍ നമ്മുടെ മൂര്‍ത്തി യെ സമര്‍പ്പിക്കുക. ഓംകാരപ്പൊരുളാ യിത്തീര്‍ന്ന നാരായണഗുരുദേവനെ നമുക്ക് പ്രണമിക്കാം.