ശിവഗിരിയിലൊരു ആരാധനാലയം
സച്ചിദാനന്ദസ്വാമി
ശ്രീനാരായണഗുരുദേവന്‍ ജനകോടികളെ ആദിമഹസ്സിലേയ്ക്ക് നേരാംവഴി കാട്ടി നയിച്ച പരമഗുരുവാണ്. ആദിമഹസ്സ് ജഗദ്കാരണമായ പരമാത്മചൈതന്യമാണ്. ദൈവദശകത്തിലൂടെ, ڇ"ദൈവമേ... വാഴണം വാഴണം സുഖം"ڈ എന്ന് അവിടുന്ന് ഉദ്ബോധിപ്പിക്കുന്നു. സുഖമായി വാഴുവാന്‍ ദൈവാനുഗ്രഹമുണ്ടാകണമെന്ന് താത്പര്യം. "സദ്ഗതി വരുവാന്‍ ഇതിനെ ഭജിച്ചിടേണംڈ" - ഈ പരാവിദ്യയെ -അധ്യാത്മമാര്‍ഗ്ഗത്തെ അനുസന്ധാനം ചെയ്യണമെന്ന് ആത്മോപദേശശതകത്തിലൂടെയും മഹാഗുരു ഉപദേശിക്കുന്നുണ്ട്. 1888 മുതല്‍ 1928 വരെ മഹാസമാധി പര്യന്തമുള്ള ഗുരുദേവന്‍റെ മുഴുവന്‍ കര്‍മ്മപ്രപഞ്ചവും ഇതിന് വേണ്ടി മാത്രമായിരുന്നു.
ആ കര്‍മ്മ പ്രപഞ്ചത്തെ ലോകസംഗ്രഹം എന്നു പറയാം. സാധാരണക്കാര്‍ സാമൂഹിക പരിഷ്കരണം എന്ന് വിലയിരുത്തുന്ന ഗുരുവിന്‍റെ "ആരി"ല്ലാത്ത പ്രവര്‍ത്തി ജനസമൂഹത്തെ ആത്യന്തികദുഃഖ നിവൃത്തി രൂപമായ ഈശ്വരസാക്ഷാത്ക്കാരത്തിലേക്ക് ആനയിക്കുന്നതിനുവേണ്ടിയുള്ളതായിരുന്നു. ജാതിമതഭേദചിന്തകളാകുന്ന വേലിക്കെട്ടുകളേയും അനാചാരങ്ങളാകുന്ന മുള്‍പ്പടര്‍പ്പുകളേയും അന്ധവിശ്വാസങ്ങളാകുന്ന കണ്ടകങ്ങളേയും ദൂരീകരിച്ച് മാര്‍ഗ്ഗം സുഗമമാക്കുകയായിരുന്നു ഗുരു സാമൂഹികപരിഷ്കരണത്തിലൂടെ.
മഹത്തായ അരുവിപ്പുറം പ്രതിഷ്ഠ അതിന്‍റെ നാന്ദിയായി. ഒരു നവയുഗപിറവിയ്ക്ക് ആധാരമായിത്തീര്‍ ന്ന ആ പ്രതിഷ്ഠ കേവലം സാമൂഹിക പരിഷ്കരണം മാത്രം ലക്ഷീകരിച്ചുള്ളതായിരുന്നില്ല. ഭൗതികവും ആത്മീയവുമായ സമഗ്രമായ മുന്നേറ്റം ഗുരുദേവദര്‍ശനത്തിന്‍റെ അന്തര്‍ധാരയാണ്. ആത്മീയവും ഭൗതികവും ഒന്നിന്‍റെ തന്നെ രണ്ടുപുറങ്ങളായി ഗുരു അവതരിപ്പിക്കുന്നുണ്ട്. അരുവിപ്പുറം പ്രതിഷ്ഠയിലൂടെയും ഗുരുദേവന്‍ ഈ ദര്‍ശനം തന്നെയാണ് വെളിപ്പെടുത്തുന്നത്- അഥവാ പ്രതിഷ്ഠയെ-ക്ഷേത്രപ്രതിഷ്ഠകളെ- മനുഷ്യപുരോഗതിക്കുള്ള ഉപാധിയായി ഗുരുദേവന്‍ മാറ്റിയെന്നു പറയാം. ക്ഷേത്രം എന്ന പദത്തിന് "ക്ഷതാത് ത്രായതേ അനേന ഇതി ക്ഷേത്രം" എന്നാണ് വ്യുത്പത്തി. ക്ഷതത്തില്‍ നിന്ന് -നാശത്തില്‍നിന്ന് ത്രാണനം ചെയ്യിക്കുന്നതാണ് ക്ഷേത്രം. ആയിരത്താണ്ടുകളായി അന്ധകാരത്തിന്‍റെ ആഴങ്ങളിലേക്ക് ആഴ്ന്നുപോയ ജനതയെ ത്രാ ണനം ചെയ്യിച്ച് കൈ പിടിച്ചുയര്‍ത്തുവാനാണ് അദ്വൈതിയായ മഹാഗുരു ക്ഷേത്ര പ്രതിഷ്ഠാദി സംരംഭങ്ങളിലേയ്ക്കിറങ്ങിവന്നത്. അരുവിപ്പുറം പ്രതിഷ്ഠയുടെ പശ്ചാത്തലമതാണ്. മാത്രമല്ല, വിഗ്രഹാരാധനയും മനുഷ്യനെ ത്രാണനം ചെയ്യിച്ച് പരമലക്ഷ്യത്തിലേക്ക് ആനയിക്കുന്ന സാധനാമാര്‍ഗ്ഗ മാണ്. ഭക്തിയോഗം, കര്‍മ്മയോഗം, രാജയോഗം, ജ്ഞാനയോഗം എന്നീ ചതുര്‍വിധ യോഗസാധനകളില്‍ സാ ധാരണക്കാര്‍ക്ക് സുഗ്രാഹ്യമായത് ഭക്തിയോഗം തന്നെയാണല്ലോ. ഗുരുദേവന്‍ അരുവിപ്പുറത്തെ ശിവനെ സ്തുതിച്ചെഴുതിയ ശിവശതകത്തില്‍ "ജനിമൃതിരോഗമറുപ്പതിനുസഞ്ജീവനിപരമേശ്വരനാമമെന്നിയില്ല" എന്ന് ഉദ്ബോധിപ്പിച്ചിരിക്കുന്നു. സാംസാരിക ദുഃഖമറുത്ത് സത്യസാക്ഷാത്കാരം നേടുവാന്‍ ഈശ്വരന്‍റെ നാമജപവും ശ്രേഷ്ഠമായ മാര്‍ഗ്ഗമായി ഗുരു ഉപദേശിക്കുന്നു. ആത്മോപദേശശതകത്തില്‍,
'മനമലര്‍ കൊയ്തു മഹേശ പൂജ-
ചെയ്യും
മനുജനു മറ്റൊരു വേല ചെയ്തിടേണ്ട
വനമലര്‍ കൊയ്തുമതല്ലയായ്കില്‍
മായാമനുവുരുവിട്ടുമിരിയ്ക്കില്‍ മായ-
മാറും'ڈ
എന്നിങ്ങനെ അധികാരിഭേദമനുസരിച്ചുള്ള സാധനാമാര്‍ഗ്ഗങ്ങളെ ഗുരുദേവന്‍ ഉപദേശിക്കുന്നു. പരമപദം പരിച്ചിന്ത ചെയ്തു നിരാകാരവും നിര്‍ഗുണവുമായ തത്ത്വത്തില്‍ ആത്മധ്യാനം ശീലിക്കുന്ന ഉത്തമാധികാരിയായ സ ത്യജിജ്ഞാസു മറ്റു മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതില്ല. ഇത് സാധ്യമാകാത്തവന്‍ പരമസത്യത്തെ സഗുണവും സാകാരവുമായി ദര്‍ശിച്ച് ഉപാസന ചെ യ്യണം. അവര്‍ക്കു സഗുണധ്യാനമാ കാം. ഈ ധ്യാനാവസ്ഥയും കൈവരിയ്ക്കാന്‍ സാധിക്കാത്തവന്‍ നാമജപാദി സാധനാമാര്‍ഗ്ഗങ്ങളെ അവലംബിക്കണം. അപ്പോള്‍ ഏകാഗ്രത കൈവരിച്ച് ആത്മശുദ്ധി നേടാനാകും. അതോടെ മായ മാറും. അരുവിപ്പുറത്തെ ശിവലിം ഗ പ്രതിഷ്ഠ ആത്മസാധനയുടെ ഉരകല്ലുകൂടിയാണ്. ശിവലിംഗമെന്നത് സ്വ ന്തം ആത്മസത്തയുടെ മംഗളമാര്‍ന്ന അടയാളമാണ്. താനായി പ്രതിഭാസിക്കുന്ന സത്യത്തിന്‍റെ ബാഹ്യാവിഷ് ക്കാരമാണ് ശിവലിംഗം എന്നു പറയാം.
ശിവലിംഗാരാധനയിലൂടെ സ്വന്തം ആത്മസത്തയെയാണ് കണ്ടെത്തേണ്ടത്. ആ ആത്മസത്തയാകട്ടെ കേവലം അറിവു മാത്രമാണെന്ന് അറിയാനാകും. അപ്പോള്‍
അറിയപ്പെടുമിതുവേറ-
ല്ലറിവായിടും തിരഞ്ഞിടുന്നേരം-
അറിവിതിലൊന്നായതുകൊ-
ണ്ടറിവല്ലാതെങ്ങുമില്ലവേറൊന്നും
എന്ന അറിവാണ് അനുഭൂതമാകുന്നത്. ഒരേ ഒരു അറിവിന്‍റെ സ്ഫുലിംഗങ്ങള്‍ മാത്രമായ "സര്‍വ്വപ്രപഞ്ചവും വിചാരദശയില്‍ ശുദ്ധസംവിത്തായി അറിയപ്പെടുമെന്നു" ഗുരു ഉപദേശിക്കുന്നുണ്ട്. അറിവിന്‍ പൊരി വീണു ചീന്തിയഞ്ചായി ഇന്ദ്രിയങ്ങളായും ഇന്ദ്രിയ വിഷയങ്ങളായും പ്രപഞ്ചമായും പ്രതിഭാസിക്കുന്ന അറിവിന്‍റെ ഈ പരമരഹസ്യവും തത്ത്വവും ആവിഷ്കരിക്കുവാന്‍ വിഗ്രഹാരാധനയേയും ഗുരുദേവന്‍ ഉപാധിയായി സ്വീകരിച്ചു. അതി ന്‍റെ എക്കാലത്തേയും മാതൃകയാണ് ശിവഗിരിയിലെ ശാരദാപ്രതിഷ്ഠ. അരുവിപ്പുറം പ്രതിഷ്ഠയുടെ തുടര്‍ച്ചതന്നെയാണ് ശാരദാപ്രതിഷ്ഠയും എന്നു കാണാം.
1888 ലെ അരുവിപ്പുറം പ്രതിഷ്ഠയും 1912 ലെ ശാരദാപ്രതിഷ്ഠയും തമ്മില്‍ 24 വര്‍ഷങ്ങളുടെ അന്തരമുണ്ട്. ഈ കാലയളവില്‍ څഇങ്ങു കന്യാകുമാരി മുതല്‍ അങ്ങ് മംഗലാപുരം വരെയും അതിനു തെക്കും വടക്കുമുള്ള ഭാഗങ്ങളില്‍چ ഗുരുദേവപ്രസ്ഥാനം വ്യാപിച്ചുകഴിഞ്ഞിരുന്നു. കുളത്തൂര്‍, മണ്ണന്തല, പൂത്തോട്ട, കുന്നുംപാറ, തലശ്ശേരി, കോഴിക്കോട്, കണ്ണൂര്‍, മൂത്തകുന്നം, ചെറായി, പള്ളുരുത്തി, കുമരകം, കോട്ടാര്‍ തുടങ്ങിയ ദേശങ്ങളിലായി ഏതാണ്ട് 25 ലേറെ ക്ഷേത്ര പ്രതിഷ്ഠകള്‍ ഗുരുദേവന്‍ നിര്‍വ്വഹിച്ചു കഴിഞ്ഞിരുന്നു. ചാത്തന്‍, ചാമുണ്ഡി, യക്ഷി, പേയ്, നാഗരാജാവ്, നാഗയക്ഷി തുടങ്ങിയ തമോഗുണ പ്രധാനമായ ആരാധനാമൂര്‍ത്തികളുടെ സ്ഥാനത്ത് ശിവന്‍, ഗണപതി, സുബ്രഹ്മണ്യന്‍ തുടങ്ങിയ സാത്വിക ദേവതമാരെ ഗുരു പ്രതിഷ്ഠിച്ചു കൊടുത്തു. കള്ളും ചാരായവും, രക്തവും, മുട്ടയും നിവേദിച്ചു തെറി പാടിയുള്ള പൈശാചിക പൂജകളില്‍ നിന്നും അവ രെ മോചിപ്പിച്ച് സാത്വികാരാധനയി ലേക്ക് നയിച്ചു. 'യത് ഭാവയേത് തദ് ഭവതി' എന്തിനെ ഭാവന ചെയ്യുന്നുവോ അവര്‍ അതുമായി താദാത്മ്യം പ്രാപിക്കുന്നു. ഈ സിദ്ധാന്തപ്രകാരം ജനതയെ സാത്വികവൃത്തിയിലേക്ക് നയിക്കുവാന്‍ ഗുരുദേവന്‍ ക്ഷേത്രാരാധനയെ വിനിയോഗിച്ചു എന്നു പറയാം.
സാത്വികമായ ڇ"ഈശ്വരാരാധന എ ല്ലാ ഗൃഹങ്ങളിലും ഹൃദയങ്ങളിലും എ ത്തിക്കുക" എന്നത് ഗുരുദേവന്‍റെ അടിസ്ഥാന തത്ത്വമായിരുന്നു. ڇ"ആത്മനോ മോക്ഷാര്‍ത്ഥം ജഗത്ഹിതായ ച" ആത്മീയപുരോഗതിയും ലോകസേവനവും! ഈ ആദര്‍ശം ഗുരുവിന്‍റെ ജീവിതദര്‍ശനമാണ്. ഗുരുവിന്‍റെ കൃതികളിലും ജീവിതത്തിലും നിറഞ്ഞു നി ല്ക്കുന്നത് ഈ തത്വമാണ്. അരുവിപ്പുറം പ്രതിഷ്ഠയും തുടര്‍ന്നുള്ള കര്‍മ്മപരിപാടികളും ഈ ലക്ഷ്യസാക്ഷാത്ക്കാരത്തിനുവേണ്ടിയായിരുന്നു. 1904-ല്‍ ഗുരു വര്‍ക്കലയില്‍ മഠം സ്ഥാപിച്ചത് ഈ ലക്ഷ്യബോധത്തോടെയായിരുന്നു.
ശിവഗിരിമഠ സംസ്ഥാപനം
ഇന്ന് ശിവഗിരി മഠം നില്ക്കുന്ന സ്ഥലം ഒരു കാലത്ത് ചില അനിഷ്ടസംഭവങ്ങളാല്‍ കൊടും കാടായി കിടന്നിരുന്ന പ്രദേശമായിരുന്നു. വര്‍ക്കലയും പ്രാന്തപ്രദേശങ്ങളും കള്ളന്മാരെക്കൊണ്ടും പിടിച്ചുപറിക്കാരെക്കൊണ്ടും അന്ന് കുപ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. ഒരിക്കല്‍ ഗുരുദേവന്‍ അരുവിപ്പുറത്തുനിന്നും പേട്ടയിലെ തോപ്പില്‍ ഭവനത്തില്‍ വന്ന് വിശ്രമിക്കുമ്പോള്‍ വര്‍ക്കലയില്‍ നിന്നും വന്ന കച്ചവടക്കാര്‍ ആ പ്രദേശത്തിന്‍റെ ദുരവസ്ഥയെക്കുറിച്ച് പറയുകയുണ്ടായി. എല്ലാം കേട്ടിരുന്ന ഗുരു "രോഗിയ്ക്കാണല്ലോ വൈദ്യന്‍റെ ആവശ്യം" എന്ന് അരുളി ചെയ്തുവത്രെ. താമസിയാതെ ഗുരുദേവന്‍ ഏകാകിയായി വര്‍ക്കലയിലും പ്രാന്തപ്രദേശങ്ങളിലുമായി സഞ്ചരിച്ചുതുടങ്ങി. അങ്ങനെ പലരും ഗുരുവുമായി സമ്പര്‍ക്കത്തിലുമായി. ഉസ്മാന്‍ പിള്ള (മുസ്ലിം) , സുബ്രഹ്മണ്യന്‍ (ബ്രാഹ്മണന്‍), ശങ്കു (ദളിതന്‍) എന്നീ മൂന്നുപേരെയാണ് തൃപ്പാദങ്ങള്‍ ആദ്യമായി പരിചയപ്പെട്ടതെന്നറിയുന്നു. അങ്ങനെ യിരിക്കെ ഒരുനാള്‍ ഇന്നത്തെ ശിവഗിരി കുന്നിന്‍റെ കിഴക്കേ താഴ്വരയിലുണ്ടായിരുന്ന കൈതക്കോണത്തു തറവാട്ടില്‍ ഗുരുദേവന്‍ എത്തി. അന്നവിടെ പുരകെട്ടി മേച്ചില്‍ നടക്കുകയായിരുന്നതിനാല്‍ ഗൃഹത്തില്‍ കയറാതെ പടിഞ്ഞാ റ് പാടത്തിനരികിലുള്ള ഒരു വൃക്ഷച്ചുവട്ടില്‍ ഭഗവാന്‍ വിശ്രമം കൈക്കൊ ണ്ടു. വിവരമറിഞ്ഞ് കൈതക്കോണത്ത് കൊച്ചപ്പി ആശാന്‍, കാട്ടുവിളാകത്തു രാമന്‍ മാതേവന്‍ തുടങ്ങിയവര്‍ പാല്‍, പഴം, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ ഫലമൂലാദികളുമായി തൃപ്പാദസമക്ഷം എത്തിച്ചേര്‍ന്നു. അതില്‍നിന്നും കുറേഭാഗം തൃപ്പാദങ്ങള്‍ ഭക്ഷിക്കുകയും ബാക്കിഭാഗം ഇതിനകം വന്നുചേര്‍ന്ന ഭക്തന്മാര്‍ക്കായി നല്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്തു. ത ങ്ങള്‍ പലപ്പോഴും കേട്ടറിഞ്ഞിട്ടുള്ള ശ്രീനാരായണപരമഹംസനെന്ന പ്രത്യ ക്ഷ ദൈവതമാണ് അവിടെ എഴുന്നെള്ളിയിരിക്കുന്നതെന്നറിഞ്ഞ ഭക്തജനങ്ങള്‍ ആശ്ചര്യഭരിതരും ഗുരുവിന്‍റെ ആരാധകരുമായി മാറി.
"ڇഅവിടം അവര്‍ക്കു കൊടുത്തു. നമുക്ക് പലരും മിത്രങ്ങളാണ്. ആരുടെ യും വീട്ടില്‍ താമസിച്ചുകൂടാ. (കുന്നി നെ ചൂണ്ടി) ആ കുന്നിന്‍റെ മുകളില്‍ ഒരു മാടം കെട്ടിച്ചു തരണം. അതു മടലുകൊണ്ടായാലും മതി"ڈ എന്നിങ്ങ നെ അപ്പോള്‍ തൃപ്പാദങ്ങളുടെ തിരുനാ വില്‍ നിന്നും ഉതിര്‍ന്നു വീണ വാണികള്‍ പ്രാവര്‍ത്തികമാക്കുവാന്‍ അവര്‍ തീരുമാനിച്ചു. അടുത്ത നാള്‍ രാവിലെ ഗുരുവും ഭക്തന്മാരും മുന്നോട്ടു നടന്ന പ്പോള്‍ വയലില്‍ ഒരു തെങ്ങ് മറിഞ്ഞു വീണു കിടക്കുന്നതു കണ്ടു. മാത്രമല്ല ഒരു ഈര്‍ച്ചവാളുമായി രണ്ടുപേര്‍ അഭിമുഖമായും വരുന്നതായി കണ്ടു. അപ്പോള്‍ ڇ"ഒത്തുപോയല്ലോ"ڈ എന്ന് അവിടുന്ന് അരുളി ചെയ്തുവത്രേ. അവര്‍ ആ തെങ്ങ് അറുപ്പിച്ച് തൃപ്പാദ ങ്ങള്‍ ചൂണ്ടിക്കാണിച്ച കുന്നിന്‍റെ നെറുകയില്‍ പര്‍ണ്ണശാല കെട്ടിയുണ്ടാ ക്കി. ആ അവസരത്തില്‍ "ڇഇതാണ് നമ്മുടെ സ്വര്‍ഗ്ഗംڈ" എന്ന് ഗുരുദേവന്‍ മൊഴിഞ്ഞതായി രേഖപ്പെടുത്തി കാണു ന്നു. ആ പര്‍ണ്ണശാല കെട്ടിയുണ്ടാക്കു ന്നതുവരെ തൃപ്പാദങ്ങള്‍ മേല്‍പറഞ്ഞ പ്ലാവിന്‍റെ ചുവട്ടില്‍ തന്നെയാണ് വിശ്ര മിച്ചിരുന്നത്. 1079 മേടം 31 ലെ വിവേ കോദയത്തിന്‍റെ പ്രഥമ ലക്കത്തില്‍ കുമാരനാശാന്‍ എഴുതിയിരിക്കുന്നു.
ڇ"സ്വാമി അവര്‍കള്‍ ശിവരാത്രി യോടുകൂടി അരുവിപ്പുറം വിട്ടിട്ട് ഇപ്പോള്‍ വര്‍ക്കലയില്‍ ഇരിക്കുകയാ കുന്നു. പ്രസിദ്ധപ്പെട്ട വര്‍ക്കല തുരങ്ക ത്തോടടുത്ത ഒരു കുന്നില്‍ അദ്ദേഹം ഇപ്പോള്‍ പുതുതായി ഒരു മഠം സ്ഥാ പിക്കുന്നുണ്ട്. ആ കുന്നിനോട് ചേര്‍ന്ന് വലുതായ ഒരു കൃഷിത്തോട്ടം ഏര്‍ പ്പെടുത്തി. അതില്‍ പലവക സസ്യ ങ്ങള്‍ സമൃദ്ധിയായി കൃഷി ചെയ്തു വരുന്നു എന്നും സ്വാമിക്ക് ആ മഠത്തെ ഒരു സ്ഥിരാശ്രമം എന്ന നിലയില്‍ കൊണ്ടുവരുന്നതിലേക്ക് ഉദ്ദേശ്യമു ണ്ടെന്നും ഇടവമാസം പത്തു കഴി ഞ്ഞ് മാത്രമേ അരുവിപ്പുറത്തേയ്ക്ക് മടങ്ങി യാത്രയുള്ളുവെന്നും അറിയു ന്നു."ڈ
ശിവഗിരിയിലെ ആദ്യപര്‍ണ്ണശാല യില്‍ ഗുരുദേവന്‍റെ ആദ്യത്തെ അന്തേ വാസിയാകുവാന്‍ ഭാഗ്യം സിദ്ധിച്ചത് പപ്പുശാന്തി എന്ന സുകൃതിയ്ക്കാ യിരുന്നു. ഇദ്ദേഹം പിന്നീട് മാങ്ങൂര്‍ പൂശാരി, ഗുഹാനന്ദപുരം ഷണ്‍മുഖ ദാസസ്വാമികള്‍ എന്ന നിലയില്‍ പ്രശസ്തനായി. പപ്പു ശാന്തിയോടൊ പ്പം തുടര്‍ന്ന് കൊല്ലം രാമസ്വാമികള്‍, ശാന്തലിംഗ സ്വാമികള്‍, ശിവലിംഗ സ്വാമികള്‍ തുടങ്ങിയവരും അന്തേവാ സികളായി. ആ കാലം മൈലമൂട്ടിലെ മുതലാളി എന്നൊരാള്‍ കൂടെക്കൂടെ വന്നു താമസിച്ചിരുന്നതായും അറിയു ന്നു. അക്കാലത്ത് മൂന്ന് പ്ലാവിന്‍ തൈ കള്‍ ഗുരുദേവന്‍ കുന്നിന്‍റെ മുകളില്‍ നട്ടുപിടിപ്പിച്ചുവത്രേ. അതിലൊന്നാ ണ് ഇന്ന് മഹാസമാധി മന്ദിരത്തിന്‍റെ തിരുമുമ്പില്‍ ജനലക്ഷങ്ങള്‍ക്ക് കുളിര്‍ നല്കി അനുഗ്രഹിച്ചുകൊണ്ടിരിക്കുന്ന ദിവ്യ തരു. ഗുരുദേവന്‍ ചക്കപ്പഴം തിന്നതിനുശേഷം കുരു നട്ടുവളര്‍ത്തി യതാണ് അതെന്നും പറഞ്ഞു വരുന്നു. ആ കുന്നിന് ڇ'ശിവഗിരി'ڈ എന്ന പേര് എന്നാണ് ഗുരു നല്കിയ തെന്ന് നാം അറിയുന്നില്ല. അചി രേണ ഗുരുദേവന്‍റെ ദിവ്യസാന്നി ദ്ധ്യം കൊണ്ടു ആ കുന്ന് ഒരു പുണ്യസ്ഥലമായി മാറി. 1079 മിഥുനം ലക്കം വിവേകോദയത്തില്‍ കുമാരനാ ശാന്‍ എഴുതുന്നു.
ڇ"വാവുശ്രാദ്ധം കര്‍ക്കിടകം 27-ാം തീയതി കറുത്ത വാവുനാള്‍ സ്വാമി അവര്‍കള്‍ വര്‍ക്കലയില്‍ പുതുതായി ഉണ്ടാക്കി വരുന്ന മഠത്തില്‍ സന്നിഹി തമായിരിക്കുന്നതും സമീപസ്ഥന്മാരും ദൂരസ്ഥന്മാരുമായി ശ്രാദ്ധത്തിനായി പോകുന്ന എല്ലാ സ്വജനങ്ങളും വര്‍ക്ക ല കടപ്പുറത്ത് കൂടുന്നതിനു പകരം പ്രസ്തുത മഠത്തോടു ചേര്‍ന്ന ക്ഷേത്ര ത്തിനു സമീപം കൂടി ശ്രാദ്ധം അവിടെ വച്ച് നടത്താമെന്ന് സ്വാമിയവര്‍കള്‍ ആഗ്രഹിക്കുന്നതുമാകുന്നു. ശ്രാദ്ധ വിധികള്‍ തൃപ്തികരമാംവിധം പഠിച്ചിട്ടു ള്ള മഠത്തിലെ ശിഷ്യന്മാര്‍ പലരും അവിടെ ഉണ്ടായിരിക്കുന്നതും ജനങ്ങ ള്‍ക്ക് അവരെക്കൊണ്ട് ഉത്തമരീ തിയില്‍ ശ്രാദ്ധകര്‍മ്മങ്ങള്‍ നടത്താവു ന്നതും അന്നേദിവസം അവിടെ പല യോഗ്യന്മാരും വന്നു കൂടുന്നതും ആള്‍ ക്കൂട്ടത്തിന്‍റെ ഗൗരവത്തെ അനുസരിച്ച് ചില പ്രസംഗങ്ങളും മറ്റും ഉണ്ടായിരി ക്കുന്നതുമാണ്. ഇതു കഴിഞ്ഞല്ലാതെ സ്വാമി അവര്‍കളെ വല്ല സ്ഥലത്തേ ക്കും ക്ഷണിക്കുന്നതിന് തയ്യാറും ആവ ശ്യവുമുള്ള യോഗ്യന്മാരും അന്നേദിവ സം അവിടെ വന്നു ചേരുമെന്ന് വിശ്വ സിക്കുന്നു."
അരുവിപ്പുറത്തെ വാവൂട്ടു സംഘം ശ്രീനാരായണധര്‍മ്മപരിപാലന യോഗ മായി പരിണമിച്ചതുപോലെ ദക്ഷിണ കാശിയായ വര്‍ക്കലയില്‍ ബലി ഇ ടാന്‍ വന്ന ഭക്തന്മാര്‍ ഗുരുദേവന്‍റെ ആരാധകരായി സ്വയം മുന്നോട്ടു വന്നു. അതൊരു പ്രസ്ഥാനത്തിന്‍റെ കൂട്ടായ്മയായി മാറി. തങ്ങളുടെ കര്‍ണ്ണങ്ങള്‍ക്ക് പീയൂഷധാരയായി മാറിയിരുന്ന കേട്ടു മാത്രം പഴക്കമുള്ള ആ പുണ്യപു രുഷന്‍റെ -ശ്രീനാരായണ പരമഹംസ ന്‍റെ- ദിവ്യ സാന്നിദ്ധ്യം ڇ"ഗുരു പ്രത്യ ക്ഷദൈവതം"ڈ എന്ന അനുഭവത്തിലേ ക്ക് അവരെ നയിച്ചു. അവിടം ഒരു തീര്‍ത്ഥാടന കേന്ദ്രമായി മാറി. അതോ ടെ മംഗളകരമായ ആ കുന്ന് ഗുരുകാരു ണ്യത്താല്‍ "ശിവഗിരി"യായി എന്നു പറഞ്ഞാല്‍ മതിയല്ലോ. മഹാകവി ആ ശാന്‍ എഴുതുന്നു -ڇ"വന്ദ്യനായ ബ്രഹ്മ ശ്രീ നാരായണഗുരുസ്വാമികളുടെ ദിവ്യസാന്നിദ്ധ്യംകൊണ്ട് പാവനമാക്കി ചെയ്യപ്പെട്ടിരിക്കുന്ന വര്‍ക്കല ശിവഗിരി മഠത്തോട് ചേര്‍ന്ന് സ്വജനങ്ങളുടെ പൊതുയോഗത്തിനും നന്മയ്ക്കും വേ ണ്ടി ശാശ്വതമായി ഒരു ദേവാലയവും സംസ്കൃത പാഠശാലയും സ്ഥാപി ക്കാന്‍ സ്വാമികള്‍ ആഗ്രഹിക്കുന്ന തിനെ സംബന്ധിച്ചുള്ള ഒരു പ്രഖ്യാപ നം ഇതിന്‍റെ വേറൊരു ഭാഗത്ത് ചേര്‍ ത്തിട്ടുണ്ട്.
തെക്കേ ഇന്ത്യയിലുള്ള പ്രധാന പ്പെട്ട പുണ്യസ്ഥലങ്ങളില്‍ ഒന്നാണ് വര്‍ക്കലയെന്ന് പ്രസിദ്ധമാണ്. ഇ പ്പോള്‍ നമ്മുടെ പുണ്യസ്ഥലമായിരി ക്കുന്ന അരുവിപ്പുറത്തേക്കാള്‍ ആ സ്ഥാനത്തെ അര്‍ഹിക്കുന്നത് ശിവഗിരി യാണെന്നുള്ളതിന് സംശയമില്ല. സ്വാ മിപാദങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് പ്രതിദിനം എന്നപോലെ അഭിവൃദ്ധിയെ പ്രാപിച്ചു വരുന്ന ശിവഗിരിമഠം ഒരു ക്ഷേത്ര സ്ഥാനത്തിനു സര്‍വ്വപ്രകാരേ ണയും യോജിപ്പുള്ള ഒരു സ്ഥലമാണെ ന്ന് അവിടം സന്ദര്‍ശിച്ചിട്ടുള്ള ഏവരും സംശയം കൂടാതെ അഭിപ്രായപ്പെ ടുന്നുണ്ട്." (വിവേകോദയം 1082)