ഗുരുവിന്‍റെ  ക്ഷേത്രസങ്കല്പം

മാധവദാസ്

     ചരിത്രാതീതവും ചരിത്രപരവും സമൂഹനിഷ്ഠവും വ്യ ക്തിനിഷ്ഠവുമായ അനുഭവങ്ങളുടെ സങ്കലനമാണ് ആദ്ധ്യാ ത്മികസാഹിത്യവും സങ്കല്പങ്ങളും. അതിന് കാലദേശ ങ്ങള്‍ക്ക് അതീതമായി ജിജ്ഞാസുക്കളോട് സംവദിക്കാനാ വുന്നത് അതുകൊണ്ടാണ്. പിറവി മുതല്‍ അന്ത്യം വരെ പല രൂപത്തില്‍ നാം ഇത് അഭിമുഖീകരിച്ചുകൊണ്ടിരിക്കു ന്നു. നിത്യജീവിതത്തിന്‍റെ ഭാഗമായി മാറിക്കഴിഞ്ഞ ക്ഷേത്രം എന്ന സങ്കല്പത്തിന്‍റെ ഉല്പത്തിയുടെയും വികാസത്തിന്‍റെ യും അന്വേഷണവും ആ അര്‍ത്ഥത്തില്‍ ആദ്ധ്യാത്മിക ചരി ത്രാന്വേഷണമാണ്. ജീവിതവുമായി ബന്ധപ്പെട്ടതെല്ലാം ചരിത്രമാണ്. ആദ്ധ്യാത്മികതയുടെ ബാഹ്യപശ്ചാത്തലം ചരിത്രത്തിന്‍റെ ഭാഗമാണെങ്കില്‍ അതിന്‍റെ സത്ത ഭൗതി കാതീതമാണ്. ങലമേുവ്യശെരമഹ മാനം ചരിത്രത്തിന്‍റെയോ തത്ത്വചിന്തയുടെയോ വരുതിയില്‍ നില്‍ക്കുന്നതുമല്ല. അത് ങ്യശെേരമഹ ആണ്. ശ്രീനാരായണ ഗുരുദേവന്‍ 'സ്വാനുഭവ ഗീതി'യില്‍ കുറിച്ചിട്ട ങ്യശെേരശാെ ശ്രദ്ധേയമാണ്.             "ഒന്നുമറിഞ്ഞീലയ്യോ! നിന്നുടെ                  ലീലാവിശേഷമിതുവലുതേ              പൊന്നിന്‍ കൊടിയൊരു ഭാഗം                  തന്നില്‍ ചുറ്റിപ്പടര്‍ന്ന തനിമരമേ"

     ഗൂഢാര്‍ത്ഥപരമായ ഈ അറിവി ന്‍റെ പ്രതീകാത്മകതയാണ് ക്ഷേത്ര തത്വം. അതിന് അതിന്‍റേതായ വ്യാക രണമുണ്ട്. ഈ വ്യാകരണപ്പൊരുളറി യാന്‍ ശ്രമിച്ചാല്‍ അന്ധവിശ്വാസമെന്ന് പറഞ്ഞ് അതിനെ പുച്ഛിച്ച് തള്ളാനാവു കയില്ല. ക്ഷേത്രതത്വത്തെ അതിന്‍റെ തനതു മൂല്യത്തില്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുമ്പോള്‍ അതിന്‍റെ പേരില്‍ പൗരോഹിത്യ അധികാരം ചെലുത്തു ന്ന അമിത സ്വാധീനത്തെയും ചൂഷണ ശൃംഖലകളെയും സാമ്പത്തികകേന്ദ്രീ കരണത്തെയും വാണിജ്യവല്‍ക്കരണ ത്തെയുമെല്ലാം തിരിച്ചറിയാനും പ്രതി രോധിക്കാനും കഴിയും.

     'ക്ഷത' ത്തില്‍ നിന്നും 'ത്രാണനം' ചെയ്യുന്നത് എന്താണോ അത് 'ക്ഷേ ത്രം' എന്നാണ് സാമാന്യമായ അര്‍ത്ഥ വിവരണം. ഭഗവത്ഗീതയിലെ ക്ഷേത്ര- ക്ഷേത്രജ്ഞ സങ്കല്പങ്ങള്‍ ആത്മത ത്ത്വപരമാണ്. ആത്മതത്വത്തിന്‍റെ പ്രതീകമാണ് ക്ഷേത്രം. അദ്വൈതത്തി ലേക്കുള്ള പടവുകളിലൊന്നായും ഇതിനെ കാണാം. ങ്യശെേരമഹ ഭാഷയു ടെ വാസ്തുവിദ്യാവിഷ്കാരമാണ് ക്ഷേത്രങ്ങള്‍ എന്നും പറയാം. എന്നാല്‍ ക്ഷേത്രപ്പഴമ ചരിത്രാതീതമല്ല. ആരാധ നയുടെ സ്ഥാപനവല്‍ക്കരണത്തിലേ ക്കുള്ള സുപ്രധാന ചുവടുവെയ്പായി രുന്നു ക്ഷേത്രങ്ങള്‍. ആദിമ  ആരാധ നാലയം കാവുകളായിരുന്നു. മലദൈവ ങ്ങളും വനദൈവങ്ങളുമാണ് കാവിലേ ക്കെത്തിയത്. പ്രകൃതിയില്‍ മുങ്ങിനിവര്‍ ന്നുകൊണ്ടുള്ള ആരാധന. കാര്‍ഷിക സംസ്കാരം രൂപപ്പെടുന്നതിന്‍റെ ആദ്യ പാദങ്ങളിലായിരിക്കാം കാവുകള്‍ക്ക് പ്രാധാന്യമേറിയത്. മലദൈവങ്ങള്‍ മല യിറങ്ങി സമതലങ്ങളിലേക്ക് എത്തു ന്നു. ശിവനും ഭഗവതിയും ശാ സ്താവും നാഗങ്ങളും നിഗ്രഹാ നുഗ്രഹശക്തികളായി വിളങ്ങി. ബഹുദൈവാരാധന എന്ന് ഇതി നെ വിശേഷിപ്പിക്കാനാകില്ല. ഒരേ ഈശ്വരന്‍റെ വിവിധ ഭാവങ്ങളാണിവ എന്ന ബോധം നമ്മുടെ പൂര്‍വികര്‍ക്ക് ഉണ്ടായിരുന്നു എന്നു വ്യക്തം.

 "ആത്മൈവ ബ്രഹ്മ ഭജതി             നാന്യമാത്മാനമാത്മവിത്           ഭജതീതി യദാത്മാനം              ഭക്തിരിത്യഭിധീയതേ"

     എന്ന ഗുരുദേവന്‍റെ 'ദര്‍ശനമാല' (ഭക്തിദര്‍ശനം) യിലെ വരികള്‍ ഈ പൊരുളിനെ ആവാഹിക്കുന്നതാണ്. അന്ധവിശ്വാസമെന്ന് പരിഹസിച്ച് ഇ തിനെ തള്ളിക്കളയാന്‍ എളുപ്പമാണ്. കാലം കൊണ്ടുവന്ന കാടും പടലും വ കഞ്ഞുമാറ്റി സത്യദര്‍ശനം നടത്താനാ ണ് ബുദ്ധിമുട്ട്.

     മറ്റൊരു പ്രധാനപ്പെട്ട സംഗതി മഹാക്ഷേത്രങ്ങളുടെ ഉല്പത്തിയുടെ ഐതിഹ്യം പരിശോധിച്ചാല്‍ അവയി ലെ പൊതുഘടകം ദേവചൈതന്യ ത്തെ ആദ്യം സ്പര്‍ശിക്കുന്നത് അസ് പൃശ്യരായി മുദ്രയടിക്കപ്പെട്ട  അവര്‍ണ്ണ രാണ് എന്നതാണ്. അവര്‍ണ്ണന്‍റെ സ്പര്‍ ശനമാണ് ദേവനെ, ദേവിയെ ഉണര്‍ ത്തുന്നത്. സവര്‍ണ്ണ പൗരോഹിത്യം അരങ്ങ് കൈയടക്കിയ പില്‍ക്കാലത്ത് ദേവന് ആദ്യം നിവേദിച്ചവരുടെ പിന്മുറ ക്കാര്‍ക്ക് ക്ഷേത്രപ്രവേശനം പോലും വിലക്കപ്പെട്ടു. ഉടമകള്‍ അങ്ങനെ അടി മകളായി. സമ്പത്തും വിശ്വാസവും കൈമോശം വന്നു. ഐതിഹ്യങ്ങളില്‍ ഒളിഞ്ഞുകിടക്കുന്ന അവര്‍ണ്ണചരിത്ര ത്തെ അത് അര്‍ഹിക്കുന്ന ആദരവോ ടെ പുനഃപ്രതിഷ്ഠിക്കേണ്ടതുണ്ട്. അരുവിപ്പുറത്ത് ഗുരു നിര്‍വഹി ച്ചത് വര്‍ണ്ണഭേദമില്ലാത്ത ചരിത്ര പ്രതിഷ്ഠയാണ്. ഭാരതചരിത്ര ത്തിലെ പാര്‍ശ്വവല്‍കൃതധാര കളെ പഠിക്കാന്‍ ശ്രമിക്കുമ്പോഴേ അരു വിപ്പുറം ശിവപ്രതിഷ്ഠയുടെ പ്രാധാന്യം മനസ്സിലാവുകയുള്ളൂ. തട്ടകങ്ങളുടെ കേന്ദ്രമായി ക്ഷേത്രങ്ങള്‍ മാറുകയും സമ്പത്തിന്‍റെ സ്വാധീനത്തിലൂടെ സവര്‍ണ്ണപൗരോഹിത്യം ഭരണാധികാ രികളെ വരെ ചൊല്പടിയിലാക്കുക യും ചെയ്തതോടെ അവര്‍ണ്ണരുടെ അന്യവല്‍ക്കരണം ഭീകരമായി. പരശു രാമന്‍റെയും ആദിശങ്കരന്‍റെയും പേരില്‍ അനാചാരങ്ങളുടെ രൂപകല്പനയുടെ ഉത്തരവാദിത്വം പോലും ചാര്‍ത്തപ്പെട്ടു. ശ്രുതിക്ക് പകരം സ്മൃതി ജനജീവിത ത്തെ ഗ്രസിച്ചു. അവര്‍ണ്ണന് സര്‍വ്വസ്വ വും അടിയറ വയ്ക്കേണ്ടി വന്നു. തെ യ്യവും പടയണിയും പോലുള്ള നാടന്‍ കലകള്‍ കെട്ടിയാടുമ്പോള്‍ ഉള്ള ക്ഷണികമായ ഉണര്‍ച്ച മാത്രമായി അവര്‍ണ്ണ പ്രതിഷേധം ഒഴുകി വറ്റി പ്പോയി. ഇതിനെ മാറ്റിയൊഴുക്കിയത് ശ്രീനാരായണഗുരു പാദരാണ്. അരു വിപ്പുറത്ത് ശിവരാത്രിയില്‍ ശിവലിംഗ വുമായി മുങ്ങി നിവര്‍ന്നപ്പോള്‍ അതൊ രു വലിയ വിരല്‍ചൂണ്ടലായിരുന്നു. ഗുരുസ്പര്‍ശത്താല്‍ അടിമകള്‍ നിദ്ര വിട്ട് എഴുന്നേറ്റു. നിരന്തര പരി ശ്രമത്തി ലൂടെ ആരാധനാ സ്വാതന്ത്ര്യവും സ ഞ്ചാരസ്വാതന്ത്ര്യവും തൊഴില്‍ സ്വാത ന്ത്ര്യവും വിദ്യാഭ്യാസസ്വാതന്ത്ര്യവും നേടിയെടുത്തു. ഗുരുകൃപ വഴി കാണി ച്ചു. ഗുരു അന്ധകാരത്തെ നീക്കി അറി വിന്‍റെ നിലവിളക്ക് കൊളുത്തി.

     കന്യാകുമാരി മുതല്‍ മംഗലാപുരം വരെ എഴുപത്തി ഒന്‍പത് ക്ഷേത്രങ്ങള്‍ ഗുരു പ്രതിഷ്ഠിച്ചിട്ടുണ്ട് എന്നാണ് കണ ക്ക്. ജന്തുബലിയുടെ അകമ്പടിയോടെ പൂജ നടത്തിയിരുന്ന താമസിക മൂര്‍ ത്തികളെ മാറ്റി സാത്വികമൂര്‍ത്തികളെ ഗുരു പ്രതിഷ്ഠിച്ചു. വിഗ്രഹപ്രതിഷ്ഠാ പകന്‍ എന്നപോലെതന്നെ വിഗ്രഹഭഞ് ജകനായും ഗുരു ചരിത്രസൃഷ്ടി നട ത്തി. പ്രതിഷ്ഠകളിലും വ്യത്യാസങ്ങളു ണ്ട്. കണ്ണാടിയും നിലവിളക്കും  പ്രതി ഷ്ഠകളായി. ക്ഷേത്രങ്ങളെ വിശ്വാസ കേന്ദ്രങ്ങളായി പരിമിതപ്പെടു ത്തുകയാ യിരുന്നില്ല ഗുരു. ബിംബാരാധനയെ പ്പറ്റി വിശദീകരിക്കവേ ഗുരുദേവന്‍ അരുളിയത് ക്ഷേത്രതത്ത്വ സംഗ്രഹ മാണ്. ഇത്രയും ലളിതമായി ഗഹന തത്വ പ്രവചനം നടത്തിയ ഗുരുവിന്‍റെ മൊഴികള്‍ നമുക്ക് വഴികാട്ടിയാണ്.

     ഗുരുദേവന്‍ അരുളുന്നു: "ക്ഷേത്ര ത്തില്‍ ചെല്ലുമ്പോള്‍ ബിംബത്തെപ്പറ്റി സ്മരണയില്ല. ഈശ്വരനെപ്പറ്റിയാണ് വിചാരിക്കുന്നത്. (ചിരിച്ചുകൊണ്ട്) നിങ്ങളെപ്പോലെയുള്ളവര്‍ പറഞ്ഞു കൊടുത്താലേ അവര്‍ ബിംബത്തെപ്പറ്റി ഓര്‍ക്കുകയുള്ളൂ." ക്ഷേത്രത്തിനോട് ഒപ്പം തന്നെ പൂന്തോട്ടവും വൃക്ഷങ്ങ ളും വായനശാലയും വിദ്യാലയവും വ്യവസായ പരിശീലന കേന്ദ്രങ്ങളും പ്രഭാഷണകേന്ദ്രങ്ങളും ശൗചാലയങ്ങ ളുമാണ് വേണ്ടതെന്ന് സൂക്ഷ്മദൃക്കായ ഗുരു വ്യക്തമാക്കിയിട്ടുള്ളതാണ്. മാത്ര മല്ല ഇന്നുള്ള വിശ്വാസികള്‍ക്ക് അലോ സരമുണ്ടാക്കുന്ന ചില കാര്യങ്ങള്‍ അന്നേ ഉപദേശിച്ചിരുന്നു. ക്ഷേത്രങ്ങള്‍ പഴയ സമ്പ്രദായത്തില്‍ വളരെ പണം ചെലവു ചെയ്തുണ്ടാക്കേണ്ട കാര്യമി ല്ലെന്നും ഉത്സവത്തിനും കരിമരുന്നിനും പ ണം ചെലവാക്കരുതെന്നും ഗുരു പറ ഞ്ഞിരുന്നു. അതുപോലെ തന്നെ ജന ങ്ങളില്‍ നിന്നും വഴിപാടായി കിട്ടുന്ന ധനം സാധുക്കളായ ജനങ്ങള്‍ക്ക് പ്ര യോജനകരമായ വിധത്തില്‍ ചെലവഴി ക്കുകയാണ് വേണ്ടതെന്നും ഉദ്ബോ ധിപ്പിച്ചിരുന്നു. ഗുരുപാദര്‍ തന്നെ പിന്നീട് ക്ഷേത്രം ജാതിവ്യത്യാസത്തെ വളര്‍ത്തുന്നതിനാല്‍ ഇനി പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം എന്ന പ്രബോധനം നല്‍കുകയും ചെയ്തിട്ടുണ്ട്.

 "ജാതിഭേദം മതദ്വേഷം           ഏതുമില്ലാതെ സര്‍വ്വരും        സോദരത്വേന വാഴുന്ന              മാതൃകാസ്ഥാനമാണിത്"

എന്നതാണ് ഗുരുവിന്‍റെ ക്ഷേത്ര സങ്കല്പം.

     അവ സത്സംഗ-സ്വാധ്യായ -ജീവിത പരിശീലന കേന്ദ്രങ്ങളാ ണ്. ക്ഷേത്ര സ്ഥാപനത്തെ നവോ ത്ഥാനത്തിനായുള്ള ഉപാധിയാക്കുക വഴി അവര്‍ണ്ണരില്‍ ആത്മവിശ്വാസവും ശുചിത്വബോധവും വളര്‍ന്നു. ക്ഷേത്ര ദര്‍ശനത്തിലൂടെ ആരോഗ്യകരമായ വികാരവിചാരങ്ങള്‍ വളര്‍ന്നു. ഭക്ത മാനസങ്ങളില്‍ വിമലീകരണം സംഭവി ച്ചു തുടങ്ങുകയും ചിത്തശുദ്ധിയുടെ പ്രാധാന്യം ബോധ്യമാകുകയും ചെയ് തു. ശ്രേയസും പ്രേയസും കൈവന്നു.

     ഇപ്രകാരം ക്ഷേത്രത്തെ ആചാര ങ്ങളുടെ സമുച്ചയമായി സങ്കോചിപ്പി ക്കാതെ തത്ത്വാര്‍ത്ഥത്തിലേക്ക് വിക സിപ്പിക്കുന്നവയായിരുന്നു ശ്രീ നാരായണഗുരുവിന്‍റെ കര്‍മ്മപദ്ധതി. ക്ഷേത്രത്തെയും തീര്‍ത്ഥാടനത്തെ യും ഗുരു അവയുടെ തനിമയില്‍ പുന രുദ്ധാരണം നടത്തുകയാണുണ്ടായത്. നിത്യജീവിതാനുഭവങ്ങളുമായി ബന്ധി പ്പിച്ച് അദ്വൈതദര്‍ശനത്തെ അവതരി പ്പിച്ചപോലെ തന്നെയാണിവയെയും ഗുരു നവീകരിച്ചത്. ഗുരുവിന്‍റെ കര്‍മ്മ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കു ന്നതാണ് യാഥാര്‍ത്ഥ ഗുരുദക്ഷിണ. വിശ്വാസത്തിന്‍റെ പേരില്‍ എന്തുമാകാം എന്ന വിശ്വാസത്തെ കടപുഴക്കിയ ആദ്ധ്യാത്മികതയുടെ കൊടുങ്കാറ്റാണ് ഗുരു എന്നത് വിസ്മരിക്കരുത്.

     ക്ഷേത്രതത്ത്വം ബ്രഹ്മതത്ത്വം ത ന്നെ. അല്ലാതെ വഴിപാടുകളുടെയും പൂജകളുടെയും മറ്റും തനിയാവര്‍ത്തന മല്ല. ക്ഷേത്രമെന്നത് യഥാര്‍ത്ഥത്തില്‍ എന്താണെന്ന് സ്പഷ്ടമാക്കിയത് ഗുരു ദേവനാണ്.