ശ്രീശാരദാപ്രതിഷ്ഠാശതാബ്ദിയാഘോഷവും ധര്‍മ്മമീമാംസാ പരിഷത്തും
സ്വാമി പ്രകാശാനന്ദ
ലോകമംഗളദായകനായ ശ്രീനാരായണഗുരുദേവന്‍ 1912 മേയ് ഒന്നിനാണ് (കൊല്ലവര്‍ഷം 1087 മേടം 18) ശിവഗിരിയില്‍ ശ്രീശാരദാ ദേവിയെ പ്രതിഷ്ഠിച്ചത്. വിദ്യയുടെ ദേവതയാണ് ശ്രീശാരദാദേവി. സര്‍വ്വാഭീഷ്ടദായിനിയായ ശ്രീശാരദാംബ സര്‍വ്വമംഗള സ്വരൂപിണി കൂടിയാണ്.
വിദ്യയുടെ സ്വയംപ്രകാശവര്‍ഷമായി ഭക്തജനചിത്തങ്ങളില്‍ ശാരദാംബ നിറഞ്ഞരുളുവാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ 99 സംവത്സ രങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. ഈ പുണ്യവേളയില്‍ ധര്‍മ്മസംഘം ട്രസ്റ്റ് വിദ്യയാല്‍ അമൃതാര്‍ന്നിടുവാന്‍ അനുഗ്രഹവര്‍ഷം ചൊരിഞ്ഞു നില്‍ക്കുന്ന ശ്രീശാരദാംബയുടെ പ്രതിഷ്ഠാശതാബ്ദി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ ആഘോഷിക്കുവാനുള്ള പദ്ധതി കള്‍ ആസൂത്രണം ചെയ്തുവരികയാണ്. ഇതിന്‍റെ ഭാഗമായി സംന്യാ സിശ്രേഷ്ഠരാലും പ്രമുഖ ആദ്ധ്യാത്മിക പണ്ഡിതന്മാരാലും നയിക്ക പ്പെടുന്ന ആയിരം ജ്ഞാനദാനയജ്ഞങ്ങള്‍ രാജ്യവ്യാപകമായി ഇതര ശ്രീനാരായണപ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പി ക്കും. ഈ യജ്ഞങ്ങള്‍ അജ്ഞാനം മൂലം അവിദ്യയെ ഉപാസിച്ച് അന്ധതമസ്സില്‍ കഴിയുന്ന ബഹുഭൂരിപക്ഷത്തിനു വിദ്യയെ ഉപാസിച്ച് ജ്ഞാനത്തിന്‍റെ പ്രകാശം കൊണ്ട് ജീവിതവിജയം നേടുവാനും അതു വഴി മനുഷ്യജന്മത്തിന്‍റെ ആത്യന്തികമായ ലക്ഷ്യവും, പരമപുരുഷാര്‍ ത്ഥവുമായ മോക്ഷം നേടുവാനും സഹായിക്കുന്നതാണ്.
"അതുലോലമതലോലം അതു ദൂരമതന്തികം
അതു സര്‍വാന്തരമതു സര്‍വ്വത്തിന്നും പുറത്തുമാം"
ഈശാവാസ്യോപനിഷത്ത് ഭാഷയില്‍ (പദ്യം 6) ഗുരുദേവന്‍ വ്യക്തമാക്കുന്നതു നോക്കുക- "അതു ചലിക്കുന്നതാണ്. അതു ചലന മില്ലാത്തതുമാണ്. അതു അകലെയാണ്. അതു അടുത്തുമാണ്. അതു സര്‍വ്വത്തിന്‍റെയും ഉള്ളിലാണ്. അതു സര്‍വ്വത്തിന്‍റെയും പുറത്തുമാണ്." ഇതിലൂടെ വിദ്യയുടെ അഥവാ ജ്ഞാനത്തിന്‍റെ സാപേക്ഷവും നിര പേക്ഷവുമായ മണ്ഡലങ്ങളുടെ വ്യാപ്തിയേയും അതിവ്യാപ്തിയേയും നമുക്ക് പരിചയപ്പെടുത്തിത്തരുന്നു. യഥാര്‍ത്ഥ ജ്ഞാനമണ്ഡലത്തി ലേക്ക് വഴിതെറ്റാതെ ഒരു ജിജ്ഞാസുവിന് പ്രവേശിക്കുവാനുള്ള മഹത്തായ മാര്‍ഗ്ഗമാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്.
അവിദ്യയെ വിദ്യയായുപാസിക്കുന്നവരേറി വരുന്ന ഒരു കാലഘട്ട മാണിത്. വിദ്യയേയും അവിദ്യയേയും തിരിച്ചറിയാനാവാത്ത സങ്കേത ബദ്ധതയാണ് ഇതിനു കാരണം. വിദ്യകൊണ്ട് മാത്രമേ അമൃതത്വം പ്രാപിക്കാനാവൂ. ഈ അമൃതത്വമാണ് മോക്ഷപ്രാപ്തി. ഗുരുദേവന്‍റെ ശ്രീശാരദാപ്രതിഷ്ഠ മോക്ഷപ്രാപ്തിയിലേക്കുള്ള ദാര്‍ശനികവും ദൈവികവുമായ ഒരു വഴികാട്ടിയാണ.് ഈ ദേവഭാഷയിലൂടെ ഗുരു ദേവന്‍ പൗരാണികമായ ക്ഷേത്രസങ്കല്പങ്ങളും ഐതിഹ്യങ്ങളും ആചാരാനുഷ്ഠാനങ്ങളും കണ്ടും കേട്ടും പരിചയിച്ച ഒരു സമൂഹത്തെ ആ കേവലപരതകള്‍ക്കപ്പുറമുള്ള അഖണ്ഡബോധത്തിന്‍റെ നിത്യ ചൈതന്യത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുകയാണ് ചെയ്യുന്നത്. ഒരു സാധാരണ ക്ഷേത്രപ്രതിഷ്ഠയുടെ ശതാബ്ദിയില്‍ നിന്നും ശ്രീശാരദാ പ്രതിഷ്ഠാശതാബ്ദിയെ അപൂര്‍വ്വമാക്കുന്നതു ഈ ദാര്‍ശനികതയാ ണ്.
അദ്ധ്യാത്മജ്ഞാനത്തിന്‍റെ പ്രഭാപൂരം വിതറുന്ന ശ്രീശാരദാ പ്രതിഷ്ഠയുടെ ശതാബ്ദിയാഘോഷങ്ങള്‍ക്ക് തുടക്കമാകുന്ന മംഗ ളവേളയിലാണ് ഇക്കൊല്ലത്തെ ശ്രീനാരായണ ധര്‍മ്മമീമാംസാപരിഷത്ത് ഏപ്രില്‍ 16,17,18 തീയതികളിലായി ശിവഗിരി മഠത്തില്‍ നടക്കുന്നത്. പരിഷത്തിലും ശതാബ്ദിയാഘോഷ പരിപാടികളിലും പങ്കുകൊണ്ട് ശോകവും മോഹവും വെടിഞ്ഞ് ഏകത്വദൃക്കുകളായിത്തീരുവാനും ജീവിതത്തെ ധന്യധന്യമാക്കിത്തീര്‍ക്കുവാനും ഏവര്‍ക്കും ഗുരുദേവാനു ഗ്രഹമുണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.