സ്ത്രീസ്വാതന്ത്ര്യത്തിന്‍റെ വിളക്ക്

സത്യഭായി ശിവദാസ്

  കേരളത്തിലെ സ്ത്രീകളുടെ സാമൂഹ്യചരിത്രത്തിനു പുരോഗമനപരമായ വേരോട്ടമുണ്ടാകുന്നത് ശ്രീനാരായണ ഗുരുദേവന്‍ ദാര്‍ശനികനവോത്ഥാനത്തിന്‍റെ ശംഖനാദം മുഴക്കിയ അരുവിപ്പുറത്തു നിന്നാണ്. മാനവികതയുടെയും ആരാധനാസ്വാതന്ത്ര്യത്തിന്‍റെയും അമര സന്ദേശം പ്രവഹിച്ച അരുവിപ്പുറത്ത് വച്ച് 1904 ല്‍ കൂടിയ എസ്.എന്‍.ഡി.പി. യോഗ വാര്‍ഷികത്തിലാണ് സ്ത്രീകളുടെ കൂട്ടായ്മക്ക് തുടക്കമിട്ടത്. സമൂഹത്തിന്‍റെ മുന്‍നിരകളിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന സ്ത്രീകള്‍ക്ക് പൊതുരംഗത്തേക്കുള്ള വാതായനങ്ങള്‍ തുറന്നിട്ടത് ഗുരുദേവന്‍റെ തൃക്കരങ്ങളാണ്. നൂറ് വര്‍ഷങ്ങള്‍ക്കപ്പുറമുള്ള സ്ത്രീകളുടെ സാമൂഹ്യ നിലയും ഇന്നത്തെ  സാമൂഹ്യനിലയും  താരതമ്യം ചെയ്തു വിലയിരുത്തുമ്പോഴേ അതു ബോധ്യപ്പെടുകയുള്ളൂ.

     സമൂഹത്തിന്‍റെ മുഖ്യധാരയിലേക്കുള്ള സ്ത്രീകളുടെ മുന്നേറ്റത്തിനും സ്ത്രീപുരുഷ സമത്വത്തിനും ഗുരുദേവന്‍ നല്‍കിയ സംഭാവനകള്‍ നിസ്തുലങ്ങളാണ്. യാഥാസ്ഥി തികത്വത്തിന്‍റെ മായികബലത്തെ ദര്‍ശനത്തിന്‍റെയും ധര്‍മ്മത്തിന്‍റെയും അടിത്തറയില്‍ നിന്നുകൊണ്ട് ദുര്‍ബല മാക്കിയ ഗുരുദേവന്‍ വിദ്യാഭ്യാസത്തിനു മറ്റെന്തിനെക്കാളും പ്രാധാന്യം കല്പിച്ചിരുന്നു. 'വിദ്യാഭ്യാസമാണ് ജനങ്ങളെ നന്നാക്കാനുള്ള മരുന്ന്' എന്ന ഗുരുവാണി ഇതിന് ഉത്തമ ദൃഷ്ടാന്തമാണ്.

     1940-കളില്‍ ഞാന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നപ്പോള്‍ 'സ്ത്രീകളുടെ വിദ്യാഭ്യാസം' എന്നത് ഉപന്യാസമത്സരത്തിന് വിഷയമായി വരികയുണ്ടായി. ആണ്‍കുട്ടികള്‍ പൊതുവെ അതിനെതിരായും പെണ്‍ കുട്ടികള്‍ അനുകൂലമായും എഴുതി.  പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടുന്നതിനുള്ള അവസരമൊരുക്കി യത് ഗുരുദേവനാണെന്ന് ഞങ്ങള്‍ക്ക് അന്നറിയുമായിരുന്നില്ല.  പെണ്‍കുട്ടി കള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്ന ഗുരുകല്പന ഉണ്ടാക്കിയ സാമൂഹ്യ ചലനത്തിന്‍റെ തീവ്രത ശക്തമായി രുന്നു. 'വിജ്ഞാന വര്‍ദ്ധിനി സഭ' ഇതിനു മുഖ്യത നല്‍കിയതോടെ യാഥാസ്ഥിതികരുടെ എതിര്‍പ്പും കൂടിവന്നു. സ്ത്രീ വിദ്യാഭ്യാസം അനാ വശ്യവും ധൂര്‍ത്തും സദാചാരവിരുദ്ധ വുമാണെന്നായിരുന്നു ഒരുവാദം. ഗുരു ദേവന്‍റെ ഇടപെടല്‍ ഈ വാദങ്ങളെ ക്ഷയിപ്പിക്കുകയും സ്ത്രീ വിദ്യാഭ്യാ സത്തെ ശക്തിപ്പെടുത്തുകയും ചെ യ്തു. വിദ്യാര്‍ത്ഥിനികള്‍ക്ക് താമസി ക്കാനായി തിരുവനന്തപുരം മഹാരാ ജാസ് കോളേജിനടുത്ത് ശ്രീനാരായ ണ വിദ്യാര്‍ത്ഥിനി സദനം എന്ന സ്ഥാ പനം സ്ഥാപിക്കുവാനും ഗുരു നിര്‍ദ്ദേശിച്ചു. മനുഷ്യന്‍റെ മൗലിക നന്മ യ്ക്ക് ഊന്നല്‍ കൊടുത്ത ഐക്യ രാഷ്ട്രസഭ പോലും 1967 ല്‍ മാത്രമാണ് സ്ത്രീവിദ്യാഭ്യാസം മൗലികാവകാ ശമാണെന്ന് പ്രഖ്യാപിച്ചത്. ഗുരു ദേവന്‍ സ്ത്രീ വിദ്യാഭ്യാസത്തിന് തുടക്കമിട്ടത് അതിനും അറുപത് വര്‍ഷങ്ങള്‍ക്കു മുന്‍പാണെന്നോര്‍ ക്കണം. 

      ഗുരുദേവന്‍ നല്കിയ പ്രേരണയുടെ പരിണതഫലമാണ് സ്ത്രീകള്‍ ഇന്ന് അനുഭവിക്കുന്ന വിദ്യാഭ്യാസ സ്വാ തന്ത്ര്യം. സമൂഹത്തില്‍ സമത്വം നേടു ന്നതിനുള്ള ആദ്യത്തെ ചുവടുവയ്പാ യിരുന്നു സ്ത്രീവിദ്യാഭ്യാസമെന്ന സദ്ക്കര്‍മ്മപദ്ധതി.

     അക്കാലത്ത് നിലവിലിരുന്ന കെട്ടു കല്യാണം, തിരണ്ടുകല്യാണം, വിവാ ഹം,പുളികുടി (ഗര്‍ഭിണിയാകുമ്പോള്‍ നടത്തുന്ന ചടങ്ങ്-സീമന്തം)   എന്നിവ ആര്‍ഭാടമായി നടത്തുന്നത് കുടും ബത്തിന്‍റെ അന്തസും അഭിമാനവും ഉയര്‍ത്തുന്നതാണെന്ന ധാരണ മിക്ക കുടുംബങ്ങളെയും കടക്കെണിയി ലാഴ്ത്തിയിരുന്നു. ഗുരു യുക്തികൊണ്ട്  ഈ അനാചാരത്തിന്‍റെ ദുഷ്ഫലങ്ങള്‍ സമൂഹത്തിന് ബോദ്ധ്യപ്പെടുത്തി കൊടുത്തു.  ഇത്തരം ധൂര്‍ത്തുകള്‍ക്ക് വിനിയോഗിക്കുന്ന ധനം പെണ്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനുപ യോഗിച്ച് അവരെ മേല്‍ഗതിയിലേക്ക് നയിക്കുവാന്‍ ഗുരുദേവന്‍ ഉപദേശിച്ചു. ഒരു വിവാഹത്തിന് കൂടിയാല്‍ പത്തു പേര്‍ മതിയെന്നും അവര്‍ ആരൊ ക്കെയായിരിക്കണമെന്നും വ്യക്തമായി കല്പിച്ചു. ഗുരുദേവന്‍റെ സാമൂഹ്യ പരിവര്‍ത്തന യജ്ഞങ്ങള്‍ പെണ്‍കുട്ടി കളോടുള്ള സമൂഹത്തിന്‍റെ സമീപന ത്തില്‍ കാതലായ മാറ്റമുണ്ടാക്കി.  പെണ്‍കുട്ടികള്‍ ഒരു ബാധ്യതയാണെ ന്ന നിലമാറി. അവര്‍ കുടുംബത്തിനും സമൂഹത്തിനും ഐശ്വര്യമായിത്തീരു കയും ചെയ്തു. 

     സ്ത്രീയുടെ ജീവിതത്തിലുണ്ടായ വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ സ്ത്രീസ്വാതന്ത്ര്യത്തിനു ശക്തിയായ രാസത്വരഗമായി. പുരുഷന് സ്വതന്ത്ര മായി ജീവിതമേഖല തെരഞ്ഞെ ടുക്കാം. എന്നാല്‍ ഒരു സ്ത്രീക്ക് അത്തരമൊരു സ്വാതന്ത്ര്യമുണ്ടായി രുന്നില്ല.  സംന്യാസ ജീവിതം അവര്‍ ക്കു   നിഷേധിച്ചിരുന്നു. ചില ധര്‍മ്മ സംഹിതകള്‍ സ്ത്രീക്ക് സംന്യാസ ദീക്ഷ അനുവദിച്ചിരുന്നില്ല. ചില ആചാ രാനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കാനും സ്ത്രീക്ക് സ്വാതന്ത്ര്യമില്ലായിരുന്നു. ഈ അനാചാരങ്ങളെ ഗുരു നിരസിക്കു കയും നിഷേധിക്കുകയും  സ്ത്രീക്ക് സമൂഹത്തിന്‍റെ മുന്‍നിരയിലേക്ക് പ്രവേശിക്കുന്നതിനും വളരുന്നതിനും അനുകൂലമായ സാഹചര്യമൊരുക്കി ക്കൊടുക്കുകയും ചെയ്തു. ആത്മീയ ജീവിതത്തിലേര്‍പ്പെടുവാനുള്ള അവസ രവും ഗുരുദേവന്‍ സ്ത്രീകള്‍ക്ക് നല്‍കി.

     പോയ നൂറ്റാണ്ടുകളില്‍ കുടുംബ നാഥന്മാരാണ് സ്ത്രീ ആരെ വേളി കഴി ക്കണമെന്ന് നിശ്ചയിച്ചിരുന്നത്. വിവാഹ ത്തിനു മുന്‍പ് സ്ത്രീക്ക് വിവാഹം കഴി ക്കുന്ന പുരുഷനെ കാണുന്നതിനോ സ്വതന്ത്രമായി സംസാരിക്കുന്നതിനോ അവസരമുണ്ടായിരുന്നില്ല. ഈ കീഴ്വ ഴക്കങ്ങളെ മാറ്റിമറിച്ച് വധൂവരന്മാര്‍ക്ക് വിവാഹത്തിനു മുമ്പ് കാണാനും പര സ്പരം ആശയവിനിമയം നടത്താനു മുള്ള വിപ്ലവകരമായ മാറ്റത്തി നാണു ഗുരുദേവന്‍ നിര്‍ദ്ദേശിച്ചത്. സ്ത്രീക്ക് ഇഷ്ടമില്ലാത്ത വരനെ സ്വീകരിക്കാതി രിക്കാനും അവസരമുണ്ടായി. സ്ത്രീ യുടെ സ്വാതന്ത്ര്യത്തിനും വ്യക്തിത്വവി കാസത്തിനും ഇതെല്ലാം വലിയ അളവില്‍ ഗുണകരമായി. ഗുരുദേവന്‍റെ പ്രബോധനങ്ങള്‍ അതുവരെ വെറും പേരുമാത്രമായിരുന്ന സ്ത്രീയെ സമൂഹത്തിലെ ശക്തികേന്ദ്രമാ ക്കി ഉയര്‍ത്തി. 

     ദൈനംദിന ജീവിതത്തില്‍  പരസ്പരധാരണയും അംഗീകാരവും സഹകരണവുമുണ്ടാക്കാന്‍ ഇത് സാഹചര്യമൊരുക്കി. സ്ത്രീയും പുരുഷനും തുല്യരും സ്നേഹസമ്പ ന്നരുമാവുമ്പോഴാണ് ജീവിതപങ്കാളി ത്തം അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. ദമ്പതി കള്‍ മാതൃകാപരമായ  ഈ ആശയ ങ്ങള്‍ പ്രാവര്‍ ത്തികമാക്കുമ്പോഴാണ് ആദര്‍ശശാലികളായ പുതിയ തലമുറ കള്‍ പിറവി കൊള്ളുക. കുടുംബ ത്തിന്‍റെ അന്തസിന് മങ്ങലേല്‍ക്കുന്ന തൊന്നും ആദര്‍ശനിഷ്ഠയുള്ള ഒരു സ്ത്രീ അനുഷ്ഠിക്കുകയില്ല. കൊടുങ്കാ റ്റിലും ഉലയാത്ത ദീപനാളം പോലുള്ള സ്ത്രീ ലക്ഷ്മീ ദേവിയെപ്പോലെ ഐശ്വര്യവതിയായിരിക്കും. വരവും ചെലവും സന്തുലിതമാക്കുന്ന കുടും ബിനിയും സല്‍പ്പേര് സൂക്ഷിക്കുന്ന സ്ത്രീയും ഒരിക്കലും ആപല്‍ഘട്ട ങ്ങളില്‍ പതറാത്ത ഉത്തമയായിരിക്കും. ഈ ഔന്നത്യത്തിലെത്തുന്ന സ്ത്രീ യാണ് ദൈനം ദിന  പ്രശ്നങ്ങളെ ലഘൂ കരിച്ച് വിജയ ത്തിലെത്തുന്നത്. സമചിത്തതയോടെയാണ് ബുദ്ധി യുള്ള സ്ത്രീ പ്രശ്നങ്ങളെ കൈ കാര്യം ചെയ്യുന്നത്. പരാശ്രയമില്ലാതെ സ്വാതന്ത്ര്യം സൂക്ഷിക്കുന്ന സ്ത്രീ നന്മയുടെ വിളനിലമായിരിക്കും. 'ഭാര്യാ ധര്‍മ്മം' എന്ന കൃതി യില്‍ ഗുരുദേവന്‍ ഉദ്ബോധിപ്പിക്കുന്നത് ഒരു ഉത്തമ കുടുംബിനിയുടെ ധര്‍മ്മങ്ങളാണ്. ഇവ യൊക്കെ ജീവിതത്തില്‍ പകര്‍ത്തു മ്പോഴാണ് ഓരോ സ്ത്രീയുടെയും ജീവിതം സാര്‍ത്ഥകമാകുന്നത്.