ശ്രീനാരായണഗുരു കവി എന്ന നിലയില്‍
പ്രൊഫ.കിളിമാനൂര്‍ രമാകാന്തന്‍
ഈശ്വരനെഴുതിയ ഒരു കാവ്യമാണ് ഈ ഭൂമിയെന്ന് അഥര്‍വ്വവേദത്തിലൊരിടത്ത് രേഖപ്പെടുത്തിക്കാണുന്നു. (ദേവസ്യകാവ്യം) കവിക്ക് ആയിരം കണ്ണുകളാണ് ഉള്ളതെന്നും കവികള്‍ താപസ്സികളാണെന്നും കവി മേധാവിയും ധീരനും ആയിരിക്കണമെന്നും ആ വേദത്തില്‍ പറഞ്ഞുകാണുന്നു. ജീവിതത്തില്‍ത്തന്നെ ധീരമായ നിലപാടു സ്വീകരിച്ച ഗുരുദേവന്‍ മേല്‍പ്പറഞ്ഞ എല്ലാ ഗുണങ്ങളും തികഞ്ഞ ഉത്തമകവിയായിരുന്നു. അദ്ദേഹത്തിന്‍റെ പ്രതിഭ അസാധാരണമായിരുന്നു. ഈ പ്രതിഭ ഗുരുദേവകൃതികളില്‍ പ്രകാശിക്കുന്ന മുഖ്യഘടകമാണ്.
ഭക്തിഭാവം നിറഞ്ഞവയാണ് ഗുരുദേവന്‍റെ കവിതകള്‍. ഗുരുദേവന് മുന്‍പും പിന്‍പും ഭക്തിഭാവം തുളുമ്പുന്ന കൃതികള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഗുരുദേവന്‍റെ സ്തോത്രങ്ങള്‍ വേറിട്ടൊരനുഭൂതിയാണ് ഭക്തരുടെ ഹൃദയങ്ങളില്‍ ഉണര്‍ത്തുന്നത്. ഗുരുദേവന്‍റെ കാവ്യജീവിതത്തിലെ ആദ്യഘട്ടത്തിലാണ് ഭക്തിഭാവ ഭരിതങ്ങളായ സ്തോത്രകൃതികള്‍ രചിക്കപ്പെട്ടത്. ആദ്യമാദ്യമെഴുതിയ കൃതികള്‍ ഗണപതിയേയും ശിവനേയും സുബ്രഹ്മണ്യനേയും കാളിയേയും വാഴ്ത്തുന്നവയാണ്. കൗമാരദശയില്‍ അദ്ദേഹം വിരചിച്ച څകാളീനാടകംچ മലയാള ഭാഷയെ സംബന്ധിച്ചിടത്തോളം ഒരു നിത്യവിസ്മയമാണ്. ഭക്തി മനുഷ്യഹൃദയങ്ങളെ ശുദ്ധീകരിക്കുന്നു എന്ന വിശ്വാസം ഗുരുദേവനുണ്ടായിരുന്നു. ദുരിതസങ്കലമായ ഈ ലോകത്തില്‍ ഏകാശ്രയം ഈശ്വരനാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
ദൈവമേ കാത്തുകൊള്‍കങ്ങ്
കൈവിടാതിങ്ങു ഞങ്ങളെ
നാവികന്‍ നീ ഭവാബ്ധിക്കൊ-
രാവിവന്‍തോണി നിന്‍പദം
എന്ന പ്രാര്‍ത്ഥനാഭാഗം ഇവിടെ സ്മരണീയമാണ്.
ഗഹനമായ ആശയങ്ങള്‍ പലപ്പോഴും ലളിതമായാണ് ഗുരുദേവന്‍ ആവിഷ്കരിക്കുന്നത്. ഷണ്‍മുഖ സ്തോത്രത്തിലെ പ്രസിദ്ധമായ ശ്ലോകം ശ്രദ്ധിക്കു.
ലൂതമുള്ളിലിരുന്നനൂലു
വലിച്ചുനൂത്തുകളിച്ചതും
സാദരംതനതുള്ളിലാക്കി
രമിച്ചിടുംപടിമായയാ
ഭൂതഭൗതികമൊക്കെയുംപതിവാ-
യെടുത്തു ഭരിച്ചഴി-
ച്ചാദിമുച്ചുടരായ് വിളങ്ങു-
മനന്തഷണ്‍മുഖപാഹിമാം
ഭക്തിപൂര്‍ണ്ണങ്ങളായ സ്തോത്രങ്ങള്‍ ഗുരുദേവന്‍ രചിച്ചത് സംസാരസങ്കടപരിഹാരത്തിനുവേണ്ടിയാണ്. സാംസാരിക ജീവിതം അസഹ്യമാണെന്നുതന്നെയാണ് ഗുരുദേവന്‍ കാവ്യരചനയുടെ ആദ്യഘട്ടത്തില്‍ വിശ്വസിച്ചിരുന്നത്. څസദാശിവദര്‍ശനംچ എന്ന കൃതിയിലെ ഒരുഭാഗം കാണുക.
ڇഇതില്‍ക്കിടന്നുകേണുവാണു
നാള്‍കഴിഞ്ഞിടുന്നിനി-
ക്കിതില്‍പ്പരം നിനയ്ക്കിലെന്തു
വന്നിടുന്നുസങ്കടം
മതിക്കൊഴുന്നണിഞ്ഞിടുന്ന മന്നവാ
കനിഞ്ഞുമു-
ന്മതിക്കുടം കവിഞ്ഞുപായുമാറു
ചൂടിയാടു നീ
കാവ്യപ്രയോജനത്തെക്കുറിച്ചു ചിന്തിച്ച ഭാരതീയാചാര്യന്മാര്‍ ഉപദേശവും ഒരു മുഖ്യഘടകമാണെന്നു അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒട്ടേറെ സദുപദേശങ്ങള്‍ ഗുരുദേവന്‍റെ പില്‍ക്കാല കൃതികളിലുണ്ട്. ഉപദേശിച്ച് മറ്റുള്ളവരെ നന്നാക്കാന്‍ ഒരുമ്പെടുന്നതിനുമുമ്പ് സ്വയം നന്നാകണമെന്ന കാര്യത്തില്‍ ഗുരുദേവന് നിര്‍ബന്ധമുണ്ട്.
ڇഅഹമൊരുദോഷമൊരുത്തരൊടു-
ചെയ്വ
നകമലരിങ്കലറിഞ്ഞിടാതവണ്ണം
സകലമൊഴിച്ചു തരണമേ ഞാന്‍
ഭഗവദനുഗ്രഹപാത്രമായ് വരേണംڈ
ഗുരുദേവന്‍റെ കാവ്യജീവിതത്തിന്‍റെ അവസാനഘട്ടത്തില്‍ വിരചിതമായ ആത്മോപദേശശതകത്തില്‍ നിരവധി ഉപദേശങ്ങള്‍ അടങ്ങിയിരിക്കുന്നു.
ڇപൊരുതു ജയിപ്പതസാദ്ധ്യമൊന്നി-
നോടൊ-
ന്നൊരുമതവും പൊരുതാലൊടുങ്ങു-
വീല
പരമതവാദിയിതോര്‍ത്തിടാതെപാഴേ
പൊരുതു പൊലിഞ്ഞിടുമെന്ന-
ബുദ്ധിവേണംڈ
ഈ ഉപദേശത്തിന്‍റെ പ്രസക്തി ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല. ഇനി ഒരുകാലത്തും നഷ്ടപ്പെടുകയുമില്ല.
സദാചാരം എന്ന കവിതയിലെ ആദ്യശ്ലോകം നോക്കുക.
നല്ലതല്ലൊരുവന്‍ ചെയ്ത
നല്ലകാര്യം മറപ്പത്
നല്ലതല്ലാത്തതുടനേ
മറന്നീടുന്നതുത്തമം
ഈ ഉപദേശം ആര്‍ക്ക് വിസ്മരിക്കാനാവും. എത്രലളിതമായ ഭാഷയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
മഹാകവി കുമാരനാശാന്‍ ഗുരുദേവനെക്കുറിച്ചെഴുതിയ കവിതയില്‍ ഗുരുദേവനെപ്പോലെ അന്‍പാര്‍ന്നവര്‍ ആരെങ്കിലും ഉണ്ടോ എന്നു ചോദിക്കുന്നു. ഗുരുദേവന്‍ സ്നേഹത്തിന് പരമപ്രാധാന്യം കല്‍പ്പിച്ചിരുന്നു. അനുകമ്പാദശകത്തിലെ ഒരു ശ്ലോകഭാഗം ശ്രദ്ധിക്കുക.
അരുളാല്‍വരുമിമ്പ,മന്‍പക-
ന്നൊരുനെഞ്ചാല്‍ വരുമല്ലലൊ-
ക്കെയും
അന്‍പ് അകന്നുപോയ ഒരു നെഞ്ചംകൊണ്ട് പലതരത്തിലുള്ള ദുഃഖ വും ഉണ്ടാകുമെന്നാണ് ഗുരുദേവന്‍ പറയുന്നത്. ശക്തിയും നിപുണതയും അഭ്യാസബലവും പ്രകടമാക്കുന്ന ഗുരുദേവകൃതികള്‍ ശബ്ദാര്‍ത്ഥ സുന്ദരമാണ്. ആദ്യത്തെ മലയാള കവിതയായ രാമചരിതത്തില്‍ ആരംഭിക്കുന്ന പ്രാസപ്രിയം ഗുരുദേവകൃതികളിലും പ്രകടമാകുന്നു. ഗുരുദേവനെത്തുടര്‍ന്ന് മഹാകവി കുമാരനാശാനും മറ്റുപല കവികളും പ്രാസപ്രയോഗത്തില്‍ വൈ ദഗ്ധ്യം നേടിയവരാണല്ലോ. ശബ്ദപ്രിയം അര്‍ത്ഥത്തെ നിഹനിക്കുന്നില്ലെങ്കില്‍ ആദരണീയമാണ്. അത്യാധുനിക കവിതകളില്‍ പ്രാസത്തിനു പ്രാ ധാന്യമില്ലെങ്കിലും നൂറ്റാണ്ടുകള്‍ പല തും പ്രാസപ്രിയമുള്ള കവിതകളുടെ സ്വാധീനവലയത്തില്‍ ആയിരുന്നു എന്ന കാര്യം വിസ്മരിക്കുക സാ ദ്ധ്യമല്ല. ശബ്ദശക്തിയുടെ ഇന്ദ്രജാലം ഗുരുദേവ കൃതികള്‍ ക്ക് അലൗകികതയരുളുന്നു. അനായാസരീതിയിലാണ് അദ്ദേഹത്തിന്‍റെ സ്തോത്രങ്ങള്‍ രചിക്കപ്പെട്ടിരിക്കുന്നത് څകാളീനാടകംچ തുടങ്ങിയ കവിതകള്‍ ഉദാഹരിക്കാവുന്നതാണ്. അദ്ദേഹത്തിന്‍റെ പദസമ്പത്ത് അനുവാചകരെ വിസ്മയിപ്പിക്കുന്നു. ഈ പ്രാസപ്രതിപത്തി ആദ്യകാല സ്തോത്രങ്ങളില്‍ മാത്രമല്ല പ്രകടമാകുന്നത്. അദ്ദേഹത്തി ന്‍റെ കാവ്യജീവിതത്തിന്‍റെ മൂന്നാം ഘട്ടത്തില്‍ രചിക്കപ്പെട്ട ആത്മോപദേശ ശതകത്തിലെ പല ഭാഗങ്ങളിലും പ്രാസപ്രിയം വെളിപ്പെടുന്നുണ്ട്. ഗുരുദേവന്‍റെ ഓരോ കവിതയും ഒരു പ്രവാഹത്തിന്‍റെ പ്രതീതിയാണ് ആസ്വാദകനില്‍ ഉണ്ടാക്കുന്നത്. മിക്ക കവിതകളും ആത്മാവില്‍ നിന്നും ഉയര്‍ന്ന് വരുന്നവയാണ്. സ്തോത്രങ്ങള്‍ സൃഷ്ടിക്കുന്ന മുഴക്കത്തില്‍ ആസ്വാദകര്‍ ആകൃഷ്ടരാകും. മലയാളം, സംസ്കൃതം, തമിഴ് എന്നീ ഭാഷകളില്‍ അഗാധമായ പാണ്ഡിത്യം നേടിയ ഗുരുദേവന്‍ ഒരു ഉപാസനാകവിയായിരുന്നു. സ്നേഹത്തിനുവേണ്ടിയും കാരുണ്യത്തിനുവേണ്ടിയും അഹിംസയ്ക്കുവേണ്ടിയും തൂലിക ചലിപ്പിച്ചു. നിസ്തുലങ്ങളായ കൃതികള്‍ രചിച്ച ഗുരുദേവന്‍റെ യശസ്സ് അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരുകാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കാലം കനിഞ്ഞുനല്‍കിയ ആ മഹത്തായ ജീവിതവും ശക്തിയും ചൈതന്യവും നിറഞ്ഞുനില്‍ക്കുന്ന അ ദ്ദേഹത്തിന്‍റെ കൃതികളും എന്നെന്നും ലോകജനതയ്ക്ക് പ്രചോദനമായിരിക്കും.