ഗുരുദേവന്‍റെ നവലോകസൃഷ്ടി
മുടീത്ര ഭാസ്കരപ്പണിക്കര്‍


         ഇന്നത്തെ കാലഘട്ടത്തിന് തികച്ചും അനുയോജ്യമാണ് 'മതേതര സമൂഹത്തെപ്പറ്റിയും നവസൃഷ്ടിയെപ്പറ്റിയും നവജീവിതത്തെപ്പറ്റിയുമുള്ള ചിന്തയും കാഴ്ചപ്പാടും. കാലഘട്ടത്തിനനുസരിച്ച് മത ത്തെപ്പറ്റിയും ദൈവസങ്കല്‍പ്പത്തെപ്പറ്റിയും വസ്തുനിഷ്ഠമായും ശാസ്ത്രീയമായും ഉറക്കെ ചിന്തിക്കേണ്ടതാണ്.


         പ്രപഞ്ചത്തെപ്പറ്റിയുള്ള നമ്മുടെ കാഴ്ചപ്പാടിന് പരിമിതികള്‍ ഉണ്ട്. അതുകൊണ്ടുതന്നെ അത് അവ്യക്തവുമാണ്. ഈ പ്രപഞ്ചം (യൂണിവേഴ്സ് ) നാം അധിവസിക്കുന്ന സൗരയൂഥങ്ങളെപ്പോലെ അനേകകോടി സൗരയൂഥങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. അതിന്‍റെ വലിപ്പത്തെപ്പറ്റി അനുമാനിക്കുവാന്‍പോലും നാം പ്രാപ്തരല്ല. അതിലെ ത്രയോ ചെറുതാണ് നാം  വസിക്കുന്ന ഭൂമി. ഇവിടെ കോടാനുകോടി ജനങ്ങളും മറ്റു ജീവജാലങ്ങളും ജീവിക്കുന്നു.  അത്യത്ഭുതകരമായ ഈ പ്രപഞ്ചരഹസ്യം മനസ്സിലാക്കുവാന്‍ നമ്മുടെ ബുദ്ധിക്ക് കഴിയുന്നില്ല. ആധുനിക കാലത്ത് ഏറെ ദൂരത്തുള്ള കാഴ്ച കാണുവാനും കേള്‍ക്കുവാനും അവയുടെ ഫോട്ടോ എടുക്കുവാനും മതിയായ തരത്തില്‍ ടെക്നോളജി വളര്‍ന്നിരിക്കുന്നു. അവര്‍ക്കും അതിന്‍റേതായ പരിമിതികള്‍ ഉണ്ട്. ഇതിനെയെല്ലാം അതിജീവിച്ചുകൊണ്ട് പ്രപഞ്ചരഹസ്യം കൃത്യമായി ഗ്രഹിക്കുന്നതിനുള്ള മനുഷ്യന്‍റെ ഉത്ക്കടമായ ആഗ്രഹം വേദകാലത്തുതന്നെ ആരംഭിച്ചിരുന്നു. അന്ന് അതിനുള്ള തക്കവഴികളും കണ്ടുപിടിച്ചിരുന്നു. നമ്മുടെ ഭാരതീയ ഋഷിമാര്‍ ഇതിന് സ്വീകരിച്ചത് 'അകമുഖമായുള്ള' ഗവേഷണമാര്‍ഗ്ഗമാണ്. ആധുനിക സയന്‍സ് ബഹിര്‍മുഖമായ മാര്‍ഗ്ഗമാണ് അറിവ് സമ്പാദനത്തിന് സ്വീകരിച്ചത്. ബഹിര്‍മുഖമായ തിരച്ചില്‍ ഒരിക്കലും പൂര്‍ണ്ണമായ അറിവിനെ കൈവരിക്കുന്നില്ല. അകമുഖമായ ഗവേഷണം 'യാ തൊരറിവാണോ സമ്പാദിച്ചാല്‍ മറ്റൊരറിവും ബാക്കി നില്‍ക്കാതെ പൂര്‍ണ്ണമാകുന്നത്' അതിനെ പ്രദാനം ചെയ്യുന്നു. ഇതിന്‍റെ മാര്‍ഗ്ഗം പരീക്ഷണശാലയിലെ പുതിയ ഗവേഷണമല്ല മറിച്ച് പ ഞ്ചേന്ദ്രിയങ്ങളെ തന്‍റെ ഉള്ളിലേക്കു തിരിച്ചുവിട്ട് ധ്യാനമനനാദികള്‍ കൊണ്ട് സാധിക്കുന്ന ഗവേഷണമാണ്. അപ്രകാരം സഞ്ചരിച്ചിട്ടുള്ള ഋഷീശ്വരന്മാര്‍ ക്ക് ഈ പ്രപഞ്ചത്തിന്‍റെ രഹസ്യം സൂ ര്യതുല്യം തെളിഞ്ഞുകിട്ടി. ആ അറിവ് നിത്യവും സത്യവും ആയിരിക്കും. അത് ഉണ്ടായതല്ല. അതുകൊണ്ടുതന്നെ അ ത് നശിക്കുന്നതുമല്ല. ഋഷിമാരുടെ അവസാനകണ്ണിയായി നമ്മോടൊപ്പം ജീവിച്ചിരുന്ന ശ്രീനാരായണഗുരുദേവന്‍ ഈ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുകയും മരുത്വാമലയിലുള്ള പിള്ളത്തടത്തിലെ കഠിനതപസ്സിലൂടെ ഈശ്വരസാക്ഷാത്കാരം കൈവരിക്കുകയും ചെയ്തു. തെളി ഞ്ഞു കിട്ടിയ സാക്ഷാത്കാരാനുഭവ ത്തെ ഗുരുദേവന്‍ തനിമ നിറഞ്ഞ ശൈ ലിയില്‍ പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്- 


ഒരു പതിനായിരമാദിതേയരൊന്നായ്
വരുവതുപോലെ വരും വിവേകവൃത്തി
അറിവിനെ മൂടുമനിത്യമായയാമീ-
യിരുളിനെയീര്‍ന്നെഴുമാദിസൂര്യ-
നത്രേ.

          ഇപ്രകാരം ബോധോദയം ല ഭിച്ച ഗുരുദേവന്‍ സകലമതസാ രസര്‍വ്വസ്വവും ഗ്രഹിച്ചിട്ട് ലോകനന്മയ്ക്കു വേണ്ടി ഇങ്ങനെ ഉപദേശിച്ചു. മതങ്ങള്‍ പരമസത്യമായ അറിവിലേക്കു (ഈശ്വരനിലേക്ക്) എത്തിച്ചേരുവാനുള്ള രാജപാത മാത്രമാണ്. അത് നമ്മെ പരമസത്യത്തില്‍ എത്തിക്കുന്നു. ഈ സത്യം ശാസ്ത്രീയമായി മനസ്സിലാക്കാതെ മനുഷ്യര്‍  ജാ തിയുടേയും മതത്തിന്‍റേയും പേരില്‍ കലഹിച്ച് നശിക്കുന്നു. 


        മനുഷ്യന്‍റെ വേഷം ഭാഷ എന്നിവ എങ്ങനെയിരുന്നാലും മനുഷ്യന് ഒരു ജാതിയും ഒരു മതവും ഒരു ദൈവവും മാത്രമാണ് സത്യത്തില്‍ ഉള്ളത്. അതുകൊണ്ടാണ്  'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന് ഉപദേശിച്ചത്. എല്ലാ മതങ്ങളും സത്യമാണ്.  മതങ്ങളെ ആഴത്തില്‍ പഠിച്ചാല്‍ അ തില്‍ അടങ്ങിയിരിക്കുന്ന തത്വം ഒന്നുതന്നെയാണെന്ന് ബോദ്ധ്യമാകുന്നതാണ്. അതുകൊണ്ടാണ് ഗുരുദേവന്‍ ' എല്ലാം ഉള്ളതുതന്നെ  തത്വചിന്താഗ്രഹന്‍ ഇത് ഏകമായ് ഗ്രഹിക്കും' എന്ന് ഉറപ്പിച്ച് പ്രഖ്യാപിച്ചത്.  ഈ പരമസത്യത്തെ  ഗുരുദേവന്‍ 'അവകാശപ്രഖ്യാപനമായി' സ്ഥാപിക്കുകയാണ് അ രുവിപ്പുറം പ്രതിഷ്ഠയിലൂടെ.  പ്രതിഷ്ഠ നടത്തുവാനും ആരാധിക്കുവാനുമുള്ള മനുഷ്യന്‍റെ അവകാശം ഇതിലൂടെ മറമാറ്റി സ്ഥിരീകരിച്ചു.  

 
          എല്ലാ മതങ്ങളും വീറോടെ വാദിക്കുന്നത് ഈശ്വരഭക്തിയുടെ കാര്യത്തിലാണ്. ഇത് കലയും വ്യവസായവുമായി അധഃപതിച്ചിരിക്കുന്നു. ഇത് മാറണമെങ്കില്‍ ഈശ്വരസങ്കല്‍പ്പത്തെപ്പറ്റിയുള്ള ശാസ്ത്രീയമായ ബോധം ഉണ്ടാകണം. ഈശ്വരന്‍ അഖണ്ഡമായ അറിവാണ്. ഇത് ഉണ്ടായതോ നശിക്കുന്നതോ അല്ല. അത് സത്യവും നിത്യവുമാണ്. അത് സദാ ജാജ്വല്യമാനമായി പ്രകാശിക്കുകയും  സ്പന്ദിക്കുകയും ചെയ്യുന്നു. ആ അറിവിനു 'ബോധം' എന്ന് പറയുന്നു. ആ ബോധം ഉള്ളതുകൊണ്ടാണ് നമുക്ക് പരസ്പരം അറിയുവാനും നാം ഉണ്ട് എന്ന് അനുഭവിക്കുവാനും കഴിയുന്നത്. ഈ അറിവില്ലാത്ത ഏതിനും ജഡമെന്ന് പറയുന്നു. ഈ ബോധവസ്തു ലോകത്തില്‍ ഒന്നേയുള്ളൂ. ആ ശക്തിവിശേഷമാണ് നമ്മില്‍ സ്ഥിതിചെയ്യുന്നത്. ഇത് ശരീരം വിട്ടാല്‍ ശേഷിക്കുന്നത് ജഡം മാത്രമാണ്.  ഇതില്‍ നിന്നും നാം സ്നേഹിക്കുന്നത് ശരീരത്തെയല്ല മറിച്ച് അതില്‍ കുടികൊള്ളുന്ന ബോ ധത്തെ അഥവാ ഈശ്വരനെ ആണെ ന്ന് കാണാം.


         അനുഷ്ഠിക്കുന്നവനു മാത്രമേ ഉപദേശിക്കുവാന്‍ അവകാശമുള്ളൂ. അല്ലാ ത്ത ഉപദേശം ജലരേഖ പോലെ നിഷ് ഫലമാണ്. അതിനാല്‍ സ്വായത്തമായ പുതിയ ഉണര്‍വ്വും പുതിയ കാഴ്ചപ്പാടും പുതുജീവനുമുള്ള ഒരു  പുത്തന്‍ സംസ്കാരം രൂപപ്പെടുത്തുവാന്‍ പുതിയ തലമുറയ്ക്ക് കഴിയണം. സ്നേഹത്തില്‍ കുതിര്‍ന്ന, ശാസ്ത്രീയമായ ഈശ്വരവിശ്വാസത്തില്‍ വാര്‍ന്നുവീഴുന്ന, തലമുറയാണ് കാലഘട്ടത്തിന് ആവശ്യം. അതിന് തികച്ചും ശാസ്ത്രീയവും സര്‍വ്വതന്ത്ര സ്വതന്ത്രവുമായ ചിന്തയും ശരിയായ ബോധവല്‍ക്കരണവും ധാരാളമായി ഉണ്ടാകേണ്ടിയിരിക്കുന്നു.

  
         ജാതിയെപ്പറ്റി ഗുരുദേവന്‍ തികച്ചും ശാസ്ത്രീയമായി 'ജാതി നിര്‍ണ്ണയം' എന്ന കൃതിയില്‍ ഉറക്കെ പ്രഖ്യാപിച്ചിരിക്കുന്നത് പ്രത്യേകം ശ്രദ്ധേയമാണ്.


മനുഷ്യാണാം മനുഷ്യത്വം
ജതിര്‍ഗോത്വം ഗവാം യഥാ

പശുക്കളുടെ ജാതി പശുത്വമായിരിക്കുന്നതുപോലെ മനുഷ്യരുടെ ജാതി മനുഷ്യത്വമാണെന്ന് തീര്‍ത്തും വിധിച്ചിരിക്കുന്നു. ഈ സത്യം വിളിച്ചോതുന്ന ത്, മതങ്ങള്‍ക്കല്ല പ്രാധാന്യം പി ന്നെയോ മനുഷ്യത്വത്തിനാണെന്നാണ് .

         ആ മനുഷ്യത്വത്തെ പ്രകാശിപ്പിക്കുന്ന ശബരിയാക്കാരന്‍റെ കഥ ഏവര്‍ക്കും അറിവുള്ളതാണല്ലോ.  അയല്‍ക്കാരന്‍റെ വീട്ടില്‍ അത്യാഹിതമുണ്ടാകുമ്പോള്‍ ജാതി നോക്കിയും ഭാഷ നോക്കിയും സഹായമെത്തിക്കുവാന്‍ ശ്രമിക്കുന്നത് മനുഷ്യത്വമല്ല. സഹായം ആവശ്യമുള്ളവന് എല്ലാം മറന്ന് സ ഹായം നല്‍കുന്ന മനുഷ്യത്വം ജ്വലിക്കണം. അത് സാധിതപ്രായമാകുവാന്‍ ഈശ്വരചിന്ത എല്ലാവിധ മോചനവും കൈവരിക്കുന്ന അനുഭവമായി വളരണം. എല്ലാ മതത്തിന്‍റേയും ആ ഗോളാവശ്യം ജനസമൂഹത്തിന്‍റെ നന്മമാത്രമായി മാറണം. ഈശ്വരന്‍ അറിവാണെന്നും സത്യം ഒന്നേ ഉള്ളൂവെന്നും സ്നേഹമാണ് പരമപ്രധാനമെന്നും എല്ലാ അവതാരപുരുഷന്മാരും വെളിപ്പെടു ത്തിയിട്ടുണ്ട്. സ്വാര്‍ത്ഥന്മാര്‍ സത്യത്തെ അവരുടെ താല്‍പര്യത്തിനൊപ്പിച്ച് മറച്ചുകൊണ്ട് കലയും കച്ചവടവുമാക്കി വിറ്റഴിക്കുന്നു. ഈ തിന്മയില്‍ നിന്നും ലോകത്തിന് പൂര്‍ണ്ണമോചനം ലഭിക്കുവാന്‍ ശാസ്ത്രീയമായ വിശ്വാസത്തിലും മതേതര സാംസ്കാരിക സൃ ഷ്ടിയിലും വിശ്വസിക്കുന്ന ഒരു പുത്തന്‍ തലമുറുടെ ഉദയത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാം.