ഭക്തിദര്‍ശനം(തുടര്‍ച്ച)
സ്വാമി ശിവസ്വരൂപാനന്ദ


ഇനി മൂന്നാമത്തെ ശ്ലോകം നോക്കാം:


ആനന്ദമേവധ്യായന്തി
സര്‍വേ ദുഃഖം ന കശ്ചന
യദാനന്ദപരം ധ്യാനം
ഭക്തിരിത്യുപദിശ്യതേ


       സര്‍വ്വരും ആനന്ദത്തെ തന്നെയാണ് ധ്യാനിക്കുന്നത്.ആരും ഒരിക്കലും ദുഃഖത്തെ ധ്യാനിക്കുന്നതേയില്ല. ആനന്ദാത്മകമായ  യാതൊരു ധ്യാനമുണ്ടോ അത് ഭക്തി എന്നു പറയപ്പെടുന്നു. ആനന്ദത്തെ തരുന്ന ധ്യാനമാണ് ഭക്തി എന്ന് ചുരുക്കം. ഏത് പ്രവര്‍ത്തി ചെയ്യുമ്പോഴും ഒരാളുടെ ആഗ്രഹം സുഖം വേണം, ആനന്ദം വേണം, സംതൃപ്തി വേണം എന്നാണ്. സംതൃപ്തി എന്നുപറയുന്നത് ഉപോല്‍പ്പന്നമാണ്. മറ്റൊന്നില്‍ നിന്ന് ലഭിക്കുന്നതാണ്. ആനന്ദമാകട്ടെ  അത് സ്വാഭാവികമായിട്ടുള്ളതാണ്. ആനന്ദം നമ്മുടെ സ്വരൂപമാണ്. അത് എല്ലാക്കാലത്തും മാറ്റമില്ലാതെ ഇരിക്കുന്നതാണ്. സംതൃപ്തിയെന്നത് ഒരു ഉത്പ്പന്നമാകയാല്‍ അതിനു വിഷയത്തിന്‍റെ സാമീപ്യം ആവശ്യമാണ്. അങ്ങനെ വിഷയസാമീപ്യം കൊണ്ട് ഉണ്ടാകുന്നതാണ് സംതൃപ്തി എന്നുപറയുന്നത്. ഏത് പ്രവര്‍ത്തി ചെയ്യുമ്പോഴും ഈ ആനന്ദത്തിന്‍റെ സ്വരൂപത്തെ നാം അറിയാതെ പിന്തുടരുകയാണെ ന്ന് പറയുകയാണ്. അതുകൊണ്ട് ആനന്ദം ഏവ ധ്യായന്തി-ആനന്ദത്തെ തന്നെയാണ് എല്ലാവരും ധ്യാനിക്കുന്നത്, പിന്തുടരുന്നത്. സര്‍വ്വേദുഃഖം ന കശ്ചന- ആരും ഒരിക്കലും ദുഃഖത്തെ ആഗ്രഹിക്കുന്നേയില്ല.  ആ നന്ദാത്മകമായ ധ്യാനം ആര്‍ക്കാ ണോ ഉള്ളത് അവനിലാണ് ശരിയായ ഭക്തി നിറയപ്പെട്ടിരിക്കുന്നത്. നാം അന്വേഷിക്കുന്നതും തേടുന്നതും നമ്മുടെ ഉള്ളിലുള്ള ആനന്ദത്തെത്തന്നെയാണ് എ ന്നുള്ള സത്യം നമ്മള്‍ തിരിച്ചറിയണം. നമ്മുടെ ഉള്ളിലുള്ള ഈ ആനന്ദത്തെതന്നെ ധ്യാനിക്കുന്നതാണ് യഥാര്‍ത്ഥ ഭക്തിയെന്ന് ഗുരുദേവന്‍ വ്യക്തമാക്കിത്തരികയാണ്.


                മന്ത്രശ്രവണം ആദ്യം ഉണ്ടാകുകയും ആ മന്ത്രശ്രവണത്തിലൂടെ മനനം ചെയ്യുകയും തുടര്‍ന്ന് ധ്യാനത്തിലേക്ക് വരികയും ആ ധ്യാനം ഇടതടവില്ലാത്ത ഒരു സുഖത്തിന്‍റെ - ആനന്ദത്തിന്‍റെ- പ്രവാഹം ഹൃദയത്തില്‍ ഉണ്ടാക്കുകയും, അങ്ങനെ ഭക്തി കൊണ്ട് നമ്മുടെ മനസ്സിലേക്കും ശരീരത്തിലേക്കും ഈ ജീവഭാവത്തിലേക്കും ഇടതടവില്ലാതെ ഒഴുകുന്ന ആ ആനന്ദത്തിന്‍റെ രസപ്രവാഹത്തില്‍ മുങ്ങിമുഴുകിക്കൊണ്ട് ലോകസേവ ചെയ്യുകയാണെങ്കില്‍ പിന്നെ അശാന്തിയെവിടെ? യോഗയുക്തനല്ലാത്തവനു ധ്യാനാനുഭവം ഉണ്ടാകുന്നതല്ലെന്നു 'ഗീത' പറയുന്നു. അങ്ങനെയുള്ളവന് ശാന്തിയില്ല. ശാന്തിയില്ലാത്തവന് സുഖമെവിടെ? ശാന്തിയുള്ളവന് മാത്രമേ സുഖമുള്ളൂ. ഏത് സുഖം?  ഉള്ളിലെ സു ഖം. തന്‍റെ ആത്മാവിന്‍റെ നിരന്തരമായ മനനത്തില്‍ കൂടി ലഭിക്കുന്ന ആ സുഖത്തില്‍ നിന്നുകൊണ്ട് ലൗകിക കര്‍മ്മം ചെയ്യണമെങ്കില്‍ ഗൃഹസ്ഥനായിരിക്കുമ്പോള്‍ ഈ ആനന്ദത്തിന്‍റെ താ ക്കോല്‍ നഷ്ടപ്പെടാതിരിക്കണമെന്നാ ണ്  സൂചിപ്പിക്കുന്നത്. നമ്മള്‍ ആരും ദുഃഖത്തെ ആഗ്രഹിക്കുന്നില്ല. രാമകൃഷ്ണദേവന്‍ പറയും, ചെമ്പ് പാത്ര ങ്ങള്‍ നിരന്തരം തേച്ചു വെളുപ്പിച്ചാല്‍ മാത്രമേ ക്ലാവ് പിടിക്കാതിരിക്കൂ. അതുപോലെ മനസ്സിനെ ഭക്തികൊണ്ട്, സ്തോത്രപാരായണം കൊണ്ട്, മന്ത്ര ജപം കൊണ്ട് തേച്ച് മെഴുക്കണം. കാ ലത്തും വൈകിട്ടും മാത്രം പോരാ. നി രന്തരം തേച്ചു മെഴുക്കണം. അപ്പോള്‍ മനസ്സ് ശുദ്ധമായി പ്രകാശിക്കും. ഹൃദയത്തില്‍ അഴുക്കു അല്പംപോലും ശേഷിക്കാതെയാവും. അങ്ങനെ തേ ച്ച്മിനുക്കാവുന്ന പ്രക്രിയയാണ് പ്രാര്‍ ത്ഥനയും, മനനവും, ധ്യാനവും എല്ലാം. അത് മനസ്സിനെ തെളിവുള്ളതാക്കി തീര്‍ക്കുന്നു.


നാലാമത്തെ ശ്ലോകം:
ആത്മൈവ ബ്രഹ്മ ഭജതി
നാന്യമാത്മാനമാത്മവിത്
ഭജതീതി യദാത്മാനം
ഭക്തിരിത്യഭിധീയതേ
ആത്മാ ഏവ ബ്രഹ്മ-ആത്മാവ്
തന്നെയാണ് ബ്രഹ്മം, ആത്മവിത് ആത്മാനം ഭജതി-ആത്മാവിനെ അറിയുന്നയാള്‍ ആത്മാവിനെ ഭജിക്കുന്നു, അന്യം ന ഭജതി- മറ്റൊന്നിനേയും ഭജിക്കുന്നില്ല, ആത്മാനം ഭജതി ഇതിയദ്- ആത്മാവിനെ ഭജിക്കുന്നതു എ ന്ന അര്‍ത്ഥത്തിലാണ്, ഭക്തി ഇതി 
അഭിധീയതേ- ഭക്തി എന്ന് പറയപ്പെട്ടിരിക്കുന്നത്.
ആത്മാവിനെ ഭജിക്കുന്നു എന്ന അര്‍ത്ഥത്തിലാണ് ഭക്തിയെന്നിവിടെ പറയുന്നത്. അല്ലാതെ ഏതെങ്കിലും ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുന്നതിനെയല്ല ഭക്തി എന്ന് വിവക്ഷിക്കുന്നത്. ഭക്തിദര്‍ശനത്തില്‍ ഈ ശ്ലോകം വളരെ പ്രധാനപ്പെട്ടതാണ്. ആത്മാവ് ത ന്നെയാണ് ബ്രഹ്മം എന്നും ഇവിടെ പറഞ്ഞിരിക്കുന്നു. ആത്മാവിനെ അറിയുന്നയാള്‍ ആത്മാവിനെ അല്ലാതെ ആ ത്മാവില്‍ നിന്നും വേറിട്ട്  യാതൊന്നിനേയും ഭജിക്കുന്നില്ല. ആത്മാവും ബ്ര ഹ്മവും ഒന്നായതുകൊണ്ട് ആത്മാവി നെ ഭജിക്കുന്നത് തന്നെയാണ് ശരിയാ യ ഭക്തി എന്നു പറയുകയാണ്.


         എന്നാല്‍ നമ്മുടെ അനുഭവത്തില്‍ അങ്ങനെയല്ല മനസ്സിലാക്കിയിരിക്കുന്നത്. ഭക്തി ഭ്രാന്തായി മാറാറുണ്ട്. ആ ഭ്രാന്ത് നമ്മളേയും കുടുംബത്തേയും സമൂഹത്തേയും പലപ്പോഴും നശിപ്പിക്കാറുണ്ട്. മുടിയില്‍ ജഡ പിടിപ്പിക്കുന്നത് ഭക്തിയുടെ ലക്ഷണമാണെന്ന് വിശ്വസിക്കുന്ന ആള്‍ക്കാരുണ്ട്. ഇത് ഒരുതരം മനോരോഗമാണ്. ഈ ഭ്രാന്തെന്ന സംസ്കാരം അറിയാതെ ന മ്മുടെ രക്തത്തിലേക്കു വന്നു കഴിയുമ്പോള്‍ നമ്മള്‍ അത് അനുകരിക്കാന്‍ തുടങ്ങും. ശരിക്കും അത് ഭക്തിയല്ല. മഹാത്മാക്കളുടെ വാക്കുകളാണ് നമ്മള്‍ വെളിച്ചത്തിനായിട്ടു തിരയേണ്ടത്. ആ വെളിച്ചം കൊണ്ട് ആശാവഹമായൊരു പുരോഗതി വ്യക്തിജീവിതത്തിലുണ്ടോ എന്ന് ഇടയ്ക്കിടയ്ക്ക് ആ ത്മപരിശോധന  നടത്തുകയാണെങ്കില്‍ ഭക്തി നമ്മില്‍ ഉണ്ടോ എന്നു നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. അങ്ങനെ നമ്മള്‍ ക്രമേണ ഭക്തിയിലേക്കു വരും. അറിവ് , അഹം എന്നതു രണ്ടും ഏകം ആവരണമൊഴിഞ്ഞവന് എന്നു ആ ത്മോപദേശശതകത്തില്‍ പറയുന്നുണ്ട്. ഗീതയില്‍ പറയും- സ്ഥിരപ്രതിഷ്ഠിതമായ സമുദ്രത്തില്‍ നദികളും മറ്റും പ്രവേശിക്കുന്നതുപോലെ സര്‍വ്വ വിഷയങ്ങള്‍ പ്രവേശിച്ചാലും ഏതൊരുവന്‍ അചഞ്ചലനായിരിക്കുന്നുവോ അവന്‍ ശാ ന്തിയെ പ്രാപിക്കുന്നു. അങ്ങനെയുള്ളവനാണ് അക്ഷോഭ്യനായിരിക്കുക. ഒരു ആന  കുളത്തിലേക്ക് ഇറങ്ങി എന്നു വിചാരിക്കുക. എന്താ സംഭവിക്കുക? കുളം കലങ്ങി മറിയും. ചെളിവെള്ളം എല്ലാം പുറത്തേക്ക് തെറിക്കുകയും ചെയ്യും. അതേ സമയം ഒരു ആന സമുദ്രത്തിലേക്കു ഇറങ്ങിപ്പോയാലോ? അറിയുകയേയില്ല. ഒന്നല്ല ആയിരം ആനകള്‍ ഇറങ്ങിപ്പോയാലും ആന ഇറങ്ങി എന്നുപോലും അറിയില്ല. ഇതാണ്  ശരിയായ ഭക്തിയും ഭക്തിഭ്രാന്തും തമ്മിലുള്ള വ്യത്യാസം. ശരിയായ ഭക്തന്‍ ഈശ്വരനില്‍ മുഴുകി പോവുകയാണ്. എന്നാല്‍ ചെറിയ ഒരു ഭക്തികൊണ്ട് അഹന്തയുണ്ടാവുകയാണ് ചെയ്യുന്നത്. ശ്രീരാമകൃഷ്ണദേവന്‍ പറയും- ഒരു തവളയെ ഒരു നീര്‍ക്കോലി വിഴുങ്ങുന്നതുപോലെയിരിക്കും എന്ന്. നീര്‍ക്കോലിക്ക് തവളയെ ഇറക്കാനും പറ്റുന്നില്ല. തവളയ്ക്കു നീര്‍ക്കോലിയില്‍ നിന്നു  രക്ഷപ്പെടാനും പറ്റുന്നില്ല. പക്ഷെ ഒരു പെരുമ്പാമ്പാകട്ടെ ഒറ്റ വിഴുങ്ങലിന് ത വളയെ ഉള്ളിലാക്കും. ഈ പറഞ്ഞ തു പോലെ യഥാര്‍ത്ഥ ഗുരുവിന്‍റെ അ ടുത്തു ചെല്ലുന്നവര്‍ നേരേ ശരിയായ ഭക്തിയിലേക്കു പോകും. അതല്ലാതെ 'അര' ഗുരുക്കന്മാരുടെ അടുത്തുചെന്നുപെട്ടുകഴിഞ്ഞാല്‍ നമുക്ക് രക്ഷപ്പെടാന്‍ പറ്റുകയില്ല. അവര്‍ക്കു രക്ഷപ്പെടുത്താ നും പറ്റുകയില്ല.  നീര്‍ക്കോലിയെപ്പോലുള്ള ഇത്തരം 'ഗുരുക്കന്മാര്‍' പലപ്പോഴും വലിയ തെറ്റിദ്ധാരണ ഉണ്ടാക്കുക തന്നെ ചെയ്യും.


          ശരിയായ ഭക്തന്‍ ഈശ്വരനാല്‍ വിഴുങ്ങപ്പെടുകയാണ് ചെയ്യുന്നത്. ഈശ്വരന്‍ തന്നെയാണ് എല്ലാം എന്നു ശരിയായ ഭക്തന്‍ തിരിച്ചറിയുന്നു. അതല്ലാത്തവര്‍ക്ക് ' നീ തന്നെ വര്‍ത്തമാനവും ഭൂതവും ഭാവിയും വേറല്ല, നീ തന്നെ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും, നീ തന്നെ മായയും മായാവിയും മായാവിനോദനും' എന്നൊക്കെ ദൈവദശകം ചൊല്ലി പ്രാര്‍ത്ഥിച്ചിട്ടും ബോധമുണ്ടാകുന്നില്ല. ' നീ തന്നെ' എന്നു പറയണമെങ്കില്‍ ബോധമുണ്ടാകണം. നിന്നാല്‍ എന്നെ വിഴുങ്ങപ്പെട്ടാല്‍ മാത്രമേ ബോ ധമുണ്ടാകുകയുള്ളൂ. അങ്ങനെ ബോ ധം ഉണ്ടാകുമ്പോള്‍- 'ആഴണം വാ ഴണം നിത്യം വാഴണം വാഴണം സുഖം.' നിന്നില്‍ വാഴുകയാണ്. നിത്യം വാഴുകയാണ്. പിന്നെ 'ഞാന്‍' എന്ന ഭാവം ഉണ്ടാകുന്നില്ല. അങ്ങനെ ഞാന്‍ എന്ന ഭാവം ഉണ്ടാകാതിരിക്കുമ്പോള്‍ തത്വത്തിനുള്ളില്‍ ഉദയം ചെയ്തിടുന്ന പൊരുളെത്തീടുവാന്‍ ഗുരുപാദാന്തിക ത്തെ ഭജിക്കണം. അങ്ങനെ ഭജിക്കുമ്പോള്‍ മാത്രമാണ് ഇത്തരത്തിലുള്ള ഭക്തിയുണ്ടാകുന്നത്. അപ്പോള്‍ ഞാന്‍ എന്ന അഹം ഇല്ലാതാകും. ഇതാണ് യഥാര്‍ത്ഥ ഭക്തന്‍റെ ലക്ഷണം. നമ്മുടെ സ്വരൂപം തന്നെ ആനന്ദമാണ്. അതുകൊണ്ട് ഈ ആത്മസ്വരൂപത്തെയ ല്ലാതെ മറ്റൊന്നിനേയും നമ്മള്‍ ഭജിക്കുന്നില്ല. ആത്മാവ് തന്നെയാണ് ബ്രഹ്മം. അങ്ങനെ ആത്മാവിനെ ഭജിക്കുന്നതാണ് ഭക്തി എന്നു പറയപ്പെടുന്നത്.


അഞ്ചാമത്തെ ശ്ലോകം:
ആനന്ദ ആത്മാ ബ്രഹ്മേതി
നാമൈതസ്യൈവ തന്യതേ
ഇതി നിശ്ചിതധീര്‍ യസ്യ
സ ഭക്ത ഇതി വിശ്രുതഃ


         ആനന്ദമെന്നും ആത്മാവെന്നും ബ്രഹ്മമെന്നും പറയപ്പെടുന്നതെല്ലാം ഒരേ സത്യത്തെക്കുറിച്ചു തന്നെയാണ്. അങ്ങനെ ഞാനെന്ന സത്യത്തെക്കുറിച്ചാണ് ഈ പല നാമങ്ങളാലും പറയപ്പെടുന്നത് എന്ന് അറിയുന്നവന്‍, സ ഭക്ത ഇതി വിശ്രുതഃ - അവന്‍ ഭക്തനെന്നു വിശ്രുതനാണ്. തന്നില്‍ നിന്ന് ഒന്നും അന്യമല്ലായെന്ന് കാണുന്നവന്‍ ഭക്തനായി മാറിക്കഴിഞ്ഞു. അവന് പിന്നെ മറ്റൊന്നും നീക്കിവെയ്ക്കാനില്ല. അവന്‍ തന്നെയാണ് യഥാര്‍ത്ഥ ഭക്ത ന്‍. ആനന്ദസ്വരൂപമായും ജീവാത്മാ വായും ബ്രഹ്മമായും ഇരിക്കുന്നതെ ല്ലാം ഈ 'ഞാന്‍' തന്നെയാണ്. ഇക്കാ ര്യം ഉറപ്പായി ധരിച്ചിട്ടുള്ളവനാണ് ഭക്തനെന്ന് പറയപ്പെടുന്നത് എന്ന് ഈ ശ്ലോകത്തില്‍ പറയുകയാണ്.


ആറാമത്തെ ശ്ലോകം:
ആനന്ദോ ള ഹമഹം ബ്രഹ്മാ
ത്മാ ള ഹമസ്മീതി രൂപതഃ
ഭാവനാ സതതം യസ്യ
സ ഭക്ത ഇതി വിശ്രുതഃ


         അഹം ആനന്ദഃ- ഞാന്‍ ആനന്ദമാകുന്നു,അഹം ബ്രഹ്മാസ്മി- ഞാന്‍ ബ്ര ഹ്മമാകുന്നു, അഹം ആത്മാ അസ്മി- ഞാന്‍ ആത്മാവാകുന്നു, ഇതി രൂപതഃ -എന്നീ രൂപത്തില്‍ എന്നീ ഭാവത്തില്‍, സതതം- എല്ലായ്പ്പോഴും, യസ്യ ഭാവനാ- യാതൊരുവനാണോ ഭാവന ചെയ്യുന്നത്, സ ഭക്ത ഇതി വിശ്രുതഃ-- അവന്‍ ഭക്തന്‍ എന്നു അറിയപ്പെടുന്നു. 


         ആനന്ദം എന്‍റെ സ്വരൂപമാണെന്നും ബ്രഹ്മം എന്‍റെ സ്വരൂപമാണെന്നും ആത്മാവ് എന്‍റെ സ്വരൂപമാണെന്നും എല്ലായ്പ്പോഴും ഭാവനചെയ്യുന്നവനെയാണ് ഭക്തന്‍ എന്നുപറയുന്നത്.  ഞാന്‍ തന്നെയാണ് ബ്രഹ്മം എന്നറിയുക മാത്രമല്ല ഞാന്‍ തന്നെയാണ് അ തെന്നു നിരന്തരം ഭാവന ചെയ്തുറപ്പിക്കുന്നവനാണ് ഭക്തന്‍ എന്നറിയപ്പെടുന്നത്. 


         അജ്ഞാനമാകുന്ന നിര്‍മ്മാല്യത്തെ മാറ്റിയിട്ട് ഞാന്‍ തന്നെയാണ് യഥാര്‍ ത്ഥ ഈശ്വരന്‍ എന്നറിഞ്ഞുകൊണ്ട് ഇരിക്കുന്നതാണ് ഉത്തമമായ പൂജ. അജ്ഞാനമാകുന്ന നിര്‍മ്മാല്യത്തെയാണ് മാറ്റേണ്ടത്. അല്ലാതെ ഇന്നലെ അര്‍പ്പിച്ച പൂക്കളെ മാറ്റിയിട്ട് വിഗ്രഹദര്‍ശനം നടത്തുന്നതല്ല ഭക്തിയെന്ന് ഇവിടെ മനസ്സിലാക്കണം. കേവലമായിട്ടുള്ള ഈ ജീവനാകുന്ന ശിവനാണ് ഈശ്വരന്‍ എന്ന് അറിയണം. 'ദേഹം നിജമല്ല ദേഹിയൊരുവനീ ദേഹത്തിലുണ്ടറിഞ്ഞീടു പാമ്പേ' എന്ന് ഗുരുദേവന്‍ കുണ്ഡലിനിപ്പാട്ടില്‍ പറയുന്നു. ഈ ശരീരമാണ് ക്ഷേത്രം.  ഈ ശരീരത്തിലെ ജീവനാണ് ക്ഷേത്രജ്ഞന്‍. സര്‍വ്വശരീരങ്ങളിലും ക്ഷേത്രജ്ഞനായിട്ട് 'ഞാന്‍' ഇരിക്കുന്നു. അതുകൊണ്ട് നീ 'എന്നെ' അറിഞ്ഞാലും എന്നു ഗീതയും വ്യക്തമാക്കുന്നു. ഈ ജീവനാണ് ഈശ്വരന്‍. ഈ ജീവന്‍ തന്നെയാണ് ബ്രഹ്മം എന്നു ഭാവന ചെയ്യുന്നവനാണ് ഭക്തന്‍. ദേവന്‍ എന്നുപറയുന്നത് ദേവരൂപത്തിലുള്ളതല്ല. ദേവന്‍ എന്നുപറയുന്നത് ചിത്തത്തിന്‍റെ രൂപത്തിലുള്ളതുമല്ല. മനസ്സ് എന്നു പറയുന്നതും ദേവനല്ല. കൃത്രിമമല്ലാത്തതും ആദിയന്തങ്ങളില്ലാത്തതുമായ ബോധമാണ് ഈശ്വരന്‍ എന്നു തന്ത്രശാസ്ത്രവും പറയുന്നുണ്ട്. അപ്പോള്‍ ഈ ബോധത്തെയാണ് ആരാധിക്കേണ്ടത്.


ഏഴാമത്തെ ശ്ലോകം:
ഭാര്യാ ഭജതി ഭര്‍ത്താരം
ഭര്‍ത്താ ഭാര്യാം ന കേവലം
സ്വാനന്ദമേവ ഭജതി
സര്‍വോ ള പി വിഷയസ്ഥിതം.


         ഭാര്യ കേവലം ഭര്‍ത്താവിനെയോ ഭര്‍ത്താവ് കേവലം ഭാര്യയെയോ അല്ല ഭജിക്കുന്നത്. എല്ലാവരും ബാഹ്യവിഷയങ്ങളെ ആശ്രയിച്ചിട്ട്- ഉപാധിയാക്കിയിട്ട് ഉളവാകുന്ന ആനന്ദത്തെത്തന്നെയാണ് ഭജിക്കുന്നത്.


          കുട്ടികള്‍ കുഞ്ഞിലെ വിരല്‍ വായില്‍ വച്ച് ചീമ്പിക്കൊണ്ടിരിക്കു മല്ലൊ. വിരലില്‍ നിന്ന് പാല്‍ വരുന്നു എന്നു വിചാരിച്ചുകൊണ്ടാണ് കുട്ടി ഇങ്ങനെ ചെയ്യുന്നത്. ഉറങ്ങിക്കഴിയുമ്പോള്‍ അമ്മ ആ വിരല്‍ കുട്ടിയുടെ വായില്‍ നിന്ന് എടുത്തു മാറ്റും. കുറച്ച് കഴിയുമ്പോള്‍ ഇത് വീണ്ടും ആവര്‍ ത്തിക്കുന്നു. അങ്ങനെയതൊരു ശീലമായിത്തീരുകയാണ്. അതുപോലെ വിഷയങ്ങളില്‍ നിന്ന് സുഖം വരുന്നു എന്ന് തെറ്റിദ്ധരിച്ചുകൊണ്ട് മനുഷ്യന്‍ അലയുകയാണ്. സത്യത്തില്‍ വിഷയത്തില്‍ നിന്നല്ല സുഖമുണ്ടാകുന്നത്. ത ന്നില്‍നിന്ന് തന്നെയാണ് സുഖം വരുന്നതെന്ന് മനുഷ്യന്‍ അറിയുന്നില്ല. ഏറ്റവും പ്രിയപ്പെട്ടതായിരിക്കുന്നതാണ് ഈ ആത്മാവ്. പണത്തിനേക്കാള്‍, പുത്രനേക്കാള്‍, വിഷയങ്ങളേക്കാള്‍ ഏറ്റവും പ്രിയപ്പെട്ടതാണ് ആത്മാവ്.  ഈ ആത്മാവിനെ മാറ്റിനിര്‍ത്തിയാല്‍ മറ്റ് ഒന്നും തന്നെയില്ല. അതുകൊണ്ടാണ് ആത്മാവിനെ നമ്മള്‍ ആരാധിക്കുന്നത്. മറ്റു ബാഹ്യമായ ആരാധനകളുടെയെല്ലാം കേന്ദ്രസ്ഥാനമായിട്ട് നില്‍ക്കുന്നത് ആനന്ദസ്വരൂപനായിരിക്കുന്ന ഈ ആത്മാവ് തന്നെ.


എട്ടാം ശ്ലോകം നോക്കുക:
ഏവം പശ്യതി കുത്രാപി
വിദ്വാനാത്മസുഖം വിനാ
ന കിഞ്ചിദപരം തസ്യ
ഭക്തിരേവ ഗരീയസീ. 


         ഇങ്ങനെ സുഖാനുഭവരഹസ്യം അറിഞ്ഞ ശരിയായ വിദ്വാന്‍ ആത്മസുഖമല്ലാതെ യാതൊന്നും മറ്റൊരിടത്തും കാണുന്നില്ല. ഇതറിയുന്നയാള്‍ക്ക് ആത്മാവിനെ അനുസന്ധാനം ചെ യ്യുന്ന രൂപത്തിലുള്ള ഭക്തിതന്നെയാണ് ഏറ്റവും വിലപ്പെട്ടതായിട്ടുള്ളത്.
ഇനി ഒന്‍പതും പത്തും ശ്ലോകങ്ങള്‍  നോക്കാം:


ലോകസ്യ പിതരി സ്വസ്യ
ഗുരൗ പിതരി മാതരി
സത്യസ്യ സ്ഥാപിതരി ച
തത്പഥേനൈവ യാതരി.
നിയന്തരി നിഷിദ്ധസ്യ
സര്‍വേഷാം ഹിതകര്‍ത്തരി
യോ ള നുരാഗോ ഭക്തിരത്ര
സാ പരാ പരമാത്മനി.


          ജഗത്തിന്‍റെ പിതാവായ ഈശ്വരനിലും ഗുരു, പിതാവ്, മാതാവ് എന്നിവരിലും സത്യബോധസ്വരൂപമായ അവതാരപുരുഷനിലും സത്യത്തിന്‍റെ മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവനിലും അധര്‍മ്മങ്ങളെ തടയുന്നവനിലും സര്‍വ്വര്‍ക്കും ഹിതകരമായ പ്രവൃത്തി ചെയ്യുന്നവനിലും ഏതൊരു വിധത്തിലുള്ള അനുരാഗം സംഭവിക്കുന്നുവോ അതു ഭക്തി തന്നെയാകുന്നു. 
ആ ഭക്തി പരമാത്മാവില്‍ ഉറയ്ക്കുമ്പോഴാകട്ടെ അതു പരാഭക്തി എന്നറിയപ്പെടുന്നു.