ഭക്തിദര്‍ശനം
സ്വാമി ശിവസ്വരൂപാനന്ദ
അദ്വൈതദര്‍ശനത്തിലെ ആഴമേറിയ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒന്നാണ് ദര്‍ശനമാല. ഗുരുദേവന്‍റെ കൃതികളില്‍ വളരെ പ്രാധാന്യമുള്ള ഒന്നാണിത്. ദര്‍ശനമാലയില്‍ അദ്ധ്യാരോപദര്‍ശനം, അപവാദദര്‍ശനം, അസത്യദര്‍ശനം, ഭാനദര്‍ശനം, കര്‍മ്മദര്‍ശനം, ജ്ഞാനദര്‍ശനം എന്നിവ കഴിഞ്ഞാണ് ഭക്തിദര്‍ശനം വരുന്നത്. ഭക്തിദര്‍ശനത്തിലെ ഒന്നാമത്തെ ശ്ലോകം ഇതാണ്-
ഭക്തിരാത്മാനുസന്ധാനം
ആത്മാ ള ള നന്ദഘനോയതഃ
ആത്മാനമനുസന്ധത്തേ
സദൈവാത്മവിദാത്മനാ
ഇതു വ്യക്തമായി മനസ്സിലാക്കേണ്ട ഒന്നാണ്. എന്താണ് ഭക്തി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? ഭക്തി എന്നത് ആത്മാനുസന്ധാനമാണ് എന്നു പറയുകയാണ് ഗുരുദേവന്‍.
അര്‍ത്ഥമില്ലാത്ത ആചാരാനുഷ്ഠാനങ്ങളുടെ അനുകരണങ്ങള്‍ ആയിത്തീര്‍ന്നിരിക്കുകയാണ് ഇന്നു ആദ്ധ്യാത്മികത. മതവും ആദ്ധ്യാത്മികതയും രണ്ടും രണ്ടാണ്. മതത്തിന്‍റെ ആചാരങ്ങള്‍ ഒന്നും തന്നെ ആദ്ധ്യാത്മികതയില്‍ ഇല്ല. ഒരു അമ്മയുടെ മുന്നില്‍ പോയിരുന്നുകൊണ്ട് കുഞ്ഞിനു സ്തുതിക്കേണ്ടതില്ല. ഏതെങ്കിലും മുദ്രകള്‍ കൊണ്ട് അമ്മയുടെ ശ്രദ്ധയെ ആകര്‍ഷിക്കേണ്ട ആവശ്യമില്ല. കുഞ്ഞിനു വിശക്കുമ്പോള്‍ അറിഞ്ഞുതന്നെയാണ് അമ്മ വേണ്ടതെല്ലാം കൊടുക്കുന്നത്. ഭഗവാനെ സ്തുതിച്ച് പ്രീതിപ്പെടുത്തി അനുഗ്രഹം തേടുന്ന സമ്പ്രദായം ശീലിച്ചവരാണ് ബഹുഭൂരിപക്ഷവും. വാസ്തവത്തില്‍ ഒരു സ്തു തിയുടെ ആവശ്യം ഭഗവാനുണ്ടോ? നമ്മളില്‍ നിന്നും വെളിയിലായി വ്യത്യസ്തമായൊരു ഈശ്വരന്‍ നമുക്കു അ നുഗ്രഹം ചൊരിഞ്ഞു നില്‍ക്കുന്നു ണ്ടോ? അതുകൊണ്ടാണ് ആദ്യം ത ന്നെ ഭക്തി ആത്മാനുസന്ധാനമാണെന്ന് ഗുരുദേവന്‍ പറഞ്ഞത്. ആത്മാവ് ആനന്ദഘനമായ സത്തായതുകൊണ്ട് ആത്മാവിനെ ഗ്രഹിച്ചിട്ടുള്ളയാള്‍ എ പ്പോഴും ബുദ്ധികൊണ്ട് ആത്മാവിനെ പിന്‍തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നതാണ് ഈ ആദ്യശ്ലോകത്തിന്‍റെ സാ രം. എങ്ങനെയാണ് ആത്മാവിനെ അ നുസന്ധാനം ചെയ്യുന്നത്? അത് ഭക്തിയാകുമോ? പൂന്താനത്തിന്‍റെ ഭക്തിയെക്കുറിച്ചും മേല്‍പ്പത്തൂരിന്‍റെ ഭക്തിയെക്കുറിച്ചും അതുപോലെ തന്നെ പുരാണപ്രസിദ്ധനായ പ്രഹ്ളാദന്‍റെ ഭക്തിയെക്കുറിച്ചുമെല്ലാം നമ്മള്‍ കേട്ടിട്ടുണ്ട്. അദ്ധ്വാനത്തിന്‍റെ സിംഹഭാഗവും ക്ഷേ ത്രങ്ങളില്‍ കൊണ്ടുപോയി കൊടുക്കുന്നതിനു വേണ്ടിയാണ് നമ്മള്‍ തീരുമാനിക്കുന്നത് പലപ്പോഴും. അങ്ങനെ ക്ഷേത്രങ്ങളുടെ ബാഹ്യമായ പുരോഗതിക്കുവേണ്ടി അദ്ധ്വാനഫലം അര്‍പ്പിക്കുന്നതുകൊണ്ട് ആത്മാവിന് ശാന്തി ലഭിക്കുമോ എന്ന് ചിന്തിക്കേണ്ടതാണ്.അത്തരത്തില്‍ നമ്മെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതിനു പര്യാപ്തമായ പ ത്തുശ്ലോകങ്ങളാണ് ഗുരു 'ഭക്തിദര്‍ശന' ത്തിലൂടെ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്.
നമുക്ക് ആത്മാവിനെ അറിഞ്ഞുകൂടാ, ദൈവം എന്താണെന്ന് അറിഞ്ഞുകൂടാ. പിന്നെ എങ്ങനെയാണ് നമ്മള്‍ ഭക്തനാകുന്നത്? നമ്മുടെ ഭക്തി ഗുരു-ശാസ്ത്രവാക്യങ്ങള്‍ക്കനുസരിച്ച് പുരോഗതി പ്രാപിക്കുന്നുണ്ടോ എന്ന് നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്. ഏതൊരു വിഷയത്തിലും ആത്മാര്‍ത്ഥമായ പരിശ്രമവും ശ്രദ്ധയുമാണ് അക്കാര്യത്തില്‍ പൂര്‍ണ്ണമായിട്ടു മുഴുകാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ആദ്ധ്യാത്മിക കാര്യത്തില്‍ കേവലം വിശ്വാസത്തെ മാത്രം അവലംബിക്കുന്നത് എന്തുകൊണ്ടാണ്? യുക്തിയുക്തമായി വിശകലനം ചെയ്യാതെ പഴമക്കാര്‍ പകര്‍ന്നുതരുന്ന വിശ്വാസത്തെ അവലംബിച്ചുകൊണ്ട് ഈശ്വരാന്വേഷണത്തിനു പുറപ്പെടുന്നവര്‍ നിരവധിയാണ്.
ഒരിക്കല്‍ ഒരു ഗുരു ശിഷ്യന്മാര്‍ക്കായി പാഠം ചൊല്ലിക്കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു. ശിഷ്യന്മാര്‍ അ തു കേട്ടു ചൊല്ലിക്കൊണ്ടിരിക്കുമ്പോള്‍ ഒരു പൂച്ച അവിടെയെത്തി അങ്ങോട്ടുമിങ്ങോട്ടും നടക്കുകയുണ്ടായി. ഇതു ദിവസവും തുടര്‍ന്നപ്പോള്‍ ശിഷ്യന്മാരുടെ ശ്രദ്ധ പാഠത്തില്‍ നിന്ന് വ്യതിചലിക്കാന്‍ തുടങ്ങി എന്നു കരുതിക്കൊ ണ്ട് ഗുരു ആ പൂച്ചയെ പിടിച്ചു ഒരു തൂണില്‍ കെട്ടിയിടാന്‍ ശിഷ്യനോട് പറഞ്ഞു. ശിഷ്യന്‍ അങ്ങനെ ചെയ്തു. പിറ്റേ ദിവസവും പൂച്ചയെത്തിയപ്പോള്‍ ശിഷ്യന്‍ പോയി പൂച്ചയെ തൂണില്‍ കെട്ടി ഇട്ടു. അങ്ങനെ കാലം കഴിയവേ ഗുരു വയസ്സായി. അപ്പോഴും ഇത് ആ വര്‍ത്തിച്ചുകൊണ്ടിരുന്നു. ഒരു ദിവസം ഗുരു സമാധിയായി. അതോടെ ഗുരുവിന്‍റെ സ്ഥാനത്ത് ശിഷ്യന്മാരില്‍ മുതിര്‍ന്നയാള്‍ ഇരുന്നു പഠിപ്പിക്കുവാന്‍ തുടങ്ങി. അന്നും പതിവുപോലെ പൂച്ചവരികയും കെട്ടി ഇടുകയുമുണ്ടായി. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ആ പൂച്ച ചത്തുപോയി. അ ടുത്തദിവസം പ്രധാന ശിഷ്യന്‍ പാഠം എടുക്കുന്നതിന് വേണ്ടി ഉപവിഷ്ടനായശേഷം പറയുകയാണ്- ' വേഗം ഒരു പൂച്ചയെ പിടിച്ചുകൊണ്ടുവന്നു തൂ ണില്‍ കെട്ടിയിടുക. അതിന് ശേഷമേ എനിക്ക് പാഠം എടുക്കാന്‍ സാധിക്കുകയുള്ളൂ' എന്ന്. പൂച്ചയുടെ ശല്യം സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ഗുരു പൂച്ചയെ തൂണില്‍ കെട്ടിയിടാന്‍ പറഞ്ഞത്. പൂച്ച ചത്തുപോയതോടു കൂടി അതിന്‍റെ ശല്യവും തീര്‍ന്നു. പക്ഷേ ശിഷ്യന്‍ മനസ്സിലാക്കിയത്, പാഠം എടുക്കുന്ന സമയത്ത് പൂച്ചയെ തൂണില്‍ കെട്ടിയിടണം എന്നായിരുന്നു. ഇതുപോലെയാണ് പലപ്പോഴും താ ല്ക്കാലികമായ നമ്മുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കുന്നതിന് വേണ്ടി ഒരു ദേവ താസങ്കല്‍പ്പത്തെ ഗുരുക്കന്മാര്‍ നമുക്ക് തന്നിരിക്കുന്നത്. അതല്ലാതെ ശാശ്വതമായ ഒരു ശാന്തിക്ക് വേണ്ടിയല്ല. ശി ഷ്യന്‍ പൂച്ച ചത്തതിന് ശേഷം വേറെ പൂച്ചയെകൊണ്ടു വന്ന് കെട്ടിയിട്ട് ക്ലാ സ് എടുക്കുന്നതുപോലുള്ള അബദ്ധം തന്നെയാണ് പലപ്പോഴും വിഗ്രഹത്തെ അല്ലെങ്കില്‍ ദേവതയെ ജീവിതകാലം മുഴുവന്‍ പിന്‍തുടരുമ്പോള്‍ നമുക്കും സംഭവിക്കുന്നത്. അപ്പോള്‍ മനസ്സിന്‍റെ താല്ക്കാലികമായ ഒരു വൈകാരികഭാവത്തെ ശമിപ്പിക്കുന്നതിനു വേണ്ടിയു ള്ള ഉപായം മാത്രമാണ് ദേവതാസങ്കല്‍ പ്പം എന്നത്.
ഒരു നായ കാഞ്ഞ ഒരു എല്ലിന്‍കഷ്ണത്തില്‍ വളരെ ശക്തിയായിട്ടു കടിക്കുകയാണ്. അങ്ങനെ കുറേനേരം കടിച്ചപ്പോള്‍ അതിന്‍റെ പല്ല് ഉടഞ്ഞു വായില്‍നിന്നും രക്തം വരാന്‍ തുടങ്ങി. അതോടെ നായ വീണ്ടും വീണ്ടും ആര്‍ ത്തിയോടെ കടിക്കാന്‍ തുടങ്ങി. അപ്പോള്‍ അതുവഴി വന്ന മറ്റൊരു നായ അതുകണ്ടിട്ടു പറഞ്ഞു. എടാ, മഠയാ നിന്‍റെ വായ മുറിഞ്ഞതുകൊണ്ടാണ് ഇങ്ങനെ രക്തം വരുന്നത്. അല്ലാതെ ഈ ഉണങ്ങിയ എല്ലിന്‍കഷ്ണത്തില്‍ നിന്നല്ല. അതു കേട്ടിട്ട് ആദ്യത്തെ നായ -അങ്ങനെയാണെങ്കില്‍ ഞാന്‍ കടിക്കുന്നതിന് മുമ്പും രക്തം വരണമായിരുന്നല്ലോ. കടിച്ചതിന് ശേഷമാണല്ലോ രക്തം വന്നത്. അതുകൊണ്ട് നീ എന്നെ വിഡ്ഢിയാക്കാന്‍ ശ്രമിക്കേണ്ടതില്ല എന്നു പറഞ്ഞുകൊണ്ട് ആ കാഞ്ഞ എല്ലിന്‍കഷ്ണത്തില്‍ നിന്ന് തന്നെയാണ് രക്തം വരുന്നതെന്ന് കരുതി തു ടരെത്തുടരെ അതില്‍ കടിച്ചു വലിച്ചു. ഇതിനു സമാനമാണ് ദേവതകളില്‍ നിന്ന് അനുഗ്രഹം ലഭിക്കുന്നു എന്നു നാം വിചാരിക്കുന്നതും. യഥാര്‍ത്ഥത്തില്‍ ദേവതകളില്‍ നിന്നല്ല, തന്നില്‍നിന്നു തന്നെയാണ് ആ സുഖം വരുന്നതെന്ന് നാം തിരിച്ചറിയുന്നില്ല. ഗു രുദേവന്‍ ഈ സത്യത്തെയാണ് ഇവി ടെ അനാവരണം ചെയ്തിരിക്കുന്നത്. ആത്മാവ് ആനന്ദസ്വരൂപമായതുകൊണ്ട് ആത്മാവിനെ അറിയുന്നയാള്‍ ബു ദ്ധികൊണ്ട് ആത്മാവിനെ എപ്പോഴും പിന്‍തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇങ്ങ നെ തന്‍റെ സുഖത്തെ പിന്‍തുടരുന്നത് തന്നെയാണ് ഭക്തി. അല്ലാതെ മറ്റൊന്നിനേയും പിന്‍തുടരുന്നതല്ല എന്ന് ഗുരു വ്യക്തമാക്കുകയാണ്. ഇതിന്‍റെ സത്തയെ നമ്മള്‍ സ്വാംശീകരിച്ചു ഉള്‍ക്കൊള്ളേണ്ടതുണ്ട്. നമ്മള്‍ എന്തുചെയ്യുന്നതും നമ്മുടെ സുഖത്തിനുവേണ്ടിയാണ്. കരയുന്നതുപോലും സ ന്തോഷത്തിനു വേണ്ടിയാണ്. ഈ ആ ത്മസുഖത്തെയാണ് ഭക്തി എന്ന രൂപത്തില്‍ നാം അറിയാതെ തെറ്റിദ്ധാരണയോടു കൂടി പിന്‍തുടരുന്നത്.
രണ്ടാമത്തെ ശ്ലോകം:
അനുസന്ധീയതേ ബ്രഹ്മ
ബ്രഹ്മാനന്ദ ഘനം യതഃ
സദാ ബ്രഹ്മാനുസന്ധാനം
ഭക്തിരിത്യവഗമ്യതേ
ബ്രഹ്മം ആനന്ദഘനം ആയതുകൊണ്ട് ബ്രഹ്മസ്വരൂപത്തെ ഇടവിടാതെ ധ്യാനമനനങ്ങളിലൂടെ അനുസന്ധാനം ചെയ്തുകൊണ്ടിരിക്കുന്നതാണ് ഭക്തി എന്നറിയപ്പെടുന്നതെന്ന് ഗുരുദേവന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുകയാണ്. പടിപടി ആയിട്ട് ഭക്തിയെ വിശദീകരിച്ചു കൊണ്ടുവരികയാണ്.ഏതൊരു കാര്യത്തെക്കുറിച്ചായാലും വ്യ ക്തമായി അറിയാതെ അതിനെ വിശ്വസിക്കുന്നത് എങ്ങനെയാണ്? അതില്‍ ഭക്തി ഉണ്ടാകുന്നത് എങ്ങനെയാണ്? ചിലപ്പോള്‍ പൂര്‍വ്വജന്മസംസ്കാരങ്ങള്‍ കൊണ്ട് ചിലരെ കാണുമ്പോള്‍ പെ ട്ടെന്നു അനുരാഗം ജനിച്ചുവെന്നിരിക്കാം. പലപ്പോഴും നമ്മുടെ ലൗകികജീവിതത്തില്‍ അങ്ങനെ സംഭവിക്കാറുണ്ട്. പക്ഷേ കൂടുതല്‍ കൂടുതല്‍ അറിയുമ്പോഴാണ് വ്യക്തതയേറി വരിക. നിരന്തരമായിട്ടുള്ള ഒരു സമ്പര്‍ക്കത്തിലൂടെയാണ്, അതിപരിചയത്തിലൂടെയാണ് പ്രേമം കൂടുതല്‍ ആഴമാര്‍ന്നതാകുന്നത്. സ്നേഹം ആഴത്തിലേക്കു പോകുന്നത് അടുത്തു പരിചയിക്കുമ്പോഴാണ്. എന്താണ് ആത്മാവ്, എന്താണ് ബ്രഹ്മം, എന്താണ് ന മ്മുടെ യഥാര്‍ത്ഥ സ്വരൂപം, എന്നതിനെക്കുറിച്ചൊക്കെ കൂടുതല്‍ അറിയുമ്പോഴാണ് അതിനെപ്പറ്റി വ്യക്തമായ ഒരു ധാരണ ഉണ്ടാകുന്ന തും ഭക്തി ശരിയായ രീതിയില്‍ ഉ ള്ളില്‍ അങ്കുരിക്കുന്നതും .
എല്ലാ ജീവജാലങ്ങളിലും ഈശ്വരനുണ്ട്. അങ്ങനെ എല്ലാ ജീവജാലങ്ങളുടേയും അന്തരാത്മാവായിരിക്കുന്ന ഈശ്വരനെ കാണാതെ വിഗ്രഹത്തില്‍ മാത്രം ഈശ്വരനെ കണ്ടുകൊണ്ട് അര്‍ച്ചന നടത്തുന്നവരുടെ ആരാധന അഗ്നിയില്ലാത്ത കുണ്ഡത്തില്‍ ഹോ മം ചെയ്യുന്നതുപോലെ നിഷ്ഫലം ആകുന്നു. അതാണ് ഇവിടെ വ്യക്തമായി മനസ്സിലാക്കേണ്ടത്. ആദ്യശ്ലോകത്തില്‍ ആത്മാവ് ആനന്ദസ്വരൂപമാണെന്ന് പറഞ്ഞു. രണ്ടാമത്തെ ശ്ലോകത്തില്‍ ബ്രഹ്മം ആനന്ദഘനമായതുകൊണ്ട് ബ്രഹ്മത്തിന്‍റെ യഥാര്‍ത്ഥ സ്വ രൂപത്തെ ധ്യാനമനനങ്ങളിലൂടെ സദാ പിന്‍തുടരേണ്ടതാണ് എന്നു പറഞ്ഞിരിക്കുന്നു. ഇപ്രകാരം ഇടതടവില്ലാതെ ധ്യാനമനനങ്ങളിലൂടെ ബ്രഹ്മസ്വരൂപത്തെ പിന്‍തുടര്‍ന്നുകൊണ്ടിരിക്കുന്നതിനെയാണ് ഭക്തി എന്നു പറയുന്നത്. അതല്ലാതെ ഏതെങ്കിലും നേരത്ത് മാത്രം ഗുരുമന്ദിരങ്ങളിലോ, ക്ഷേത്രങ്ങളിലോ പോയി പ്രാര്‍ത്ഥിക്കുന്നതോ, അതിന്‍റെ ബാഹ്യലക്ഷണമെന്ന നിലയില്‍ മഞ്ഞ മുണ്ടുടുത്തുകൊണ്ട് നടക്കുന്നതോ, ചെവിയില്‍ തുളസിക്കതിര്‍ വയ്ക്കുന്നതോ ഭക്തിയുടെ ലക്ഷണമല്ല. ശ്രീരാമകൃഷ്ണ ദേവന്‍ പറയുന്ന ഒരു ഉദാഹരണമുണ്ട്. ചെവിയില്‍ തുളസിയില തിരുകി പോകുന്നത് കണ്ടാല്‍ ഓടിമാറിക്കളയണമെന്നാണ്. കാര ണം അതു ഭക്തിയുടെ ലക്ഷണമല്ല എന്നതാണ്. യഥാര്‍ത്ഥഭക്തന്‍ എല്ലാവരിലും അന്തര്യാമിയായിരിക്കുന്ന ഈശ്വരനെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ ഭക്തിക്ക് ബാ ഹ്യമായ ഒരു ലക്ഷണം പറയുക സാധ്യമല്ല.
തന്‍റെ ഹൃദയമാകുന്ന ശ്രീകോവിലിനകത്തേക്കു പ്രവേശിക്കാന്‍ കഴിയാതെ അതിനു പുറത്തുള്ള ആചാരാനുഷ്ഠാനങ്ങളെ പാലിക്കുകയും നവീകരിക്കുകയും ഓരോ വര്‍ഷവും കൂടുതല്‍ കൂടുതല്‍ ആചാരങ്ങള്‍ കൊണ്ട് മോടിപിടിപ്പിക്കുകയും ചെയ്യുമ്പോള്‍ അന്തരാത്മാവിനെ, തന്‍റെ ഏറ്റവും അ ടുത്ത ബന്ധുവായ ഈ സര്‍വ്വേശ്വരനെ നമ്മള്‍ അറിയാതെ പോകുന്നു. സര്‍വ്വതിനും ഉറവിടമായ, കാരണമായ ഈ പരമാത്മാവിനെ നാം അറിയാതെ പോ കുന്നത് ഇത്തരത്തിലുള്ള ഒരു സംസാരത്തിലേക്കു നമ്മുടെ മനസ്സ് വഴുതിപോകുന്നതുകൊണ്ടാണ്.
ധ്യാനമനനങ്ങളിലൂടെ ആനന്ദസ്വരൂപമായിരിക്കുന്ന ബ്രഹ്മത്തെ ഇടവിടാതെ പിന്‍തുടര്‍ന്നുകൊണ്ടിരിക്കുന്നതാണ് ഭക്തി എന്നു ഇവിടെ പറയപ്പെ ട്ടിരിക്കുന്നു. അപ്പോള്‍ ഒരു യഥാര്‍ത്ഥഭക്തന്‍ ധ്യാനവും മനനവും എന്തെന്ന് അറിയേണ്ടതുണ്ട്. നമുക്ക് ധ്യാനവും മനനവും ഉണ്ടോ?
ചൈതന്യമഹാപ്രഭു എന്നു പേരുള്ള ഒരു വൈഷ്ണവഗുരു ഒരിക്കല്‍ ദക്ഷിണദേശത്തുകൂടി സഞ്ചരിക്കുകയായിരുന്നു. അങ്ങനെ കര്‍ണ്ണാടകയിലെ ഒരു സ്ഥലത്തുകൂടി പോകുമ്പോള്‍ ഒരു സായാഹ്നത്തില്‍ ഗീതാപാരായണം നടന്നുകൊണ്ടിരിക്കുന്നത് കണ്ടു. അദ്ദേ ഹം അവിടേക്കു ചെന്നു. അവര്‍ 'ഗീത' തുറന്നു വച്ച് പാരായണം നടത്തുകയാണ്. ഒരാളുടെ കയ്യില്‍ മാത്രം പു സ്തകം ഇല്ല. ശ്രദ്ധിച്ചപ്പോള്‍ അയാള്‍ കരയുകയാണെന്ന് കണ്ടു. പാരായണം ചെയ്ത് തീര്‍ന്നതിനു ശേഷം ചൈതന്യമഹാപ്രഭു അയാളോടു ചോദിച്ചു. നിനക്ക് പാരായണം ചെയ്യാന്‍ അറിയുകയില്ലേ? അപ്പോള്‍ അയാള്‍ ഇങ്ങനെ പറഞ്ഞു -'എനിക്ക് അക്ഷരാഭ്യാസം ഇ ല്ല. അതുകൊണ്ട് വായിക്കാന്‍ അറിഞ്ഞുകൂടാ. പക്ഷേ ഇവിടെ ഗീതാപാരായണം നടക്കുന്ന സമയത്ത് കുരുക്ഷേത്രത്തിലെ രംഗങ്ങളും പരമാത്മാവായ ശ്രീകൃഷ്ണഭഗവാന്‍ അര്‍ജ്ജുനന് നല്‍കുന്ന ഉപദേശ സന്ദര്‍ഭങ്ങളും എന്‍റെ മനോമുകുരത്തില്‍ തെളിഞ്ഞുവരുന്നത് ഞാന്‍ അനുഭവിക്കുകയാണ്. അങ്ങനെയൊരു അനുഭൂതിയിലായിപ്പോയ ഞാന്‍ രോമാഞ്ചപുളകിതനായി കരയുകയാണ് പ്രഭോ'. അതുകേട്ട ചൈതന്യമഹാപ്രഭു അവിടെ കൂടിയിരുന്നവരോട് പറയുകയാണ് -'നിങ്ങളില്‍ ഏറ്റവും നന്നായി പാരായണം ചെയ്തവന്‍, ഏറ്റവും നല്ല ഭക്തന്‍ ഇവന്‍ മാത്രമാണ്. ഇവന് അനുഭൂതി ഉണ്ടായി. ഇ വന്‍റെ ഹൃദയം അതില്‍ ലയിക്കുകയും ചെയ്തു. ഇവന്‍ മാത്രമാണ് ശരിയായിട്ടുള്ള ഭക്തന്‍'. ഇതില്‍നിന്നും ശ്രവണത്തിന്‍റെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ ശ്രവണം കൊണ്ടുമാത്രം തൃപ്തിപ്പെടരുത്.മനനത്തിലേക്കു കടക്കണം. എങ്കിലും കേള്‍ ക്കുന്ന കാര്യം യുക്തിയുക്തമായിരിക്കണം. ശാസ്ത്രത്തിന് വിരുദ്ധമാകാത്തതായിരിക്കണം. ഏതെങ്കിലും ഒരാള്‍ എന്തെങ്കിലും എഴുതിവച്ചത് വായിച്ചതു കൊണ്ട് ഭക്തി ഉണ്ടാകണമെന്നില്ല.
ഗുരുവിനെപ്പോലുള്ള ഋഷീശ്വരന്മാര്‍ ഭക്തിയെക്കുറിച്ച് പറഞ്ഞിരിക്കുന്നത് എന്താണെന്നുള്ള ധാരണ നമ്മുടെ ഉള്ളില്‍ വരുമ്പോഴാണ് യഥാര്‍ത്ഥഭ ക്തി നമ്മളില്‍ അങ്കുരിക്കുന്നത്.
നമ്മള്‍ അശാസ്ത്രീയമായ ഇരുട്ടിന്‍റെ വഴിയിലൂടെ പോവുകയാണ്. മോഹമാര്‍ന്നാത്മഹന്താക്കള്‍ പോകു ന്നു മൃതരായതില്‍- മോഹം കൊണ്ട് കണ്ണുകാണാതെ അന്ധരായിട്ട് ഇതിന്‍റെ പിറകെ ഉഴലുകയാണ്. ഈ ശരീരത്തിന്‍റെ ആവശ്യം തന്നെ എന്താണ്? സാക്ഷാത്ക്കാരത്തിനു വേണ്ടി മാത്രമാണ്. സാക്ഷാത്കാരം നേടിയാല്‍ പിന്നെ ഈ ശരീരത്തിന്‍റെ ആവശ്യംതന്നെയില്ലല്ലോ.
തുടർന്നു വായിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്യൂ.