തീര്‍ത്ഥാടനം ഒരു വിലമതിയാതവിളക്ക്
സ്വാമി അവ്യയാനന്ദ
കല്ലമ്പലം പിന്നിട്ട് വര്‍ക്കലയിലേക്കുള്ള നാട്ടുവഴികളില്‍ ഇപ്പോഴും മഞ്ഞമുണ്ടുടുത്തു നീങ്ങുന്ന വൃദ്ധരെ കാണാം. സ്വന്തം പ്രായം എത്രയെന്നുപോലും ഓര്‍മ്മയില്ലാത്തവര്‍. മക്കളുടെ മക്കളുടെ പേരു പോലും ഓര്‍മ്മയില്ലാത്തവര്‍. എന്നാല്‍ നിറയെ പറങ്കിമാവുകള്‍ തിങ്ങി നിറയുന്ന ഈ ഗ്രാമഭംഗിയിലൂടെ ഊന്നുവടിയൂന്നി ഗുരുദേവന്‍ നടന്ന ഓരോ ഇടവഴിയും അവര്‍ക്ക് നല്ല തിട്ടമാണ്. ഗുരു പറഞ്ഞ വാക്കുകള്‍, ചൊല്ലിയ പ്രാര്‍ത്ഥനകള്‍, വിശുദ്ധി വിളയാടുന്ന കണ്ണുകളിലൂടെ നോക്കിയ നോട്ടങ്ങള്‍, ഒന്നിനെയും അവരുടെ ജരാനരകള്‍ തൊട്ടിട്ടില്ല. ഒരുപക്ഷേ ആ ഓര്‍മ്മകളിലാണ് അവര്‍ ജീവിക്കുന്നതു തന്നെ.
ആര്യവേപ്പും അരയാലും നാട്ടുമാവുകളും ഞാവലുമെല്ലാം സോത്സാഹം വളര്‍ന്നുല്ലസിച്ചു നില്ക്കുന്ന ശിവഗിരിയുടെ പരുക്കന്‍ ചെമ്മണ്‍കല്ലുകള്‍ വളരുന്ന മുറ്റത്ത് തിരഞ്ഞുനോക്കിയാല്‍ കാണുമോ തൃപ്പാദങ്ങള്‍ പതിഞ്ഞ ഇടങ്ങള്‍? ഈ വഴികളിലൂടെയാണ് വിസ്മയകരമായ ആ ജീവിതം കാണുവാന്‍ കണ്ണില്‍ കനിവിന്‍റെ ഗീതാഞ്ജലിയുമായി മഹാകവി ടാഗോര്‍ നടന്നു വന്നത്.
തീര്‍ത്ഥാടകന്‍ അടുത്തു കണ്ട കരിങ്കല്‍ത്തറയില്‍ വന്നിരുന്ന് ദീര്‍ഘമായി നിശ്വസിച്ചു. പാടത്തു നിന്നും ഒഴുകി എത്തിയ കുളിര്‍ക്കാറ്റ് അയാളെ തലോടി കടന്നു പോയി. അയാള്‍ ആ കാശത്തേക്ക് നോക്കി. നീല മേഘങ്ങള്‍ അനായാസമായി പരന്നൊഴുകു ന്നു. നനവു നിറഞ്ഞ നിലങ്ങളില്‍ സൂ ര്യപ്രകാശമേല്ക്കുമ്പോള്‍ ജീവന്‍റെ തിളക്കം. പുല്‍നാമ്പുകളില്‍ പുഞ്ചിരി പൊഴിക്കുന്ന മഞ്ഞുകണങ്ങള്‍ സൂര്യനിലേക്ക് സ്വയം സമര്‍പ്പിക്കുന്നത് എത്ര വിനയാന്വിതരായാണ്. ഇത്രയും കാ ലത്തെ അന്വേഷണങ്ങളെല്ലാം തന്നെ എവിടെയാണ് കൊണ്ടെത്തിച്ചതെന്ന് സ്വയം ചോദിച്ചു. ഉള്ളില്‍ നിന്നും ഒരു നനുത്ത മന്ദഹാസമാണ് ഉത്തരമായി ഉതിര്‍ന്നു വീണത്. ഉത്തരങ്ങള്‍ക്കു വേണ്ടിയല്ലല്ലോ നീ അന്വേഷണം ആരംഭിച്ചത് എന്നൊരുള്‍സ്വരം അവനില്‍ മുഴങ്ങി. എല്ലാ ചോദ്യങ്ങളും അറ്റുവീഴാനുള്ള യാത്രയിലായിരുന്നു അയാള്‍. അതേ, ശിവഗിരി തീര്‍ത്ഥയാത്രയില്‍.
ദാ, ഇപ്പോള്‍ ഇവിടെ സകലമാന ചോദ്യങ്ങള്‍ക്കും ഒരു നേരുത്തരമായ ഗുരുദേവന്‍റെ തീര്‍ത്ഥാടനദര്‍ശനത്തി ന്‍റെ അകപ്പൊരുളിലാണ് നീ.
തീര്‍ത്ഥാടനം ജീവിതംതന്നെയാണ്. നമ്മിലെ മാറ്റം തീര്‍ത്ഥാടനങ്ങള്‍ കൊണ്ട് സ്വയം സംഭവിക്കുന്നതല്ല. ദൃ ഢനിശ്ചയത്തോടെ, ആവശ്യമായ മു ന്നൊരുക്കത്തോടെ നാം തന്നെയാണ് മാറാന്‍ തയ്യാറാകേണ്ടത്. മണ്ണില്‍ വസിക്കുന്ന മണ്ണാലുള്ള മനുഷ്യന്‍ മണ്ണിലേക്കൊട്ടിപ്പിടിക്കുക എളുപ്പം. പെട്ടെന്ന് ഫലം കിട്ടുക കണ്‍മുമ്പിലുള്ള ലോകത്തുനിന്നാണ്. അതിനാല്‍ ഭൗതികതയുമായി മനുഷ്യന്‍ ശീഘ്രം പ്രണയത്തിലാവും. എന്നാല്‍ മനുഷ്യന്‍-ദൈവത്തിന്‍റെ പ്രിയപ്പെട്ടവന്‍- വെറും ശരീരമാണോ? ഒരു തരിയും അവശേഷിക്കാതെ മണ്ണായി മാറുന്ന ശ രീരം മാത്രം മതിയോ മനുഷ്യന്? മണ്ണിന്‍റെ വിശുദ്ധഗന്ധം ആത്മാവിലാവാഹിച്ചു അതു വിണ്ണുമായി പങ്കുവെച്ച ശ്രീനാരായണഗുരുദേവന് അത് ശരീരമല്ല. അറിവായിരുന്നു. ശരീരമുണ്ടാകുന്നതിനു മുമ്പിലും അറിവായ നാം ഉണ്ടായിരുന്നു എന്നും ഗുരു തിരിച്ചറിയുന്നുണ്ട്. ഇനി ഇതൊക്കെ ഇ ല്ലാതെ പോയാലും നാം ഇപ്രകാരം പ്രകാശിച്ചുകൊണ്ടിരിക്കുമെന്നുകൂടി ഗുരുദേവന്‍ ഉറപ്പാക്കുന്നു.
ആത്മീയതയുടെ നിറവനുസരിച്ചാ ണ് ദൗത്യനിര്‍വ്വഹണത്തിന് മനുഷ്യന്‍ കരുത്ത് നേടുന്നത്. കളിമണ്ണും അറി വും യുഗ്മസൗഭാഗ്യം നേടുമ്പോഴാണ് ഒരു നല്ല മനുഷ്യന്‍ പിറക്കുന്നത് എന്ന പഴമൊഴി ഇവിടെ ഓര്‍മ്മിക്കാം. കാലങ്ങളെ മുറിച്ചുകടന്നാണ് മഹത്തുക്കളു ടെ പുണ്യയാത്ര. ആ കാലത്തിന് സാ ക്ഷികളാകുന്നവരാണ് തീര്‍ത്ഥാടനങ്ങളില്‍ നിന്ന് ശക്തി ആര്‍ജ്ജിക്കേണ്ടത്. ഇത് എല്ലാ കാലത്തും ഒരുപോലെയല്ല. കാലത്തിന്‍റെ കറക്കത്തില്‍ വന്നുചേരുന്ന വൃദ്ധിക്ഷയങ്ങളെ കൃത്യമായി അടയാളപ്പെടുത്തിയാണ് ഇത് അള ന്നെടുക്കേണ്ടത്. എങ്കിലേ തീര്‍ത്ഥാട നം സഫലമാകൂ. ഓരോ തീര്‍ത്ഥാടനത്തിലും നാം തന്നെയാണ് നമ്മുടെ ല ക്ഷ്യങ്ങള്‍ നിര്‍ണ്ണയിക്കേണ്ടത്. ഗുരുദേവന്‍റെ തീര്‍ത്ഥാടനലക്ഷ്യങ്ങളിലെത്തിച്ചേരുവാനുള്ള സുഗമപാതയാണിത്. ഓരോ വര്‍ഷവും നന്മ വിതറി കടന്നു പോകുന്ന ശിവഗിരി തീര്‍ത്ഥാടനത്തില്‍ ഉത്സവം കാണുന്നതുപോലെ കൈയും കെട്ടി നോക്കി നിന്നാല്‍ അവസാനം ഹാ! കഷ്ടം എന്ന് പറയേണ്ടി വരും.
ഭൗതികത തിളച്ചു മറിയുന്ന പ്രളയ കാലമാണിത്. ഗുരുദേവനുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ പറയുമായിരുന്നു- 'നിങ്ങള്‍ക്കെന്തു സംഭവി ച്ചു? ഈശ്വരീയമായ അറിവിന്‍റെ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുവാന്‍ വിധിക്കപ്പെട്ട നിങ്ങള്‍ നിലത്തോടൊട്ടിക്കളഞ്ഞുവല്ലോ. നിങ്ങള്‍ അറിവിന്‍റെ നാകലോകത്തിലേറുന്നതിനു പകരം ഈ എരിനരകാബ്ധിയില്‍ നിപതിച്ചുവെന്നോ?'
ഗുരുദേവന്‍ തന്‍റെ രചനകളില്‍ മൂ ന്നബ്ധികളെക്കുറിച്ചു പറയുന്നുണ്ട്. ഭവാബ്ധിയും എരിനരകാബ്ധിയും. പി ന്നെ മൗനഘനാമൃതാബ്ധിയും. ഇ തില്‍ മൗനഘനാമൃതാബ്ധിയാണ് ഗുരുദേവന്‍ സ്വയം വരിച്ച പുണ്യതീര്‍ത്ഥം. ശരിക്കും തീര്‍ത്ഥാടകന്‍റെ ഉപാസനാതീരമാണ് ഈ മൗനസാഗരം.
എന്നാല്‍ ഇന്ന് തീര്‍ത്ഥാടകന്‍റെ അജണ്ടകളും അതിന്‍റെ മുന്‍ഗണനാക്രമങ്ങളും പാടെ തെറ്റിപ്പോകുന്ന ആസുരകാലത്താണ് നമ്മള്‍. ഈ ത്രിശങ്കുപാതയില്‍ നിന്ന് നമ്മള്‍ ഗുരുദേവന്‍റെ സ ന്മാര്‍ഗ്ഗനിഷ്ഠമായ ജീവിതത്തിനും ചന്ദനസുരഭിലമായ ദര്‍ശനത്തിനും ചെവികൊടുക്കണം. തികഞ്ഞ ഒരനുഭാവിയാ യി വന്ന് ഏറെ അവധാനതയോടെ മ റ്റൊരു തീര്‍ത്ഥാടനം നമ്മെ വീണ്ടും വി ളിക്കുകയാണ്. അത് അറിവിന്‍റെ നേര്‍വഴിയിലേക്കാണ് വിളിക്കുന്നത്. ശരിയായ ലക്ഷ്യത്തിലേക്ക് പുനഃസ്ഥാപിക്ക പ്പെ ടുന്നതിന്. ട്രാക്കു തെറ്റി ഓടുന്നവരില്‍ നമ്മളും പെട്ടുപോകുമായിരുന്നു. ശിക്ഷണത്തോടെയാണ് ഈയാണ്ടത്തെ തീര്‍ത്ഥാടനത്തിലേക്ക് നാം മനമുരുകി എത്തേണ്ടത്. പാതയില്‍ ക ല്ലും മുള്ളുമുണ്ട്. അതിന്‍റെ ഇരുവശവും എല്ലാതരത്തിലുമുള്ള ഭൗതികപ്രലോഭനങ്ങളും തീര്‍ത്ഥാടകനെ മാടിവിളിച്ചുകൊണ്ടിരിക്കുന്നു. തീര്‍ത്ഥാടകനെ വഴിതെറ്റിക്കാനാണ് ശ്രമം. തീര്‍ത്ഥാടനം മനസ്സിന്‍റെ വിമോചനമാവണം. തൊ ട്ടാല്‍ പൊട്ടിച്ചിരിക്കുന്ന പ്രലോഭനങ്ങളുടെ മണിവീണക്കമ്പികളുടെ തടവറയിലാണ് പലരും. ഇതില്‍ നിന്നുള്ള പറന്നുയരലാണ് തീര്‍ത്ഥാടനം.
തീര്‍ത്ഥാടകര്‍ വീണ്ടും മാനവമഹത്വത്തിന്‍റെ പീതപതാകകള്‍ ഏന്തുകയായി. ചിറപൊട്ടിയപോലെ ആര്‍ത്തലച്ചവര്‍ ഗുരുഗീതി പാടി നീങ്ങിയില്ല. പിന്നെയോ ഗുരുവിന്‍റെ ശരണമന്ത്രങ്ങള്‍ അകമന്ത്രങ്ങളാക്കി കനകാംബരത്തിന്‍റെ ശാലീനസൗന്ദര്യം പോലെ ഒഴുകി നീങ്ങി. കനകം വിളയുന്ന മ ണ്ണിന്‍നിനവുകള്‍ അത് കേട്ട് പിന്‍പാട്ടുപാടി. അടഞ്ഞ കണ്ണുകളും ഹൃദയബുദ്ധികളും തീര്‍ത്ഥാടനപാതയിലേക്ക് ഉണര്‍ന്നു വരുന്ന ഘട്ടമാണിത്. മഞ്ഞുരുകി പുകമറകള്‍ നീങ്ങി നേര്‍വഴികള്‍ പ്രസന്നമാകുന്ന ഈ കാലത്താണ് നമുക്കായി ശിവഗിരി തീര്‍ത്ഥാടനം വീ ണ്ടും മഞ്ഞച്ചീവരം ചുറ്റി എത്തുന്നത്.
നമ്മുടെ തീര്‍ത്ഥാടനം ഒരു പതിവ് ആണ്ടുനേര്‍ച്ചയാവരുത്. ഗുരുമന്ദിരങ്ങള്‍ വെള്ള വലിക്കുന്നതിലും വീടകങ്ങള്‍ മാറാല തട്ടുന്നതിലും നനച്ചു കു ളിക്കുന്നതിലും മഞ്ഞ ചുറ്റുന്നതിലും ചുരുങ്ങരുത്. ചരിത്രത്തിന്‍റെ ചുമരടയാളങ്ങളില്‍ ജ്വലിക്കുന്ന ഗുരുസന്ദേശങ്ങള്‍ക്ക് നാം നമ്മുടെ വിശുദ്ധമായ ദി നചര്യകള്‍ കൊണ്ട് പീതമാല ചാര്‍ത്തണം. ഉള്ളകങ്ങളിലെ തൃക്കാഴ്ചകളെ മറയ്ക്കുന്ന കാമക്രോധവികാരങ്ങളുടെ മാറാലകള്‍ തട്ടണം. അങ്ങനെ പുതിയ കാലങ്ങളുടെ പൊന്നുഷസ്സുകള്‍ തൊ ട്ടുകാണിച്ച ഗുരുദേവന്‍റെ പൊന്മനം നമുക്ക് നമ്മുടെ തന്നെ ആകാശങ്ങളില്‍ കാണാം. അതേ, ഒരു യുഗതേജസ്സിന്‍റെ അസ്തമിക്കാത്ത ദേവത്വം. തീര്‍ത്ഥാടകന്‍ അകമുണര്‍ന്ന് പ്രാര്‍ത്ഥിച്ചുപോകുന്ന നിമിഷങ്ങള്‍. ദേവാ, ഈ അരുണോദയം ഞങ്ങള്‍ക്കുമേല്‍ നിര്‍ഭയത്വത്തിന്‍റെയും വിശ്വാസത്തിന്‍റെയും സമാധാനത്തിന്‍റെയും സൂര്യശോഭയാകേണമേ.
ഇരുളടഞ്ഞ ജാതിക്കോട്ടകളെ ത കര്‍ത്തെറിഞ്ഞ് മനുഷ്യഹൃദയങ്ങളെ സ്നേഹം കൊണ്ട് കീഴടക്കി സമാധാനത്തോടെ കാലയവനികയ്ക്കപ്പുറത്തേ ക്കു നടന്നു നീങ്ങിയ പതിത കാരുണികനായ ഗുരുദേവന് നിത്യപ്രണാമങ്ങള്‍ അര്‍പ്പിക്കുന്ന മനസ്സാവണം തീര്‍ത്ഥാടകന് തുടക്കം മുതലേ ഉണ്ടാവേണ്ടത്. 'അരുമയായ അറിവിനെ തേടുന്നവരേ ആ അരുമയായ അറിവു നീ തന്നെയ ല്ലോ' എന്ന വിളിയുമായാണ് ശിവഗിരി തീര്‍ത്ഥാടനം തീര്‍ത്ഥാടകനെ സമീപിക്കുന്നത്. ആലസ്യത്തിന്‍റെയും നിസ്സംഗതയുടെയും മൂടിപ്പുതപ്പുകള്‍ മാറ്റി ഉണര്‍ന്നെണീക്കാന്‍ തീര്‍ത്ഥാടനം ആ ഹ്വാനം ചെയ്യുന്നു. ആരാധനകളിലും സല്‍ക്കര്‍മ്മങ്ങളിലും പ്രാര്‍ത്ഥനകളി ലും മത്സരിച്ചു മുന്നേറാന്‍ അത് പ്രേരണയാകുന്നു. ഭാരതീയ ഋഷീശ്വരന്മാര്‍ നന്മയുടെ അവതാരങ്ങളായിരുന്നു. കൊടുങ്കാറ്റിനേക്കാള്‍ വേഗതയേറിയ ധര്‍മ്മിഷ്ഠരും ദയാലുക്കളുമായിരുന്നു അവര്‍. വാര്‍ദ്ധക്യത്തിന്‍റെ അവശകാലത്തുപോലും ജരാനരകളുടെ പ്രായപ്രകടനങ്ങള്‍ക്കു പകരം ആവേശത്തിന്‍റെ ചുറുചുറുക്കാണ് സാധനാകാലങ്ങളില്‍ അവരില്‍ പ്രകാശിതമായത്.
മനുഷ്യനൊരു വിമാനമാണെങ്കില്‍ അതിന് രണ്ട് ചിറകുകളുമുണ്ട്. ഭൗതികതയുടെ ചിറകും ആത്മീയതയുടെ ചിറകും. രണ്ടിലും തുല്യമായി ഇന്ധ നം നിറച്ചാലേ ഒരു പാര്‍ശ്വത്തിലേക്ക് ചരിയാതെ ലക്ഷ്യത്തിലേക്ക് സുഗമസഞ്ചാരമാവൂ. ജീവിതയാത്രയിലെ ഊര്‍ജ്ജസംഭരണത്തിന്‍റെ ഇടത്താവളമാണ് തീര്‍ത്ഥാടനം. ഇത് സത്യാന്വേഷകര്‍ക്ക് ഊര്‍ജ്ജദായിനിയുടെ നിലവറകളാണ്. പുതുവര്‍ഷത്തേക്കുള്ള ആ ത്മീയോര്‍ജ്ജം ഉള്ളകങ്ങള്‍ നിറയെ ആവാഹിക്കാനുള്ള അവസരങ്ങള്‍ ഇ തിലുണ്ട്. നിറഞ്ഞ പാഥേയത്തിനൊപ്പം തീര്‍ത്ഥാടനം ഗുരുദേവവിശ്വാസികള്‍ ക്ക് നന്മയുടെ കൊയ്ത്തുകാലവുമാണ്. അരുളും അന്‍പും അനുകമ്പയും ഒ ന്നായി നിറഞ്ഞു വിളയുന്ന കാലം.
തുടിക്കുന്ന ഹൃദയങ്ങളും ദാഹിക്കുന്ന മനസ്സുകളും ഓരോ വര്‍ഷവും കാത്തിരിക്കുന്നു ശിവഗിരി തീര്‍ത്ഥാടനത്തിനായി. ഡിസംബറിന്‍റെ അന്ത്യപാദത്തില്‍ എത്തുന്ന തീര്‍ത്ഥാടനത്തിന്‍റെ ഐശ്വര്യം യഥാര്‍ത്ഥത്തില്‍ മനസ്സെടുത്തണിയുന്ന നിമിഷങ്ങള്‍. ആ ദിവസങ്ങളില്‍ അതിരുകളില്ലാത്ത ശിവഗിരിയുടെ ചക്രവാളങ്ങളിലേക്ക് തീര്‍ത്ഥാടകര്‍ തങ്ങളുടെ ബോധത്തെ സ്വതന്ത്രമാക്കിവിടുന്നു. തീര്‍ത്ഥാടകദിനങ്ങള്‍ ഐഹിക ലോകത്തെ സമയമാണെന്ന് തോന്നാറില്ല. അതിലെ ഓരോ നിമിഷവും താന്‍ വാനലോകത്ത് പറന്നു നടക്കുന്നതായി തീര്‍ത്ഥാടകന്‍ അനുഭവിക്കുന്നു. വാതിലുകള്‍ തുറന്നിടപ്പെട്ട സ്വര്‍ഗ്ഗം തന്‍റെ കണ്ണുകൊ ണ്ട് അവിടെ കാണുന്നതായി അ വന് തോന്നും.
പ്രാര്‍ത്ഥനകളുടെയും ഗുരുസങ്കീര്‍ ത്തനങ്ങളുടെയും മാധുര്യമാണ് അ തില്‍ തീര്‍ത്ഥാടകന് ആസ്വാദനം. ഗുരുദര്‍ശനത്തിലൂടെ എങ്ങനെയാവണം തീര്‍ത്ഥാടകനാവേണ്ടത്? നിശ്ചയദാര്‍ ഢ്യവും വലിയ മനസ്സുമുള്ളവരെ ഏറെ അലട്ടുന്ന ചോദ്യമാണിത്. ഈ ചോദ്യമാണ് മുന്‍ഗണനാക്രമങ്ങളെ പുനര്‍ നിര്‍ണ്ണയിക്കാനും ആത്മപരിശോധന നടത്താനും നമ്മെ പ്രേരിപ്പിക്കുന്നത്. ഈ വിശുദ്ധമായ തീര്‍ത്ഥാടനത്തിന്‍റെ വിലയറിഞ്ഞു അതിനെ വരവേല്ക്കുവാന്‍ മനസ്സകങ്ങളിലെ കെട്ടുകളഴിച്ചു ഞാനിതാ മുന്നിലേക്ക് എന്ന് ഉറക്കെ പറയുവാന്‍ കഴിയുന്നവര്‍ എവിടെ? നി രവധിയാളുകള്‍ തീര്‍ത്ഥാടനകാലങ്ങളിലാണ് ഗുരുദേവനിലേക്ക് തിരിച്ചുനടന്നത്. തീര്‍ത്ഥാടനം അവരുടെ ജീവിതത്തിന്‍റെ ദിശ തിരിച്ചുവിടുകയായിരുന്നു. സ്വന്തത്തില്‍ നിന്ന് ഗുരുവിലേക്കും ഗുരുദര്‍ശനസാമീപ്യത്തിലേക്കും അവര്‍ തിരിച്ചു നടന്നു. അങ്ങനെ ശിവഗിരി തീര്‍ത്ഥാടനം അവരുടെ ജീവിതത്തി ലെ ശാന്തിപര്‍വ്വമായി.
എന്തുകൊണ്ട് ഈ വര്‍ഷത്തെ തീര്‍ത്ഥാടനം നമ്മുടെ ജീവിതത്തിലേ യും ശാന്തിപര്‍വ്വമാക്കിക്കൂട. എങ്കില്‍ നാം പേറി നടക്കുന്ന സകലദുശ്ശീലങ്ങള്‍ക്കുമെതിരെ പടനയിക്കാനും മനസ്സിനെ മഥിച്ചുകൊണ്ടിരിക്കുന്ന ദേഹേച്ഛകളെ നിയന്ത്രിക്കാനും നമ്മെ പ്രാ പ്തരാക്കട്ടെ ഈ തീര്‍ത്ഥാടനകാലം. അതിന്‍റെ പകലുകള്‍ ഗുരുവിശ്വാസത്തിന് തിളക്കമേറ്റുന്നതും ഗുരുദേവകൃതികള്‍ ഉള്ളറിഞ്ഞ് പഠിക്കുന്നതിനും ഭയഭക്തിയാലും പ്രാര്‍ത്ഥനകളാലും തേജോമയങ്ങളാകുന്നതുമാകട്ടെ. തീര്‍ ത്ഥാടനം കൊണ്ട് എന്താണോ ലക്ഷ്യമാക്കപ്പെട്ടിരിക്കുന്നത് അത് മനസ്സിലാക്കി നമ്മുടെ മുന്‍പില്‍ വെക്കുകയും ആ ലക്ഷ്യം കൈവരിക്കാന്‍ പരിശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്. മനുഷ്യനെന്ന നിലയ്ക്ക് നമ്മില്‍ നിരവധി വീ ഴ്ചകളുള്ളതിനാല്‍ സമ്പൂര്‍ണ്ണവിമോചനം കൈവരിച്ചു സൂക്ഷ്മതയുടെ പൂര്‍ ണ്ണത കരസ്ഥമാക്കുവാന്‍ സാധ്യമല്ലെങ്കിലും ആ പരിപൂര്‍ണ്ണതയിലേക്ക് നടന്നടുക്കുകയാണ് നമ്മില്‍ പലരും. ഇന്ന ത്തെ കര്‍മ്മം കൊണ്ട് നിന്‍റെ സ്ഥാനം ഉയര്‍ത്തപ്പെടും. ഭയഭക്തിയില്‍ നാളെയുടെ സ്ഥാനം അനേകം മടങ്ങുകളാ യി വികസിക്കും. ഒന്നിനോടടുത്താല്‍ ലക്ഷ്യത്തോടടുത്തവനെപ്പോലെയാണ്. ഈ ഘട്ടത്തില്‍ താന്‍ മുന്‍പ് അനുഭവിച്ചിട്ടില്ലാത്ത ഒരനുഭൂതിയിലൂടെ തീര്‍ ത്ഥാടകന്‍ കടന്നുപോകും. അവന്‍റെ ഹൃദയം ഗുരുദേവസാമീപ്യവും സംതൃപ്തിയും ദൃഢബോധത്തിന്‍റെ കുളിര്‍ മ്മയും കൊണ്ട് നിറയും. ഗുരുവിന്‍റെ കാരുണ്യവും ധാര്‍മ്മികലാവണ്യം നിറ ഞ്ഞ മുഖകാന്തിയും തീര്‍ത്ഥാടകനെ സ്പര്‍ശിക്കുന്നതുപോലെ.
നിശ്ചയദാര്‍ഢ്യത്തോടെ അടുക്കുകയും സമര്‍പ്പിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന തീര്‍ത്ഥാടകന്‍ തീര്‍ ത്ഥാടനശേഷം തീര്‍ച്ചയായും ഗുരു നിനച്ചുവെച്ച 'നയമറിയും നരനായി' മാറും. തന്നില്‍ ഏല്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങളില്‍ വീഴ്ചവരുത്താ ത്തവനും അഹിതമായ ഇടങ്ങളില്‍ കാണപ്പെടാത്തവനുമായിരിക്കും ഈ നവനരന്‍. തീര്‍ത്ഥാടനം നിരവധി ഘടകങ്ങളെ മനസ്സില്‍ ശക്തിപ്പെടുത്തുകയും ചിലതിനെ ദുര്‍ബലമാക്കുകയും ചെയ്യുന്നു. ഈ രഹസ്യമാണ് തീര്‍ത്ഥാടനത്തെ ഗുരുഭക്തിയിലേക്കുള്ള എ ളുപ്പവഴിയാക്കുന്നത്.
നാം എല്ലായ്പ്പോഴും സാക്ഷാല്‍ ഗുരുദേവന്‍റെ നിരീക്ഷണത്തിലാണെന്ന ബോധവും ഗുരുവിന്‍റെ കല്പനകള്‍ അനുസരിക്കാനുള്ള മാനസിക സന്നദ്ധതയും തീര്‍ത്ഥാടനം നമ്മില്‍ ഉണര്‍ ത്തുന്നു. ഗുരുസാമീപ്യം സദാ അനുഭവപ്പെടുമ്പോള്‍ തന്‍റെ ഒരു കാര്യവും ഗുരുവിന് ഗോപ്യമല്ല എന്ന ബോധം തീര്‍ത്ഥാടകനിലുണ്ടാകുന്നു. സദാ ഗുരുവിന്‍റെ നിരീക്ഷണത്തിലാണെന്ന ഈ ബോധത്തിന്‍റെ ശക്തിയും ഉള്ളില്‍ അത് പതിഞ്ഞ ആഴവുമനുസരിച്ച് തീര്‍ ത്ഥാടനത്തിനും അപ്പുറത്തേക്ക് തന്‍റെ ദൈനംദിന ജീവിതത്തിലെ ഗുരുകല്പനകള്‍ പ്രാവര്‍ത്തികമാക്കിയും അരുതുകളില്‍ നിന്ന് അകലം പാലിച്ചും ജീ വിതം കൂടുതല്‍ വിശുദ്ധമാക്കിക്കൊണ്ടേയിരിക്കും. ഗുരുദേവകൃതികളുടെ പാരായണത്തിന്‍റെ മാധുര്യവും പ്രാര്‍ ത്ഥനകളിലെ ഭക്തിയും തിരിച്ചറിയാന്‍ കഴിയേണ്ടതുണ്ട്.
നമ്മുടെ ഭൂതകാലങ്ങളെ ഒരരുകിലേക്ക് മാറ്റി ഗുരുദേവന്‍ താല്പര്യപ്പെട്ടിരുന്ന രൂപത്തില്‍ ആരാധനകളെ നിശ്ച യദാര്‍ഢ്യത്തോടെ സമീപിക്കണം. ദേ ഹേച്ഛകളുടെ വൃത്തികേടില്‍ നിന്നും നിഷേധാത്മകവിചാരണകളില്‍ നിന്നും മുക്തമായി ഗുരുഭക്തി കൈവരുത്തുന്ന ആരാധനകള്‍ തുടങ്ങണം. തീര്‍ച്ചയാ യും ഗുരുഭക്തി സന്തോഷത്തിന്‍റേയും ഐശ്വര്യത്തിന്‍റേയും ഹൃദയവിശാലതയുടേയും പ്രകാശനിലയങ്ങളാണ്. ഗുരുഭക്തിയുടെ കമനീയ നിലയങ്ങളിലെത്താനും അ തിന്‍റെ സോപാനങ്ങളിലൂടെ സ്വര്‍ഗ്ഗീയതയിലേക്കുയരാനും പാടുപെടുന്നവന്‍റെ മുന്നില്‍ വിശ്വാസത്തിന്‍റെ വാതിലുകള്‍ വിശാലമായി തുറക്കപ്പെട്ടിരിക്കുന്നു. കാരുണ്യത്തിന്‍റെയും പൊറുക്കലിന്‍റെ യും ഭയഭക്തിയുടെയും ശുഭദര്‍ശനത്തിന്‍റേതുമായ തീര്‍ത്ഥാടനം നമ്മിലേക്ക് എത്തിച്ചേരാന്‍ എല്ലാവര്‍ഷവും സാധിക്കുമാറ് നാമിപ്പോഴും ജീവിക്കുന്നു എ ന്നതിനാല്‍ ജഗദ്ഗുരുവിന് സര്‍വ്വ പ്ര ണാമങ്ങളും. മാറ്റത്തിനായുള്ള ആ ഗ്രഹം എപ്പോഴാണോ ആത്മാര്‍ത്ഥത മുറ്റിയതാകുന്നത് അതാണ് മാറ്റത്തിനായുള്ള അനുയോജ്യമായ അവസരം. അതിനാല്‍ ആ ലക്ഷ്യം നേടാന്‍ ഗൗരവപൂര്‍ണ്ണമായ നടപടിക്രമങ്ങളും അതിവേഗത്തിലുള്ള തയ്യാറെടുപ്പും തീര്‍ ത്ഥാടനം സമാഗതമാകുന്നതോടെ ന മ്മില്‍ നിന്നും ഉണ്ടാവേണ്ടതാണ്. ഗുരുഭക്തിയുടേയും നവീകരണത്തിന്‍റേയും പ്രക്രിയയ്ക്കായി ശക്തിയും ധൈര്യ വും നമ്മില്‍ നട്ടുപിടിപ്പിക്കുന്ന സാം സ്കാരികവും വൈജ്ഞാനികവും സാ രോപദേശപരവുമായ ഒരു പദ്ധതി ആ രംഭിക്കുക. അതിനനുയോജ്യമായ പു സ്തകങ്ങളും മറ്റും തെരഞ്ഞെടുക്കുക.
തീര്‍ത്ഥാടനത്തോടുകൂടി ചില ദുഃ സ്വഭാവങ്ങളും തെറ്റുകളും എന്നില്‍ നി ന്നും വിജയകരമായി വിപാടനം ചെയ്യുമെന്ന് പ്രഖ്യാപിക്കാന്‍ കഴിയുക. പാപങ്ങളും തെറ്റുകളുമില്ലാത്ത ഒരു പുതിയ ജീവിതം എന്ന ധൈര്യപൂര്‍വ്വമായ തീരുമാനം പുതുവത്സരത്തില്‍ത്തന്നെ സ്വീ കരിക്കുക. തീര്‍ച്ചയായും ഇ ത്ത രം ഒരു തീരുമാനം പ്രയോജനപ്രദമായ നിരവധി കാര്യങ്ങള്‍ നിര്‍വ്വഹിക്കുവാനുള്ള സമയം നമുക്ക് ലഭ്യമാക്കുന്നു. നമ്മില്‍ നിന്നും തീര്‍ത്ഥാടന ഭംഗികളെ കവരുന്ന നാം കാരുണ്യം നിഷേധിക്കുന്ന പകല്‍ക്കൊള്ളക്കാരില്‍ നിന്ന് സുരക്ഷിതരാകുന്നു.
ഉദാരതയുടെയും സന്മനസ്സിന്‍റെയും പ്രാര്‍ത്ഥനയുടെയും കാലമാണ് തീര്‍ ത്ഥാടനം. അലസതയുടെയും നിഷ്ക്രിയത്വത്തിന്‍റെയും സമയം കൊല്ലലിന്‍റേതുമല്ല. അതിന്‍റെ വിലപ്പെട്ട സമയം ഫ ലപ്രദമായി ഉപയോഗപ്പെടുത്തുവാന്‍ പ്രായോഗികമായ കര്‍മ്മപദ്ധതികള്‍ ആവിഷ്കരിക്കുക. അത് നടപ്പാക്കാന്‍ ഓരോരുത്തരും സ്വയംസജ്ജരാവുക. കാരണം ആ സുവര്‍ണ്ണനിമിഷങ്ങള്‍ വേ ഗം കടന്നുപോകുന്ന എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രമാണ്. തീര്‍ത്ഥാടനത്തോടുകൂടി നമ്മുടെ ജീവിതത്തില്‍ സുതാര്യവും സത്യസന്ധവുമായ ഒരു മാറ്റവും മറക്കാനാവാത്ത ഒരു അടയാളപ്പെടുത്ത ലും സാധ്യമാണ്. ആ മാറ്റം തീര്‍ത്ഥാടനത്തിന്‍റെ മുമ്പും ശേഷവുമുള്ള ജീവിതത്തെ താരതമ്യം ചെയ്താല്‍ വളരെ സ്പഷ്ടമായി മനസ്സിലാകും. അതിനാല്‍ തീര്‍ത്ഥാടനം തൃപ്പാദങ്ങള്‍ നമ്മു ടെ കൈയില്‍ ഏല്പിച്ചു തന്ന ഒരു വി ലമതിയാത വിളക്കാണ്. ആ വിളക്കിന്‍ വെട്ടത്തില്‍ നമുക്ക് പ്രപഞ്ചത്തിലെ സകലമാന ജീവജാലങ്ങളുമായി ഒന്നുചേര്‍ന്ന് തീര്‍ത്ഥാടനത്തിന്‍റെ ഹൃദയഗീതമായ ദൈവദശകം നീട്ടിച്ചൊല്ലാം.