ഗുരുവിന്‍റെ വാക്കുകള്‍

വി. എസ്. അച്യുതാനന്ദന്‍ കേരളാമുഖ്യമന്ത്രി (2006-2011)

     അത്ഭുതകരമായ പരിവര്‍ത്തനത്തിലൂടെ സാമൂഹ്യ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ നവോത്ഥാന നായകനായ ശ്രീനാരായണഗുരുവിന്‍റെ സമാധിസ്ഥാനമാണിത്. ഗുരുദര്‍ശനത്തിന്‍റെ അനിര്‍വചനീയമായ പ്രഭാവത്തിലാണ് ശിവഗിരി തീര്‍ത്ഥാടനം നടക്കുന്നത്. ഉത്കൃഷ്ടമായ ഒരു ജീവിതത്തിന് ആവശ്യമായ വെളിച്ചമാണ് ഇ വിടെ നിന്ന് ലഭിക്കുന്നത്. തീര്‍ത്ഥാടകരായി എത്തിയിരിക്കുന്ന നിങ്ങളുടെയെല്ലാം ഹൃദയത്തില്‍ അലയടിച്ചുയരുന്ന സന്തോഷവും സദ്വികാരങ്ങളും ശാശ്വതമായി നിലനില്‍ക്കട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.

    ശിവഗിരി തീര്‍ത്ഥാടനം ഒരു മതേതരതീര്‍ത്ഥാടനമാണ്. വേര്‍തിരിവുകള്‍ക്കതീതമായ ഒരു ഐക്യപ്പെടലിനാണ് ശിവഗിരി ഇന്ന് സാക്ഷ്യം വഹിക്കുന്നത്. മനുഷ്യരെ ശുദ്ധീകരിക്കുകയും നവീകരിക്കുകയും ചെയ്യുന്ന മഹത്തായ ഒരു  ദൗത്യമാണിത്. ഗുരുസ്മരണയില്‍ ഉയിര്‍കൊള്ളുന്ന സന്ദേശം ആവേശഭരിതമാണ്.  സമൂഹത്തിന്‍റെ സമഗ്രമായ വികസനത്തിനുവേണ്ടിയുള്ള തീക്ഷ്ണമായ ഉള്‍ക്കാഴ്ചയാണ് ഗുരുവിന്‍റെ  തീര്‍ത്ഥാടന സങ്കല്‍പ്പത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്.

   വിദ്യാഭ്യാസം, ശുചിത്വം, ഈ ശ്വരഭക്തി, കൃഷി, സംഘടന, കൈത്തൊഴില്‍, കച്ചവടം,  സാ ങ്കേതിക ശാസ്ത്ര പരിശീലനം എന്നിങ്ങനെ സമസ്തജീവിതമേഖലകളേയും സ്പര്‍ശിക്കുന്ന വിഷയങ്ങളാണ് തീര്‍ത്ഥാടന ലക്ഷ്യങ്ങളായി ഗുരു നിര്‍ദ്ദേശിച്ചിട്ടുള്ളത്.

   കേരളത്തിന്‍റെ ചിന്താമണ്ഡലത്തി ലും ആശയമണ്ഡലത്തിലും പുതിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ക്രിയാത്മകമായ ചര്‍ച്ചകളാണ് ഇവി ടെ നടക്കേണ്ടത്. ആഘോഷത്തിന്‍റെ ആരവങ്ങളിലൂടെയല്ല, അറിവിന്‍റെ വെ ളിച്ചം പരത്തുന്നതിലൂടെയാണ് ശിവഗിരി തീര്‍ത്ഥാടനം ശ്രദ്ധേയവും അര്‍ ത്ഥപൂര്‍ണ്ണവുമാകുന്നത്. ശിവഗിരി തീര്‍ത്ഥാടനം ആര്‍ഭാടരഹിതവും വി നീതവുമായിരിക്കണമെന്ന് ഗുരു പ്ര ത്യേകം നിഷ്കര്‍ഷിച്ച വിവരം ഞാന്‍  അനുസ്മരിക്കുകയാണ്. 'മഞ്ഞവ സ്ത്രം എന്നതിന് മഞ്ഞപ്പട്ടു വാങ്ങിക്കാന്‍ ആരും തുനിയരുത്. ഉപയോഗത്തിലിരിക്കുന്ന വെള്ള വസ്ത്രം മഞ്ഞളില്‍ മുക്കി ഉപയോഗിച്ചിട്ട് പിന്നീട് അലക്കിത്തെളിച്ച് എടുക്കണം' ഇതാ ണ് ഗുരുവിന്‍റെ വാക്കുകള്‍.

   ഗുരുവിന്‍റെ വാക്കുകള്‍ കാലം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ പ്രസക്തമാവുകയാണ്. വിദ്യകൊണ്ട് സ്വ തന്ത്രരാകുവാനുള്ള ഉദ്ബോധനം പ്ര ത്യേക പ്രാധാന്യമര്‍ഹിക്കുന്നു. പ്രബുദ്ധനായ മനുഷ്യനെയാണ് ഗുരു വിഭാവനം ചെയ്തത്. അറിവ് എല്ലാത്തിന്‍റെ യും കേന്ദ്രബിന്ദുവായി മാറുകയാണ്. അറിവിന്‍റെ ജനാധിപത്യവല്‍ക്കരണത്തിനു വേണ്ടിയാണ് നാം നിലകൊള്ളേണ്ടത്. എന്നാല്‍ വിദ്യാഭ്യാസത്തിന്‍റെ വിപണന സാദ്ധ്യതയിലാണ് ഇന്ന് പ ലരും കണ്ണുവെച്ചിട്ടുള്ളത്. കമ്പോളത്തില്‍ എല്ലാറ്റിനും വിലയുണ്ട്. അവിടെ വില്‍ക്കലും വാങ്ങലുമേ ഉള്ളൂ. വിദ്യാഭ്യാസത്തെ ഒരു കച്ചവടമാക്കി മാറ്റാന്‍ നാം അനുവദിച്ചുകൂടാ.

     ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളി യ ഇരുണ്ട കാലഘട്ടത്തിലാണ് നവോത്ഥാനത്തിന്‍റെ പൊന്‍വെളിച്ചം തെളിഞ്ഞത്. അരുവിപ്പുറത്തെ നെയ്യാറില്‍ നിന്ന് മുങ്ങിയെടുത്ത കല്ല് പ്രതീകമാക്കിക്കൊണ്ട് ശിവപ്രതിഷ്ഠ നടത്തി സാമൂഹ്യനവോത്ഥാനത്തിന് തുടക്കം കുറിച്ചു. ഗുരു തുടങ്ങിവെച്ചതും ഒരളവുവരെ വിജയം കണ്ടതുമായ സാമൂഹ്യനവോത്ഥാന യത്നങ്ങള്‍ അട്ടിമറിക്കപ്പെടാതിരിക്കാന്‍ നാം നിതാന്തജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഗുരുധര്‍മ്മത്തിന്‍റെ ആധികാരിക വ്യാഖ്യാനകേന്ദ്രമായി ശിവഗിരി ഉയര്‍ന്നുനില്‍ക്കണം. മതസമന്വയത്തിനുള്ള മാര്‍ഗ്ഗരേഖയാണ് ശിവഗിരി ഉയര്‍ത്തിപ്പിടിക്കേണ്ടത്.  മതേതരത്വത്തിന്‍റെ പുണ്യഭൂമിയായി ശിവഗിരി സംരക്ഷിക്കപ്പെടണം. മതഭീകരതയുടെയും ഭീകരാക്രമണങ്ങളുടെയും വെല്ലുവിളികള്‍ക്കെതിരെ മതേതര മൂ ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഐക്യദാര്‍ഢ്യത്തോടെ നാം നിലകൊള്ളേണ്ടതുണ്ട്.

 ഗുരുധര്‍മ്മത്തെ കാപട്യം കൊണ്ട് വികൃതമാക്കാന്‍ അനുവദിച്ചുകൂടാ. ഗുരുവിനെ കൊണ്ടുനടക്കുന്നവരെല്ലാം ഗുരുഭക്തരാണെന്ന് തെറ്റിദ്ധരിക്കരുത്. സാധാരണക്കാരുടെ കളങ്കമില്ലാത്ത ഗു രുഭക്തിയെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണം. അവര്‍ക്കുനേരെ കരുതിയിരിക്കുകയും വേണം.

     കരുത്തുറ്റ ആശയങ്ങളാണ് ശ്രീനാരായണഗുരു ജനമനസ്സുകളിലേക്ക് വാരിവിതറിയത്.  പുരോഗമന ആശയങ്ങള്‍ ക്ക് സഞ്ചരിക്കാനുള്ള വഴിയാണ് അത് തുറന്നിട്ടത്.  ജീവിതം തന്നെ സന്ദേശമാക്കി മാറ്റിയ ഗുരുവിന്‍റെ സ്മരണയിലാണ് നാമിന്ന് ഇവിടെ സമ്മേളിച്ചിരിക്കുന്നത്.  നമ്മുടെ കടമകളെ നാം ത ന്നെ പരിശോധനാവിഷയമാക്കി മാറ്റുന്ന വലിയ സന്ദര്‍ഭം കൂടിയാണ് ഇത്.  സ്വ ന്തം ജീവിതത്തില്‍ ഗുരുവിന്‍റെ മാര്‍ഗ്ഗം സ്വീകരിച്ച് ജീവിക്കാന്‍ കഴിയാത്തവര്‍ ക്ക് ഗുരുസന്ദേശ പ്രചാരകരാവാന്‍ ധാര്‍മ്മികമായി അവകാശമില്ല.  ജാതിചിന്തയെയും മദ്യാസക്തിയെയും എ തിര്‍ത്ത് തോല്‍പ്പിക്കാനാണ് ഗുരു ശ്രമിച്ചത്.  മദ്യസേവയും ഗുരുസേവയും ഒരുമിച്ച് നടത്താന്‍ കഴിയില്ല. 

     മതരാഷ്ട്രീയവും ജാതിരാഷ്ട്രീയവും ഗുരുസന്ദേശത്തിനു വിരുദ്ധമാണ്.  ശ്രീനാരായണ ഗുരുവിനെ ഒരു സമുദായത്തിന്‍റെ മാത്രം ഗുരുവായി മാറ്റാന്‍ ശ്രമിക്കുന്നതും ഖേദകരമാണ്.  ഗുരുവിനെ അറിയാന്‍ പ്രാപ്തിയില്ലാത്തവരുണ്ടായിരുന്നു.  അവരുടെ കണ്ണ് തുറപ്പിക്കുവാന്‍ വേണ്ടിയാണ് ഏതെങ്കിലും ജാതിയോ മതമോ ആയി യാ തൊരു ബന്ധവുമില്ലെന്ന് ഗുരു അസന്നിഗ്ധമായി പ്രഖ്യാപിച്ചത്.  ജാതിഭേദം കൂടാതെ ജനങ്ങളെ ഒന്നിച്ചു ചേര്‍ക്കു ന്ന ആരാധനാലയങ്ങളായിട്ടാണ് ക്ഷേ ത്രങ്ങളെ ഗുരു വിഭാവനം ചെയ്തത്.  വിഗ്രഹങ്ങളുടെ സ്ഥാനത്ത് കണ്ണാടി, ദീപം തുടങ്ങിയ പ്രതീകങ്ങളിലൂടെ വലിയ ആശയങ്ങളാണ് ഗുരു പകര്‍ന്നു നല്‍കിയത്.  ഇനി ക്ഷേത്രങ്ങളല്ല വിദ്യാലയങ്ങളാണ് ആവശ്യമെന്ന് ആ ഹ്വാനം ചെയ്തു.  ജനങ്ങളെ ന ന്നാക്കാനുള്ള മാര്‍ഗ്ഗങ്ങളായിരു ന്നു ഇവയെല്ലാം.  ഒരു പരിഷ്കൃത സമൂഹത്തെ വാര്‍ത്തെടുക്കുകയായിരുന്നു ലക്ഷ്യം.

   ഗുരുവിന്‍റെ ആശയാദര്‍ശങ്ങള്‍ക്കനുസരിച്ച് ഉണര്‍ന്ന് ചിന്തിക്കാനും പ്ര വര്‍ത്തിക്കാനും നമുക്ക് കഴിയണം. മ നുഷ്യനേയും മാനവികതയേയും നി രാകരിക്കുന്ന ആചാരങ്ങളും വിശ്വാ സ പ്രമാണങ്ങളും തിരുത്തിക്കുറിക്കു ക തന്നെ വേണം. മാനവിക പ്രശ്നങ്ങളോട് നിഷേധാത്മകമായി പ്രതികരിക്കുന്ന എന്തിനേയും ചോദ്യം ചെയ്യാ നുള്ള കരുത്താണ് യുവതലമുറയ്ക്ക് ആവശ്യം. ഇത്തരത്തിലുള്ള അനുഭവതീവ്രതയുടെ കരുത്താണ് നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ എന്നെപ്പോലെയുള്ളവര്‍ക്ക് നിശ്ചയദാര്‍ഢ്യം പകരുന്നത്. അനീതിയോട് ഒരിക്കലും സന്ധി ചെയ്യാന്‍ പാടില്ല. അനീതി ക്കും അരുതായ്മകള്‍ക്കുമെതിരെ ചി ന്തിക്കുകയും ക്ഷോഭിക്കുകയും  ചെ യ്യുന്ന തലമുറയാണ് ഇവിടെ വളര്‍ന്ന് വരേണ്ടത്. 

    ഗുരു സ്വപ്നം കണ്ട മാനവിക മൂ ല്യങ്ങള്‍ മുറുകെ പിടിച്ചു കൊണ്ട് ഗു രു തുറന്നിട്ട വഴിയിലൂടെ കേരളസമൂഹത്തെ പുരോഗതിയിലേക്കു നയിക്കാന്‍ നമുക്ക് കഴിയണം. ശിവഗിരി തീര്‍ത്ഥാടന ആഘോഷങ്ങള്‍ ഇതിനു ള്ള പ്രേരണയായി മാറട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.

( 76, 77, 78-ാമത് ശിവഗിരി തീര്‍ത്ഥാടന ങ്ങളുടെ ഉദ്ഘാടന പ്രസംഗത്തില്‍ നിന്ന്)