ശാന്തിയും ശുദ്ധിയും നല്കുന്ന തീര്‍ത്ഥാടനം
എ.കെ. ആന്‍റണി കേരളാമുഖ്യമന്ത്രി (1977-78, 1995-96, 2001- 04)
മറ്റ് തീര്‍ത്ഥാടനങ്ങളെല്ലാം ഏതെങ്കിലും മതവിഭാഗത്തിന്‍റെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്നതാണ്. ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ ലക്ഷ്യങ്ങള്‍ ഗുരുദേവന്‍ തന്നെ നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്. സാധാരണ മനുഷ്യന്‍റെയും സമൂഹത്തിന്‍റെയും പുരോഗതിക്കും വളര്‍ച്ചയ്ക്കും അ വശ്യം വേണ്ട എല്ലാ മേഖലകളെക്കുറിച്ചുമുള്ള വിശദമായ ചര്‍ച്ചകളാണ് തീര്‍ത്ഥാടനത്തിലെ അജണ്ടകള്‍. ക്രാന്തദര്‍ശിയായ ശ്രീനാരായണഗുരുദേവനുണ്ടായിരുന്ന ആ കാഴ്ചപ്പാട് അനുസരിച്ചിട്ടാണ് എല്ലാവര്‍ഷവും തീര്‍ത്ഥാടനം വിപുലമായി ഇവിടെ നടക്കുന്നത്. ശിവഗിരി തീര്‍ ത്ഥാടനത്തെ കഴിഞ്ഞ കുറെ വര്‍ഷമായി ഞാന്‍ ശ്രദ്ധിക്കാറുണ്ട്. എന്‍റെ ഓര്‍മ്മയില്‍ ഈ വര്‍ഷം ഉണ്ടായതു പോലുള്ള തീര്‍ത്ഥാടക പ്രവാഹം സമീപകാലത്ത് ഞാന്‍ കണ്ടിട്ടില്ല. ഇന്ന് ഞാന്‍ രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുമ്പോള്‍ എല്ലാ വര്‍ഷവും കാണുന്നതാണെങ്കിലും ഇത്തവണ തമിഴ്നാട്ടില്‍ നിന്നു തീര്‍ത്ഥാടകരെയും കൊ ണ്ടുള്ള വാഹനങ്ങള്‍ ഇടമുറിയാതെ, വരിമുറിയാതെ നീങ്ങിക്കൊണ്ടിരിക്കുന്നത് കണ്ടു. അഭൂതപൂര്‍വ്വമായ ഒരു തീര്‍ത്ഥാടക പ്രവാ ഹം ഈ വര്‍ഷം കാണുന്നുണ്ട്. ഇവി ടെ മാത്രമല്ല ഞാന്‍ കാണുന്നത്. ഈ അടുത്ത ദിവസങ്ങളില്‍ ഞാന്‍ ശബരിമലയില്‍ പോയിരുന്നു. അവിടെയും മുന്‍ വര്‍ഷങ്ങളിലെയെല്ലാം അതശയിപ്പിക്കുന്ന നിലയിലുള്ള ഭക്തജനപ്രവാഹമാണ് കണ്ടത്. നമ്മുടെ നാട്ടിലെ ജനങ്ങളുടെ ഇടയില്‍ ആത്മീയതയോടു ള്ള ആഭിമുഖ്യം വര്‍ദ്ധിച്ചു വരുന്നു എ ന്നതിന്‍റെ കൂടിയൊരു പ്രതിഫലനമാണ്, ഇങ്ങനെയുള്ള സ്ഥലങ്ങളിലേക്ക് മനഃശാന്തിയും ജീവിതശുദ്ധിയും പു തിയ ഉള്‍ക്കരുത്തും നേടുന്നതിനു വേ ണ്ടിയുള്ള തീര്‍ത്ഥാടക പ്രവാഹമെന്നാ ണ് എനിക്ക് തോന്നുന്നത്. പഴയ കാലത്തേക്കാള്‍ ആളുകളുടെ മനഃശാന്തി കുറഞ്ഞു വരുന്നു എന്നതും ഇതിന്‍റെ ഒരു മറുവശമാണ്.
നിത്യജീവിതത്തില്‍ നമ്മുടെ പൂര്‍വ്വികര്‍ക്ക് ലഭിച്ചിരുന്നതുപോലെയുള്ള മ നഃശാന്തി ഇന്നത്തെ ദൈനംദിന ജീവിതത്തില്‍ ജനങ്ങള്‍ക്ക് കിട്ടുന്നില്ല. മാനസിക സംഘര്‍ഷങ്ങള്‍ കൂടി വരുന്നു. ആളുകളുടെ മാനസിക നിലയില്‍ എവിടെയൊക്കെയോ ചില താളംതെറ്റലുകള്‍-അത് ലോകം മുഴുവന്‍ വര്‍ദ്ധിച്ചുവരുന്നു. ആ കൂട്ടത്തില്‍ വിദ്യാസമ്പന്നത കൂടുതലുള്ള കേരളത്തിലും അ ത്തരക്കാരുടെ എണ്ണം കൂടുന്നു എന്നുള്ളതാണ് വസ്തുത.
ഇങ്ങനെയൊരു കാലഘട്ടത്തില്‍ ശിവഗിരി തീര്‍ത്ഥാടനം സമൂഹജീവിതത്തിന്‍റെ സമഗ്രമായ വളര്‍ച്ചയ്ക്കും വികസനത്തിനും സഹായകരമാവും. അതുപോലെ തന്നെ മതാതീ തവുമായ തീര്‍ത്ഥാടനമാണിത്. മതത്തിന് അതീതമായ ഒരു ശ ക്തി കണ്ടുകിട്ടാന്‍ ശ്രമിക്കുന്നവര്‍ക്ക് കൂടുതല്‍ പ്രചോദനം ഇ വിടെ നിന്നും കിട്ടും.
ഗുരുദേവദര്‍ശനം ലോകജീവിതത്തിന്, ലൗകിക ജീവിതത്തിന്, ആ ദ്ധ്യാത്മിക ജീവിതത്തിന്, മനുഷ്യസമുദായത്തിന്, ആവശ്യമായ എല്ലാ മേഖലകളെക്കുറിച്ചുമുള്ള ദര്‍ശനമാണ്. ഇ ന്നത്തെ ലോകത്തില്‍, ഇന്നത്തെ ഭാരതത്തില്‍, ഇന്നത്തെ കേരളത്തില്‍ ഗുരുദേവദര്‍ശനത്തില്‍ ഏറ്റവും പ്രസക്തമായത് 'മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്നുള്ളതാണ്. ഈ ദര്‍ശനം അനുയായികള്‍ പഠിച്ചു ജനങ്ങളുടെ മനസ്സില്‍ തറപ്പിച്ചാല്‍ ഇന്ന ത്തെ സംഘര്‍ഷങ്ങള്‍ ലോകത്ത് കുറയും, ഭാരതത്തില്‍ കുറയും, കേരളത്തില്‍ കുറയും. ലോകമെമ്പാടും ക്യാന്‍സര്‍ പോലെ പടര്‍ന്ന് കയറുന്ന ഭീകരവാദം കുറയും. ഇന്‍ഡ്യയില്‍ നടന്നുവരുന്ന ഭീകരവാദം കുറയും. കേ രളത്തിലും അത്തരം പ്രവര്‍ത്തനങ്ങള്‍ കുറയും. വിദ്വേഷത്തിന് ശമനമുണ്ടാക്കാന്‍ സാധിക്കും. സഹിഷ്ണുതയുണ്ടാക്കാന്‍ സാധിക്കും.
ഇന്നു നാട്ടിലുള്ള മിക്ക കുഴപ്പങ്ങളുടെയും കാരണം സഹിഷ്ണുതയുടെ കുറവാണ്. ആ കുറവ് പരിഹരിക്കാന്‍ ഗുരുദേവന്‍റെ ദര്‍ശനമാണ് ഏറ്റവും സഹായകരമായിട്ടുള്ളത്. മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നുള്ള ഗുരുദേവന്‍റെ ദര്‍ശനം സ്വ ന്തം ജീവിതത്തില്‍ പകര്‍ത്തുക. നമ്മു ടെ നാട്ടിലെ ആദ്ധ്യാത്മിക നേ താക്കന്‍മാര്‍ ആത്മാര്‍ത്ഥത കാ ണിച്ചാല്‍, അതോടു കൂടി ലോകത്തിലെ സംഘര്‍ഷങ്ങളുടെ താപനില താനെ ഐസ് ഇട്ടതുപോ ലെ താഴും. ഗുരുദേവന്‍റെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വീണ്ടും വായിച്ച് ഓര്‍മ്മ പുതുക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ എല്ലാവരും ഓര്‍ക്കേ ണ്ട ഒരു കാര്യമാണ് അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ. അധഃസ്ഥിത ജനങ്ങള്‍ ക്കു ആരാധനയ്ക്കായി ക്ഷേത്രവളപ്പുകളില്‍ കയറുവാന്‍ പോലും അനുവാദമില്ലാതിരുന്ന കാലത്താണ് ഗുരുദേവന്‍ അരുവിപ്പുറത്ത് ശിവലിംഗപ്രതിഷ്ഠ നടത്തിയത്. അത് ഈ രാജ്യത്ത് ഉണ്ടാക്കിയ കോളിളക്കം നിങ്ങള്‍ക്ക് അറിയാം. അദ്ദേഹം സവര്‍ണ്ണ വിഭാഗത്തില്‍ നിന്നുണ്ടായ എതിര്‍പ്പുകള്‍ക്കു നേര്‍ ക്കു നേര്‍ ഒരു ഏറ്റുമുട്ടലിന് പോകാനല്ല ശ്രമിച്ചത്. അത് ഒഴിവാക്കാനാണ് ശ്ര മിച്ചത്. ഞാന്‍ പ്രതിഷ്ഠിച്ചത് 'നമ്മുടെ ശിവനെ'യാണെന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം ആ സംഘര്‍ഷത്തിനു അയ വു വരുത്തി.
ഇവിടെ ഇപ്പോള്‍ മതവിശ്വാസത്തിന്‍റെ പേരില്‍ എതെങ്കിലും തരത്തിലുള്ള സംഘര്‍ഷമാണ് നടക്കുന്നത്. ആ സംഘര്‍ഷത്തിന്‍റെ ഭാഗമായി അ നുയായികളെ കുരുതി കൊടുക്കുന്ന സംഭവം വരെ ഉണ്ടാകുന്നു. ജീവിച്ചിരിക്കുമ്പോള്‍ എതിരാളികളാണെങ്കി ലും മരിക്കുമ്പോള്‍ കടുത്ത എതിരാളികളോടു പോലും ബഹുമാനം കാണിക്കുന്നത് നമ്മുടെ സംസ്ക്കാരത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ്. ജീവിതകാലത്ത് എതിര്‍ത്തവരും അ പ്പോള്‍ നല്ലവാക്ക് പറയും.
പക്ഷേ നമ്മുടെ നാട്ടില്‍ സമീപകാലത്തായി മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വച്ചുകൊണ്ടുപോലും മതവിശ്വാസത്തിന്‍റെ പേരില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്. വാശി തീര്‍ക്കുകയാണ്. അതിനു നേതൃത്വം കൊടുക്കുന്ന, അ നുയായികളെ സംഘര്‍ങ്ങളിലേക്കു ന യിക്കുന്ന ആദ്ധ്യാത്മിക നേതാക്കന്മാര്‍ അരുവിപ്പുറത്തെ ശിവലിംഗ പ്രതിഷ്ഠയ്ക്കെതിരായി സവര്‍ണ്ണ വിഭാഗം ശ ബ്ദമുയര്‍ത്തിയപ്പോള്‍ അവരോട് ഏറ്റുമുട്ടാന്‍ പോകാതെ സൗമ്യമായി ഒഴി ഞ്ഞു മാറിയ ഗുരുദേവന്‍റെ മനസ്സിന്‍റെ വലിപ്പം ഈ കാലഘട്ടത്തില്‍ ഓര്‍ത്തെങ്കില്‍, ഓര്‍ക്കുമെങ്കില്‍ നമ്മുടെ നാട്ടി ലെ പലപല കുഴപ്പങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ സാധിക്കും.
മന്ത്രധ്വനിപോലെ നമ്മുടെ രാജ്യ ത്തെ ജനങ്ങളുടെ മനസ്സുകളില്‍ ഗുരു ദര്‍ശനം അലയടിക്കേണ്ടതുണ്ടെന്ന ഉ റച്ച അഭിപ്രായമാണ് എനിക്കുള്ളത്. തീര്‍ത്ഥാടനം എല്ലാ നിലകളിലും ന മ്മുടെ മനസ്സിനും ശരീരത്തിനും, നമ്മു ടെ പ്രവര്‍ത്തന മണ്ഡലങ്ങള്‍ക്കും, പുതിയ ചൈതന്യവും പുതിയ പ്രചോദനവും പുതിയ വെളിച്ചവും നല്‍കുവാന്‍, കേരളത്തിന് ആകെ ഒരു പുതി യ വെളിച്ചം നല്‍കുവാന്‍ ഇടയാകട്ടെ എന്ന ആത്മാര്‍ത്ഥമായ ആഗ്രഹത്തോടുകൂടി ഞാന്‍ ഈ തീര്‍ത്ഥാടക സ മ്മേളനം ഔപചാരികമായി ഉദ്ഘാട നം ചെയ്യുന്നു. എല്ലാവര്‍ക്കും എന്‍റെ നവവത്സരാശംസകള്‍.
(70-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ ഉദ്ഘാടന പ്രസംഗം)