മനുഷ്യനെ മനുഷ്യനാക്കുന്ന തീര്‍ത്ഥാടനം
കെ. കരുണാകരന്‍ (കേരളാമുഖ്യമന്ത്രി (1977, 1981-82, 1982-87, 1991-95)
ഇന്നിവിടെ വന്നെത്താന്‍ സാധിച്ചതില്‍ തന്നെ എനിക്കെന്തെന്നില്ലാത്ത സന്തോഷവും ചാരിതാര്‍ത്ഥ്യവുമുണ്ട്. തീര്‍ത്ഥാടനസമ്മേളനത്തില്‍ പങ്കെടുക്കുകയെന്നത് എ പ്പോഴും ഞാനൊരു ഭാഗ്യമായി കരുതുന്നു.
ശ്രീനാരായണഗുരുദേവന്‍ തന്നിട്ടുള്ള ഉപദേശങ്ങളും സന്ദേശങ്ങളും ഉള്‍ക്കൊള്ളാന്‍ തയ്യാറായാല്‍ അതിനേക്കാള്‍ കൂടുതല്‍ ഒന്നും ഒരു മനുഷ്യന് മനുഷ്യനായിത്തീരാന്‍ ആവശ്യമില്ല എന്ന വിശ്വാസമാണ് എന്നെ ഗുരുദേവഭക്തനാക്കിത്തീര്‍ക്കാന്‍ ഇടയാക്കിയിട്ടുള്ളത്. ഗുരുദേവസന്ദേശം പ്രചരിപ്പിക്കുന്നതിനു കിട്ടിയിട്ടുള്ള എല്ലാ അവസരങ്ങളും വേദികളും ഉപയോഗിക്കണമെന്നുള്ള എന്‍റെ അഭിപ്രായം അതുകൊണ്ടുണ്ടായിട്ടുള്ളതാണ്.
പീതാംബരധാരികളായി ഇവിടെ വരുന്ന ഭക്തജനങ്ങള്‍ ഈ പുണ്യസ്ഥലത്തു നിന്നുള്ള സന്ദേശമുള്‍ക്കൊള്ളുവാന്‍ പ്രത്യേകം താല്പര്യം എടുക്കണമെന്നുള്ള അഭ്യര്‍ത്ഥനയാണ് എനിക്കുള്ളത്. അല്ലാതെ ഉപദേശമല്ല. പലപ്പോഴും പലകാലങ്ങളിലായി മഹാന്മാര്‍ ജനിക്കാറുണ്ട്. കാലാകാലങ്ങളിലുണ്ടാകുന്ന അനീതി ഇല്ലായ്മ ചെയ്യാനും ധര്‍മ്മം പുനഃസ്ഥാപിക്കാനും വേണ്ടിയാണത്. പക്ഷേ അവരെല്ലാം ഉപദേശിക്കുന്ന ഉപദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തലമുറകള്‍ തയ്യാറായിരുന്നുവെങ്കില്‍ മനുഷ്യജന്മം ഇന്നു കാണുന്നതായി തീരുമായിരുന്നില്ല എ ന്നുള്ളതാണ് സത്യം.
തീര്‍ത്ഥാടനസംഭാഷണത്തില്‍ ഗുരുദേവന്‍ പറഞ്ഞ കാര്യങ്ങള്‍ നമ്മുടെ രാജ്യത്തിനാവശ്യമായ കാര്യങ്ങളാണ് . എട്ടു കാര്യമാണ് ചൂണ്ടിക്കാണിച്ചത്.
എല്ലാ വര്‍ഷവും ശിവഗിരി തീര്‍ത്ഥാടനത്തില്‍ സംബന്ധിക്കുക എന്നത് എ ന്‍റെ ജീവിതത്തിന്‍റെ ഭാഗമായിത്തീര്‍ന്നിരിക്കുകയാണ്. ഗുരുവായൂരും ശബരിമലയിലും പോകുന്നതുപോലെ എല്ലാവര്‍ഷവും ഈ തീര്‍ത്ഥാടനത്തില്‍ പ ങ്കെടുക്കുക എന്നത് എന്‍റെ ജീവിത വ്രതമാണ്. അത് എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ ഈശ്വരവിശ്വാസം എന്ന് പറയുന്നത് മനുഷ്യന്‍റെ നന്മയ്ക്കുവേണ്ടിയുള്ളതാണ്. മറ്റ് പലരും വാദിക്കുന്നതുപോലെ അന്ധമായ വിശ്വാസത്തി ന്‍റെ അനന്തരഫലമല്ല. ഗുരുദേവനോടു ഏറ്റവും വലിയ ആദരവും ഭക്തിയും ഉണ്ടാകുന്നത് അതുകൊണ്ടാണ്. നമ്മു ടെ ഭാരതത്തിന്‍റെ സാംസ്കാരികസമ്പ ത്ത് എല്ലാം ഉള്‍ക്കൊള്ളുന്ന തത്ത്വങ്ങള്‍ അദ്ദേഹം സ്വജീവിതത്തില്‍ പ കര്‍ത്തുകയും മറ്റുള്ളവരോട് പകര്‍ ത്താന്‍ ഉപദേശിക്കുകയുമാണ് ചെ യ്തത്. അവനവന്‍ ചെയ്യുന്നത് മറ്റുള്ളവന്‍ ചെയ്യണം എന്നല്ല മറ്റുള്ളവന്‍ ചെ യ്യുന്നത് അവനവന്‍ ചെയ്യണം എന്നുള്ളതാണ് മഹാത്മജി നമ്മെ പഠിപ്പിച്ചിട്ടുള്ളത്. ആത്മീയ ഗുരു എന്നതുപോ ലെ തന്നെ ഭൗതികജീവിതത്തിനും മാര്‍ഗ്ഗദര്‍ശിയായിരുന്നു ഗുരുദേവന്‍ എന്നുള്ളതാണ് യാഥാര്‍ത്ഥ്യം.
ഗുരുദേവന്‍ തന്‍റെ അനുയായികളെ ഉപദേശിച്ചിട്ടുള്ളത് നല്ല മനുഷ്യനായിത്തീരുക എന്നുള്ളതാണ്. നിങ്ങള്‍ എന്താണു എന്നുള്ളതല്ല, എന്തായാ ലും നല്ല മനുഷ്യനായിത്തീരണം. ഒരു നല്ല മനുഷ്യനായിത്തീരേണ്ടകാര്യങ്ങള്‍ അത് ഏറ്റവും മൗലികമായതാണ്. പ്ര ത്യേകിച്ച് മദ്യനിരോധനവും ഈശ്വരവിശ്വാസവും. മദ്യനിരോധനം എന്നു പറയുമ്പോള്‍ ലജ്ജിക്കാത്ത കേരളീയന്‍ ഉണ്ടോ എന്നു സംശയമാണ് . ഇന്ന് അത് എത്ര കണ്ട് നമ്മുടെ ജീവിതത്തില്‍ പകര്‍ത്തി എന്ന് പരിശോധിക്കുമ്പോള്‍ സ്വയം ലജ്ജിച്ച് തല താഴ്ത്തേണ്ട സ്ഥിതിയാണ്. ഞാന്‍ അതിന്‍റെ രാഷ്ട്രീയ വശങ്ങളിലേക്കും വാഗ്വാദത്തിലേക്കും പ്രവേശിക്കുന്നില്ല. മദ്യനിരോധനം ഉണ്ടാകണമെന്നാണ് എല്ലാവരുടെയും ആഗ്രഹം എന്ന് പ്ര ഖ്യാപിക്കുന്നുണ്ടെങ്കിലും ഇന്നും ആ രും അത് ആത്മാര്‍ത്ഥമായി പകര്‍ത്തുവാന്‍ ശ്രമിച്ചിട്ടില്ല എന്നുള്ളത് വേദനാജനകമായ സത്യമാണ്. ഗുരുദേവന്‍ ത ന്‍റെ ഉത്തമശിഷ്യന്മാരെ ഉപദേശിക്കുന്നതോടൊപ്പം തന്നെ രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള കൃഷി, വ്യവസായം വിദ്യാഭ്യാസം അതിനെല്ലാം ഉള്ള വിത്തും പാകിയിരുന്നു.
സാധാരണ ആത്മീയഗുരുക്കന്മാരെപ്പോലെ എല്ലാം ആത്മീയമായി ക ണ്ടുകൊണ്ട് കണ്ണടച്ചുകൊണ്ടിരിക്കുകയായിരുന്നില്ല മറിച്ച് യാഥാര്‍ത്ഥ്യബോധത്തോടുകൂടി ജീവിതത്തിലേക്ക് ന മ്മെ നയിക്കുകയായിരുന്നു ഗുരുദേവന്‍. അതുകൊണ്ട് മനുഷ്യജീവിതത്തില്‍ എല്ലാവരെയും ഒരുപോലെ കാ ണാന്‍ ഗുരുവിന് കഴിഞ്ഞു. ഒപ്പം പലമതസാരത്തെക്കുറിച്ചും മറ്റുമുള്ള കാര്യങ്ങള്‍ പറഞ്ഞു. നമ്മുടെ പാരമ്പര്യത്തിന്‍റെ പേരില്‍, നമ്മുടെ സംസ്കാരത്തിന്‍റെ പേരില്‍, നമ്മുടെ രാഷ്ട്രത്തി ന്‍റെ കഴിഞ്ഞകാല അനുഭവങ്ങളുടെ പേരില്‍ ഒക്കെ നാം എവിടേയ്ക്കാണ് ചെന്നെത്തുന്നത്? വിദ്യാഭ്യാസം കൊ ണ്ട് സ്വതന്ത്രരാകുവാന്‍ ഉപദേശിച്ച ഗു രുദേവന്‍റെ നാട്ടില്‍ ഏതു വിദ്യാഭ്യാസത്തിനാണ്, സ്വാതന്ത്ര്യം നല്കുവാന്‍ ക ഴിഞ്ഞിട്ടുള്ളത്. മനസ്സിനെ സങ്കോചിപ്പിക്കുന്ന വിദ്യാഭ്യാസനയത്തിന് പ്രേ ര ണ നല്കുന്ന ഗവണ്‍മെന്‍റുകളാണ് ഈ രാജ്യത്തുള്ളത്. ഏതായാലും ശരി അ ങ്ങനെയുള്ള സാഹചര്യത്തില്‍ എനി ക്ക് എല്ലാവര്‍ഷവും ഒരു ചടങ്ങായി മാ റാതെ ഇവിടെ വന്ന് ഈ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുവാന്‍ സാധിച്ചതില്‍ ക്കൂടുതല്‍ സന്തോഷം ഉണ്ടാകാനില്ല.
ഇവിടെ വന്ന് പ്രാര്‍ത്ഥിക്കുന്നതിനേക്കാള്‍ വലുതായി ഒരു ശക്തിയുണ്ടോ, ഒരു സമരമുണ്ടോ? മനസ്സുകൊണ്ട് സ ന്ന്യാസിയുടെ പരിശുദ്ധി നിലനിര്‍ ത്തിക്കൊണ്ടു നടത്തുന്ന പ്രാര്‍ ത്ഥന ആരുടെയും മനസ്സിന് മാറ്റം വരുത്തുമെന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍.
ഗുരുദേവന്‍റെ ഉപദേശങ്ങള്‍ നമ്മു ടെ ജീവിതത്തില്‍ പകര്‍ത്തുവാന്‍ സാ ധിക്കുമെങ്കില്‍ നാം ധന്യരാണ്. മനുഷ്യനെ വളര്‍ത്തി ഈശ്വരസേവ നടത്തുക. മാനവസേവ, മാധവസേവ എ ന്നാണ് . അപ്പോള്‍ മനുഷ്യസേവയാണ് ഏറ്റവും വലിയ ഈശ്വരസേവ എന്ന് വിശ്വസിച്ചുകൊണ്ട് നമ്മുടെ സഹോദരന്മാരെയും സഹോദരിമാരെയും ഒരുപോലെ കാണണം. ജാതി എന്തുമാവ ട്ടെ, മതം എന്തുമാവട്ടെ, അര്‍ത്ഥമില്ലാ ത്ത ജാതിചിന്തകളില്‍ നിന്ന് അതീതമായി ഗുരുദേവന്‍ കണ്ട നല്ല മനുഷ്യ നെ കാണാന്‍ കഴിയണം. നല്ല മനുഷ്യനെന്ന ജാതി, നല്ല മനുഷ്യനെന്ന മതം, നല്ല മനുഷ്യനെന്ന വിശ്വാസം. ഈ വിശ്വാസത്തില്‍ വളരാന്‍ ഇടയാകുമാറാകട്ടെ.
(65-ാമത് ശിവഗിരിതീര്‍ത്ഥാടന ഉദ്ഘാടനപ്രസംഗത്തില്‍ നിന്നും)