ഗുരുദര്‍ശനത്തില്‍ നിന്നും ലോകശാന്തിയിലേക്ക്
ശ്രീനാരായണഗുരുദേവന്‍ കേവലമൊരു വ്യക്തിയല്ല, ഒരു വിശ്വവിദ്യാലയമാണ്. ശാന്തിയുടെയും സാഹോദര്യത്തിന്‍റെയും പ്രകാശവാഹകന്‍ എന്ന നിലയില്‍ മാനവരാശിക്കാകെ സ്വന്തമാണു ഗുരു. മാനവികമൂല്യങ്ങളുടെ മൂര്‍ത്തിമദ് ഭാവമായിരിക്കുന്ന ഗുരു ഒരു ബഹുമുഖ പ്രതിഭയാണ്. അദ്ദേഹം ഒരു ആദ്ധ്യാത്മികഗുരുവും കവിയും മഹായോഗിയും അതുല്യവൈദ്യനും സാമൂഹ്യപരിഷ്കര്‍ ത്താവും തത്ത്വചിന്തകനും ശാന്തിദൂതനുമൊക്കെയാണ്. ഗുരുവിന്‍റെ മഹാദൗത്യം ഏതെങ്കിലും മതത്തിന്‍റെയോ രാജ്യത്തിന്‍റെയോ പരിധിയില്‍ ഒതുങ്ങുന്നതായിരുന്നില്ല. അത് ജാതിയുടെയും മതത്തിന്‍റെയും വര്‍ണ്ണത്തിന്‍റെയും പ്രാദേശികത്വത്തിന്‍റെയുമൊക്കെ അതിര്‍ത്തികള്‍ക്കതീതമായി മനുഷ്യരാശിയെ ഒന്നാകെ കാണുന്നതിനും ഉദ്ധരിക്കുന്നതിനും ലക്ഷ്യമാക്കിക്കൊണ്ടുള്ളതായിരുന്നു.
തിരുവനന്തപുരത്ത് ചെമ്പഴന്തിയെന്ന ഗ്രാമത്തില്‍ 1855 ല്‍ , അതായത് ബ്രിട്ടീഷുകാരുടെ അധിനിവേശത്തിനെതിരെ മുസ്ലീങ്ങളും ഹിന്ദുക്കളും ഒന്നായി തോളോടു തോള്‍ ചേര്‍ന്നു സ്വാതന്ത്ര്യത്തിനായി പൊരുതി തുടങ്ങുന്നതിനും രണ്ടു കൊല്ലം മുമ്പാണ് ഗുരു ജനിച്ചത്. നാരായണന്‍ എ ന്നായിരുന്നു പേരെങ്കിലും എല്ലാവരും അദ്ദേഹത്തെ നാണുഎന്നു വിളിച്ചു. ഇന്ത്യയില്‍ ജാ തിവ്യവസ്ഥ ശക്തമായി നിലനിന്നിരുന്ന കാലഘട്ടത്തിലായിരുന്നു ഗുരുവിന്‍റെ ജനനം. അക്കാലത്ത് ജനങ്ങള്‍ സവര്‍ണ്ണജാതികളെന്നും അ വര്‍ണ്ണജാതികളെന്നും വേര്‍തിരിക്കപ്പെട്ടിരുന്നു. അവര്‍ക്ക് അന്യോന്യം സ്പര്‍ ശിക്കുന്നതിനു വിലക്കുണ്ടായിരുന്നു. പ രസ്പരം നിശ്ചിത അകലം പാലിക്കണമായിരുന്നു. അയിത്ത ജാതിക്കാര്‍ ദുരിതപൂര്‍ണ്ണമായ അവസ്ഥകളിലാണു ജീവിച്ചിരുന്നത്. ക്ഷേത്രപ്രവേശനം ഉള്‍ പ്പെടെയുള്ള മൗലികാവകാശങ്ങളെ ല്ലാം അവര്‍ക്ക് സമൂഹത്തില്‍ നിഷേധിക്കപ്പെട്ടിരുന്നു.
സര്‍വ്വശക്തനായ ദൈവം ഒരു പ്ര ത്യേക ദൗത്യത്തിനായിട്ടാണ് നാണുവി നു ജന്മമേകിയത്. കുട്ടിക്കാലം മുതല്‍ തന്നെ അയിത്താചാരത്തിനെതിരെ അ ദ്ദേഹം നിലകൊണ്ടിരുന്നു. താഴേക്കിടയിലുള്ളവരെ എല്ലാവിഭാഗം ജനങ്ങളുമായും കൂട്ടിയിണക്കിയ അദ്ദേഹം മഹത്വപൂര്‍ണ്ണമായ മാനവികതയുടെയും ഏ കതയുടെയും നിലകൊള്ളലിനായി യ ത്നിക്കുകയും വിവേചനത്തിന്‍റെ വേലിക്കെട്ടുകളെ അനായാസം ഭേദിക്കുക യും ചെയ്തു.
ഗുരുവിന്‍റെ ജീവിതത്തില്‍ വളരെ തിളക്കമുള്ള നിരവധി ഛായാഗ്രഹണ മുഹൂര്‍ത്തങ്ങളുണ്ട്. യൗവ്വനകാലത്തുതന്നെ വിദ്യാസമ്പാദനത്തിനായി യ ത്നിക്കുകയും വിദ്യയാല്‍ തന്നെത്ത ന്നെ പരിപാകപ്പെടുത്തുകയും ചെ യ്തു. വാരണപ്പള്ളിയില്‍ താമസിച്ചുകൊണ്ട് കുമ്മംപള്ളി രാമന്‍പിള്ള ആ ശാനില്‍ നിന്നും നാടകം, കാവ്യം, വ്യാ കരണം, അലങ്കാരം, തര്‍ക്കം എന്നിവയിലെല്ലാം അഗാധമായ പ്രാവീണ്യം നേടിയെടുത്തു.
ശ്രീനാരായണഗുരു സമുന്നതനായ ഒരു കവിയായിരുന്നു. അദ്ദേഹം സം സ്കൃതത്തിലും തമിഴിലും മലയാളത്തിലുമായി അനേകം ഉത്കൃഷ്ട കാവ്യങ്ങള്‍ രചിച്ചിട്ടുണ്ട്. വിവേചനങ്ങള്‍ക്കെതിരെ പൊരുതുകയും അജ്ഞാനനിവാരണത്തിനു വിദ്യയുടെ പ്രകാശം ജ്വലിപ്പിക്കുകയും ചെയ്ത ഗുരു അധഃസ്ഥിതജനങ്ങളുടെ ഉദ്ധാരണത്തിനായി വിദ്യാഭ്യാസസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ജനങ്ങളോട് പ്രത്യേകം നിര്‍ ദ്ദേശിക്കുകയും ചെയ്തു. വിദ്യാഭ്യാസം എല്ലാ സമുദായത്തെയും പുരോഗതിയുടെ പാതയിലേക്ക് നയിക്കുന്നതാണ്. ഇക്കാര്യത്തില്‍ വേണ്ടത്ര പ്രാധാന്യവും പ്രചാരവും നല്‍കുന്നതിനു നന്നായി പ രിശ്രമിക്കേണ്ടതാണെന്നും ഗുരുദേവന്‍ ജനങ്ങളെ ഉപദേശിക്കുകയുണ്ടായി.
മറ്റൊരവസരത്തില്‍ ഗുരു ഊന്നി പ റഞ്ഞത് ഇങ്ങനെ: 'ഉയര്‍ന്ന തരം പരീക്ഷകള്‍ ജയിക്കുന്നതിന് എല്ലാവര്‍ക്കും സാദ്ധ്യമായി എന്നു വരികയില്ല. അതിനാല്‍ ഒരുവിധം ധനമുള്ളവര്‍ സാധുക്കളും വിദ്യാതത്പരരുമായ വിദ്യാര്‍ ത്ഥികളെ കഴിയുന്നത്ര സഹായിച്ചു ഇ തരദേശങ്ങളിലയച്ചു വിദ്യ അഭ്യസിപ്പി ക്കുവാന്‍ ഉത്സാഹിക്കണം.' ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ഗുരുദേവന്‍ പ്രത്യേകം പറയു കയുണ്ടായി. മതപണ്ഡിതന്മാരും യാ ഥാസ്ഥിതികരായ പുരോഹിതന്മാരും ഇ ന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ ശക്തമായി എതിര്‍ ക്കുകയും അതിനായി പൊതുജനാഭിപ്രായം സ്വരൂപിക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടമായിരുന്നു അതെന്നോര്‍ക്കണം. ഇംഗ്ലീഷ് വിദ്യാഭ്യാ സത്തിലൂടെ ഭാവിലോകത്തേക്കു പ്ര വേശിക്കുവാന്‍ അവനവനെ സജ്ജമാക്കണമെന്ന ഉപദേശം ഗുരുവിന്‍റെ ദീര്‍ ഘദൃഷ്ടിയുടെയും ആത്മധൈര്യത്തിന്‍റെയും ഉള്‍ക്കാഴ്ചയുടെയും നിദര്‍ശനമാണ്.
അതുപോലെ തന്നെ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം കൊടുക്കേണ്ടതിന്‍റെ ആ വശ്യകതയെപ്പറ്റിയും ഗുരു ജനങ്ങളോട് പറഞ്ഞു. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തി നായി വ്യാവസായിക പുരോഗതിയുണ്ടാക്കുവാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും സാമ്പത്തിക വാണിജ്യരംഗങ്ങളിലേക്ക് അവരെ നയിക്കുകയും ചെയ്തു.
ഗുരുദേവന്‍ ഒരു പൂര്‍ണ്ണ ബ്രഹ്മജ്ഞാനിയായിരുന്നു. മതങ്ങളുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളില്‍ നിരവധി പരിഷ്കരണങ്ങള്‍ കൊണ്ടുവരികയും മനുഷ്യനിര്‍മ്മിതമായ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെ യും ദൂരീകരിക്കുകയും ചെയ്തു. അധഃസ്ഥിത ജനസമൂഹത്തെ സാമൂഹിക നവോത്ഥാനത്തിലൂടെ സാത്വികാരാധനാക്രമത്തിലേക്കാനയിച്ചു. ഇതിനു തു ടക്കം കുറിച്ചത് 1888 ല്‍ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിക്കൊണ്ടായിരുന്നു. സവര്‍ണ്ണരില്‍ ചിലരുടെ എതിര്‍പ്പുകളുണ്ടായെങ്കിലും ഗുരുദേവന്‍ നിര്‍ഭയനായും സൗമ്യനായും അവയെയെ ല്ലാം നിഷ്പ്രഭമാക്കി. മനുഷ്യരുടെയിടയിലുള്ള എല്ലാ വിവേചനങ്ങള്‍ക്കുമെതിരായിരുന്ന ഗുരു മാനവികതയുടെ മഹത്വത്തെപ്പറ്റിയും മാനുഷികസമത്വത്തെപ്പറ്റിയും ഉപദേശിക്കുകയും നേ രാംവഴി കാട്ടുകയും ചെയ്തു. ഗാ ന്ധിജിയും ഇതേ വഴിയിലൂടെയാ ണ് സഞ്ചരിച്ചിരുന്നത്. ഗുരു എല്ലാ മതാനുയായികളെയും സമഭാവന യോടെ നോക്കിക്കണ്ടിരുന്നതിനാല്‍ അവര്‍ക്കേവര്‍ക്കും ഗുരുവിനോടു വലിയ മതിപ്പും ആദരവുമായിരുന്നു. അ ക്കാലത്ത് ഗുരു ഒരു മഹായോഗിയായി സമൂഹത്തില്‍ നിറഞ്ഞുനിന്നിരുന്നു.
നിന്ദ്യമായ ജാതിവ്യവസ്ഥയിലകപ്പെട്ട് ദുരിതപൂര്‍ണ്ണമായ ജീവിതം നയിച്ചിരുന്ന വലിയൊരു ജനസമൂഹത്തിനു അക്കാലത്ത് പൊതുനിരത്തുകളിലും വിദ്യാലയങ്ങളിലും പ്രവേശിക്കുന്നതിനു വിലക്കുകളുണ്ടായിരുന്നു. അവര്‍ ക്ക് മാന്യമെന്നു പറയാവുന്ന തൊഴിലുകളും നിഷേധിക്കപ്പെട്ടിരുന്നു. ക്ഷേത്രാരാധനയില്‍ നിന്നും അകറ്റപ്പെട്ടിരുന്നു. ഇങ്ങനെ സാമൂഹ്യമായും ദാര്‍ശനികമായും പിന്‍തള്ളപ്പെട്ടിരുന്ന മഹാഭൂരിപക്ഷത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുകയും മനുഷ്യര്‍ക്കിടയില്‍ സമഭാവനയും സദാചാരബോധവും വളര്‍ത്തുകയും ചെയ്തുവെന്നതാണ് ഗുരുവിനെ സര്‍വ്വാദരണീയനാക്കുന്നത്.
സര്‍വ്വമനുഷ്യരും ആദാമിന്‍റെയും ഹവ്വയുടെയും സന്തതിപരമ്പരകളാണെന്നത് അനിഷേധ്യമായ സത്യമാണ്. സര്‍വ്വശക്തനായ ദൈവം മനുഷ്യരില്‍ ആര്‍ക്കും തന്നെ എന്തെങ്കിലും വിവേചനം കല്പിച്ചിട്ടില്ല. ഏതെങ്കിലും ജാ തിയെ പ്രത്യേക ഗുണങ്ങളോ ഉത്കര്‍ ഷമോ നല്കി സൃഷ്ടിച്ചിട്ടുമില്ല. വിശ്വസാഹോദര്യത്തിന്‍റെ ഈ തത്വം എല്ലാ ജനങ്ങളും എല്ലാ രാജ്യങ്ങളും സമസൃഷ്ടമാണെന്നു ഉറപ്പിക്കുന്നു. ജാതി മത വര്‍ണ്ണ വര്‍ഗ്ഗ മത്സരങ്ങള്‍ക്കതീതമായി മുഴുവന്‍ മാനവരാശിയുടെയും ക്ഷേമത്തിനു പരസ്പര അംഗീകാരവും സ ഹവര്‍ത്തിത്വവും സഹകരണവും ഉണ്ടാവണം. സഹിഷ്ണുതയിലും സഹാനുഭൂതിയി ലും പരസ്പരബഹുമാനം ഊട്ടിയുറപ്പിക്കുന്ന മൂല്യങ്ങളിലും സര്‍വ്വര്‍ക്കുമിടയിലുള്ള നീതിയുടെ സംസ്ഥാപനത്തിലുമാണ് മനുഷ്യജീവിതത്തിനായുള്ള ഇ സ്ലാമിന്‍റെ അജണ്ട കെട്ടിപ്പടുത്തിട്ടുള്ളത്. ദൈവത്തിന്‍റെ സൃഷ്ടികളില്‍ ഏ റ്റവും ഉത്കൃഷ്ടമായിട്ടുള്ളത് മനുഷ്യനാണ്. ദൈവം അളവില്ലാത്ത നിലയില്‍ മനുഷ്യനെ സ്നേഹിക്കുന്നു. ഒരമ്മ അവളുടെ കുഞ്ഞിനെ സ്നേഹിക്കുന്നതിനേക്കാളും എഴുപതു ഇരട്ടി കൂടുതല്‍ ദൈവം മനുഷ്യരെ സ്നേഹിക്കുന്നുവെന്നു പ്രവാചകന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ദൈവികമായ ഈ സ്നേഹത്തെ ഏതെങ്കിലും വിശ്വാസത്തോടോ ജാ തിയോടോ പരിമിതപ്പെടുത്താവുന്നതല്ല. എന്തെന്നാല്‍ അത് വിശ്വവ്യാപകമാണ്. ഒരുവന്‍ ഏതു പേരിട്ട് ദൈവ ത്തെ വിളിച്ചാലും ദൈവം ഒന്നുതന്നെയാകുന്നു. അവനാകുന്നു നമ്മുടെ സ്രഷ്ടാവും വാഹകനും രക്ഷകനും. നമ്മുടെ എല്ലാ കര്‍മ്മങ്ങള്‍ക്കും മേല്‍ ആരോടാണോ ഉത്തരം പറയേണ്ടതായിട്ടുള്ളത് അതും അവനോടു തന്നെ.
ആയുധവല്ക്കരണത്തിന്‍റെ ഒരു മത്സരം തന്നെ ഇന്നത്തെ ലോകത്തുണ്ട്. നാശഹേതുകമായ ആയുധങ്ങളു ടെ ഉല്പാദനത്തിനായി വന്‍തുകകളാണ് ചെലവഴിക്കപ്പെടുന്നത്. ലോകജനസംഖ്യയില്‍ നാലിലൊന്നും ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുമ്പോഴാണിത്. സാമ്പത്തിക പ്രതിസന്ധിയുടെ നടുക്കടലില്‍പ്പെട്ടതിന്‍റെയും അമേരിക്കയിലെയും യൂറോപ്പിലെയും മൂലധനചൂഷണസാമ്പത്തിക വ്യവസ്ഥിതിയുടെ യും നിഷേധാത്മക ഫലത്തിനെതിരെയുള്ള ഒരു ലഹളയാകുന്നു അത്. അതാകട്ടെ വര്‍ത്തമാനകാല സാമ്പത്തിക നിലയുടെ പൊതുവായ നിരാകരണവുമാണ്. ലോകരാജ്യങ്ങളുടെ ഒരു കൊല്ലത്തെ പ്രതിരോധത്തിനായുള്ള ബഡ്ജറ്റ് ലോ കത്തെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനായി മാറ്റിവെയ്ക്കാന്‍ ഒരുമ്പെടുകയാണെങ്കില്‍ അത് പട്ടിണിയുടെയും വിശപ്പിന്‍റെയും അവസ്ഥയുണ്ടാകാതെ മനുഷ്യരെ രക്ഷിക്കുന്നതായിരിക്കും. സാമ്പത്തികാധിപത്യത്തിന്‍റെയും അധിനിവേശത്തിന്‍റെയും പുതിയൊരു രൂപത്തെ പരീക്ഷിക്കുന്ന തരത്തിലുള്ള ആഗോളവല്ക്കരണം നടുച്ചുഴിയിലകപ്പെടുമെന്നു നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. ലോകജനതയ്ക്ക് അവരുടെ സ്വയരക്ഷക്കുള്ള മൗലികാവകാശവും താല്പര്യവും സംബന്ധിച്ച് ഐക്യരാഷ്ട്രസഭയില്‍ നിന്ന് വലിയ പ്രതീക്ഷയാണുണ്ടായിരുന്നത്. എന്നാല്‍ സ്വയരക്ഷയ്ക്കായുള്ള അവരുടെ അവകാശം ഫലം കണ്ടില്ല. ഐക്യരാഷ്ട്രസഭയുടെ സെ ക്യൂരിറ്റി കൗണ്‍സിലിലെ 14 അംഗങ്ങളില്‍ വിലക്കാനുള്ള അധികാരം (ഢലീേ ജീംലൃ) സ്ഥിരമായി പ്രയോഗിക്കാനാവുന്നത് അഞ്ചുപേര്‍ക്കു മാത്രമാണ്. ഇത് ആഫ്രിക്കയിലെയും ഏഷ്യയിലെയും ലാറ്റിനമേരിക്കയിലെയും രാജ്യങ്ങളില്‍ നഷ്ടബോധത്തിന്‍റെ ആഴമേറ്റുവാന്‍ കാരണമായിട്ടുണ്ട്. ഇക്കാര്യത്തില്‍ അടിയന്തിരമായ പുനഃക്രമീകരണം ആവശ്യമായിരിക്കുന്നു.
ഇന്നു ലോകം തീവ്രവാദത്തിന്‍റെ യും മതഭ്രാന്തിന്‍റെയും ഉഗ്രകോപത്തെ അഭിമുഖീകരിക്കുകയാണ്. ഇതിന്‍റെ ഫലം ഒരു വലിയ ശൂന്യതയാണ്. ഇത്ത രം ദുഷ്പ്രവൃത്തികളൊന്നും മതങ്ങള്‍ അനുവദിച്ചിട്ടില്ല. എല്ലാ മതങ്ങളുടെ യും അടിസ്ഥാനതത്ത്വം സ്നേഹവും ശാന്തിയും സഹിഷ്ണുതയും ജനങ്ങളുടെ സമാധാനപരമായ സഹകരണവുമാണ്. തീവ്രവാദികളും യുദ്ധക്കൊതിയന്‍മാരും ഏതെങ്കിലും മതത്തെ പ്രതിനിധാനം ചെയ്യുന്നവരല്ല. മാത്രവുമല്ല അവര്‍ ശാന്തിയെ തകര്‍ക്കുന്നവരും മനുഷ്യത്വത്തിന്‍റെ ശത്രുക്കളുമാണ്. അ വരുടെ പൈശാചികത്വത്തെ വിഫലപ്പെടുത്താനും അവരോടു പൊരുതാ നും നമ്മള്‍ നിശ്ചയമായും കൈകോര്‍ ക്കേണ്ടതുണ്ട്. മതങ്ങള്‍ക്കിടയില്‍ യ ഥാര്‍ത്ഥത്തില്‍ യാതൊരു വാദങ്ങളുമില്ല. എല്ലാ മതങ്ങളുടെയും മദ്ധ്യസ്ഥന്‍ മാര്‍ക്കും മത മൗലികവാദികള്‍ക്കുമിടയിലാണ് വാദപ്രതിവാദങ്ങളുള്ളത്. തീവ്രവാദികളുടെ അധാര്‍മ്മികവൃത്തികളെയും ആക്രമണങ്ങളെയും ചെറുക്കുന്നതിനു മധ്യസ്ഥന്മാരു ടെ ഒരു ആഗോളപ്രസ്ഥാനം കെട്ടിപ്പടുക്കേണ്ടത് ആവശ്യമായിരിക്കുന്നു. സംഘട്ടനങ്ങള്‍ക്കപ്പുറം പരസ്പരധാരണക്കു നമ്മള്‍ മുഖ്യത കല്പിക്കണം. അന്യോന്യം എതിര്‍ക്കുന്നതിനല്ല ചേരുന്നതിനാണ് നമ്മള്‍ പ്രയത്നിക്കേണ്ടത്. എല്ലാവരെയും എല്ലാ വിശ്വാസങ്ങളെയും പരസ്പരം ബഹുമാനിക്കുകയെന്നത് നമ്മുടെ സംസ്കാരമാ യി വരണം. പ്രവാചകനെയും ആദ്ധ്യാത്മികനേതാക്കളെയും പുണ്യകേന്ദ്രങ്ങളെ യും വിശുദ്ധ ഗ്രന്ഥങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള എ ല്ലാ പ്രചരണങ്ങളും അവസാനിപ്പിക്കണം. ലോകശാന്തിയുടെ അടിസ്ഥാനം മതങ്ങളുടെ ഏകതയിലാണ്. അങ്ങ നെ സമത്വസുന്ദരമായ ഒരു ലോകത്തെ നമ്മള്‍ വാര്‍ത്തെടുക്കണം. പലമതസാരവുമേകമെന്ന ഗുരുദേവന്‍റെ പ്രമാണതത്വം നമ്മള്‍ നിര്‍ബന്ധമായും പ്രചരിപ്പിക്കുകയും ആവര്‍ത്തിച്ചുറപ്പിക്കുക യും വേണം. ആദ്ധ്യാത്മിക നേതാക്കന്മാര്‍ക്ക് എപ്പോഴും എവിടെയും സൗ ഹാര്‍ദ്ദത്തിന്‍റെ ദീപം പ്രകാശിപ്പിക്കുന്നതിനുള്ള പ്രത്യേക ഉത്തരവാദിത്വമുണ്ട്. ജാതിവിവേചനങ്ങളും സ്ത്രീപീഡനങ്ങളും അടിമവേലകളും കുട്ടികളോടുള്ള അധാര്‍മ്മികതകളും ഒരു വെല്ലുവിളിയായി ഏറ്റെടുത്തു ലോകത്ത് അടിച്ചമര്‍ത്തപ്പെട്ടവരെയെല്ലാം ഉയര്‍ത്തെഴുന്നേല്പ്പിക്കുവാന്‍ എല്ലാവരും ഒത്തൊരുമിക്കണം. ശാസ്ത്ര സാങ്കേതിക വി ദ്യാഭ്യാസത്തിനായി പ്രത്യേക ഊന്നല്‍ നല്‍കണം.പാഠ്യപദ്ധതികളില്‍ സമാധാനം ഊട്ടിയുറപ്പിക്കുന്നതിനുള്ള പാഠങ്ങള്‍ ഉള്‍പ്പെടുത്തുകയും വേ ണം.
വികസിതരാജ്യങ്ങള്‍ അവരുടെ കമ്പോളങ്ങള്‍ വികസ്വരരാജ്യങ്ങള്‍ക്കു പ്രത്യേക നികുതിയിളവുകള്‍ നല്കി തുറന്നു കൊടുക്കണം. വ്യാവസായിക കാര്‍ഷിക വാണിജ്യ ഉല്പാദക മേഖലകളുടെ സത്വരവികസനത്തിനു ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുവാനുള്ള സാങ്കേതിക പരിജ്ഞാനവും പരിശീലനവും ഉണ്ടാക്കിക്കൊടുക്കണം. ഗുരുദേവന്‍ ആത്മശാന്തിയിലേക്കുള്ള മാര്‍ ഗ്ഗത്തിലേക്ക് ജനങ്ങളെ ആനയിച്ചു. ലോകശാന്തി കെട്ടിപ്പടുക്കുന്നതിനു ആത്മശാന്തിയുടെ പോഷണം ഒഴിച്ചുകൂടാനാവാത്തതാണ്. മാനവിക ഔന്നത്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ സഹവര്‍ത്തിത്വത്തിന്‍റെയും ശാ ന്തിയുടെയും സ്നേഹത്തിന്‍റെയും തലത്തിലേക്ക്, എല്ലാ സംഘട്ടനങ്ങളില്‍ നിന്നും തിരിച്ച് ലോകത്തെ നയിക്കുന്നതിന്, ഗുരുദേവന്‍ ഏറ്റെടുത്ത ദൗത്യ ത്തെ ദൃഢനിശ്ചയത്തോടെ അവസാനമില്ലാത്തവിധം അനുധാവനം ചെയ്യുവാന്‍ നമ്മള്‍ പരിശ്രമിക്കണം. ഗുരുവിനു സമര്‍പ്പിക്കാവുന്ന ഏറ്റവും വലിയ ആദരം ഇതായിരിക്കും.
ദൈവം കരുണാമയനാണ്. പ്രപഞ്ചത്തിലുള്ള എല്ലാ സൃഷ്ടിജാലങ്ങളോ ടും സഹജാതരോടും ദയ കാട്ടുവാന്‍ ദൈവം കല്പിക്കുന്നു. അതിനാല്‍ ദിവ്യത്വമാര്‍ന്ന ഈ ആജ്ഞയെ നമ്മള്‍ നി ശ്ചയമായും പാലിക്കണം. ക്ഷമ കൊ ണ്ട് പകയെയും ദയയും കാരുണ്യവും കൊണ്ട് ക്രൂരതയെയും സ്നേഹവും മമതയും കൊണ്ട് വിദ്വേഷത്തെയും ദാനശീലം കൊണ്ട് നിന്ദയെയും നമ്മള്‍ നിര്‍ബന്ധമായും വര്‍ജ്ജിക്കണം. മനുഷ്യര്‍ക്കിടയിലുള്ള എല്ലാ വിവേചനങ്ങളെയും അസമത്വങ്ങളെയും നിലംപരിശാക്കി വിശ്വശാന്തിയുടെ കാഹളശ ബ്ദം മുഴക്കുവാനും അതിലേക്ക് പ്ര ത്യാശാഭരിതമായി മുന്നേറുവാനും ഗുരുദേവദര്‍ശനം വഴികാട്ടിയായിത്തീരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.