ഗുരുവിന്‍റെ വിദേശ ശിഷ്യന്‍ സ്വാമി ഏണസ്റ്റ് കെര്‍ക്ക്

സച്ചിദാനന്ദ സ്വാമി

     ഗുരുദേവന്‍റെ ഗൃഹസ്ഥശിഷ്യന്മാരില്‍ പ്രമുഖനാ യിരുന്ന മഹാകവി കുമാരനാശാന്‍ നാനാലോകാനുരൂപന്‍ എന്നാണ് ഗുരുദേവനെ വിശേഷിപ്പിച്ചത്. അതുപോലെ പ്രഥമ സന്ന്യാസിശിഷ്യനായ ദിവ്യശ്രീ ശിവലിംഗസ്വാമി കള്‍ സര്‍വ്വലോകാനുരൂപന്‍ എന്നും ഗുരുവിനെ വിശേ ഷിപ്പിക്കുന്നു. നാനാലോകത്തിലും നാനാലോകര്‍ക്കും അനുരൂപമാര്‍ന്ന, സ്വീകാര്യമാര്‍ന്ന വ്യക്തി വൈശിഷ്ട്യം സര്‍വ്വദാ ഗുരുവില്‍ ജ്വലിച്ചുനിന്നിരുന്നു.  ലോക ഗുരുക്ക ന്മാരുടെ മദ്ധ്യത്തില്‍  അനുപമേയനാക്കുന്ന വ്യക്തിത്വ മാണ്  ഗുരുദേവന്‍റെ ഈ സര്‍വ്വലോകാനുരൂപത്വം. ലോക ജനതയെ ഒന്നായി ദര്‍ശിച്ച ഗുരുദേവന്‍ വിചാരത്തിലും വാക്കിലും, പ്രവൃത്തിയിലും ഒരുപോലെ ഈ ഏകലോക ദര്‍ശനം പുലര്‍ത്തിക്കൊണ്ട് ലോകത്തിന് എക്കാലവും മാതൃകയായിത്തീര്‍ന്നിരുന്നു.

  വിശ്വഗുരുവെന്നത് ഗുരുദേവ ജീവിതത്തില്‍ കേവലം ഒരു വിശേഷണമായി ചാര്‍ത്തി കൊടുത്ത പൊന്‍തൂവലല്ല, അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ അവിടുന്ന് വിശ്വഗുരുവായി രുന്നു. ഒരു സംഭവം ചൂണ്ടിക്കാണിയ്ക്കാം. ഇരുപത്തൊ ന്നാം നൂറ്റാണ്ടിനു സ്വീകാര്യനായ മഹാഗുരുവിനെയും അവിടുത്തെ ഏകലോക വീക്ഷണത്തെയും ഈ സംഭ വത്തില്‍ നിന്നും നമുക്ക് മനസ്സി ലാ ക്കാം.

     ശ്രീനാരായണഗുരുദേവന് യൂറോ പ്യനായ ഒരു സന്ന്യാസി ശിഷ്യനുണ്ടാ യിരുന്നു. സ്വാമി ഏണസ്റ്റ് കെര്‍ക്ക്. കെര്‍ക്ക് സായിപ്പ് څഭാരതത്തിലെ ആ ദ്ധ്യാത്മിക സമ്പ്രദായത്തിലാകൃഷ്ടനാ യി ഇന്ത്യയില്‍ വന്നു ചേരുകയും ശ്രീ രാമകൃഷ്ണ വിവേകാനന്ദാശ്രമങ്ങ ളില്‍ കുറേക്കാലം താമസിക്കുകയും ചെയ്തു. ആര്യസമാജം, ബ്രഹ്മസമാ ജം എന്നീ പ്രസ്ഥാനങ്ങളുമായി ബന്ധ പ്പെട്ട് പ്രവര്‍ത്തിച്ച ഇദ്ദേഹം അവസാ നം തമിഴ്നാട്ടിലെ രമണമഹര്‍ഷിയുടെ ആശ്രമത്തിലെത്തിച്ചേര്‍ന്നു. മഹര്‍ഷി യില്‍ നിന്നും ശ്രീനാരായണഗുരു വി നെക്കുറിച്ച് കേട്ടറിഞ്ഞ കെര്‍ക്ക് സായി പ്പ് ശിവഗിരിമഠത്തിലെത്തി ഗുരുദേവനു മായി ബന്ധപ്പെട്ടു. (ഇതിനിടയില്‍ കു റേക്കാലം റെയില്‍വേയിലും ജോലി ചെയ്തിരുന്നു.) ശിവഗിരിയില്‍  അന്തേ വാസിയായി മാറിയ കെര്‍ക്ക് സായിപ്പ് ഗുരുവിന്‍റെ അസാധാരണവും തനിമ യാര്‍ന്നതുമായ വ്യക്തിവൈശിഷ്ട്യ ത്തിലും ദാര്‍ശനിക മഹത്വത്തിലും അത്യാശ്ചര്യം കൂറി. ജീവിതകാലമത്ര യും വിവിധ ആശ്രമങ്ങളില്‍ താമസിച്ചു അന്വേഷിച്ചു കൊണ്ടിരുന്ന പൂര്‍ണ്ണ പ്ര ജ്ഞനായ ഗുരുവിനെ അദ്ദേഹം ശ്രീ നാരായണ ഗുരുദേവനില്‍ കണ്ടെത്തി. ഗുരുവിനോടടുക്കുന്തോറും സായിപ്പി ന് ആരാധന വര്‍ദ്ധിച്ചുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഇതിനെല്ലാം മകുടം ചാര്‍ത്തുമാറ് ഒരു അനുബന്ധസംഭവം ശിവഗിരിയിലരങ്ങേറി.

      കൊല്ലം പരവൂര്‍ നിവാസിയായ ഒ രു കരുണാകരന്‍ വിദേശത്ത് വെച്ച് മാര്‍ഗരറ്റ് എന്ന ജര്‍മന്‍ യുവതി യുമായി പ്രണയത്തിലാവുകയും അവര്‍ വിവാഹിതരാകുവാന്‍ തീര്‍ ച്ചയാക്കുകയും ചെയ്തു. യാഥാ സ്ഥിതികരായ ബന്ധുക്കള്‍ക്ക് ഇ തൊട്ടും സ്വീകാര്യമായില്ല. കരുണാ കരന്‍ ഈ ബന്ധം തുടര്‍ന്നാല്‍ വീ ട്ടുകാര്‍ ഭ്രഷ്ടു കല്‍പിച്ച് പുറത്താക്കും എന്ന നിലവന്നു. എല്ലാ ഹൃദയങ്ങളെ യുമറിയുന്ന ത്രികാലജ്ഞാനിയും കാ രുണ്യക്കടലുമായ ഗുരുദേവന്‍ പ്രശ്ന ത്തിന് പരിഹാരമുണ്ടാക്കി. ഈ വിവാ ഹത്തെ രണ്ടു സംസ്കാരങ്ങളുടെ ഏ കീഭാവമായാണ് ഗുരുദേവന്‍ കണ്ടത്.

    അങ്ങനെ ആ വിവാഹം വിദ്യാദേവ തയായ ശാരദാംബികയുടെ തിരുസന്നി ധിയില്‍വെച്ച് നടന്നു. സാധാരണ വിവാഹങ്ങളില്‍ സംബന്ധിക്കാതിരുന്ന ഗുരുദേവന്‍ അന്നാദ്യമായി  അവിടു ത്തെ തൃക്കൈകൊണ്ട് നവദമ്പതിമാര്‍  ക്ക്  വരണമാല്യം എടുത്ത് കൊടുത്തു അനുഗ്രഹിച്ചു. ഇതെല്ലാം കണ്ടും കേ ട്ടും ഒരാള്‍ അവിടെ കൂടിയ ജനക്കൂട്ട ത്തിനിടയില്‍ ആനന്ദം തുടികൊട്ടുന്ന ഹൃദയവുമായി നിന്നിരുന്നു. അത് മറ്റാ രുമായിരുന്നില്ല; മുന്‍പറഞ്ഞ ഏണസ്റ്റ് കെര്‍ക്ക് എന്ന സായിപ്പായിരുന്നു. വി ശ്വത്തെ മുഴുവന്‍ ഒന്നാക്കിക്കൊണ്ട് വിശ്വം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ഗുരുവിന്‍റെ ഹൃദയപരിമളം അനുഭവി ച്ചറിഞ്ഞ കെര്‍ക്ക് സായിപ്പിന് ഗുരുവി നോടുള്ള ആദരവ് പതിന്മടങ്ങായി വര്‍ ദ്ധിച്ചു. പ്രപഞ്ചവുമായി താദാത്മ്യം പ്രാ പിച്ച് വിഹരിച്ച ഏക ലോക സംസ്കാര ത്തിന് പ്രായോഗികഭാഷ്യം ചമച്ചനുഗ്ര ഹിച്ച ഗുരുവിന്‍റെ ദാര്‍ശനിക മഹിമ യില്‍ ആദരാന്വിതനായി തീര്‍ന്ന അദ്ദേ ഹം തന്‍റെ ഉള്ളില്‍ പൊന്തിയ വി കാരം പ്രകടമാക്കുമാറ് ഗുരുസ ന്നിധിയില്‍ വച്ച് നവദമ്പതിമാരെ ഒന്നാശീര്‍വദിക്കുവാന്‍ തനിക്കവ സരം ലഭിച്ചിരുന്നുവെങ്കില്‍ എന്നാശിച്ചു പോയി. പ്രപഞ്ച മനസ്സിനെ തൊ ട്ടറിഞ്ഞിരുന്ന ഗുരുദേവന്‍റെ അനുഗ്രഹ വചസ്സ് ഈ സമയത്താണ് കാരുണ്യ മായി പൊഴിഞ്ഞത്. വധൂവരന്മാരെ ആശീര്‍വദിച്ച് സംസാരിക്കുവാന്‍ ഗു രുദേവന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതായി ഒരു ഗുരുദേവ ശിഷ്യന്‍ സായിപ്പിനെ ധരിപ്പിച്ചു. ഇന്ദ്രിയവ്യാപാരങ്ങളെ നിശ്ചേതനമാക്കിക്കൊണ്ട് അപ്പോള്‍ അദ്ദേഹത്തില്‍ ഉതിര്‍ന്ന ആനന്ദാനു ഭൂതിയെ രേഖപ്പെടുത്തുവാന്‍ ഇവിടെ വാക്കുകളില്ല. ഗുരുദേവ കാരുണ്യ ത്തെ പേര്‍ത്തും പേര്‍ത്തും മനസ്സാ പ്രണമിച്ചുകൊണ്ട് അദ്ദേഹം ഗുരു സ ന്നിധിയില്‍ വച്ച് വധൂവരന്മാരെ ആശീര്‍ വദിച്ച് പ്രസംഗിച്ചു. തുടര്‍ന്ന് പ്രസംഗി ക്കാന്‍ ഗുരു നിയോഗിച്ചത് പി. നടരാജ നെ (പില്‍ക്കാലത്ത് നടരാജ ഗുരു) ആയിരുന്നു.

      ഇതോടെ കെര്‍ക്ക് സായിപ്പ് ഒരു തീരുമാനമെടുത്തു. - ആദിമഹസ്സിന്‍ നേരാംവഴികാട്ടി പ്രഭ ചൊരിഞ്ഞ് വില സുന്ന ഗുരുദേവനില്‍ നിന്നും സന്ന്യാ സദീക്ഷ സ്വീകരിക്കുക! കെര്‍ക്കിന്‍റെ ഇംഗിതം നിറവേറ്റപ്പെട്ടത് അടുത്ത വിജ യ ദശമിനാളിലായിരുന്നു. അന്നേ ദിവ സം ഗുരുദേവന്‍ അന്തേവാസികളില്‍ പലര്‍ക്കും സന്ന്യാസദീക്ഷ നല്‍കി അനുഗ്രഹിച്ചു. ശാരദാമഠ സന്നിധാന ത്തില്‍ വെച്ചുതന്നെയായിരുന്നു വിശു ദ്ധമായ ഈ ചടങ്ങും നടന്നത്. ഗുരു ഈ യൂറോപ്യന്‍ ശിഷ്യന് സന്ന്യാസം സ്വീകരിക്കുന്നതിനോടനുബന്ധമായി സാധാരണ നടത്തേണ്ട മുണ്ഡനം വിധിച്ചില്ല. വ്രതാനുഷ്ഠാനം അനുവദി ക്കുകയും ചെയ്തു. അത് മാനസ്സിക വും ശാരീരികവുമായ ശുദ്ധിക്ക് പ്രയോ ജനപ്പെടുമല്ലോ. സന്ന്യാസ ദീക്ഷാമു ഹൂര്‍ത്തം സമാഗതമായി. ഗുരുദേവന്‍ ശിഷ്യന്മാര്‍ക്ക് പുതിയ സന്ന്യാസ ദീ ക്ഷാനാമവും കാഷായവസ്ത്രവും ന ല്കിയനുഗ്രഹിച്ചു. കെര്‍ക്ക് സായിപ്പി നു വേണ്ടിയും, തയ്യാറാക്കിയിരുന്ന കാഷായ വസ്ത്രം ഗുരുദേവന്‍ അദ്ദേ ഹത്തിന് നല്‍കിയില്ല. ഗുരുദേവന്‍ പ്രത്യേകം കരുതി വച്ചിരുന്ന ഒരു പൊ തിയെടുത്തുകൊണ്ടുവരുവാന്‍ ശി ഷ്യന്മാരോടാജ്ഞാപിച്ചു. കൊണ്ടു വരപ്പെട്ട പൊതിയഴിച്ചപ്പോള്‍ ഏവരും ആശ്ചര്യപരതന്ത്രരായിപ്പോയി. ഒരു ജോഡി പാന്‍റും കോട്ടും  ടൈയും ഷൂ സുമായിരുന്നു അതിലുണ്ടായിരുന്നത്. പാന്‍റും കോട്ടും ദീക്ഷാവസ്ത്രമായി ഗുരു ശിഷ്യന് നല്‍കി. അതു ധരിച്ചു വന്നപ്പോള്‍ ഷൂസ് ധരിക്കുന്നതിന് വേ ണ്ടി വച്ചുകൊടുത്തു. പിന്നീട് ടൈ ഗുരുദേവന്‍റെ പാവന പാണികള്‍ കൊ ണ്ട് കഴുത്തില്‍ കെട്ടി കൊടുക്കുകയും ചെയ്തു. പഴയ പേരിന് പകരം പുതിയ ദീക്ഷാനാമം നല്‍കുകയുണ്ടായില്ല. ഉണ്ടായിരുന്ന പേരിനോടൊപ്പം സ്വാമി യെന്നുകൂടി ചേര്‍ത്ത് സ്വാമി ഏണസ്റ്റ് കെര്‍ക്ക് എന്ന പേര് അവിടുന്ന് ചൊ ല്ലിവിളിച്ചു. ആദ്യ വിദേശ ശിഷ്യനെ ഗുരുദേവന്‍ സന്ന്യസിപ്പിച്ചത് ഇങ്ങ നെയായിരുന്നു. സന്ന്യാസ സമ്പ്രദായ പാരമ്പര്യത്തിന്‍റെ ചരിത്രത്തില്‍ ഇങ്ങ നെയൊരു ദീക്ഷാചടങ്ങ് അതിന് മു മ്പോ അതിന് ശേഷമോ ഒരാശ്രമ ത്തിലും നടന്നിട്ടുള്ളതായി ചരിത്രമില്ല.

    സര്‍വ്വലോകാനുരൂപനായ മഹാ ഗു രുവിന്‍റെ ദര്‍ശനത്തനിമ ഇവിടെ  വെളി പ്പെട്ടു കിട്ടുന്നു. ആധുനിക വിദ്യാഭ്യാ സവും സര്‍വ്വകലാശാലാ ബിരുദവും നേടിയ മഹാന്മാരായ അനവധി സ ന്ന്യാസി വര്യന്മാരെക്കൊണ്ട് ഭാരത ഭൂമി എത്രയും ധന്യമാണ്. ആദ്ധ്യാത്മി കതയുടെയും സന്ന്യാസമഹത്വത്തി ന്‍റെയും മൂര്‍ത്തിരൂപമായ വിവേകാ നന്ദ സ്വാമികള്‍ മാര്‍ഗരറ്റ് നോബിള്‍ എ ന്ന വിദേശ വനിതയ്ക്ക് പാരമ്പര്യ രീ ത്യാ കാഷായവസ്ത്രവും സിസ്റ്റര്‍ നി വേദിത എന്ന ദീക്ഷാനാമവും നല്‍കി സന്ന്യാസ ദീക്ഷ നല്‍കിയത് രാമകൃ ഷ്ണ മിഷനിലെയും ഹൈന്ദവസം സ്കൃതിയിലെയും  ഒരു അവിസ്മരണീ യ സംഭവമാണ്. അനേകം വിദേശിയര്‍ ക്ക് ഇതേപോലെ ആചാര്യന്മാര്‍ സ ന്ന്യാസ ദീക്ഷ നല്‍കിയിട്ടുണ്ട്. ഇന്നും നല്‍കിപ്പോരുന്നുണ്ട്. എന്നാല്‍ ഗു രുദേവന്‍ അതില്‍ നിന്നെല്ലാം എത്ര യോ വ്യതിരിക്തമായാണ് സംന്യാസദീ ക്ഷ നല്കിയത്. ഈ ഒറ്റസംഭവം കൊ ണ്ടുതന്നെ ഗുരുവിന്‍റെ വിശ്വഗുരുത്വം സുവ്യക്തമാകുന്നു.

     നാം ഇവിടെ ഒന്നാലോചിക്കുക. കെര്‍ക്ക് സായിപ്പിനെ മുണ്ഡനം ചെ യ്ത്, കാഷായ  വസ്ത്രവും ഏതെ ങ്കി ലും ഒരാനന്ദന്‍ എന്ന ദീക്ഷാനാമവും ഗുരുദേവന്‍ എന്തുകൊണ്ട് നല്‍കിയി ല്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ പി ന്നെ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി, ജാതിഭേദം മതദ്വേ ഷം.. മാതൃകാ സ്ഥാനമാമിത് തുടങ്ങി യ ഗുരുദേവ സന്ദേശങ്ങള്‍ക്ക് എന്തു പ്രസക്തി ? നാനാത്വത്തില്‍ ഏക ത്വവും ഏകത്വത്തില്‍ നാനാത്വ വും ദര്‍ശിച്ച് സമഷ്ടിഗതനായ ഒരു വിശ്വഗുരുവിന് മാത്രമേ ഇത്ര യും ഔന്നത്യമിയന്നതും പാവന മായതും അദൃഷ്ടപൂര്‍വ്വവുമായ ഒരു കൃത്യം നിര്‍വ്വഹിക്കാനാകൂ. പാശ്ചാ ത്യ സംസ്കാരത്തില്‍ ജീവിച്ച സായി പ്പിന്‍റെ വാസനയും സംസ്കാരവും അ റിഞ്ഞ് ഒരേ സമയം അതിനെ ഉള്‍ ക്കൊള്ളുകയും അതിവര്‍ത്തിക്കുക യും ചെയ്യുന്ന ഗുരുദേവന്‍റെ യോഗാ ത്മക ബുദ്ധിയും ഹൃദയസൗകുമാ ര്യവും വിശാലതയും ഏകലോക വീ ക്ഷണവും അവര്‍ണ്ണനീയം എന്നേ പറ യേണ്ടു. ഈ സംഭവങ്ങള്‍ ലോകത്തെ പഠിപ്പിക്കുന്നത് ശ്രീനാരായണ ഗുരു ഒരു അവര്‍ണ്ണഗുരുവല്ല, അവര്‍ണ്ണനീയ ഗുരുവാണ് എന്ന വസ്തുതയാണ്.

     ധര്‍മ്മസംഘത്തില്‍ അംഗമായി ചേര്‍ന്ന ഏണസ്റ്റ് കെര്‍ക്ക് സ്വാമി ശിവ ഗിരിമഠത്തിന്‍റെ വികസനപ്രവര്‍ത്തന ങ്ങളില്‍ ജാഗരൂകനായിരുന്നു. അക്കാല ത്ത് ഗുരുവിന്‍റെ പേരില്‍  വര്‍ക്കലയിലെ രഘുനാഥപുരത്തും ശ്രീനിവാസപുര ത്തും ലഭ്യമായ 150 ഏക്കര്‍ ഭൂമി എങ്ങ നെ മനുഷ്യോപകാരപ്രദമായി വിനി യോഗിക്കാന്‍ കഴിയും എന്ന ഗുരുവി ന്‍റെ ചോദ്യത്തിന് ബൃഹത്തായ ഒരു പദ്ധതിക്ക് രൂപകല്പന നടത്തി സമര്‍പ്പി ച്ചത് സ്വാമി ഏണസ്റ്റ് കെര്‍ക്കായിരുന്നു. ഈ പദ്ധതിയുടെ പേരായിരുന്നു 'ശിവ ഗിരി ഫ്രീ ഇന്‍ഡസ്ട്രിയല്‍ & അഗ്രി ക്കള്‍ച്ചറല്‍ ഗുരുകുല'. അതിന്‍റെ അന്ന ത്തെ മുഖ്യ കാര്യദര്‍ശിയായിരുന്നു ഏ ണസ്റ്റ് കെര്‍ക്ക്. വിദ്യാഭ്യാസ സെക്രട്ട റി പി. നടരാജനും.  1927 ല്‍ കോയമ്പ ത്തൂര്‍ ലിറ്റിസണ്‍ പ്രസ്സില്‍ ഇം ഗ്ലീഷില്‍ അച്ചടിച്ചിരുന്ന പദ്ധതി യുടെ വിശദാംശങ്ങള്‍ താഴെ ചേര്‍ക്കുന്നു.

The Sivagiri Free Industrial  and  Agricultural Gurukula
It has long been the desit of Sri Narayana Guru Swami, to see part or whole of the  150 acres of beautifully situated land at varkala, belonging to the Mutt, utilised in a more practical way for the uplift and benefit of the people. There are already, among other activities, a fine middle school with 250 students,  a Sanscrit school, an Ayurvedic seminary, a weaving shed, a girls’ school etc., not to speak of  other schools and activities at Alwaye, Fernhill, Colombo etc. But it was felt that better use should be made of the headquarters land and atmosphere at Varkala. The following scheme, which has received the approval and blessing of the Swami has therefore been decided upon as a further step in the direction of establishing a model Colony.
The Scheme Outlined
Briefly stated, the scheme is to establish a network of institutions in which young people from the age of 10 and upwards, can receive a training in at least one craft or industry, up to a point where they will be qualified to earn a decent livelihood. What is more, every effort will be made through the medium of an Employment Bureau, to secure employment for all who have passed through a five year course of training in one of the Institution's workshops and who have received a certificate of proficiency. In women, more particulary for windows.
Varkala an
 Ideal Centre
It is proposed however to first establish a Training Centre at Varkala. From this Centre proved workers will be selected for the various branches, to be opened laster. Varkala is exceptionally will suited for this from almost every point to view. Not only is there a fine,
Industries and Crafts
A start will be made in the Sivagiri Free Industrial and Agricultural Gurukula with weaving, carpentry, smithy, rattan work, gardening, agriculture and diary farming, and shorthand and typing : to these will be added later as opportunity affords, dyeing, pottery, tailoring lace-making and embroidery etc...
Conditions of Admission Etc.
As far as accommodation is avaliable admission to the Sivagiri Free Industrial and Agricultural Gnrukula will be open to all applicants of 10 years of age and upwards irrespective of caste, sex or creed who accept the rules of the institution, and whose parents or guardians sign an agreement handing over the applicants to the Institution for a period of five years. Each applicant will be required to be medically examined by a doctor approved by the Mutt.
No caste distinction will be observed in the Institution, and there will be a common cosmopolitan mess which will be strictly vegetarian. All students will be regarded as probationers for the first year, during which they will be on trial for the remaining four years they will be known as apprentices.
Applications for admission should be addressed to the Organising Secretary, Sivagiri Free Industrial and Agricultural Gurukula, Varkala, Travancore.
Management
A small committee of management has been appointed by the Swami, but the internal affairs of the Institution including the control and management of the staff, will rest with the Organising Secretary of the Economic activities of the Mutt.
Cost of Scheme 
and  Appeal
It is estimated that the cost of providing tools, machinery, hostels to accommodate 100 boys, work sheds and  other necessary buildings, and for carrying on the work, will not be less than one lakh of rupees. This is not a great sum for such a noble undertaking and it is hoped that all well wishers of the scheme and who would not be a well wisher of such a scheme ? will give generously.  The large gifts of the rich and the small gifts of the poor are equally welcome for it is a common cause in which there should be common effort. Donations may be forwarded to the Organising Secretary, or direct to his Holiness Narayana Guru, Sivagiri Mutt, Varkala, Travancore.
(Signed)
P. NATARAJAN. M.A., L.T 
 (In charge of the educational activities of the Mutt)

    ഏണസ്റ്റ് കെര്‍ക്ക് സ്വാമിക്ക് എല്ലാ വിധമായ സഹായങ്ങളും ചെയ്തു കൊടുത്തു ഗുരുദേവശിഷ്യരായ പി. പരമേശ്വരമേനോനും (സ്വാമി ധര്‍മ്മ തീര്‍ത്ഥര്‍) പി. നടരാജന്‍മാസ്റ്ററും (നട രാജഗുരു). ഗുരുദേവ ജീവിത ചരിത്രം ഇംഗ്ലീഷില്‍ വേണമെന്ന കെര്‍ക്ക് സ്വാ മിയുടെ അഭിപ്രായപ്രകാരം ധര്‍മ്മ തീര്‍ ത്ഥര്‍ സ്വാമി എഴുതിയതാണ് ഠവല ജൃീളലേ ീള വേല ജലമരല ഗുരുദേവന്‍റെ മഹാ സമാധിക്കുശേഷമാണ് ഈ ഗ്രന്ഥം പ്രസാധനം ചെയതത് എന്നുമാത്രം.

    ഗുരുദേവന്‍റെ നിരന്തരമായ യാത്ര കളെയും പ്രവര്‍ത്തനങ്ങളെയും വില യിരുത്തിയ കെര്‍ക്ക് സ്വാമി ഒരിക്കല്‍ അഭിപ്രായപ്പെട്ടു. 'ഈ വയസ്സുകാല ത്തുപോലും തൃപ്പാദങ്ങള്‍ എന്തിനായി ഇപ്രകാരം യാത്രചെയ്യുന്നു. ഇനി വിശ്ര മിച്ചുകൂടെ?'ڈഅതിനുള്ള ഗുരുവിന്‍റെ ഉ പദേശം ശ്രദ്ധേയമായിരുന്നു. 'ഭൂഗോള ങ്ങള്‍  സ്ഥിരമായി നില്ക്കുന്നുണ്ടോ ? പിന്നെ എങ്ങനെ നാം സ്ഥിരമായിരി ക്കുംڈ?'  ആധുനിക ശാസ്ത്രകാരന്മാര്‍ ക്ക് സ്വീകാര്യമായ ഒരു ശാസ്ത്രരഹ സ്യമാണ് യൂറോപ്യനായ കെര്‍ക്ക് സ്വാ മിക്ക് ഗുരുദേവന്‍ വെളിപ്പെടുത്തി കൊ ടുത്തതെന്നു കാണാം.

     ഗുരുദേവന്‍റെ മഹാസമാധിക്കുശേ ഷം എസ്.എന്‍.ഡി.പി യോഗം കൊടു ത്ത കേസ്സ് സ്വാമി ഏണസ്റ്റ് കെര്‍ക്കി നെ വേദനിപ്പിച്ച സംഭവമാണ്. അദ്ദേഹം ശിവഗിരി വിട്ടുപോയി കോയമ്പത്തൂരില്‍ ഒരു ശ്രീനാ രായണ ആശ്രമം സ്ഥാപിച്ചു.  ഠവല ഘശളല എന്ന പേരില്‍ ഒരു മാസിക നട ത്തി കാലായാപനം നിര്‍വ്വഹിച്ചുപോ ന്നു. ഗുരു നിത്യചൈതന്യയതി, ധര്‍മ്മ തീര്‍ത്ഥസ്വാമി,  നിജാനന്ദ സ്വാമി, ബ്ര ഹ്മാനന്ദസ്വാമി തുടങ്ങിയ സംന്യാസി വര്യന്മാര്‍ കെര്‍ക്ക് സ്വാമിയെ പിന്നീട് സന്ദര്‍ശിച്ചിരുന്നു. 1950 - കളില്‍ ശിവ ഗിരി തീര്‍ത്ഥാടനമഹാമഹത്തില്‍ കെര്‍ ക്ക് സ്വാമി പങ്കെടുത്തു പ്രസംഗിച്ചു. അന്നദ്ദേഹം ചെയ്ത പ്രസംഗം ഇതെ ഴുതുന്നയാള്‍ കണ്ടെടുത്തു ശിവഗിരി തീര്‍ത്ഥാടന പ്ലാറ്റിനം ജൂബിലി സ്മാര ക ഗ്രന്ഥത്തില്‍ പ്രസിദ്ധപ്പെടുത്തി യിട്ടുണ്ട്. അര്‍ത്ഥവത്തായ ആ പ്രസം ഗം ആരും വായിച്ചു പഠിക്കേണ്ടതു തന്നെയാണ്. 1955 ലാണ് കെര്‍ക്ക് സ്വാ മിയുടെ സമാധി എന്നു കാണുന്നു. ശ്രീനാരായണ ഗുരുദേവന്‍റെ ഈ ആ ദ്യ വിദേശ ശിഷ്യന്‍റെ  സംഭാവനകള്‍ ഗുരുദേവ പഠിതാക്കള്‍ക്ക് പഠനവിഷ യമാകേണ്ടതുതന്നെയാണ്.