ഭാഗം 3

അദ്വൈതജ്ഞാനത്തിന്‍റെ കാതല്‍

ഡോ. എം. വീരപ്പമൊയ് ലി

 

     മനുഷ്യന്‍ ആത്മാവ്, ശരീരം, ബുദ്ധി എന്നീ മൂന്നു ശക്തികളുടെ ഒരു സംഗമമാണ്. ഗുരുദേവന്‍ ഈ മൂന്നു ശാക്തികശേഷികളും അനിവാര്യമാണെന്ന് വിശ്വസിക്കുകയും 'ഒ' സമവാക്യം എന്നു വിശേഷിപ്പിക്കാവുന്ന ഒരു പുതിയ വിദ്യാഭ്യാസമാതൃക അവതരിപ്പിക്കുകയും ചെ യ്തു. ശിരസ്സ്, ഹൃദയം, കരം (ഒലമറ, ഒലമൃേ, ഒമിറ ) എന്ന ഈ 'ഒ' സമവാക്യതലങ്ങള്‍ ഓരോരുത്തരിലും ഫലദായകമായ അനുഭവങ്ങളുണ്ടാകുന്നതിനു ഒരേസമയം ഒരുപോ ലെ വികസിക്കേണ്ടതുണ്ട്. കഠിനാദ്ധ്വാനം ചെയ്യുന്നതിലൂടെ എന്തൊക്കെയാണോ അവശ്യം കിട്ടേണ്ടത് അതിന്‍റെയെല്ലാം ഉദരത്തെയാണ് കരങ്ങളുടെ വികസനം തരുന്നത്. കഠിനാദ്ധ്വാനം വ്യക്തികളുടെ കായികക്ഷമതയെയും ആരോഗ്യത്തെയും പോഷിപ്പിക്കുന്നതാണ്. ഒരു രാജ്യത്തിന്‍റെ അഭിവൃദ്ധിയിലേക്കുള്ള ഏകമാര്‍ഗ്ഗം ജനങ്ങളുടെ കഠിനാദ്ധ്വാനപ്രകൃതമാണ്. എന്നാല്‍ ഇന്നു നമ്മുടെ രാജ്യത്ത് എന്താണ് സംഭവിക്കുന്നത്?

     ഗുരുവിലെ ആചാര്യനോട് താദാത്മ്യപ്പെട്ടാല്‍ അക്കാദമികമായ വിദ്യാഭ്യാസയോഗ്യതക്കുപരിയായി താഴെക്കാണുന്ന യോഗ്യതകള്‍ അഭിലഷണീയമാണെന്നു ബോദ്ധ്യപ്പെടും.

*             നല്ല പെരുമാറ്റശീലം

*             നല്ല ആചാരമര്യാദകള്‍

*             അനുകമ്പയും ഹൃദയാര്‍ദ്രതയും

*             സമര്‍പ്പണമനോഭാവവും ഈശ്വരഭക്തിയും

*             പഠനനിലവാരശേഷി

*             ഉള്ളടക്കസ്ഥിരത

*             ആവിഷ്കരണശൈലി

*             മൂല്യനിര്‍ണ്ണയ പ്രാപ്തി

    ജാതിവിവേചനവും മതവൈരവുമില്ലാതെ സാഹോദര്യത്തോടുകൂടി എ ല്ലാവര്‍ക്കും എവിടെയും ജീവിക്കുന്നതിനുള്ള ഒരു മാതൃകാവിജ്ഞാപനമായി ഇവയെ കാണണം.

ഖുര്‍ ആന്‍

'അല്ലയോ മനുഷ്യരേ, ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമത്രെ നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത് . പിന്നെ പരസ്പരം പരിചയപ്പെടേണ്ടതിന്നായി നിങ്ങളെ സമുദായങ്ങളും ഗോത്രങ്ങളുമാക്കി. നിങ്ങളില്‍ ഏറ്റവും ദൈവഭക്തിയുള്ളവരാകുന്നു അല്ലാഹുവില്‍ നിങ്ങളിലേറ്റവും ഔന്നത്യമുള്ളവര്‍. നിശ്ചയം. അല്ലാഹു എല്ലാം അറിയുന്നവനും തികഞ്ഞ ബോധമുള്ളവനുമാകുന്നു.'

(ഖുര്‍ - ആന്‍ 49/13)

ഈ ഖുര്‍ ആന്‍ വചനത്തില്‍ നിരവധി തത്ത്വങ്ങള്‍ ഉള്ളടങ്ങിയിട്ടുണ്ട്.

(1)       ഈ സന്ദേശം മുസ്ലീങ്ങള്‍ക്കുമാത്രമുള്ളതല്ല. എന്തെന്നാല്‍ ദൈവം മനുഷ്യവംശത്തെയാകെ യാണ് അഭിമുഖീകരിക്കുന്നത്. മുസ്ലീമെന്നത് ഒരു സാഹോദര്യമാണ്. അതാകട്ടെ മനുഷ്യത്വം വിഭാവനം ചെയ്യുന്ന മഹാസാഹോദര്യത്തിന്‍റെ ഒരു ഭാഗമാണ്.

(2)   ദൈവം നമ്മോടു പറയുന്നു, ന മ്മെയെല്ലാം സൃഷ്ടിച്ചത് അവന്‍ തന്നെയെന്ന്.

(3) അവന്‍ പറയുന്നു, ഒരു  പുരുഷനിലും സ്ത്രീയിലും നിന്നാണ് നമ്മെയെല്ലാം സൃഷ്ടിച്ചിട്ടുള്ളത് എന്നതിനാല്‍ നമ്മളെല്ലാം ഒന്നാകുന്നുവെന്ന്.

(4)       മനുഷ്യരെല്ലാം പിറവികൊള്ളുന്നത് ഒരേ മാര്‍ഗ്ഗത്തില്‍ക്കൂടിയാണ്. അതല്ലാതെ ആരും തന്നെ കൂടുതല്‍ മെച്ചപ്പെട്ട മറ്റൊരു യാ ന്ത്രികഘടനയില്‍ നിന്നും സൃഷ്ടമാകുന്നില്ല.

5)         ദൈവം വ്യത്യസ്ത ഗോത്രങ്ങ ളും വര്‍ഗ്ഗങ്ങളുമായിട്ടുള്ള മനുഷ്യവംശത്തിന്‍റെ ഏകസ്രഷ്ടാവാകുന്നു.

6)    ഈ വ്യത്യസ്തതകള്‍ ഒരു തെറ്റ ല്ല. വിശേഷിച്ച് ദൈവത്തില്‍ നിന്നുള്ള ഒരു അടയാളമാണ്.

                'ആകാശഭൂമികളുടെ നിര്‍മ്മാണ വും നിങ്ങളുടെ ഭാഷകളിലും വര്‍ ണ്ണങ്ങളിലുമുള്ള വൈവിധ്യങ്ങളും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതാകുന്നു. തീര്‍ച്ചയായും ജ്ഞാ നമുള്ളവര്‍ക്ക് ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.'

(ഖുര്‍ ആന്‍ 30/22)

7) ഏതൊരു ഖുര്‍ ആന്‍ വചനത്തിലും അഥവാ ആയത്തിലും ഉപയോഗിച്ചിട്ടുള്ള പദാവലികളുടെ ഒഴുക്കിനു സമാനമായ പദങ്ങളില്ലെന്നത് ശ്രദ്ധേയമാണ്.

(8)          പരസ്പരം അറിയുന്നതിനും വ്യ ത്യാസപ്പെടുന്നതിനുമുള്ള ഉത്കര്‍ ഷത്തിന്‍റെ താല്പര്യത്തെ ക്ലിപ്തപ്പെടുത്തുന്നു. എന്നാല്‍ വര്‍ഗ്ഗപരമോ അധിനിവേശപരമോ ദേശീയമോ ഗോത്രപരമോ ആയ വിഭാഗീയതകളാല്‍ എന്‍റെ വിഭാഗം നി ന്‍റെ വിഭാഗത്തേക്കാള്‍ കേമമെന്ന മനോഭാവം വെച്ച് പരസ്പരം അടിക്കുന്നതിനുള്ള ഉറവിടമാക്കാമെന്നു ഇതുകൊണ്ടര്‍ത്ഥമില്ല.

(9)      മനുഷ്യര്‍ക്കിടയിലെ മഹത്വത്തിന്‍റെയോ മുന്‍ഗണനയുടെയോ ഉത്ഭവസ്ഥാനം ദേശീയമോ സാമുദായികമോ ആയ നിലയിലല്ല മറിച്ച് വ്യക്തിനിഷ്ഠമായ നിലയിലാണ്.

(10)       ഒരാള്‍ അയാളുടെ സ്രഷ്ടാവില്‍ കൂടുതല്‍ ബോധവാനും തിന്മയില്‍ നിന്നകന്നു നിലകൊള്ളുന്നവനും നല്ലതിനുവേണ്ടി സദ്പ്രവൃത്തി ചെയ്യുന്നവനുമായാല്‍ ദേശവും രാജ്യവും ജാതിയും എ ന്തായാലും അതയാള്‍ക്കൊരു വി ഷയമേ അല്ല. വ്യക്തിപരമായ ഈ ശ്വരഭക്തിയാണ് ഒരു വ്യക്തിയെ മറ്റൊരാളിനേക്കാള്‍ നന്നാക്കുന്നതും വലുതാക്കുന്നതും.

(11)  ഏതു വിധമായാലും മുഖ്യതയുടെ പ്രമാണമൊന്നും മനുഷ്യനാല്‍ അളക്കപ്പെടാവുന്നവയല്ല. സത്യത്തില്‍ എല്ലാമറിയുന്ന, എല്ലാത്തിന്‍റെയും അറിവായിരിക്കുന്ന ഒന്നാണു ദൈവം. അതുകൊണ്ട് മനുഷ്യര്‍ തമ്മില്‍ത്തമ്മില്‍ വിധി കല്പന നിശ്ചയിക്കുന്നതില്‍ നിന്നും നമ്മളകലണം.

അന്ത്യപ്രബോധനത്തിലെ വിശ്വസാഹോദര്യത്തിന്‍റെ പ്രസ്താവന:

    'ഓ ജനങ്ങളെ, നിങ്ങളുടെ ദൈവം ഒന്നാണെന്നു ഓര്‍ക്കുക. അറബിയല്ലാത്ത ഒരാളിനുമേല്‍ ഒരറബിക്കോ ഒരറബിക്കുമേല്‍ അറബിയല്ലാത്ത ഒരാളിനോ അതുപോലെ വെളുത്തവനു കറുത്തവനുമേലോ കറുത്തവനു വെളുത്തവനുമേലോ  സദ്പ്രവൃത്തിയാലും ഈശ്വരഭക്തിയാലുമൊഴികെ യാതൊരു അധീശത്വവുമുണ്ടായിരിക്കുകയില്ല. സത്യത്തില്‍ നിങ്ങളില്‍ ഏറ്റവും നല്ലവന്‍ ഏറ്റവും നല്ല സ്വഭാവശുദ്ധിയുള്ളവനാകുന്നു.'

ആഗോളപ്രതിസന്ധികള്‍

  ഇന്ന് എല്ലാവരും, എല്ലാ വിഭാഗങ്ങളും, എല്ലാ രാജ്യങ്ങളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണ്. ഈ പ്രശ്നങ്ങളില്‍  ചിലത് ഇവയാണ് - ഉപഭോക്തൃസംസ്കാരത്തില്‍ നിന്നും സാമ്പത്തിക അസന്തുലിതാവസ്ഥയില്‍ നിന്നുമുയരുന്ന മാനസികസമ്മര്‍ദ്ദം, ആശയങ്ങളുടെയും വിശ്വാസങ്ങളുടെയും ഏറ്റുമുട്ടലുകളില്‍ നിന്നു രൂപപ്പെടുന്ന സാമൂഹ്യപ്രശ്നങ്ങളും ശിഥിലീകരണവും, ആയുധസംഭരണമത്സരവും യുദ്ധവും തീവ്രവാദവും തുടങ്ങിയുള്ള രാഷ്ട്രീയപ്രശ്നങ്ങള്‍, ഉല്പാദന പരിസ്ഥിതി സമനിലയുമായി ബന്ധപ്പെട്ട മാനുഷിക അതിജീവനത്തിന്‍റെ പ്രശ്നങ്ങള്‍, പ്രാദേശികപോരാട്ടങ്ങള്‍, കുറ്റകൃത്യങ്ങള്‍, കിടമത്സരങ്ങള്‍, സമ്മര്‍ദ്ദങ്ങള്‍  ഇവകളാല്‍ ലോകം വിണ്ടുപോവുകയാണ്.  അശാന്തിയുടെയും അനിശ്ചിതത്വത്തിന്‍റെയും വ്യാപനത്തില്‍ എല്ലാവരും ക്ലേശിക്കുകയാണ്. സാമൂഹ്യ രാ ഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ ധാരാളം പേര്‍ അവരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുവാന്‍ യത്നിക്കുകയാണ്. ശാസ്ത്രീയ ഗവേഷണവും സാ ങ്കേതിക മുന്നേറ്റങ്ങളും അണുവായുധീകരണവും പ്രതിരോധ സാങ്കേതിക പുരോഗതികളും ഭൗതികസാമഗ്രികളു ടെ സമ്പാദനവും ശാക്തിക ഏകീകരണവും സ്വന്തം മതത്തിലും വംശീയതയിലുമുള്ള ഏകാഗ്രതയും തുടങ്ങി ഇവയെല്ലാം പ്രശ്നപരിഹാരത്തിനായി സജ്ജമാക്കപ്പെടുകയാണ്.

     സഹിഷ്ണുതയില്‍ നിന്നും സംതൃപ്തിയില്‍ നിന്നും വരുന്ന മനഃശാന്തി, ശുദ്ധശാന്തിയിലേക്ക് നയിക്കുന്ന വി ശ്വാസം അച്ചടക്കം , ധര്‍മ്മകാര്യങ്ങള്‍, ആദ്ധ്യാത്മികമൂല്യങ്ങള്‍, സദാചാരം എന്നിവയെപ്പറ്റിയെല്ലാമാണ് മതങ്ങള്‍ ഊന്നിപ്പറയുന്നത്. എന്നാല്‍ ഇതെല്ലാം ആഗ്രഹങ്ങളാലും അത്യാര്‍ത്തിയാലും ഉദ്ദീപ്തമാകുന്ന ഭൗതികതയുടെ തിളക്കത്തിന്‍റെ പരമാവധിയില്‍ നിരാകരിക്കപ്പെട്ടുപോകുന്നു. ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങള്‍ മനുഷ്യജീവിതത്തിനു ഗുണകരമാകുന്നുണ്ടെന്നതില്‍ സംശയമില്ല. എന്നിരുന്നാലും മനുഷ്യരിലധികം പേര്‍ക്കും മനഃശാന്തിയില്ല. ഒരാള്‍ ആദ്ധ്യാത്മികപാഠങ്ങള്‍ പറഞ്ഞാലും മൃഗീയവാസനകളുടെ സംതൃപ്തിക്കായി അയാള്‍ ജീവിക്കുകയാണ്. ഉന്നതമായ സദാചാര സാമൂഹിക ആദ്ധ്യാത്മിക മൂല്യങ്ങളൊക്കെ നമ്മള്‍ പറയും. പക്ഷേ നമ്മുടെ സ്വാര്‍ത്ഥതയില്‍ നിന്നുമുയരുന്ന രാഗദ്വേഷങ്ങള്‍ക്ക് നമ്മള്‍ കീഴ്പ്പെട്ടുനില്ക്കുന്നതിനാല്‍ ഈ മൂല്യങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ നാം പരാജയപ്പെടുകയാണ്.

ജൈനിസം

  എല്ലാ തരത്തിലുമുള്ള ദൗര്‍ബല്യങ്ങളോടും തലചായ്ച്ചു നില്ക്കുന്ന മനുഷ്യജീവിതത്തിന്‍റെ ഭാഗമായിട്ടുതന്നെ നിരവധി പരീക്ഷണങ്ങളുടെയും ക്ലേശങ്ങളുടെയും പ്രയോഗത്തിനു ജൈനി സം  പ്രാധാന്യം നല്കുന്നു. ഈ ഘടകങ്ങളുടെ വീക്ഷണത്തിലും പ്രയോഗത്തിലും നിന്നു ആനന്ദത്തിലേക്കും ശാ ന്തിയിലേക്കും എത്തുന്നതിനുള്ള ഒരു അതുല്യസമ്പ്രദായം ജൈനിസം സ ജ്ജമാക്കിയിട്ടുണ്ട്. ഇതിനായി ഭഗവാന്‍  വര്‍ദ്ധമാനമഹാവീരന്‍ അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അ പരിഗ്രഹം എന്നിങ്ങനെ അഞ്ച് ധര്‍മ്മങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു.

സിക്കിസം

സിക്കിസം അനുശാസിക്കുന്നത് ഇവയാണ്:

(1)  യാതൊന്നിനും വേണ്ടി പാപകര്‍മ്മത്തെ ആഗ്രഹിക്കരുത്. ഇത് ചിന്തയുടെ അച്ചടക്കമാകുന്നു.

(2)   ആരോടും പരുഷമായി സംസാരിക്കരുത്. ഇത് സംസാരത്തിന്‍റെ അച്ചടക്കമാകുന്നു.

(3)  ആരുടെയും പ്രവൃത്തിക്ക് തടസ്സമാകരുത്. ഇത് വൃത്തിയുടെ അച്ചടക്കമാകുന്നു.

(4) ഒരാള്‍ നിങ്ങളോട് അസുഖകരമായി സംസാരിച്ചിട്ടുണ്ടെങ്കില്‍  അതു മറന്നേക്കുക.

(5)         ശാരീരികവും മാനസികവും ആ ദ്ധ്യാത്മികവുമായ സഹിഷ്ണുത  പരിശീലിക്കുക.

(6)    ദുരിതമനുഭവിക്കുന്നവനെ നിങ്ങളുടെ ജീവിതത്തിന്‍റെ മൂല്യം കൊ ണ്ട് സഹായിക്കുക.

ബുദ്ധിസം

മനുഷ്യോദ്ധാരണത്തിനായി ബുദ്ധി സം ഊന്നിപ്പറയുന്ന ധര്‍മ്മങ്ങള്‍ ഇവയാണ്:

(1)        വ്യഥയോ ദ്രോഹമോ ഉണ്ടാക്കുന്നതായ  വ്യവഹാരലോകത്തെ നിരാകരിക്കുന്നതിനു ശരിയായ പ്രതിജ്ഞയെടുക്കുക.

(2)   വായാടിത്തം, അധിക്ഷേപം, അപവാദം, അസത്യം ഇവകളില്‍ നി ന്നു മോചിക്കുന്നതിനു ശരിയായി സംസാരിക്കുക.

(3)              വ്യഭിചാരം, മോഷണം തുടങ്ങിയ അസാന്മാര്‍ഗ്ഗിക പ്രവൃത്തികളില്‍ പ്പെടാതെ സദ്വൃത്തികളനുഷ്ഠിക്കുക.

(4)       ജീവിതമാര്‍ഗ്ഗത്തിന്‍റെ വഴിപിഴച്ച സമ്പ്രദായങ്ങളെ ഒഴിവാക്കുന്നതിനു തന്നത്താന്‍ കരുത്തു പകരുന്ന വിധത്തില്‍ ശരിയായ ഉപജീവനമാര്‍ഗ്ഗം നയിക്കുക.

ബൈബിള്‍

'ഞാന്‍ ദൈവത്തെ സ്നേഹിക്കുകയും സ്വന്തം സഹോദരനെ വെറുക്കുകയും ചെയ്യുന്നുവെന്നു ആരെങ്കിലും പറഞ്ഞാല്‍ അവന്‍ അസത്യവാദിയാണ്. കാരണം കാണപ്പെടുന്ന സഹോദരനെ സ്നേഹിച്ചിട്ടില്ലാത്തവനു കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കുവാന്‍ സാധിക്കുകയില്ല.'

(അവസാനിച്ചു)