ഭാഗം 2

അദ്വൈതജ്ഞാനത്തിന്‍റെ കാതല്‍

ഡോ. എം. വീരപ്പമൊയ് ലി

   ശ്രീശങ്കരാചാര്യര്‍ അദ്വൈതസിദ്ധാന്തത്തിലൂടെയാണ് ഹിന്ദുമതതത്ത്വങ്ങളെ സംരക്ഷിച്ചിട്ടുള്ളത്. അദ്വൈതദര്‍ശനത്തിന്‍റെ സമഗ്രതയെ അദ്ദേഹം ഒരു ശ്ലോകത്തില്‍ ഇങ്ങ നെ സംഗ്രഹിച്ചിരിക്കുന്നു.

ശ്ലോകാരാധേന പ്രവക്ഷ്യാമി
യദ്യുക്തം ഗ്രന്ഥകോടിഭിഃ
ബ്രഹ്മസത്യം ജഗന്മിഥ്യ
ജീവോ ബ്രഹ്മൈവ ന പരഃ

    സൃഷ്ടിജാലങ്ങളുടെയെല്ലാം ഏകത്വത്തിന്‍റെ പരമതത്ത്വം, നാനാത്വത്തിലെ ഏകത്വം, ചരാചരങ്ങളിലെല്ലാം ഒരുപോലെ നിറഞ്ഞിരിക്കുന്ന ദൈവികസത്ത, ഇതെല്ലാം ഹിന്ദുമതത്തെ പുനരേകീകരിക്കുകയും പുതിയൊരടിത്തറ പാകുകയും പുരാതന മതവിശ്വാസങ്ങള്‍ക്ക് പുതിയ അര്‍ ത്ഥം നല്കുകയും ചെയ്തു. സനാതനധര്‍മ്മത്തിന്‍റെ സാഗരത്തിനുമേല്‍ ശ്രീശങ്കരാചാര്യര്‍ പ്രകാശിപ്പിച്ച കാന്തികതരംഗത്തെ പൂര്‍ണ്ണതയിലെത്തിച്ചത് ശ്രീനാരായണഗുരുദേവന്‍റെ ചുവടുവെയ്പ്പുകളാണ്.  ഗുരുദേവന്‍ അദ്വൈതത്തെ നേരിട്ട് നമ്മുടെ ജീവിതത്തിലേക്ക്  പകര്‍ത്തിത്തന്നു.  ഗു രുവിന് ലോകമെന്നത് വെറും മി ഥ്യയായിരുന്നില്ല. ലൗകികതലത്തില്‍ ലോകമുണ്ടായിരുന്നു.

അദ്വൈതത്തെ ദൈവദശകം എന്ന കൃതിയില്‍ ജീവിതത്തിലെ ദൈനംദിന അവശ്യഘടകങ്ങളുമായി കൂട്ടിയിണക്കി ഗുരു ഇപ്രകാരം വര്‍ണ്ണിച്ചിരിക്കുന്നു.

അന്നവസ്ത്രാദിമുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു തന്നെ
ഞങ്ങള്‍ക്ക് തമ്പുരാന്‍.

ഗുരുവിന്‍റെ തത്ത്വചിന്ത

     അദ്വൈതത്തെ നിത്യജീവിതവുമായി ഏകീഭവിപ്പിച്ചതില്‍ നിന്നുമാണ് ഗുരുവിന്‍റെ സാമൂഹ്യപരിഷ്കരണം രൂപപ്പെട്ടിട്ടുള്ളത്. കേരളത്തിന്‍റെ സാമൂഹ്യജീവിതത്തെ വിഷലിപ്തമാക്കിയ ജാതിവ്യവസ്ഥയുടെ കൊടിയ വിദ്വേഷത്തെ നശിപ്പിക്കുന്നതിനായിട്ടാണു  ഗുരു പിറവികൊണ്ടതും ജീവിച്ചതും.  വിദ്വേഷത്തിന്‍റെയോ പകയുടെയോ ല ഹളയുടെയോ തരിപോലുമില്ലാതെയാ ണ് ഗുരു ജാതിവിവേചനത്തിനെതിരെ പോരാടിയതെന്നതാണ് ആശ്ചര്യം. സൂ ര്യന്‍റെ ആവിര്‍ഭാവത്തോടെ ഇരുളൊഴിഞ്ഞുപോകുന്നതുപോലെയായിരുന്നു ഇത്.  ഗുരുവിന്‍റെ വരവോടെ അയിത്തത്തിന്‍റെയും അസമത്വത്തിന്‍റെയും ഭയത്തിന്‍റെയുമൊക്കെ അവസ്ഥകള്‍ അക ന്നു പോയി. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഈ സാമൂഹ്യ അനാചാരങ്ങ ളെ ചെറിയൊരു കാലയളവിനുള്ളില്‍ ഉന്മൂലനം ചെയ്യുകയും, സമഭാവനയും ശാന്തിയും വളര്‍ത്തുകയും ആത്മവിശ്വാസം ഉണ്ടാക്കുകയും ചെയ്ത മ റ്റൊരവതാരപുരുഷന്‍ ഇല്ലതന്നെ. ഗുരുദര്‍ശനം സമസ്ത ജീവവര്‍ഗ്ഗങ്ങളുടെ യും മഹാസംയോജനത്തിന്‍റെ തത്ത്വചിന്താപദ്ധതിയാണ്.  എല്ലാ സൃഷ്ടിജാലങ്ങളുടെയും മൂലതത്ത്വമായിരിക്കു ന്ന അദ്വൈതദര്‍ശനത്തിന്‍റെ കാതല്‍ മനുഷ്യനും മനുഷ്യനും തമ്മില്‍ യാ തൊരു ഭേദവും കല്പിക്കുന്നില്ലായെന്നതാണ്. ജന്മനാല്‍ തന്നെ മനുഷ്യര്‍ താ ഴ്ന്നതും ഉയര്‍ന്നതുമെന്ന തട്ടുകളായി വിഭജിക്കപ്പെടുന്ന ജാതിവ്യവസ്ഥയെ ഈ അദ്വൈതകാഴ്ചപ്പാടിന്‍റെ സമീപ നം കൊണ്ടാണ് ഗുരു എതിര്‍ത്തത്.  ഈ പശ്ചാത്തലത്തോടൊപ്പം തന്നെ ഗുരുദേവന്‍ സമസ്തമനുഷ്യര്‍ക്കും ഒരു ജാതിയും ഒരു മതവും ഒരു ദൈവവുമാണുള്ളതെന്ന തത്ത്വത്തിന്‍റെ അദ്വിതീയതയും വെളിപ്പെടുത്തുകയായിരുന്നു.

      ശുദ്ധാദ്വൈതം മതത്തിനു അതീതമാണ്. ഇത് ആദ്ധ്യാത്മികതയുടെ മ ണ്ഡലമാണ് പകര്‍ന്നുതരുന്നത്. ആദിശങ്കരന്‍ വ്യാഖ്യാനിച്ച അദ്വൈതം ഹി ന്ദുമതത്തിന്‍റെ പൊതു നിഷേധാത്മകവിശ്വാസത്തിനും ഏറ്റുമുട്ടലിനും മീതെ മുന്നേറുന്നതാണ്. അഹം ബ്രഹ്മാസ്മി, തത്ത്വമസി, പ്രജ്ഞാനം ബ്രഹ്മ, അയമാത്മാ ബ്രഹ്മ എന്നീ നാലു മഹാവാക്യങ്ങളും ഹൈന്ദവവിശ്വാസത്തെ മാ ത്രമല്ല, ക്രിസ്തുവിന്‍റെ ഞാനും എന്‍റെ പിതാവും ഒന്നാകുന്നുവെന്ന വെളി പാടിന്‍റെയും ശ്രീബുദ്ധന്‍റെ ശൂന്യദര്‍ശനത്തിന്‍റെയും ഇസ്ലാമിന്‍റെ മനുഷൈക്യസങ്കല്പത്തിന്‍റെയും സാരാംശത്തെക്കൂടിയാണ് അന്തിമമായി ലക്ഷ്യമാക്കുന്നത്.  നാലു മഹാവിശ്വാസങ്ങളും ഋഷിമാരുടെയും പ്രവാചകന്മാരുടെയും ഈ ഒരേ സത്യദര്‍ശനങ്ങളുടെ വിശദീകരണങ്ങളാണ്.

ഗുരുവിന്‍റെ വിദ്യാഭ്യാസവീക്ഷണം

 വ്യാവസായികവത്ക്കരണത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ദുരിതത്തില്‍ നിന്നും  ദാരിദ്ര്യത്തില്‍ നിന്നും അജ്ഞതയില്‍ നിന്നും മനുഷ്യനു മോ ചിക്കപ്പെടുന്നതിനു സാധ്യമാകുമെന്ന് ഗുരുദേവന്‍ പഠിപ്പിച്ചു. നിത്യജീവിതസന്ദര്‍ഭങ്ങളെ അഭിമുഖീകരിക്കുന്നതിനു ആവശ്യമായ വൈദഗ്ദ്ധ്യത്തിലേക്ക് , സാമൂഹികമായ ലക്ഷ്യങ്ങള്‍ നേടുന്നതിനു  ഐകമത്യത്തോടെ ഫലപ്രദമായി പ്രയത്നിക്കുന്നതിലേക്കു, ഒരാളെ സജ്ജമാക്കിയെടുക്കുന്ന വിദ്യാഭ്യാസത്തെക്കുറിച്ച്  ഗുരു ഊന്നിപ്പറഞ്ഞിരുന്നു. ഇതാകട്ടെ ഏതൊരു ഋഷിയും പ്രവാചകനും പുണ്യവാളനും സനാതനധര്‍മ്മത്തിന്‍റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് എല്ലായ്പ്പോഴും പ്രതിപാദിച്ചിരുന്നതിലേക്ക് വലിയൊരു കയറ്റം രൂപപ്പെടുത്തി.  ശാങ്കരാദ്വൈതത്തെ ശുദ്ധീകരിച്ച് ഒരു ജീവനുള്ള ചിന്താപദ്ധതിയാക്കി പുനരാവിഷ്കരിച്ച് സാധാരണക്കാര്‍ക്ക് ഉള്‍ക്കൊള്ളുന്നതിനായി ഗുരു നല്കി. അദ്വൈതദര്‍ശനത്തിന്‍റെ ശാങ്കരഭാഷ്യത്തിലെ ചില പാര്‍ശ്വങ്ങളെ ഗുരുസാക്ഷാത്കാരത്തിനുതകും വിധം ഒഴിവാക്കുകയും ലളിതമാക്കുകയും ചെ യ്തു. ആദിശങ്കരന്‍ നിര്‍വ്വഹിച്ചിട്ടില്ലാത്ത കണ്ണാടിപ്രതിഷ്ഠ നടത്തിക്കൊണ്ട് ഗുരു സാധാരണക്കാരെ ആത്മബോധത്തിലേക്ക് ആനയിച്ചു.

ഗുരുവും ഗാന്ധിജിയും

ഒരു ജാതി ഒരു മതം
 ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാര-
മൊരു ഭേദവുമില്ലതില്‍.

    ഗുരുവിന്‍റെ ഒരു ജാതി ഒരു മ തം ഒരു ദൈവമെന്ന സിദ്ധാന്തം ഗാന്ധിജിക്ക് ആദ്യം അത്രയ്ക്കു ബോ ദ്ധ്യപ്പെട്ടിരുന്നില്ല.

    വൈക്കം സത്യാഗ്രഹികള്‍ക്ക് അ വരുടെ  ക്യാമ്പ് തയ്യാറാക്കുന്നതിന് ഗുരു തന്‍റെ അധീനതയിലുള്ള സ്ഥ ലം വിട്ടുകൊടുക്കുകയുണ്ടായി.  സ ത്യാഗ്രഹത്തെക്കുറിച്ച് ഗുരുവിനു സ്വന്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. വൈക്കം സത്യാഗ്രഹത്തിനു എല്ലാവിധ അനുമതിയും അനുഗ്രഹവും ഗുരു നല്കി. അതിനുശേഷം  വര്‍ക്കലയില്‍ വച്ച് മഹാത്മാഗാന്ധി ഗുരുവുമായി സംഗമിച്ചപ്പോള്‍, സ ബര്‍മതിയിലെ യോഗിയും വര്‍ക്കലയിലെ ഗുരുവും തമ്മില്‍ നടന്ന ആ സംവാദം ഇരു മഹാത്മാക്കളുടെയും കാഴ്ചപ്പാടുകളെ നമുക്ക് അറിയുന്നതിനു സഹായകമായ വലിയ വെളിച്ചമായിത്തീര്‍ന്നു. മഹാത്മജി കൊച്ചിയിലെത്തിയപ്പോള്‍ കുറെ ഹിന്ദുയാഥാസ്ഥിതികന്മാര്‍ മഹാത്മജിയെ ക ണ്ട് ഹിന്ദുക്കളിലെ താഴ്ന്ന ജാതിക്കാര്‍ ക്രിസ്തീയമതത്തിലേക്കു മതം മാറുന്നതില്‍ നിന്നും തടയുന്നതിനായി  ശ്രീനാരായണഗുരുവിനുമേല്‍ സമ്മര്‍ ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ടിരുന്നു. ഈ വിഷയം ഗാന്ധിജി തന്‍റെ നയപരമായ ശൈലിയില്‍ ഗുരുവിനുമുന്നില്‍ അവതരിപ്പിച്ചു.  എന്നാല്‍ ഗാന്ധിജിയുടെ ഈ ന്യായവാദത്തോ ട് ഗുരു യോജിക്കുകയുണ്ടായില്ല.

    ഗുരു പറഞ്ഞു. ' മതപരിവര്‍ത്തനം ചെയ്തവര്‍ക്കു സ്വാതന്ത്ര്യം ലഭിച്ചുവരുന്നതായി കാണുന്നുണ്ട്. അതു കാണുമ്പോള്‍ ജനങ്ങള്‍ മതപരിവര്‍ ത്തനം നല്ലതാണെന്നു പറയുന്നതില്‍ അവരെ കുറ്റപ്പെടുത്താനാവില്ല.'

   ഇതുകേട്ട ഗാ ന്ധിജി മറ്റൊരു കോണിലൂടെ ഈ വി ഷയം വീണ്ടും അവതരിപ്പിച്ചപ്പോള്‍ ഗു രുദേവന്‍ ഇങ്ങനെ പറഞ്ഞു. 'ആദ്ധ്യാത്മികമോക്ഷലാഭത്തിനു മതപരിവര്‍ത്തനം ആവശ്യമില്ല. (എന്നാല്‍) ലൗകികമായ സ്വാതന്ത്ര്യത്തെയാണല്ലോ ജനങ്ങള്‍ അധികം ഇച്ഛിക്കുന്നത്.'

    ഈ സംഭാഷണം  ഇന്ത്യയിലെ ജാതിവിവേചനത്തിന്‍റെ മുഴുവന്‍ പ്രശ്നങ്ങളും സംബന്ധിച്ച ഗാന്ധിജിയുടെ വീക്ഷണത്തില്‍ വലിയ മാറ്റമാണുണ്ടാക്കിയത്.  നവജീവന്‍ എന്ന പത്രത്തി ന്‍റെ പേരുമാറ്റി 'ഹരിജന്‍' എന്ന പേരു ഗാന്ധിജി നല്കിയത് ഇതിന്‍റെ സൂചനയായി കണക്കാക്കാം. 'പോയ കാല ത്ത് എന്തെങ്കിലും ചെയ്തതല്ല. വരും കാലത്ത് എന്തെങ്കിലും ചെയ്യുന്നതിനുള്ള സാധ്യതയുമല്ല. ശക്തിഹീനത വിഷാദത്തോടൊപ്പം നമ്മില്‍ നിറയുന്നു.' അദ്ദേഹത്തിന്‍റെ വാക്കുകള്‍  ഒരു സമസ്യയായി പലരിലും മാറ്റൊലിക്കൊള്ളുന്നു.

ഗുരുദേവകൃതികള്‍

   ഗുരുവിന്‍റെ കൃതികളെ പ്രധാനമായും നാലു വിഭാഗങ്ങളായി തരംതിരിക്കാം.

1 സ്തോത്രകൃതികള്‍

2. ആദ്ധ്യാത്മിക കൃതികള്‍

3. പ്രബോധനകൃതികള്‍

4. ദാര്‍ശനിക കൃതികള്‍

     ഈ കൃതികളില്‍ നിന്നെല്ലാം ഗുരുവിന്‍റെ മൗനശബ്ദങ്ങളുടെ പിഴയ്ക്കാ ത്ത വ്യാഖ്യാനങ്ങളാണ് നമ്മള്‍ കേള്‍ ക്കുന്നത്. കുമാരനാശാന്‍റെ കൃതികളായ ചണ്ഡാലഭിക്ഷുകിയും ദുരവസ്ഥയും ഗുരുവിന്‍റെ സാമൂഹ്യനീതിക്കുവേണ്ടിയുള്ള സന്ദേശങ്ങളുടെ ആവിഷ്കാരങ്ങളാണ്. ഇതിന്‍റെയെല്ലാം വിശദീകരണങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു ഗുരുവിന്‍റെ ജീവിതം. ആ ത ത്വോപദേശങ്ങളുടെ ജീവിതപ്പകര്‍പ്പുകളുടെ ചില ഉദാഹരണങ്ങള്‍ ഇവയാണ്.

അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-
ലവനിയിലാദിമമായൊരാത്മരൂപം
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.

(ആത്മോപദേശശതകം 24)

പരമാര്‍ത്ഥമുരച്ചു തേര്‍വിടും
പൊരുളോ, ഭൂതദയാക്ഷമാബ്ധിയോ?
സരളാദ്വയഭാഷ്യകാരനാം-
ഗുരുവോയീയനുകമ്പയാണ്ടവന്‍?

(അനുകമ്പാദശകം 6)

     ദേശീയ വികസനമെന്നത് അറിവ്, വൈദഗ്ദ്ധ്യം, മൂല്യബോധം , മനോഭാവം, ആഗ്രഹങ്ങള്‍, പ്രതീക്ഷകള്‍, ഇവകളെല്ലാം മൂലം ജനങ്ങളില്‍ വരുന്ന മാറ്റങ്ങളെ ആശ്രയിച്ചിരിക്കുന്നു. സാമൂഹ്യമാറ്റത്തിനു സുചിന്തിതവും സസൂക്ഷ്മവുമായ പരിശ്രമം ആവശ്യമാണ്. മനുഷ്യപുരോഗതിയുടെ മുഖ്യമാധ്യമമാര്‍ ഗ്ഗം വിദ്യാഭ്യാസമാകുന്നു. അഴിമതി, ക്രൂരമായ ചൂഷണം, കഴുത്തറുപ്പന്‍ മത്സരങ്ങള്‍, തളര്‍ത്തുന്ന സ്വജനപക്ഷപാതം, അധികാരധിക്കാരം തുടങ്ങിയവയെല്ലാം  ഇന്നത്തെ ജനാധിപത്യസമൂഹങ്ങളില്‍ വ്യാപകമായി കാണുവാനാകും. ഇത് നമ്മുടെ വിദ്യാഭ്യാസ സ മ്പ്രദായത്തിന്‍റെ ഒരു തരം പരാജയപ്പെടലാകുന്നു. അതിനാല്‍ നമുക്കാവശ്യം കുടുംബത്തിലും സമൂഹത്തിലുമുള്ള പ്രശ്നങ്ങളെ പരിഹരിക്കുവാന്‍ സഹായിക്കുന്ന കൂടുതല്‍ സംതൃപ്തിയും കൃത്യനിര്‍വ്വഹണശേഷിയും നല്കുന്ന വിദ്യാഭ്യാസസമ്പ്രദായമാണ്

     കുടുംബബന്ധങ്ങളിലെ അ സ്വാരസ്യങ്ങളെ കുറയ്ക്കുന്നതിലും സ മൂഹത്തിലെ സഹകരണരംഗം മെച്ചപ്പെടുത്തുന്നതിലും ജാതിയുടെ നിരര്‍ ത്ഥകത ബോദ്ധ്യപ്പെടുത്തുന്നതിലും രാഷ്ട്രീയ മണ്ഡലങ്ങളിലെ മൂലച്യുതി ഇല്ലായ്മ ചെയ്യുന്നതിലും വിദ്യാഭ്യാസം ഒരു നിര്‍ണ്ണായക ഘടകമാണെന്ന ഗുരുവിന്‍റെ അഭിപ്രായം സര്‍വ്വസ്വീകാര്യമാകേണ്ടതുണ്ട്. ഇതൊരു സാമഗ്രിയായി പരിഗണിച്ചാല്‍ അത് സമൂഹത്തിലെ പലവിധ കൂട്ടങ്ങളെ തമ്മില്‍ത്തമ്മില്‍ ഇണക്കുന്നതിനും പരസ്പരാശ്രയത്വത്തിന്‍റെ ഒരു വലിയ ബോധം ഉണ്ടാക്കുന്നതിനും സഹായകമായിത്തീരും.

(തുടരും)